Saturday, July 27, 2019

മസാല രാഷ്ട്രീയവും മസാല മാധ്യമങ്ങളും


സത്യത്തിൽ രാഷ്ട്രീയം എന്നത് സമൂഹത്തിൽ നിന്നുളവാകുന്നതാണ് .രാഷ്ട്രീയം സാമൂഹിക -സാമ്പത്തിക അവസ്ഥകളുമായി ബന്ധപ്പെട്ട അധികാര വിനിമയങ്ങളുടെ പ്രകട ഭാവങ്ങളാണ് . പാർട്ടികളും നേതാക്കളും ഭരണ പ്രക്രിയയും അതുമായി ബന്ധപ്പെട്ടിരിക്കുന്നു .മാധ്യമങ്ങൾ ഇതിന്റെ എല്ലാം പ്രതി ധ്വനിയാണ് .
മാധ്യങ്ങൾ ഇന്ന് ഒരു ബിസിനസാണ് .അത് കുടുംബ ബിസിനസായി നടത്തിയാലും പാർട്ടി ബിസിനസായി നടത്തിയാലും മത ബിസിനസായി നടത്തിയാലും .മീഡിയയിൽ വാർത്തകളെ പണ്ട് തൊട്ടേ സ്റ്റോറി എന്ന് പറയുന്നത് വെറുതെ അല്ല . വാർത്തകൾ സ്റ്റോറി ആയത് കൊണ്ടാണ് ആളുകൾ വായിക്കുന്നത് ..അത് കൊണ്ടാണ് മിക്ക മാധ്യമങ്ങളും എല്ലാ വാർത്തകൾക്കും ശ്രദ്ധിക്കുന്ന തലകെട്ടും , പടവും ,പൊടിപ്പും തൊങ്ങലും അത്യാവശ്യം ഡ്രാമയൊക്കെ കയറ്റി അത് ആൾക്കാരെ കൊണ്ട് വായിപ്പിക്കുന്നത് . എല്ലാ കഥകളും ആളുകൾ വായിക്കുന്നത് മറ്റുള്ള മനുഷ്യരുടെ കാര്യങ്ങൾ അറിയാനുള്ള ആകാംഷകൊണ്ടും അതിൽ നിന്നുള്ള മനസുഖം കൊണ്ടുമാണ് . അത് കൊണ്ടാണ് മീഡിയ ബിസിനസ്സും അതിൽ കൂടി വരുന്ന നിറമില്ലാത്ത കഥകളും , നിറമുള്ള കഥകളും , ഗുണമുള്ള കഥകളും , സെക്സ് -സ്റ്റൻഡ് , അപസർപ്പക കഥകളും വായിച്ചാണ് മനുഷ്യൻ ന്യൂസും വ്യൂസും കാര്യായമായും കളിയായും വായിക്കുന്നത് . അത് കൊണ്ടാണ് അവിടെ സാഹിത്യ സാറുംമാരും സാംസ്കാരിക നായക -നായികമാരും ചുറ്റികറങ്ങുന്നത് .
ഈ സ്റ്റോറി എലെമെന്റാണ് മീഡിയയെ ഇൻഫോമേഷൻ എന്റർടൈൻമെന്റാക്കുന്നത് .
പക്ഷെ ഇപ്പോൾ ഇൻഫോർമേഷൻ നാനോ സെക്കണ്ടിൽ ഇൻഫർമേഷൻ ഹൈവേയിൽ ഒഴുകികൊണ്ടിരിക്കുകയാണ് . ഇപ്പോൾ ഞാൻ ഇത് എഴുതുന്നത് ഒരു ടാക്സിയിൽ ഇരുന്നാണ് .എന്റെ മുന്നിൽ ഒരു അപകടം ഉണ്ടായാൽ ഏത് മീഡിയ അറിയുന്നതിന് മുമ്പേ അത് സാമൂഹിക മാധ്യമങ്ങളിൽ എത്തും .അങ്ങനെ രണ്ടു അന്താരാഷ്ട്ര ബ്രെക്കിങ് ന്യൂസ് ഇവിടെ നേരെത്തെ മീഡിയ റിപ്പോർട്ട് ചെയ്യുന്നതിനും മുന്നേ പങ്ക് വച്ചിട്ടുണ്ട് . അപ്പോൾ പിന്നെ മീഡിയ എന്ത് ചെയ്യും .അവർ ഇൻഫോർമേഷൻ മസാലയിട്ട് വേവിവിച്ചു പല ഫ്‌ളേവറിൽ വിളമ്പും .അവസാനം അത് ചില ഹോട്ടലിൽ വിളമ്പുന്ന സാമ്പാർ പോലെയാകും .അതിൽ ഒരു കഷ്ണം കിട്ടണമെങ്കിൽ തോർത്തുടുത്തു നീന്തി നോക്കിയാലും കിട്ടില്ല ഒരു കൊച്ചു കഷ്ണം
.അതേപോലെ മിക്ക അന്തി ചർച്ചകളും വെറും കഷണങ്ങളില്ലാത്ത സാമ്പാർ പോലെ എരിവും പുളിയും കൂട്ടി വിളമ്പി കച്ചവടം കൊഴുപ്പിക്കും . മിക്കപ്പോഴും മസാലകളിൽ പുതിയ ഒരു ഇന്ഫോര്മേഷനും കാണില്ല . ഒരേ കാര്യം പല തരത്തിൽ പല ചേരുവയോടെ റീ സൈക്കിൾ ചെയ്യുകയാണ് . ചില ഹോട്ടലുകൾ തലേന്നത്തെ ചോറ് പിറ്റേന്ന് ഇഡ്ഡലിയായി പുതിയ തേങ്ങാ ചമ്മന്തിയും തലേന്നത്തെ സാമ്പാർ ചൂടാക്കി വിളമ്പുന്നഅതെ സൂത്രം . അങ്ങനെയുള്ള ഹോട്ടലിലെ ശാപ്പാട് നിർത്തിയത് പോലെ ടീവി മസാല കാണാതിരിക്കാൻ തീരുമാനിച്ചാൽ മാനസിക ആരോഗ്യത്തിന് നല്ലതാണ് .
മീഡിയ ഒരു എന്റർടൈൻമെന്റ് ബിസിനസ് ആയതോട് കൂടി ഇമേജൂം മാധ്യമ സർക്കസ് കൊണ്ടും പിടിച്ചു നിൽക്കുന്ന നേതാക്കൾ മീഡിയ മാറിയത് അനുസരിച്ചു അവരുടെ ബിസ്നസ്സ് മോഡേലും മാറ്റി . മസാല കൂട്ടി പ്രത്യ ശാസ്ത്ര കഷണങ്ങൾ കുറച്ചു . ചുരുക്കളത്തിൽ മീഡിയയും രാഷ്ട്രീയ പാർട്ടികളും മസാല.കൂട്ടി എരിവും പുളിയും കൂട്ടി . സെക്സിനും സ്റ്റൻഡിനും മസാല കൂട്ടി രണ്ടിടത്തും മാർക്കറ്റായി .ഇപ്പോൾ ഐഡിയോളജി എന്ന സൂത്രം ആരും പറയാറില്ല . ഒരു സെക്സ് കഥ കിട്ടിയാൽ പിന്നെ പാർട്ടികളും മാധ്യമപ്പടയും അതിന്റെ പുറകെ കോയമ്പത്തൂരോ , ബോംബയിലോ ബീഹാറിലോ പോകും മാലദ്വീവിലെ 'ചാര സുന്ദരികളെപ്പറ്റി ' ഡെസ്കിൽ ഇരുന്നു ഫിക്ഷൻ എഴുതി നിർവൃതി അടഞ്ഞു ന്യൂസാണ് എന്ന് പറഞ്ഞു വിൽക്കും .ഇതിനൊക്കെ മാർക്കറ്റ് ഉള്ളത് കൊണ്ട് നമ്മുടെ രാഷ്ട്രീയ നേതാക്കള്ക്കും സെക്‌സും പിന്നെ ഗ്രൂപ്പടി , വെട്ടി നിരത്താൽ പോലെയുള്ള സ്റ്റൻഡിലും താല്പര്യം കൂടി . പൂച്ച കുട്ടികൾ ഫോണിൽ നിന്നും മാധ്യമത്തിൽ മസാലയായി ആളുകളെ ത്രസിപ്പിച്ചു . ഒരു മന്ത്രി പോൺ സുലഭമായി മാധ്യമങ്ങളെ മാദകമാക്കി . അതോടെ തനി നാടൻ ഭാഷയും അൽപ്പം മസാലയും A കാര്യങ്ങളും പറയുന്ന നേതാക്കൾ പൂഞ്ഞാറിൽ നിന്നായാലും ഇടുക്കിയിൽ നിന്നായാലും പാലക്കാട്ട് നിന്നായാലും മാധ്യമങ്ങളിൽ തിളങ്ങി . ചുരുക്കത്തിൽ മസാല സുഖം നൽകുന്ന 'ബി 'യോ 'സി യോ ഗ്രേഡ്, A സിനിമ ലവലിലായി കാര്യങ്ങൾ .
ഇതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .ഏതൊരു പ്രോഡക്റ്റും രാഷ്ട്രീയ മസാല സ്റ്റോറി തൊട്ട് ക്രിപാസനം സ്റ്റോറി വരെ വിൽക്കുന്നത് വാങ്ങാൻ ആളുണ്ടായിട്ടാണ് . Wherever there is demand , there is a supply..പണ്ട് ബാറു പൂട്ടിയപ്പോൾ വാറ്റു ബിസ്നസ് കൂടിയത് അതുകൊണ്ടാണ് .
പണ്ട് മംഗളത്തിലെ പൈങ്കിളി കഥകളെ വിമര്ശിച്ചിട്ട് ഒറ്റകഥയും മുടങ്ങാതെ വായിക്കുന്ന ഒരാളെ അറിയാമായിരുന്നു .വേറെ ചിലർ സാഹിത്യ മൂല്യങ്ങളെ കുറിച്ച് പ്രഭാഷണം നടത്തിയെട്ടു പേര് മാറ്റി തച്ചു കൂലിക്കു പൈങ്കിളി മസാല എഴുതി കൊടുത്തു . ഈ ഫേസ് ബുക്കിലെ ചില പ്രൊഫൈലുകൾ എഴുതുന്നത് കണ്ടാൽ ഈ മലയാള മനോരമ ഒക്കെ എന്നെ പൊട്ടി പാളീസ് ആകാത്തത് എന്താണ് എന്ന് വിചാരിക്കും . അത് പൂർവാധികം ഭംഗിയായി കൂടുതൽ വായനക്കാരെ കൂട്ടുന്നതിന് കാരണം ഈ വിമർശിക്കുന്നവർ ആദ്യം വായിക്കുന്നത് മനോരമ ആയിരിക്കും .അല്ലെങ്കിൽ അവർക്കെന്താണ് വരിക്കാരും വായനക്കാരും കൂട്ടുന്നത് ?
ചുരുക്കത്തിൽ രാഷ്ട്രീയ പാർട്ടികളിലും മാധ്യമങ്ങളിൽ എല്ലാം കാണുന്നത് നമ്മുടെ സമൂഹത്തിനുള്ളിലെ രോഗാതുര അവസ്ഥകളും ഉള്ളിൽ വളരുന്നു പാർട്ടി -ജാതി -മത സെക്ടേറിയനിസവുമാണ് ..അവിടെയുള്ള പുഴുക്കുത്തുകൾ സമൂഹത്തിൽ നിന്ന് ഉളവാക്കുന്നതാണ് . കാരണം അത് പള്ളിയിലും പള്ളിക്കൂട്ടങ്ങളിലും കോളേജുകളിലും ഉണ്ട് .സമൂഹത്തിൽ എല്ലാ തലത്തിലുമുണ്ട് .ഇന്ന് ആത്മീയ വ്യപാര വ്യവസായവും മസാല പൂരിതവും എത്തിക്‌സന്റെ ഒരു കഷണവും ഇല്ല .അത് കൊണ്ടാണ് പള്ളികൾ ഇന്ന് റിയൽ എസ്റേറ്റുകളും പള്ളിനേതാക്കൾ റിയൽ എസ്റ്റേറ്റിൽ കറങ്ങുന്നത് .പാർട്ടികളിൽ മാത്രമല്ല സെക്‌സും സ്റ്റണ്ടും .അത് പള്ളികളിലും മറ്റ് സെറ്റപ്പുകളിലും സുലഭം .നാട്ടിൽ ഉള്ള ഒട്ടുമിക്ക ഐയ്‌ഡഡ് കോളേജ് സ്‌കൂളുകളിൽ അപ്പോയിന്മെന്റിന് ദശ ലക്ഷം കോഴ വാങ്ങുന്നത് 'മാന്യമായ ' നാട്ടു നടപ്പാകു മ്പോൾ അത് കണ്ടില്ലന്നു നടിച്ചു അഴിമതി വിരുദ്ധ സമരം നടത്തുന്നവരാണ് നമ്മൾ . അത് കൊണ്ട് ഇവിടെ നിന്ന് തന്നെ വന്ന രാഷ്ട്രീയ നേതാക്കൾ നമ്മുടെ തന്നെ പ്രതിനിധികളാണ് .
.
പിന്നെ പഞ്ചസാര എന്ന് ഒരു പേപ്പറിൽ എഴുതി നോക്കീട്ട് നക്കിയാൽ ആർക്കും മധുരം കിട്ടില്ല .അത് പോലെ നോവോത്‌ഥാനം എന്ന് നാഴികക്ക് നാൽപ്പത് വെട്ടം പറഞ്ഞാൽ ആ സൂത്രം ഉണ്ടാകില്ല .കുറുക്കൻമാരെ കോഴിക്കൂടിന്റെ ചാർജ് ഏൽപ്പിച്ചു പൊൾട്രി ബിസിനസ് ചെയ്യുന്നത് പോലെയാണ് .
ഇതിന് എന്താണ് പ്രതിവിധി ? സാധാരണക്കാരായ ആളുകൾക്ക് സ്വയം ചോദ്യം ചോദിക്കുവാനും സംഘടിത അധികാര രൂപങ്ങളിലെ മസാലവൽക്കരണത്തെയും ചോദ്യം ചെയ്യാൻ ത്രാണിയുണ്ടാകണം .നമ്മുടെ മനസ്സിലും വീട്ടിലും ഉള്ള ഹിപ്പോക്രസിയെ ചോദ്യം ചെയ്യണം . ചോദ്യങ്ങൾ ആദ്യം നമ്മൾ ചോദിക്കേണ്ടത് നമ്മളോടാണ് ? നമ്മൾ എന്താണ് ചെയ്യുന്നത് ? നമ്മൾക്ക് എന്ത് ചെയ്യാൻ കഴിയും ?.കാരണം നമ്മൾക്ക് ഓരോരുത്തര്ക്കും ചെറിയ കാര്യങ്ങൾ ചെയ്യാൻ കഴിയും .അങ്ങനെ കുറെയേറെ ആളുകൾ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അത് വലിയ കാര്യങ്ങൾ ആകുന്നത് .
രാഷ്ട്രീയം മനുഷ്യന് വേണ്ടിയാണ് .മനുഷ്യൻ രാഷ്ട്രീയത്തിന് വേണ്ടിയല്ല .
ആദ്യം മാറണേണ്ടത് ഞാനാണ് , നിങ്ങളാണ് , നമ്മളാണ് .നമ്മൾ മാറിയാൽ സമൂഹം മാറും രാഷ്ട്രീയം മാറും . മാറണം . മാറ്റണം .
ആദ്യം മാറ്റമുണ്ടാകേണ്ടത് മനസ്സിലാണ് .മനുഷ്യരിലാണ് . വീട്ടിലാണ് .അപ്പോൾ നാട്ടിൽ കഥ മാറും
ജെ എസ് അടൂർ

അരാഷ്ട്രീയ കേരളം !

Image may contain: text

സംഘടിത രാഷ്ട്രീയ /മത ശക്തികൾ

"രാഷ്ട്രീയ‐പ്രത്യയശാസ്ത്രവിഷയങ്ങളും ഭരണപരമായ കാര്യങ്ങളും വികസനസംബന്ധമായതും ജാതി‐മത‐വിശ്വാസവിഷയങ്ങളുമെല്ലാം ജനങ്ങൾ ഉന്നയിച്ച അഭിപ്രായങ്ങളിൽ തെളിഞ്ഞുവന്നു. ഇതിലൊന്നിനോടും അസഹിഷ്ണുതയും അതൃപ്തിയും നിറഞ്ഞ സമീപനം പാർടിക്കില്ല. പരിഹരിക്കേണ്ടവ പരിഹരിക്കും. തിരുത്തേണ്ടവ തിരുത്തും. കാരണം പാർടിയും ഭരണവും ജനങ്ങൾക്കുമുകളിലല്ല. ജനങ്ങൾക്കു വേണ്ടിയുള്ളതാണ്"
കോടിയേരി ബാലകൃഷ്ണൻ

ഇന്ന് രാവിലെ വായിച്ച ദേശാഭിമാനി ലേഖനത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമായ വരികളാണ് മുകളിൽ കൊടുത്തത് .
കേരളത്തിൽ 5.15 ലക്ഷം അംഗങ്ങളുള്ള ഏറ്റവും സംഘടിത രാഷ്ട്രീയ ഭരണ പാർട്ടിയായ സി പി എം ഏതാണ്ട് 70 ലക്ഷം വീടുകൾ സന്ദർശിച്ചു ജനങ്ങൾക്ക് പറയാനുള്ളത് സഹിഷ്ണുതയോടെ കേൾക്കുന്നത് നല്ല കാര്യമാണ് . കാരണം പലപ്പോഴും വ്യക്തി പരമായി വളരെ നല്ല ആളുകൾ പലപ്പോഴും ഒരു സംഘടിത ശക്തിയുടെ ഭാഗമാകുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട് .

1) അവർ അവരെപ്പോലെയുള്ളവരോട് മാത്രമാണ് ഏതാണ്ട് 90% സംവദിക്കുന്നത് .അതുകൊണ്ട് തന്നെ അവർ കാണുന്നതും കേൾക്കുന്നതും പറയുന്നതും എല്ലാം ഒരു പിയർ ഗ്രൂപ്പുമായി ആയിരിക്കും . ഈ സംഘടന പിയർ ഗ്രൂപ് ലെൻസിൽ കൂടെ ആയിരിക്കും അവർ ലോകത്തെ കാണുന്നതും അറിയുന്നതും .അത് കൊണ്ട് തന്നെ അവരുടെ ലെജിറ്റിമസിയുടെ ഏറ്റവും പ്രധാന ഘടകം ഈ പിയർഗ്രൂപ്പ് അഫിലിയേഷനാണ് . ഇതാണ് ' നമ്മൾ ' ' അവർ ' എന്ന രീതിയിൽ ഒരു എസ്‌ക്ലൂഷൻ ലോജിക് ഉണ്ടാക്കുന്നത് . ഇത് മിക്ക ജാതി -മത സംഘടനകളിലും ക്രിസ്ത്യൻ വിവിധ സഭാ വിഭാഗങ്ങളിലും കാണും . ഈ 'we vs them ' ആണ് എല്ലാ അസഹിഷ്ണുതയുടെയും തുടക്കം .
കാരണം ഈ ഒരു സംഘടിത ശക്തിക്ക് അകത്തു നിൽക്കുമ്പോൾ അതിന് അപ്പുറം ഉള്ള ലോകവുമായി ഇന്സുലേറ്റഡ് ആണ് . പഴയ നിയമത്തിൽ jews and gentiles എന്നതിന് മലയാളത്തിൽ 'പുറ ജാതിക്കാർ ' എന്നാണ് പറയുക . അതുകൊണ്ടാണ് " ഇണയില്ല പിണ ' ചേരരുത് ' എന്ന വാക്യം സംഘടിത സഭകൾ പല തരത്തിൽ ഉപയോഗിക്കുന്നത് .

2) എല്ലാ സംഘടിത ശക്തികളും സാധാരണ ഒറ്റപെട്ട മനുഷ്യനുള്ള അരക്ഷിത ബോധത്തിന് ഒരു സംഘടിത സുരക്ഷിത ബോധം നൽകുന്നുണ്ട് . എനിക്ക് ഇടവകയുടെ സപ്പോർട്ട് ഉണ്ട് . കരയോഗം നമ്മുടെ കൂടെയാണ് . ലോക്കൽ കമ്മറ്റിയും ഏരിയ കമ്മറ്റിയും കൂടെയുണ്ട് .
ഇത് നൽകുന്ന സംഘബലം മനുഷ്യന്റെ ചില അരക്ഷിതത്വങ്ങളെ മാറ്റുന്നു എന്ന് മാത്രമല്ല അത് പലരെയും സംഘ ധാർഷ്ട്യവും അഹങ്കാരവും കൂട്ടാനും സംഘ ബലമുഗയോഗിച്ചു മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തി അനുസരിപ്പിക്കുവാൻ പഠിപ്പിക്കും .സംഘടിത ശക്തിയെ ചോദ്യം ചെയ്യുന്നവരെ പ്രൊഫൈൽ ചെയ്ത് വാക്കിലും പ്രവർത്തിയിലും ആക്രമിക്കും
.അതാണ് കത്തോലിക്കാ സഭ ഇൻക്വിസിഷൻ കാലത്ത് ചെയ്തതും , മാവോ കൾച്ചറൽ റെവലൂഷൻ എന്ന പേരിൽ ആളെ കൊന്നൊടുക്കിയതും ഇപ്പോൾ സംഘ പരിവാർ എന്ന സംഘടിത ശക്തി അവർക്ക് സംഘ ബലമുള്ള വടക്കേ ഇന്ത്യയിൽ ശക്തിയുള്ളിടത്തു ജയ് ശ്രീ രാം അടിച്ചു വിളിപ്പിക്കുന്നത് .സംഘ ബലത്തിന് പുറത്തു പോകുന്നവരെ കുലം കുത്തികളായി വെട്ടി കൊല്ലും . അല്ലെങ്കിൽ യൂണിറ്റിനെ ചോദ്യം ചെയ്യുന്നവന്റെ നെഞ്ചത്ത് കത്തി കേറ്റും .
എല്ലാ സംഘടിത ശ്കതിയും അതിന്റ അംഗങ്ങൾക്ക് സുരക്ഷ കൊടുക്കുന്നതിന് ഒപ്പം ഭയവും ഓപ്പറേറ്റ് ചെയ്യും .മര്യാദക്ക് പാർട്ടി /സഭ ലൈനിൽ പോയാൽ നിങ്ങൾക്ക് കൊള്ളാം .അല്ലെങ്കിൽ വിവരമറിയും എന്ന ഒരു പാരഡോക്സിക്കൽ ലോജിക്കിലാണ് എല്ലാ സംഘടിത ശ്കതികളും മനുഷ്യനെ പിടിച്ചു നിർത്തുന്നത് .

3).സംഘടിത ശക്തികൾ പലപ്പോഴും കൂടെ നിന്നാൽ ഇൻസെന്റീവ് കൊടുത്തു അനുയായി /വിശ്വാസ വൃന്ദത്തിന് ' വേണ്ടത് ' ചെയ്യും . സംഘടിത ഭരണ പാർട്ടികളുടെ കൂടെ നിൽക്കുന്നവർക്ക് ജോലി , പ്രൊമോഷൻ , സ്ഥാന മാനങ്ങൾ ഒക്കെ കൊടുത്തു അവരെ ഗുണഭോക്താക്കളാക്കി വിശ്വാസ് സംരക്ഷകരാക്കും . ഭരണ പാർട്ടി അവർക്ക് സർക്കാർ ജോലികൾ , പി എസ് സി മെമ്പർ , സഹകരണ ബാങ്ക് അങ്ങനെ പലതിലും അക്കോമഡേറ്റ് ചെയ്യും .അങ്ങനെയുള്ള പാർട്ടിഗുണഭോകതാക്കൾ ആ പാർട്ടിയുടെ ലോയൽറ്റി തെളിയിക്കാൻ 'വിശ്വാസ വീരന്മാര്കും ' .അവർ പാർട്ടിയുടെയോ /സഭയുടെയോ മേളിൽ ഉള്ള നേതാക്കന്മാർ പറയുന്ന ഏത് കൊള്ളരുതാൻമയും ന്യായീകരിക്കും . അതിന് അതെ കൂട്ടത്തിൽ ലൈക്കടിക്കും. അത് ഭരണ -അധികാര തണലിൽ എപ്പോഴും കാണുന്ന ഒരു അധികാര ആശ്രിത ഇന്സെസ്റ്റുവസ് സർക്യൂട്ടാണ്

4).സംഘടിത രാഷ്ട്രീയ /മത ശക്തികൾ അവരുടെ നിലനിൽപ്പ് സാധൂകരിക്കുന്നത് ഒരു ഐഡിയോലജി ഫ്രെയിംവർക്കും അതിനോട് അനുബന്ധിച്ച ഒരു ഇരുപത് പദ വാക്യ പ്രയോഗങ്ങളുമാണ് . അത് ഇപ്പോഴും ഒരുവിടേണ്ടത് സംഘടന ഐഡന്റിറ്റി അഫിലിയേഷന് അത്യാവശ്യം . ജയ് ശ്രീരാമൻ എന്നത് അങ്ങനെ ഒരു സംഘ ഭാഷ അധികാര പ്രയോഗമാണ് . അത് പോലെ ഒരു പ്രയോഗമാണ് ' രക്ത സാക്ഷി ' .'രക്ത സാക്ഷികൾ മരിക്കുന്നില്ല 'എന്ന വിശ്വാസ ഭാഷ പ്രയോഗവും ഐഡന്റിറ്റി ഭാഷ അടയാളപ്പെടുത്തലാണ് .

കേരളത്തിൽ ഇന്ന് ഏറ്റവും സംഘടിത ശക്‌തിയുള്ള മൂന്നു വിഭാഗങ്ങൾ പല രീതിയിലുള്ള ആന്തരിക പ്രതി സന്ധിയെ നേരിടുന്നുണ്ട് .ഈ മൂന്നു പ്രധാന സംഘടിത ശക്തികൾ സി പി എം , കത്തോലിക്കാ സഭ , ആർ എസ് എസ് എന്നിവയാണ് . അല്ലാതെ ചെറുതും വലുതുമായ സംഘടനകൾ ഉണ്ടെങ്കിലും സംഘട്ടന കൈയ്യൊക്കും ശക്തിയും സമ്പത്തും അധികാര വിന്യാസങ്ങളും കൂടുതൽ ഇവർക്കാണ്

ഈ സംഘടനകൾ ആന്തരിക പ്രതി സന്ധികൾ നേരിടുന്നതിനോടൊപ്പം അവരെല്ലാം ബാഹ്യമായി ഒരു ലെജിറ്റിമസി ക്രൈസിസ് നേരിടുന്നുണ്ട് .കാരണം കേരളത്തിലെ എൺപത് ശതമാനം ആളുകളും ഈ സംഘടിത ശക്തികകൾക്ക് പുറത്താണ് .ഭരണവും അധികാരവും എല്ലാം ഒരു ലെജിറ്റിമസി ക്രൈസിസ് ഉണ്ടായാൽ പെട്ടന്ന് കാറ്റിൽ കടപുഴകി മറിഞ്ഞു വീഴും .അടി തെറ്റിയാൽ ആനയും വീഴും .

അത് കൊണ്ട് തന്നെ ഈ സംഘടന കൊക്കൂണിന് പുറത്തു പോയി കേരളത്തിലെ എഴുപത് ലക്ഷം വീടുകളിൽ ഉള്ള ആളുകൾ എന്ത് പരായൈന്നു എന്ന് കേൾക്കുന്നത് നല്ലതാണ് . ഇങ്ങനെ ഓരോ സംഘടിത പാർട്ടികളും ചെയ്താൽ അവർക്ക് ഉള്ളിൽ നിന്നും പുറത്തു നിന്നും സ്വയം പുതുക്കാൻ അവസരമുണ്ട് .

പക്ഷെ പല പഴകിയ സംഘടിത ശക്തികളും അധികാര പ്രയോഗത്തിന്റെ യഥാസ്ഥിതികരാണ് .അത് കൊണ്ട് എഴുപത്തി അഞ്ചും എൺപതും വയസുള്ള നേതാക്കൾക്ക് എന്തെങ്കിലും പുതിയതായി ചിന്തിക്കുവാനും ചെയ്യാനുമുള്ള സാധ്യതകൾ കുറവാണ് . Window dressing will not adress the root causes of the problem ..പണ്ടത്തെ വിപ്ലവകാരികൾ ഭരണ - അധികാരത്തിൽ കയറി ആസനം ഉറപ്പിച്ചാൽ പലപ്പോഴും അധികാരത്തിന്റഉപാസകരും അധികാര വിനിമയത്തിന്റ യാഥാസ്ഥിതിക വക്താക്കളുമാകും .അത് കൊണ്ടാണ് അവർ പോലീസും പട്ടാളവുംഅടിച്ചാലും കൊന്നാലും അവരെ ന്യായീകരിക്കുന്നത് .
അതായിരുന്നു അധികാര ആസനങ്ങളുടെ ചരിത്രം മിക്കപ്പോഴും .
അത് കൊണ്ട് മാറ്റങ്ങൾ മനസ്സിലും മനുഷ്യരിലും സംഘത്തിലും പുതുക്കൽ ഉണ്ടാകുമോ എന്ന് ഇനിയും കണ്ടറിയേണ്ടത് .
ജെ എസ് അടൂർ
27.07.2019

Tuesday, July 23, 2019

അല്പം യു എൻ പുരാണം
കഴിഞ്ഞ പല വര്ഷങ്ങളായി , പലരും മിക്കപ്പോഴും ചോദിക്കുന്ന ചോദ്യമാണ് , ഇന്നലെ മൂന്ന് പേർ ഇൻബോക്സിൽ ചോദിച്ചു. യു എന്നിൽ എങ്ങനെയാണ് ഒരു ജോലി കിട്ടുന്നത് .?
പക്ഷെ പലർക്കും യു എൻ എന്ന സൂത്രത്തെകുറിച്ച് ധാരണയിൽ ഏറെ തെറ്റി ധാരണയുള്ളതായി തോന്നി. സാധാരണ ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെയുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് ഗ്ലാമർ പണിയാണ് എന്ന് തോന്നുന്ന സംഭവം സർക്കാരുപോലെ ഒരു ബ്യുറോക്രസിയാണ്. അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും വികസിത രാജ്യങ്ങളിൽ പലരും യു എൻ ഒരു ഗ്ലാമർ പണിയായി കരുതുന്നവരല്ല.
പക്ഷെ ആദ്യം ഈത് എന്താണ് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
എന്താണ് യു എൻ ?
ഏ ) ചരിത്രം
ഐക്യ രാഷ്ട്ര സഭ അധവാ യുണൈറ്റഡ് നേഷൻസ് 1945 ഒക്ടോബര് 24 മുതൽ പ്രവർത്തനം തുടങ്ങിയ ഒരു അഖില ലോക ഇന്റർ ഗവൻമെന്റ് സംഘടനയാണ് . 1945 ജൂൺ 26 നു അമേരിക്കയിലെ സാൻസ്ഫ്രാൻസിസ്‌കോയിൽ വച്ച് 50 രാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ച യൂ എൻ ചാർട്ടർ ആണ് യുണൈറ്റഡ് നേഷൻസിന്റ അടിസ്ഥാന സ്ഥാപക ആധാരം . ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷം പാരീസ് സമാധാന കരാർ അനുസരിച്ചു 1920 ജനുവരി പത്തിന് ജനീവയിൽ തുടങ്ങിയ പഴയ ലീഗ് ഓഫ് നേഷൻസ് രണ്ടാം ലോക മഹായുദ്ധത്തോടെ തകർന്നു .
അതിന്റ സ്ഥാനത്തു ഒരു യുണൈറ്റഡ് നേഷൻസ് എന്ന ആശയം 1939 ഇൽ മുന്നോട്ട് വച്ചത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽറ്റായിരുന്നു . രണ്ടാം ലോക മഹായുദ്ധത്തിന്റ അവസാന നാളുകളിൽ 1941 ഡിസംബർ അവസാനം വാഷിംഗ്ടണിൽ വച്ച് രണ്ടാം ലോക മഹായുദ്ധത്തിൽ വിജയിച്ച അമേരിക്ക , ബ്രിട്ടൻ , സോവിയറ്റ് യൂണിയൻ , റിപബ്ലിക് ഓഫ് ചൈന എന്നീ നാലു രാജ്യങ്ങൾ ചേർന്നുള്ള മീറ്റിങ്ങിലാണ് യുണൈറ്റഡ് നേഷൻസ് എന്ന സംഘടന തുടങ്ങുവാൻ തീരുമാനിച്ചത് .അത് 1942 ജനുവരി ഒന്നിന് ഒപ്പ്‌ വച്ച് . പിന്നെ ഫ്രാൻസിനെ കൂടെക്കൂട്ടി . അങ്ങനെ രണ്ടാംമഹായുദ്ധത്തിൽ പങ്കാളികൂട്ടമായാ ആ അഞ്ചു രാജ്യങ്ങളാണ് ഇന്നും p5 എന്ന് പറയുന്ന വീറ്റോ അധികാരങ്ങൾ ഉള്ള അഞ്ചു രാജ്യങ്ങൾ .ഇപ്പോഴും അധികാരത്തിന്റ കടിഞ്ഞാൺ അവരുടെ കൈയിലാണ് .അവർ ഒരുമിച്ചു ശരിവാക്കുന്നവരെ ഇത്‌ വരെ സെക്രട്ടറി ജനറലായിട്ടുള്ളൂ .
1942 മുതൽ മൂന്നു കൊല്ലം നടത്തിയ പല ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒടുവിലാണ് സാൻഫ്രാൻസികോ സമ്മേളനത്തിൽ അമ്പത് രാജ്യങ്ങൾ ചേർന്ന് യു എൻ ചാർട്ടറിൽ 1945 ജൂൺ 26 ഇന് ഒപ്പു വയ്ക്കുന്നത് . ഇന്ന് ലോകം അംഗീകരിക്കുന്ന മനുഷ്യ അവകാശം , ജനാധിപത്യം സുസ്ഥിര വികസനം എന്നീ ആശയങ്ങൾ എല്ലാം തന്നെ ആദ്യമായി പ്രദിപാതിക്കുന്നത് യു എൻ ചാർട്ടറിലാണ്
.ആദ്യം മനസ്സിലാക്കേണ്ടത് യു എൻ ചാർട്ടർ ഉണ്ടാക്കിയ 50 ഗവൺമെന്റ് പ്രധിനിധികൾ മാത്രമല്ല ഏതാണ്ട് 1200 സർക്കാർ ഇതര സംഘടനകളുടെ പ്രതിനിധികളും സൻസ്‌ഫറൻസിസ്‌ക്കോ ഓപ്പറ ഹൌസ് സമ്മേളനത്തിൽ പങ്കെടുത്തു . അവരാണ് യു എൻ ചാർട്ടറിന്റെ ആദ്യ ഏഴുവാക്കുകൾ ചേർക്കണം എന്ന് അഡ്വക്കസി നടത്തിയത് . ' We the people of the United Nations ' .അത് കൂടാതെ ഏഴു പ്രാവശ്യം യു എൻ ചാർട്ടർ മനുഷ്യ അവകാശങ്ങളെ കുറിച്ച് പറയുന്നതും എൻ ജി ഓ കൾ നടത്തിയ അഡ്വക്കസിയുടെ ഫലമാണ് . അത് കഴിഞ്ഞു ഇന്ന് പ്രചാരത്തിൽ ഉള്ള നോൺ -ഗവൺമെൻറ്റ് ഓർഗനൈസേഷൻ എന്ന എൻ ജി ഓ എന്ന വക്ക് ആദ്യമായി യൂ എൻ ചാർട്ടറിന്റ 71 ആർട്ടിക്കിളിലാണ് ഉപയോഗിച്ചത് .അത് പ്രകാരം എൻ ജി ഓ കൾക്ക് കോൺസൾട്ടിറ്റിവ് സ്റ്റാറ്റസ് കൊടിക്കുവാൻ യൂ എൻ ഇക്കോണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന് അധികാരം കൊടുത്തിരിക്കുന്നു .അങ്ങനെയാണ് സർക്കാരുകളെ കൂടാതെ ഇക്കോനോമിക്‌ ആൻഡ് സോഷ്യൽ കൗൺസിൽ കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള എൻ ജി ഓ കൾക്കും യൂ എൻ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നത് .
ആദ്യത്തെ ജനറൽ അസംബ്ലിയിൽ ഉണ്ടായിരുന്നത് 51 അംഗങ്ങളാണ് . ഇന്ന് 193 അംഗ രാജ്യങ്ങളും . രണ്ടു ഒബ്സർവേഴ്‌സുമുണ്ട് .അത് കത്തോലിക്ക സഭയെ പ്രധിനീധീകരിക്കുന്ന ഹോളി സീയും , പിന്നെ പാലസ്റ്റീനുമാണ് . ഇത് കൂടാതെ 134 അന്താരാഷ്ട സർക്കാരിതര സംഘടനകൾക്ക് ജനറൽ കണ്സള്റ്ററ്റിവ് സ്ടാസുണ്ട് . അത് കൂടാതെ ഏതാണ്ട് 4000 സംഘടനകൾക്ക് പ്രത്യേക അവസരത്തിൽ ഉള്ള കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉണ്ട് . അങ്ങനെയാണ് പലപ്പോഴും സർക്കാരും സർക്കാർ ഇതര സംഘടനകളും യൂ എന്നിൽ ഒത്തു ചേരുന്നത് .
യൂ എൻ ഘടന .
യു എന്നി ന് പ്രധാനമായും ആറു ഘടക സംഘടനകളാണുള്ളത് . ജനറൽ അസംബ്ലി ,സെക്യു്രിറ്റി കൗൺസിൽ , ഇക്കോണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ , ട്രൂസ്റ്റിഷിപ് കൗൺസിൽ , യുൻ സെക്രെട്ടറിയേറ്റ് , പിന്നെ ഹേഗിലെ ഇന്റർനാഷണൽ കോർട് ഓഫ് ജസ്റ്റിസ് . ഇതിൽ യു എൻ സെക്രെട്ടറിയേറ്റിനോട് ചേർന്നതാണ് 2008 ഇൽ തുടങ്ങിയ ജനീവയിലെ യൂ എൻ ഹ്യുമൻ റൈറ്സ് കൗൺസിൽ . ഇപ്പോൾ എനിക്ക് ആ ഹ്യൂമൻ റൈറ്സ് കൗൺസിലുമായാണ് ബന്ധം .അത് ഞാൻ പ്രധീനിധീകരിക്കുന്ന അന്താരാഷ്ട്ര സംഘടനയുടെ പ്രധാന ഭാരവാഹി എന്നുള്ള നിലയിൽ കൺസൾട്ടിറ്റിവ് സ്റ്റാറ്റസും അവിടെ എപ്പോഴും പോകാനുള്ള പ്രത്യക പാസും ഇടപെട്ട് സംസാരിക്കുവാനുള്ള അവസരവും തരുന്നുണ്ട് .
ആദ്യമായി മനസ്സിലാക്കേണ്ടത് യു എൻ ഒരു സിസ്റ്റമാണ് . യുൻ ജനറൽ അസ്സെംബ്ളിയും , യൂ ൻ സെക്രെട്ടറിയേറ്റും , പിന്നെ ഇക്കോണോമിക് സോഷൽ കൗൺസിലും , സെക്യൂരിറ്റി കൗൺസിലും , യുൻ ഹ്യൂമൻ റൈറ്സ് കൗൺസിലും കൂടാതെ പല തരം സ്പെഷ്യലൈസ്ഡ് ഏജൻസികളും , ഫണ്ടുകളും , പ്രോഗ്രാമുകളും പിന്നെ ചില പ്രത്യക ഇന്സ്ടിട്യൂഷനുകളും ഒക്കെകൂടി ചേർന്ന ഒരു ബ്രഹുത്തായ ഇന്സ്ടിട്യൂഷനൽ ശൃഖലയാണ് യൂ എൻ സിസ്റ്റം .
പ്രധാന യു എൻ ബോഡിക്കു പുറമെ ഏതാണ്ട് 29 സംഘടനകളും ഫണ്ട്കളും പ്രോഗ്രാമും സ്‌പെഷ്യൽ യൂണിറ്റുകളുമുണ്ട് .
ഇതിൽ 15 സ്പെഷ്യലൈസ്ഡ് ഏജൻസികൾ ഉണ്ട് . അതിൽ ഏറ്റവും പഴയത് യു എൻ നേക്കാൾ പ്രായമുള്ള ഐ എൽ ഓ യാണ് . അത് കൂടാതെ UNESCO, FAO , WHO മുതൽ വേൾഡ് ബാങ്ക് , ഇന്റർനാഷണൽ പോസ്റ്റൽ യൂണിയൻ മുതലായ 15 ഏജൻസികൾ . ഇതെല്ലം യു എൻ ജനറൽ അസ്സെംബ്ലിയുടെ സ്‌പെഷ്യൽ റെസൊല്യൂഷൻസ് കൊണ്ട് ഉണ്ടാക്കുന്നതാണ് .അവക്ക് സ്വന്തം ഗവണൻസും ഓട്ടോണമിയും എല്ലാം ഉണ്ട്
കോർ യു എന്നും മിക്ക സ്‌പെഷ്യൽ ഏജൻസികളുക്കും മെമ്പർ സർക്കാരുകൾ പ്രതി വർഷം അവരുടെ വിഹിതം കൊടുക്കണം
യുൻ സിസ്റ്റത്തിൽ തന്നെ പ്രോഗ്രാമുകളും ഫണ്ടുകളുമുണ്ട് .ഇതിൽ മിക്കതും യു എൻ ഇക്കോണോമിക് ആൻഡ് സോഷൽ കൗൺസിലിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത് .ഇതിൽ ഏറ്റവും വലുത് യു എൻ ഡി പി യാണ് .അവർ 136 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു .ഈ കഴിഞ്ഞ അടുത്ത കാലം വരെ ഒരു രാജ്യത്തെ യൂ എൻ ഡി പി യുടെ റസിഡന്റ് റെപ്രെസെന്റേറ്റീവായിരുന്നു ആ രാജ്യത്തെ ഒഫീഷ്യൽ യൂ എൻ കോഓർഡിനേറ്റർ . അതുകൊണ്ടാണ് യൂ എൻ ഡി പി യെ ലീഡ് ഏജൻസിയായി കാണുന്നത് .അവരുടെ ഗ്ലോബൽ ഡെമോക്രറ്റിക് പ്രോഗ്രാമിലാണ് ഞാൻ ഏതാണ്ട് ആറര കൊല്ലം പല വിധ ചുമതലയുള്ള പ്രൊഫെഷണൽ ജോലി ചെയ്തത് . അത് കൂടാതെയുള്ള വലിയ ഏജൻസിയാണ് യൂണിസെഫ് . അവർ അടിസ്ഥാനതലം മുതൽ ആഗോള തലം വരെ നൂറിൽ അധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.പിന്നെയുള്ള വലിയ ഏജൻസി യൂ എൻ വിമൻ എന്ന സംഘടനയാണ് .അത് കഴിഞ്ഞു യൂ എൻ ഹാബിറ്റാറ്റ് , യൂ എൻ പരിസ്ഥിതി സംഘടനായ യൂ എൻ ഇ പി .
ഇത് കൂടാതെ കുറെ കോർഡിനേറ്റിങ് സംഭവങ്ങളുണ്ട് യൂ എൻ ഐഡസ് , യു എൻ ദുരന്ത നിവാരണ നെറ്റവർക്ക് , യൂ എൻ പീസ് കീപ്പിങ് ഫോഴ്‌സ് .
യുദ്ധങ്ങളും പ്രശ്നങ്ങളും വളരെ ശുഷ്‌ക സർക്കാരും ഉള്ളിടത്തു യൂ എൻ മിഷനുകൾ ഉണ്ട് . അഫ്ഗാനിസ്ഥാൻ , ഇറാക്ക് , ലിബിയ സുഡാൻ , സോമാലിയ അങ്ങനെ പലയിടത്തും യൂ എൻ മിഷൻ ഉണ്ട് .അത് ഹെഡ് ചെയ്യുന്നത് അണ്ടർ സെക്രട്ടറി ജനറൽ റാങ്കിലുള്ള ഉള്ള ഒരു SRSG അധവാ സ്‌പെഷ്യൽ റെപ്രെസെന്റേറ്റീവ് ഓഫ് സെക്രെട്ടറി ജനറൽ
എങ്ങനെ യു എന്നിൽ ചേരാം
അത് പിന്നെ
ജെ എസ് അടൂർ

യൂ എൻ പുരാണം -2 , യു എൻ ജോലികൾ

യൂ എൻ പുരാണം -2
യു എൻ ജോലികൾ
യൂ ൻ ജോലികളെ കുറിച്ച് എന്റെ കൂടെ യു എന്നിൽ ജോലി ചെയ്തീരുന്ന ഒരാൾ പറഞ്ഞ ഒരു കാര്യമുണ്ട്.. അകത്തു കയറാൻ പ്രയാസമാണ്. പുറത്തിറങ്ങുവാനും പ്രയാസമാണ്.. ഇതു ജോലി യെകുറിച്ചാണെങ്കിലും, പലപ്പോഴും യു ൻ ഇന്റെ ജനീവയിലെ പ്രധാന ബിൽഡിങ്ങിൽ കയറിയാലും ന്യൂയോർക്കിലെ ആസ്ഥാന ബിൽഡിങ്ങിൽ കയറിയാലും അവസ്ഥയിതാണ്. ജനീവയിൽ സധാരണ പടത്തിൽ കാണുന്ന പഴയ ബിൽഡിങ് ലീഗ് ഓഫ് നേഷൻസിന് വേണ്ടി പണിതതാണ്. അതിനോട് ചേർന്നു പണിത വലിയ പുതിയ കോമ്പ്ലെക്സുമുണ്ട്. അതിൽ കയറിയാൽ ഒരുപാടു ഇടനാഴികളിൽ കൂടി കറങ്ങി അതിനകത്തു പെട്ടുപോകും. അവിടെ തന്നെ കറങ്ങി തിരിഞ്ഞു വെളിയിലെത്താൻ ചിലപ്പോൾ പാടാണ് . ജോലിയെകുറിച്ചും പലരും ഇതാണ് പറയുന്നത്.
കാരണം യു എൻ ജോലിക്ക് അതിന്റെ ഗുണ ദോഷങ്ങളുണ്ട് . ഒന്നാമത് .ടാക്സ് ഫ്രീ ശമ്പളം . പിന്നെ യൂ എൻ എൽ പി എന്നറിയുന്ന നീലയോ ചുമലയോ ആയ പാസപോർട്ടിന് ഒരുപാട് രാജ്യങ്ങളിൽ വിസ വേണ്ട .പലപ്പോഴും ഡിപ്ലോമാറ്റിക് ചാനലിലൂടെ പെട്ടന്ന് ഇമൈഗ്രെഷൻ കടക്കാം .പിള്ളേർ ഉണ്ടെങ്കിൽ ഗ്രാഡുവേഷൻ കഴിയുന്നത് വരെ ഫീസിന്റെ എൺപത് ശതമാനം കിട്ടും .പിന്നെ നല്ല പെൻഷൻ .അത് കൊണ്ട് കേറാനും ഇറങ്ങാനും പ്രയാസം
.എന്താണ് പ്രശ്‌നം ? അത് ഒരു ബ്യുറോക്രസിയാണ് .പുറത്തെ ഗ്ലാമർ അകത്തില്ല .ഏതൊരു ജോലിയെന്നപോലെ . ബോസിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ പലപ്പോഴും ഒരേ പോസ്റ്റിൽ തുടരേണ്ടി വരും . അകത്തു കേറി പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ അത്ഭുതപെടുത്തിയത് അന്താരാഷ്ട തലത്തിൽ ഏതാണ്ട് സിംഹഭാഗം ബജറ്റും ശമ്പളവും ഡി എസ് എ ക്കും യാത്രക്കും, ചുരുക്കത്തിൽ ഒരു അന്താരാഷ്ട്ര ബ്യുറോക്രസിയെ തീറ്റി പോറ്റുന്നു എന്ന ധാരണ പല ഡോണർ രാജ്യങ്ങളിളിലുമുണ്ട് . ചിലർ പറയും അതിൽ പകുതിയേ പിരിച്ചു വിട്ടാലും ലോകത്തു ഒന്നും പ്രത്യേകിച്ച് സംഭവിക്കുകകയില്ല .ഇപ്പോൾ അമേരിക്കയിലും , പല യൂറോപ്പ്യൻ രാജ്യങ്ങളിലും വലത് പക്ഷ ഗ്രൂപുകളിൽ ഒരു യു എൻ വിരുദ്ധ ലോബിയുണ്ട് . പക്ഷെ ഒരു പാട് കാര്യങ്ങളിൽ ഒരുപാട് രാജ്യങ്ങളിൽ UN വളരെ പ്രസക്തമാണ് . ലോകത്തു എല്ലാവര്ക്കും പങ്കെടുക്കാവുന്ന ഏക മൾട്ടിലാറ്ററൽ സിസ്റ്റമാണ് യു എൻ .പക്ഷെ പലപ്പോഴും ,ചെറിയ രാജ്യങ്ങളിൽ വലിയ ആളുകളും വലിയ രാജ്യങ്ങളിൽ ചെറിയ ആളുകളുമാണ് യു എൻ ഉദ്യോഗസ്ഥർ . കാര്യം എന്തൊക്കപറഞ്ഞാലും യൂ എന്നിൽ കാര്യങ്ങൾ നടത്തുന്നത് ഡോണർ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്‌ഥ വരേണ്യ നെറ്റ്വർക്കാണ് . ഇന്ത്യക്കാരൊക്കെ അവിടേയും ഇവിടെയും ഉണ്ടെന്നല്ലാതെ യു എൻ സിസ്റ്റത്തിൽ വളരെ ഇൻഫ്ളുവൻസ് ഉള്ളവർ കുറവാണു . പിന്നെ ഇപ്പോൾ ഡോണർ രാജ്യങ്ങൾ കൊടുക്കുന്ന തുക കുറയുന്നത് കൊണ്ട് മിക്ക ഏജൻസികളും ഇപ്പോൾ സാമ്പത്തിക പ്രശ്നത്തിലാണ് .പലരും പുതിയ റിക്രൂട്മെന്റ് ഫ്രീസ് ചെയ്തിരിക്കുകയാണ് .
കഴിഞ്ഞ. ദിവസം എനിക്കറിയാവുന്ന ഒരാളെകണ്ടു. ഒരു എത്യോപ്പ്യക്കാരൻ. പുള്ളിക്കാരൻ ഇപ്പോൾ ഒരേ റാങ്കിൽ പണി ചെയ്യാൻ തുടങ്ങിയിട്ട് എട്ട് വർഷം. ഒരേ ജോലി. സ്റ്റാൻഡ്സ്‌റ്റില്ലാണ്. അയാൾക്ക് പുതിയ അവസരങ്ങൾ കിട്ടുന്നില്ല .ഇപ്പോഴുള്ള പോസ്റ്റും ഓരോ വർഷവും റിന്യൂ ചെയ്യുന്നതാണ് പ്രൊഫെഷണൽ കോൺട്രാക്ട്. പുള്ളി p4 റാങ്കിൽ ഇൽ തട്ടി നിൽക്കുകയാണ്. മേൽഗതിയും പരഗതിയുമില്ല.. വേറെ പലതും ട്രൈ ചെയ്തു. കിട്ടുന്നില്ല. ഇപ്പോൾ റിക്രൂട്ട്മെന്റ് ഫ്രീസ് കൊണ്ട് പുതിയ സാധ്യതകൾ ഇല്ല. കുടുംബവും പിള്ളേരും ഇവിടെ ആയതിനാൽ ടാക്സ് ഫ്രീ ശമ്പളം ഉള്ള ജോലി കളഞ്ഞിട്ടു പോയാൽ ചിലപ്പോൾ ഭാര്യ അവരുടെ പാട്ടിന് പോകും എന്നു പറഞ്ഞു. അതാണ് പെട്ടു പോകുക എന്നു പറയുന്നത്. ന്യൂയോർക്കിലെ എന്റെ ഒരു സഹ പ്രവർത്തകനെകുറിച്ച് പറഞ്ഞത് , അയാൾ ഓഫീസിലെ ഒരു ഫർണിച്ചർ പോലെയാണ് എന്നാണ്. ആശാൻ പണ്ട് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയായിരുന്നു. പ്രശസ്ത യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡോക്റ്ററേറ്റ്. അന്ന് കയറിയ p 3 യിൽ നിന്നും ഇരുപത് കൊല്ലം കഴിഞ്ഞപ്പോൾ ഇഴഞ്ഞു p 5 ആയി ഇരുപത്തി നാല് കൊല്ലം കഴിഞ്ഞു റിട്ടയറായി. ഒരേ ഓഫീസിൽ. ആൾ ഒട്ടും സന്തോഷവാനായിരുന്നില്ല. പക്ഷെ കുടുംബം ന്യൂയോർക്കിൽ ആയിരുന്നതിനാൽ അയാൾക്ക് അവിടം വിടാൻ പറ്റാത്ത അവസ്ഥ.
ഇതു ആദ്യം പറഞ്ഞത് യു എൻ ജോലിപുറത്തു നിന്ന് കാണുന്നതും അകത്തു നിന്ന് കാണുന്നതും വളരെ വിഭിന്നമാണ്. അത് ഏത് പഴകിയ സിസ്റ്റത്തെയും പോലെ ഒരു രൂഢമൂലമായൊരു ബ്യുറോ ക്രാട്ടിക് സിസ്റ്റംമാണ്. വെളിയിൽ ഗ്ലാമറായി പുലിയെപ്പോലെ തോന്നുന്നവൻ അകത്തു എലിയായിരിക്കും.
എല്ലാ സിസ്റ്റത്തിലെയും പോലെ ഓഫീസ് സ്റ്റാഫ്‌ മുതൽ പ്രൊഫെഷണൽ ശ്രേണിയിൽ പല റാങ്കിൽ ഉള്ളവരുണ്ട്.
യൂ ൻ സെക്രെട്ടറിയേറ്റിൽ അടക്കം .ഇപ്പോൾ മിക്ക ജോലികളും ഫിക്സഡ് ടെമ് കോൺട്രാക്ടണ്. ഒരു കൊല്ലം തൊട്ട് മൂന്നു വരെ, എല്ലാവർഷവും റിന്യു ചെയ്യണ്ടത്. യൂ എൻ ജനറൽ അസ്സെംബ്ലി , സെക്രെട്ടെറിയേറ്റ്, മുതലായവയിൽ സെക്യൂരിറ്റി ജീവനക്കാർ, ഓഫിസ് ജോലിയൊക്കെയുള്ളയിടത്തു ലോങ്ങ്‌ കോൺട്രാക്‌ടോ പെർമെൻറ് കോൺട്രാക്റ്റോ ആകാം.
ഏത് യു എൻ? എന്ത് യു എൻ?
യു എന്നിൽ വിവിധ ഏജൻസികൾ ഉണ്ട്. അവർക്കു പലപ്പോഴും ഡോണർ ഫണ്ടഡ് പ്രൊജക്റ്റ്‌ കാണും. ഉദാഹരണത്തിന് കേരളത്തിൽ ഇപ്പോൾ ഫ്ലഡ് റെസ്പോൺസ് പ്രൊജക്റ്റ്‌ ഉണ്ടെന്നു ഇരിക്കട്ടെ. അതിൽ ഒരു പക്ഷെ യൂ എൻ സ്റ്റാഫ്‌ ഒരാൾ ആയിരിക്കും. ബാക്കിയുള്ള പ്രൊജക്റ്റ്‌ സ്റ്റാഫ്‌ ആ പ്രൊജെർട്ടിലെ കണ്സള്ട്ടേന്റോ ആയിരിക്കും. യൂ എൻ ഡി പി സർക്കാരിന് ഒരു അഞ്ചു കോടിയുടെ ഒരു പ്രൊജക്റ്റ്‌ കൊടുത്താൽ അതിൽ യൂ എൻ ഡി പി വിവിധ പോസ്റ്റുകൾ അഡ്വെർടൈസ്‌ ചെയ്യുമെങ്കിലും അവൻ മിക്കപ്പോഴും ആ സർക്കാരിന്റെ പേ റോളിൽ യൂ എൻ ഡി പി ഫണ്ട് ചെയ്യന്ന പ്രോജെക്ക്റ്റിൽ ആയിരിക്കും. അത് ഒന്നോ രണ്ടോ കൊല്ലം പ്രൊജക്റ്റ്‌ അവസാനിക്കുംപോൾ അവസാനിക്കും.. അല്ലാതെ അത് ഒരു യൂ എൻ ജോലിയാകാനുള്ള സാധ്യത കുറവാണ്.
പിന്നേ ഉള്ളത് നാഷണൽ പ്രൊജക്റ്റ്‌ സ്റ്റാഫാണ്. അവിടെ യൂ എൻ ഡി പി യോ, യൂനിസെഫൊ നേരിട്ട് നടത്തുന്ന നാഷണൽ പ്രൊജക്റ്റ്‌ ആയിരിക്കും. അത് മിക്കപ്പോഴും ഒരു ബാക് ഡോണർ പൈസ കൊടുക്കുന്നതായിരിക്കും. ബ്രിട്ടനോ, നോർവേയോ , ഈ യു ഒക്കെയാകും. ഇതു യു എൻ ഏജൻസിയുടെ പേ റോളിൽ ആയിരിക്കും. മിക്കവാറും മൂന്ന് മുതൽ അഞ്ചു വരെ വർഷം. ഇന്ത്യയിൽ കണ്ടിട്ടുള്ളത് ഈ പ്രൊജക്റ്റ്‌ ഹെഡ് മിക്കപ്പോഴും ഐ എ എസ്സിൽ നിന്ന് ഡെപ്യുട്ടേഷനിൽ വരുന്നവരോ, സ്പെഷ്യൽ ലീവ് എടുത്തു വരുന്നവരൊയാണ്. അവർക്കു അവിടെ ടാക്സ്ഫ്രീ ശമ്പളം കിട്ടും എന്നതും പിന്നേ യു എൻ അസ്സൈന്മെന്റ് അവരുടെ ഐ എ എസ് കരിയറിനും നല്ലതാണ്. സർക്കാരിലെ റൂറ്റിൻ ജോലി മാറ്റുവാൻ.പലരും ഇതു കിട്ടാൻ വളരെ ശ്രമിക്കാറുണ്ട്. അത് കിട്ടുവാൻ പ്രയാസമാണ്.
അതാതു രാജ്യത്തെ യു എന്നിൽ അവിടുത്തെ നാഷണൽ സ്റ്റാഫും പിന്നേ ഉയർന്ന തസ്തികളിൽ ഇന്റർനാഷണൽ സ്റ്റാഫും കാണും. നാഷണൽ സ്റ്റാഫിൽ തന്നെ താരതമ്യന ജൂനിയർ ഓഫീസ് സ്റ്റാഫ്‌, പ്രൊജക്റ്റ്‌ സ്റ്റാഫ്‌, കൺസൾറ്റൻസ്, മുതലായ താൽക്കാലിക ജീവനക്കാരും പിന്നേ ഓഫീസർമാരും കാണും.. അവർ എൻ ഓ -എ (നാഷണൽ ഓഫീസർ -എ ഗ്രേഡ് ) തൊട്ട് സാമാന്യം സീനിയർ റോൾ ഉള്ള എൻ ഓ ഡി വരെഎത്താം. ആ ഹൈറാർക്കി യു എൻ സിസ്റ്റത്തിൽ പ്രധാനമാണ്.
യൂ എൻ നാഷണൽ ഓഫിസും ഇന്റർനാഷണൽ പ്രൊഫെഷണൽ കേഡറും വ്യത്യസ്തമാണ്. അതിന്റ ഡൈനാമിക്സ് രണ്ടാണ് . നാഷണൽ ലെവലിൽ സാമാന്യം നല്ല ശമ്പളം കിട്ടും .യൂണിസേഫിനോക്കെ ഫീൽഡ് ലെവലിൽ സംസ്ഥാനങ്ങളിൽ പ്രോജക്റ്റ് സ്റ്റാഫും അതുപോലെ നാഷണൽ കേഡറിൽ ഉള്ള സ്റ്റാഫും ഉണ്ട് . സാധാര അങ്ങനെയുള്ളവർക്ക് അവരുടെ ജോബ് സാറ്റിസ്ഫാക്ഷൻ കൂടുതലാണെങ്കിലും പ്രമോഷൻ സാധ്യത അധികമില്ല . ഇന്റർനാഷണൽ കേഡറിൽ ശമ്പളവും കരിയർ മൊബിലിറ്റി അവസരങ്ങളും കൂടുതൽ കിട്ടും .
ഇന്റർനാഷണൽ പ്രൊഫഷണൽ കേഡറിൽ ഉള്ളവർക്ക് ഇന്റർനാഷണൽ സിവിൽ സർവീസ് സിസ്റ്റം ബാധകമാണ്.
അവിടെയും പ്രൊഫഷണൽ റാങ്ക് തുടങ്ങുന്നത് പി -1 ലാണ്. അവിടെ നിന്ന് പി -2, പി -3 പി -4, പി -5 ചില്ലയിത്ത് പി -6/ഡി 1 വരെ പോകാം. ഈ ഹൈറാർക്കി യു എൻ സിസ്റ്റത്തിൽ പ്രധാനമാണ്. ശമ്പളവും എല്ലാം അതിന് അനുസരിച്ചു ഇരിക്കും. ഇതിനെയാണ് പ്രൊഫഷണൽ കേഡർ എന്ന് പറയുന്നത്. അത് കഴിഞ്ഞു ഡയറക്റ്റർ റാങ്ക് ആണ്. അതു ഡി -1(പി -6)., ഡി -2. മിക്കപ്പോഴും ഡി -1 ഇന് മുകളിൽ പോകുവാൻ ഈസിയല്ല. അതു കഴിഞ്ഞു എ എസ് ജി ( അസിസ്റ്റന്റ് സെക്രെട്ടറി ജനറൽ ), അണ്ടർ സെക്രെട്ടറി ജനറൽ, ഡെപ്യുട്ടി സെക്രെട്ടറി ജനറൽ, സെക്രെട്ടറി ജനറൽ..
മിക്കവാറും എ എസ് ജി മുതൽ മുകളിലോട്ട് പൊളിട്ടിക്കൽ അപ്പോയ്ൻമെന്റാണ്. മിക്കവാറും അതു പോകുന്നത് യൂ എന്നിലെ വിവിധ എജെന്സികള്ക്കായിരിക്കും. അവരുടെ മുൻ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ആയിരിക്കും. അല്ലെങ്കിൽ ശശി തരൂരിന് കോഫി അണ്ണൻ എന്നെ പോലെ ഉള്ളിൽ വൻകിട ഗോഡ്ഫാതെർമാർ വേണം. ശശി തരൂർ ഒക്കെ ആദ്യം പി -1 ഇൽ തുടങ്ങി ഏതാണ്ട് 25 കൊല്ലം കൊണ്ട് യൂ എസ് ജി ആയ ആളാണ്. അത് തന്നെ വിരളമാണ്. കാരണം മിക്കവരും ഡി -1/ഡി 2 വിൽ അവസാനിക്കും.
മിക്ക എൻട്രി പോയിന്റുകളും ഇപ്പോൾ മൂന്നു കൊല്ലം വരെയുള്ള കോൺട്രാക്റ്റുകളാണ്. ഇതിൽ തന്നെ കയറുന്നവരിൽ മൂന്നിൽ ഒന്നു മാത്രമേ long term ഇൽ അവിടെ പിടിച്ചു നിൽക്കുകയുള്ളു. അവിടെയും പ്രശ്നം ഒട്ടു മിക്കവാറും ജെ പി ഓസ് ( junior program officers ).യൂറോപ്പിലെയും അമേരിക്കയിലെയും പിന്നെ ജപ്പാൻ മുതലായ രാജ്യങ്ങളിൽ നിന്നുമാണ്. കാരണം അവർക്കു ആദ്യ രണ്ടോ മൂന്നോ കൊല്ലം അവരവരുടെ സർക്കാർ ആണ് ശമ്പളം കൊടുക്കുന്നത്. ഇതിന്റ പ്രശ്‍നം എന്താണ് എന്ന് വച്ചാൽ അവരവരുടെ സർക്കാർ ഒരുടെസ്റ്റും ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്തു അവർക്കുള്ള ക്വോട്ട അനുസരിച്ചു ലിസ്റ്റ് കൊടുക്കും. അവരിൽ കുറെ പേർ മൂന്നു കൊല്ലത്തിൽ disillusioned ആയി തിരിച്ചു പോകും.. ബാക്കിയോള്ളോരു മേലോട്ട് പോയി സിസ്റ്റം കൈയ്യടക്കും. അങ്ങനെ യു എൻ സിസ്റ്റംത്തിൽ ഒരു കാസ്റ്റ് സിസ്റ്റം ഉണ്ടാകും. മിക്കവാറും ഡോണർ കൺട്രിയിൽ നിന്നുള്ളവർ ഫാസ്റ്റ് ട്രാക്കിൽ പോകും. മിക്കപ്പോഴും പല നല്ല പോസ്റ്റും അവരുടെ എക്സ്റ്റേണൽ മിനിസ്ട്രിയുടെ ഡോണർ വിഭാഗത്തെ പിടിച്ചു അവർ കരസ്ഥമാക്കും. ഇതു പുറത്തു നിൽക്കുന്നവർക്ക് മനസ്സിലാകണെമെന്നില്ല . അകത്തുള്ളവർക്ക് നല്ലത് പോലെ കാണാം. ഇന്ത്യക്കാർക്ക് അവരോടു പിടിച്ചു നിൽക്കണം എങ്കിൽ മൂന്നിരട്ടി പ്രയത്നം വേണം. യു എന്നിൽ ബഹു ഭൂരിപക്ഷം റസിഡന്റ് കോർഡിനേറ്റർമാർ ഡോണർ കൺട്രി യിൽ നിന്നുള്ളവരാണ്
ഇന്ത്യക്കാരുടെ കാര്യമാണ് കഷ്ട്ടം. കാരണം അഡ്മിനിസ്ട്രേഷൻ, ഓഫിസ്, സെക്യു്രിറ്റി എന്നിവടങ്ങളിലും ഐ ടി യിലും ഒക്കെ വിവിധ രാജ്യങ്ങളിൽ കൂടി കയറിയ ഇന്ത്യക്കാർ കൂടുതൽ ഉണ്ടായത് കൊണ്ട് ഇന്ത്യക്കാരുടെ ക്വോട്ട മിക്കവാറും ഫുള്ളാണ്. അത് കൊണ്ടാണ് ഈ ypp യങേ പ്രൊഫഷണൽ പ്രോഗ്രാം നാലും അഞ്ചും കൊല്ലം കഴിഞ്ഞു ഇന്ത്യക്കാർക്ക് അവസരം കിട്ടുന്നത്.
ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. മിക്കവാറും യു എൻ അഡ്വെർടൈസ്മെന്റ് അകത്തുള്ളവർക്ക് വേണ്ടിയായിരിക്കും. കാരണം അകത്തു തന്നെ ഫിക്സഡ് term കോൺട്രാക്ടുള്ളവർക്ക് പുതിയ പൊസിഷൻ കിട്ടണം എങ്കിൽ അപ്പ്ലെ ചെയ്യണം. ആ സിസ്റ്റംത്തിൽ ഉള്ളവർക്കറിയാം അത് ക്ളോസ്ഡ് വെക്കെൻസിയാണോ ഓപ്പൺ വേക്കന്സിയാണോ എന്നു. ചുരുക്കത്തിൽ അകത്തുള്ളവർക്കാണോ പുറത്തുള്ളവർക്കാണോ എന്നത്. പലപ്പോഴും പലരും അപ്പ്ലെചെയ്താലും നൊ റിപ്ലൈ ഉള്ളത് അതു കൊണ്ടാണ്.
ഇപ്പോൾ മിക്കവാറും ഏജൻസികൾ സാമ്പത്തിക പ്രതിസന്ധി മൂലം ഫ്രഷ് അപ്പോയ്ന്റ്മെന്റ് ഫ്രീസ് ചെയ്തിരിക്കുകയാണ്. കാരണം ഡോണർ രാജ്യങ്ങളിൽ കാശില്ല, അവർ യു എന് എജെന്സികള്ക്കുള്ള ധനസഹായം വെട്ടികുറച്ചു പ്രത്യകിച്ചും ട്രമ്പ് അമേരിക്ക , അതോടൊപ്പം യു കെ, സ്പെയിൻ എന്നീ പല രാജ്യങ്ങളും. ഇപ്പോൾ നോർഡിക് രാജ്യങ്ങൾ , ജപ്പാൻ മുതലായ രാജ്യങ്ങളെ ഉള്ളൂ. ട്രമ്പ് കളത്തിന് വെളിയിൽ ഇറങ്ങാൻ നോക്കുമ്പോൾ ചൈന യു എൻ വിഹിതം കൂട്ടി കളത്തിൽ പുതിയ കാൽവെപ്പ് നടത്തി. നിർഭാഗ്യവശാൽ ഇന്ത്യ പെർമെന്ൻട് സ്റ്റാറ്റസ് വേണം എന്ന് പറയുന്നതല്ലാതെ യു എൻ സിസ്റ്റത്തെ അകത്തു നിന്ന് ഇൻഫ്ലുവെൻസ് ചെയ്യുന്നില്ല. നമ്മുടെ ഐ എഫ് എസ് ഓഫിസർമാരിൽ പലരും യു എന്നിൽ ഉള്ള ഇന്ത്യക്കാർക്ക് പലപ്പോഴും പാര പണിയും. അതു കൊണ്ടു തന്നെ യു എൻ സിസ്റ്റംത്തിൽ ഇന്ത്യക്കാർ സീനിയർ പൊസിഷനിൽ വളരെ കുറവാണ്. എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ ഐ എഫ് എസ ലോബിയിലെ വരേണ്യർ അത് കൈക്കലാക്കാൻ നോക്കും .
ഇനിയും എന്തെങ്കിലും സ്പെസിഫിക് ചോദ്യം ഉണ്ടെങ്കിൽ ചോദിക്കാം. ദയവ് ചെയ്തു ഇൻബോക്സിൽ വന്നു ചോദിക്കരുത്. എല്ലാവർക്കും വ്യക്തിപരമായി മറുപടി പറയാൻ സമയമില്ല
ജെ എസ് അടൂർ

യൂ എൻ പുരാണം -മൂന്ന് , എൻട്രി പോയ്ന്റ്സ്

യൂ എൻ പുരാണം -മൂന്ന്
എൻട്രി പോയ്ന്റ്സ്
നേരത്തെ പറഞ്ഞത് പോലെ യൂ എൻ ഒരു ബ്രഹുത്തായ സംവിധാനമാണ് . ഒരു വലിയ ഇന്സ്ടിട്യൂഷനൽ നെറ്റ് വർക്ക് സിസ്റ്റമാണ് .
അത് കൊണ്ട് തന്നെ യൂ എന്നിലെ വിവിധ ഏജൻസികൾക്ക് പലപ്പോഴും വ്യത്യസ്തമായാ ഓർഗനൈസേഷണൽ കൽച്ചറായിരിക്കും . അത് അവരുടെ ടോട്ടൽ ബജറ്റ് , അവരുടെ സ്‌കെയിൽ ഓഫ് ഓപ്പറേഷൻ , പിന്നെ നേതൃത്തം , പ്രവർത്തിക്കുന്ന രാജ്യങ്ങൾ എന്നിവയെ അധികരിച്ചിരിക്കും.
ഉദാഹരണത്തിന് ഏറ്റവും വലിയ രണ്ട ഏജൻസികളാണ് യൂ എൻ ഡി പി യും , യുനിസെഫ് ഉം . ഇതിന്റെ രണ്ടിന്റെയും ഓർഗനൈസേഷനൽ കൾച്ചർ ഒരു പോലെ ആയിരിക്കണം എന്നില്ല . യൂണിസെഫ് വളരെ ബ്രാൻഡ് ഉള്ള ഓർഗനൈസേഷനാണ് .കാരണം മറ്റു യൂ എൻ സംഘടനകളിൽ നിന്ന് വ്യത്യസ്തമായി യൂനീസെഫ് ജനങ്ങളിൽ നിന്നും പ്രൈവറ്റ് ഡോണറിൽമാരിൽ നിന്നും ഫണ്ട് ശേഖരിക്കുന്നുണ്ട് . യൂ നീ സെ എഫ് കുട്ടികളുടെ ഫണ്ടായത് കൊണ്ട് അവരുടെ വിദ്യാഭ്യസം , അവകാശങ്ങൾ , സംരക്ഷണ മുതലായ കാര്യങ്ങളിൽ ഫോക്കസ്ഡാണ് .അത് കൊണ്ട് തന്നെ ഫീൽഡ് ലെവലിൽ സംസ്ഥാന ജില്ലാ തലങ്ങളിൽ പോലും യു നി സെ ഫ് സജീവമാണ് .
യൂ എൻ ഡി പി ചുക്കു ചേരാത്ത കഷായം ഇല്ല എന്നത് പോലെ വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമാണ് .യൂ എൻ ഡി പി നാഷണങ്ങൾ ലെവലിൽ സജീവമാണ് . എന്നാൽ അതിന്റ ഓർഗനൈസേഷൻ കൾച്ചർ വ്യത്‌സ്തമാണ്
അത് പോലെ WHO യുടെയും FAO യുടെയും ഐ എൽ ഓ യുടെയും ഓർഗനൈസേഷൽ കൾച്ചർ വ്യത്യസ്തമാണ്
ഇവിടെ എങ്ങനെയാണ് ജോലി കിട്ടുന്നത് ?
ആദ്യം മനസ്സിലാക്കേണ്ടത് യൂ എന്നിൽ ജോലി കിട്ടണമെങ്കിൽ തിരെഞ്ഞെടുത്ത മേഖലയിൽ ടോപ് ഡൊമൈൻ നോൾഡ്‌ജും , അനുഭവും നല്ല അക്കാഡമിക് യോഗ്യത വേണം . വളരെ നല്ല ഭാഷ പ്രാവിണ്യം അത്യാവശ്യം . കുറഞ്ഞത് അഞ്ചു കൊല്ലം എക്സ്പെരിയൻസ് അത്യാവശ്യം . മിക്കവാറും പേര് എട്ടും പത്തും കൊല്ലം ഒരു മേഖലയിൽ കഴിവ് തെളിയിച്ചിട്ടാണ് യു എൻ സിസ്റ്റത്തിൽ വരുന്നത് .അവിടെ ഉള്ള ഒരുപാട് പേർക്ക് നല്ല സർവ്വകലാശാലയിൽ നിന്ന് ഉന്നത ബിരുദമോ പി എച് ഡി യോ യൊക്കെ യുണ്ട് .
അന്താരാഷ്ട അപ്പോയിന്റ്‌മെന്റിന് റാങ്ക് അനുസരിച്ച കുറഞ്ഞത് മൂന്നു കൊല്ലം (ജൂനിയർ പ്രോഗ്രാം ഓഫീസർ ). ഓരോ റാങ്ക് അനുസരിച്ച എട്ട് ,പത്തു ,പതിനഞ്ചു കൊല്ലം അന്താരാഷ്ട അനുഭവം വേണം . ഞാൻ യു എന്നിൽ ചേരുമ്പോൾ ഗവേണൻസ് , അഡ്വക്കസി , പബ്ലിക് പോളിസി മേഖലയിൽ ഇരുപത് കൊല്ലത്തെ പരിചയവും അതിൽ ഏതാണ്ട് പതിനഞ്ചു കൊല്ലം ഇന്റർനാഷൻ പരിചയവും , ആ രംഗത്ത് പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും ഉണ്ടായിരുന്നു .കൂടാതെ 90കളിൽ യൂ എൻ സ്റ്റാഫ് കോളേജിൽ അഡ്വക്കസി , നെറ്റ്വർക്കിങ് ഇടക്കിടക്ക് പോയി പഠിപ്പിച്ച പരിചയവും , അന്താരാഷ്ട വികസന സംഘടനയുടെ നേത്രത്തിൽ പ്രവർത്തിച്ച പരിചയവും . അത് കൊണ്ട് ഗ്ലോബൽ എക്സ്പെർറ്റ് കാറ്റഗറിയിൽ സാമാന്യം നല്ല പൊസിഷനിൽ ഹോറിസോണ്ടൽ എൻട്രിയായിരുന്നു .
അത് പോലെ ഐ ൽ ഓ യിൽ ഹൊറിസോണ്ടൽ എൻട്രിയിൽ കയറിയാളാണ് നമ്മുടെ സി ഡി എസ്സിലെ പ്രൊഫ കെ പി കണ്ണൻ. എനിക്ക് ഒരുപാടു ഇഷ്ടമുള്ളയാൾ. അദ്ദേഹം ഐ എൽ ഓ യിൽ സീനിയർ ഇക്കോണോമിക് അഡ്വൈസർ ആയിരുന്നു. പിന്നേ സി d എസ് ഡയറക്റ്റർ പൊസിഷൻ വന്നപ്പോൾ ഐ ൽ ഓ വിട്ടു. പക്ഷെ ഇപ്പോഴും അദ്ദേഹം എക്സ്പെർറ്റ് പാനലിൽ കാണണം. യൂ എൻ ഡി പി യിൽ എന്റെ സഹപ്രവർത്തകനായിരുന്ന (വേറെ ഡിപ്പാർട്മെന്റിൽ )ഒരു മലയാളി കൂട്ടുകാരൻ ഇവിടെയുണ്ട്. അദ്ദേഹം ജേണലിസ്റ്റായാണ് തുടങ്ങിയത്. വളരെ ബ്രൈറ്റ്, ടോപ് ഡൊമെയ്ൻ നോളേജ്. ആദ്യം യൂ എൻ ഡൽഹി ഓഫിസിൽ കൺസൾട്ടന്റ. പിന്നേ ഇന്റർനാഷണൽ പ്രൊഫഷണൽ കേഡറിൽ. സീനിയർ അഡ്വൈസറായിരുന്നു. അദ്ദേഹം തുടർന്നിരുനെങ്കിൽ ഇപ്പോൾ യൂ എൻ ഡി പി യിൽ കൺട്രി ഡയറ്കറോ മറ്റൊ ആയേനെ. പക്ഷെ കുറെ കഴിഞ്ഞു അദ്ദേഹം മതിയാക്കി. അദ്ദേഹത്തിന് സിസ്റ്റം നല്ലത് പോലെ അറിയാവുന്നയാളാണ്. എന്റെ ഏറ്റവും നല്ല ഒരു സുഹൃത്തു. ഞങ്ങൾ കാണുമ്പോൾ വലിയ സന്തോഷമാണ്. കാരണം ഞങ്ങൾക്ക് രണ്ടു പേർക്കും അറിയാവുന്ന ഒരുപാടു പേര് അകത്തുണ്ട്. പിന്നെ അകത്തെ പഴയ കഥകൾ അറിയാവുന്ന രണ്ടു പേർ കാണുമ്പോൾ ഉള്ള തമാശ കഥകളും.
അത് പോലെ വിവിധ രംഗങ്ങളിൽ അക്കാദമിക വൈദഗ്ധ്യവും പ്രവർത്തന പരിചയവും ലീഡര്ഷിപ് എക്‌സ്‌പീരിയൻസും യു എൻ ജോലികൾക്ക് അത്യാവശ്യമാണ് .
ഈ രംഗത്ത് ഓരോ രാജ്യത്ത് ഐ എ എസ് പോലുള്ള സിവിൽ സർവീസിൽ നിന്നുള്ളവർ , സിവിൽ സൊസെറ്റിയിൽ നിന്നുള്ളവർ, അക്കാഡമിക് മേഖലയിൽ നിന്നുള്ളവർ , ഏതെങ്കിലും മേഖലയിൽ മികവ് തെളിയിച്ചവർ എന്നിവരാണ് കൂടുതൽ പ്രൊഫെഷണൽ കേഡറിലുള്ളത് .
എൻട്രി പോയ്ന്റ്സ്
യൂ എൻ ഇന്റർനാഷണൽ കേഡറിൽ മിക്ക ഓപ്പൺ ജോലികൾക്കും ഷോർട്ലിസ്റ്റ് ചെയ്തവർക്ക് റിട്ടെൻ അസൈൻമെന്റ് , ഇന്റർവ്യൂ എന്നിവയുണ്ട് . ഒന്നുകിൽ ഏതെങ്കിലും മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ അല്ലെങ്കിൽ നാഷണൽ കേഡറിൽ അനുഭവ പരിചയമുള്ളവരൊക്കെയാണ് സാധാരണ ഇന്റർനാഷ്ണൽ കേഡറിൽ കയറുന്നത് .
പിന്നെ ചിലർ ഷോർട് ടെം കൺസൾട്ടൻസ് ആയി കുറെ മാസങ്ങളോ വർഷങ്ങളോ പ്രവർത്തിച്ചു പതിയെ പ്രൊഫെഷണൽ കേഡറിൽ ചേരും .
ചെറുപ്പക്കാർക്ക് രണ്ടു മൂന്നു കൊല്ലം പ്രവർത്തി പരിചയവും നല്ല അക്കാഡമിക് മികവും ഒന്നോ രണ്ടോ യു എൻ ഭാഷയിൽ പ്രാവീണ്യവും ഉണ്ടെങ്കിൽ ഇന്റർനാഷണൽ ടെസ്റ്റ് പാസ്സായി യങ് പ്രൊഫെഷണൽ പ്രോഗ്രാമിൽ ചേരാം .പ്രശ്നം ഇന്ത്യക്ക് പലപ്പോഴും കിട്ടുന്നത് 5 സ്ലോട്ട് അല്ലെങ്കിൽ 8 സ്ലോട്ട് .അതിന് ഏതാണ്ട് അമ്പതിനായിരം പേര് എങ്കിലും അപ്ലൈ ചെയ്യും .
ഇത് കൂടാതെ പല എജെന്സികളിലും ചെറുപ്പക്കാർക്ക് പ്രോഗ്രാം ഉണ്ട് .യൂ എൻ ഡി പി യിലെ ലീഡ് പ്രോഗ്രാം ഒരു ഉദാഹരണം .അവിടെ കുറഞ്ഞത് രണ്ടു യു എൻ ഭാഷകളിൽ നല്ല പ്രാവീണ്യം വേണം .ഇന്ത്യക്കാർക്ക് ഇതിൽ സാധ്യത കുറയുന്നത് രണ്ടു ഭാഷ വേണമെന്നുള്ള നിര്ബന്ധമാണ് .ഇന്ത്യയിൽ മിക്കവർക്കും ഇഗ്ളീഷ് മാത്രമേ അറിയുകയുള്ളൂ .
പിന്നെയുള്ളത് യൂ എൻ വൊലെന്റിയർ പ്രോഗ്രാമാണ് .ഇതിൽ രെജിസ്റ്റർ ചെയ്താൽ നിങ്ങൾ തെരെഞ്ഞടുത്ത മേഖലയിൽ വൈദഗ്ധ്യമുണ്ടെങ്കിൽ യു എൻ വി യിൽ ആറു മാസം മുതൽ ഒരു വര്ഷം വരെ വോലന്റീയർ ആയി ചേരാം .പക്ഷെ സബ്‌സിസ്റ്റൻസ് അലവൻസും യാത്രകൂലിയും മാത്രമേ കിട്ടൂ .
പല ചെറുപ്പക്കര്ക്കും യൂ എൻ ഏജൻസികളിൽ മൂന്ന് മുതൽ ആറു മാസം വരെ ഇന്റേൺഷിപ്പ് ചെയ്യാം .ഇത് നല്ല ഏക്സ്പോഷറാണ് .പക്ഷെ കാശു കിട്ടില്ല . അത് മാത്രമല്ല .പല എജെന്സികളിലും അവർക്ക് മൂന്ന് വർഷത്തേക്ക് ജോലിക്ക് അപ്പളേ ചെയ്യാൻ സാധിക്കില്ല .
അത് കൊണ്ട് തന്നെ യു എൻ കരിയർ പ്ലാൻ ചെയ്യുന്നത് മുൻകൂട്ടി വേണം .2025 ഇൽ ചേരാനാണ് മനസ്സിൽ പ്ലാൻ എങ്കിൽ ഏതെങ്കിലും മേഖലയിൽ ഏറ്റവും മികച്ച ജ്ഞാനവും , പരിചയവും നേടി മുന്നോട്ട് പോകുക .നല്ലത് പോലെ പ്ലാൻ ചെയ്ത് ഒരു രംഗത്ത് ശോഭിക്കുന്നവർക്ക് അതിൽ ജോലി കിട്ടുവാൻ സാധ്യതയുണ്ട്
ഒരു കാര്യം കൂടി. പലപ്പോഴും യൂ എൻ മിഷൻ ഉള്ള രാജ്യങ്ങളിൽ കുറെ വേക്കന്സികൾ വരും. ഉദാഹരണത്തിന് നേരത്തെ അഫ്ഗാനിസ്ഥാനിൽ. സംഗതി അല്പം ടഫ് പണിയാണ്. കാരണം യുദ്ധവും പ്രശനവും ഒക്കെയാണ്. സൗകര്യങ്ങൾ കുറവാണ്. പക്ഷെ ബാക്കി പരിചയവും വൈ ദഗ്ദ്യങ്ങളും ഉള്ളവർക്ക് അത് നല്ല ഒരു എൻട്രി പോയിന്റാണ്. അവിടെ ഒരു മൂന്നാല് കൊല്ലം പണി ചെയ്താൽ പിന്നേ സിസ്റ്റത്തിന് അകത്തു കയറി ഇന്റെർനാഷനൽ കേഡറിലാകാം.
അങ്ങനെപോയ ഒരു മലയാളിയെ എനിക്ക് നന്നായി അറിയാം. ആൾ ബഹു മിടുക്കനാണ്. മിഡ് കരിയർ ഷിഫ്റ്റ് നടത്തി. സർക്കാരിൽ നല്ല ഗ്ലാമർ ജോലിയുണ്ടായിരുന്ന ഒരാൾ. ഇപ്പോൾ ഒരു കേണൽ ആയേനെ. പക്ഷെ പുള്ളിക്ക് ലൈൻ മാറ്റണം എന്ന് തോന്നി. അയാൾ അവിടെ ഇരുന്നു ഹ്യൂമൻറൈറ്സിൽ മാസ്റ്റേഴ്സ് ചെയ്തു. ഏതാണ്ട് പതിമൂന്നു കൊല്ലം മുമ്പേ ഡൽഹിയിൽ വച്ചു കണ്ടു. ഞാൻ അന്ന് നേതൃത്വത്തിൽ ഉണ്ടായിരുന്നു അന്താരാഷ്ട്ര സംഘടനയിൽ ഈ കക്ഷി സർക്കാർ ജോലി രാജി വച്ച് അന്ന് വെറും മാസം അഞ്ഞൂറ് ഡോളറിൽ ഇന്റേൺ ആയി ഒരു കൊല്ലം. അഫ്ഗാനിസ്ഥാനിൽ പിന്നേ ഏറ്റവും പ്രയാസമുള്ള കാണ്ഡഹാറിൽ അയാൾ ഒരു ജൂനിയർ പോസ്റ്റിൽ കയറി. ഒരിക്കൽ ഒരു ബോംബിങ്ങിൽ നിന്നും തല നാരിഴക്ക്‌ രക്ഷപെട്ടു. അയാൾ മസാർ ഷെരീഫ് ഓഫീസിൽ നിന്നറങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ ആ ഓഫിസിന് ബോംബിട്ടു. ആൾ മിടുക്കൻ ആയത് കൊണ്ടു ഫാസ്റ്റ് ട്രാക്കിൽ മുകളിലോട്ട് കയറി. പിന്നേ എസ് ആർ എസ് ജി യുടെ ഓഫീസിൽ പ്രധാന കാര്യക്കാരൻ. അവിടുന്നു നേരെ ന്യൂയോർക്കിലെ യു എൻ സെക്രെട്ടറിയേറ്റിൽ p, 5 എത്തി എന്നായിരുന്നു അവസാനം കിട്ടിയ വിവരം. പക്ഷെ ആൾ വളരെ മിടുക്കൻ. പിന്നേ സിസ്റ്റത്തിൽ നിന്ന് പോയെന്നും കേട്ടു. എനിക്ക് വളരെ ഇഷ്ട്ടമുള്ള ആ മിടുക്കൻ ഇതു വായിക്കുകയാണെങ്കിൽ ഇൻബോക്സിൽ വന്നു ഇപ്പോൾ എവിടെ ആണെന്നറിയിക്കുക.
ഇതു വായിക്കുന്ന ഇവിടെയുള്ള ചിലർ യൂ എൻ സിസ്റ്റത്തിൽ ചേരും എന്നു ഞാൻ പ്രവചിക്കുന്നു. അവരിൽ ചിലർ ഇപ്പോൾ സർക്കാരിൽ നല്ല പൊസിഷനിലാണ്. അവരാരാണ് എന്ന് അവർക്കറിയാം. ഇതു വായിക്കുമ്പോൾ അവർക്കു ഉള്ളിൽ ഒരു ചെറിയ ചിരി വരും. കാരണം വണ്ടി കാണുമ്പോൾ ഈ രംഗത്തു ഇപ്പോൾ ഒരുപാടു കൊല്ലമായിട്ടുള്ളവർക്കറിയാം വണ്ടി എങ്ങോട്ടാണ് പോകുന്നത് എന്നു.
ജെ എസ് അടൂർ

അരാഷ്ട്രീയ കേരളം !!


കേരളത്തിൽ ഇന്ന് പലപ്പോഴും രാഷ്ട്രീയ ചർച്ചകൾ ഇല്ല .വിവരവകാശ നിയമത്തെയും , മനുഷ്യവകാശ കമ്മീഷൻ നിയമത്തെയും ഇനിയും തൊഴിലുറപ്പു പദ്ധതിയെയും സ്ലോ പോയ്‌സണിൽ കൂടി കൊല്ലാൻ തുടക്കമിട്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളെകുറിച്ച് ചർച്ച ചെയ്യാനോ സമരം സംഘടിപ്പിക്കുവാനോ ഇവിടെ രണ്ടു കൂട്ടർക്കും സമയമില്ല . നാഷണൽ എഡ്യൂക്കേഷൻ പോളിസിയെകുറിച്ച് ഇവിടെ രണ്ടു കൂട്ടരും ഒരക്ഷരം മിണ്ടുന്നില്ല .
കേരളത്തിലെ എം പി മാരിൽ ഇതുവരെ ഉള്ള പ്രസംഗങ്ങളിൽ ഏറ്റവും മികച്ച പ്രസംഗം ശശി തരൂർ വിവരാവകാശനിയമ അമെൻഡെമെന്റിനെ കുറിച്ച് ചെയ്‌ത പ്രസംഗമാണ് . ഏത് നിലവാരത്തിൽ നോക്കിയാലും ഈ ലോക്സഭയിലെ ഇതുവരെയുള്ള പ്രസംഗങ്ങളിൽ ഏറ്റവും മികച്ച പ്രസംഗങ്ങളിൽ ഒന്ന് . അത് എൽ ഡി എഫ് സുഹൃത്തുക്കൾ കണ്ടില്ലന്ന് നടിക്കുന്നതിൽ അത്ഭുതമില്ല . പക്ഷെ കൊണ്ഗ്രെസ്സ് യൂ ഡി എഫ് നേതാക്കൾ ആരെങ്കിലും ആ പ്രസംഗം കേട്ടൊന്നു തന്നെ സംശയം . കേട്ടാലും അത് കേട്ട ഭാവം നടിക്കില്ല .അതാണ് ഇവിടുത്തെ അവസ്‌ഥ .
ഇവിടെ വമ്പൻ വാർത്തകളും ചർച്ചകളും നോൺ ഇഷ്യുസ് ആണ് . രമ്യ ഹരിദാസിന് കാർ ഒരു രാഷ്ട്രീയ വിഷയമേ അല്ല .
ഇവിടെ ഗവര്ണൻസ് ആരും ഓഡിറ്റിന് വിധേയമാക്കുന്നില്ല .വെള്ളപൊക്കം കഴിഞ്ഞു ഒരു വർഷമായി .ഇപ്പോൾ അത് പോലെ ഒരു വെള്ളപൊക്കം ഉണ്ടായാൽ അതിന്റെ ആഘാതം തടയാൻ സാധിക്കുമോ ?ഡാം വാട്ടർ മാനേജ്‌മെന്റ്റ് സ്ഥിതിയെന്താണ് ?
പിന്നെ വേൾഡ് ബാങ്കിനെയും ഏ ഡി ബി യെയും പ്രതിരോധിച്ചു സമരം നടത്തിയവർ എല്ലാം അവരെ രണ്ടു കൈയും നീട്ടി കെട്ടിപിടിച്ചു ആശ്ലേഷിക്കുമ്പോൾ ചരിത്രം പലരും മറന്നു പോകും ..ഒരു ബാങ്കും വന്ന് സർക്കാരിനെ കെട്ടിപിടിക്കുന്നത് വെറുതെ പണം തരാനല്ല . പലിശക്ക് കടം തരാനാണ് . ഈ പലിശക്കു കടം വാങ്ങി കൂട്ടിയാൽ ഇത്‌ ജനങ്ങൾ തന്നെയാണ് കൊടുത്തു തീർക്കേണ്ടത് . എത്ര രൂപ എത്ര പലിശക്ക് കടം എടുത്തു ? അതിലെ വ്യവസ്ഥകൾ എന്തൊക്കെ ? ഇത് ഇപ്പോഴുള്ള വൻ കടമായ രണ്ടു ലക്ഷത്തിലധികം കോടിയുടെ കടഭാരം എത്രകൂടി കൂട്ടും ? ഇതിന്റ എല്ലാം പലിശ എങ്ങനെ കൊടുക്കും ? മസാല ബോണ്ട് അടക്കം വൻ തുകകൾ പലിശക്ക് എടുക്കുന്നതിന്റെ കൃത്യമായാ സോഷ്യൽ ഓഡിറ്റ് ഉണ്ടോ ?
അങ്ങനെ ഒരു പാട് രാഷ്ട്രീയ -ഗവര്ണൻസ് ഇഷ്യൂസ് കേന്ദ്രത്തിലും കേരളത്തിലുമുണ്ട് .അതൊന്നും ചർച്ച ചെയ്യാതെ വെറും മാറ്റൊലി വിവാദത്തിന്റെ പുറകെയാണ് പാർട്ടി നേതാക്കളും മാധ്യമങ്ങളും . ഒരു മുന്നണിയുടെ നേതാവിന്റെ ഏറ്റവും വലിയ പ്രശ്‌നം മാധ്യമ പ്രവർത്തകർ എങ്ങനെ സാരിയുടുക്കുന്നൂ എന്നതാണ് ?.
ജെ എസ് അടൂർ
24-07-2019

Sunday, July 14, 2019

ജനാധിപത്യത്തിന്റ ആത്മാവ് ബഹുസ്വരതിയിലാണ്

ഇത് വരെ ഞാൻ ഒരാളെയും ഇവിടെ വ്യക്തിപരമായി ട്രോള്ളിയിട്ടോ അക്രമിച്ചിട്ടോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല .ഒരു സ്ഥാനാർത്ഥിയെയും പാർട്ടിയെയും ആക്രമിച്ചിട്ടില്ല .നെഗറ്റിവ് ക്യാമ്പയ്‌നിൽ അഭിരമിച്ചിട്ടില്ല . അത് മാത്രമല്ല വ്യക്‌തി പരമായി ആളുകളോട് സ്നേഹാദരങ്ങളോടെയാണ് പെരുമാറുന്നത് , പെരുമാറിയിട്ടുള്ളത് .അത് ഞാൻ പഠിച്ച മാനവിക വിനിമയ സാംസ്കാരിക ബോധ്യങ്ങളാണ് .
എനിക്ക് നേരിട്ട് പരിചയമുള്ള അർഹിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് ഐക്യ ദാര്ഡ്യം കൊടുത്തതിന്റ പേരിൽ വെറിയിളകി അസഹിഷ്ണുതയോടെ ചിലർ ട്രോളുവാനും അക്രമിക്കുവാനും നെഗറ്റിവ് ക്യാമ്പയ്‌നിൽ അഭിരമിക്കാനും തുടങ്ങിയിട്ടുണ്ട് . അത് കണ്ട് എന്റെ ഉറക്കം നഷ്ട്ടപെടില്ല . പക്ഷെ എന്നെ നേരിട്ട് അറിയാവുന്നവർ വളരെ വിഷ്യസ് ആരോപണങ്ങളുമായി വന്നാൽ അവരുമായി എൻഗേജ് ചെയ്യില്ല . തല്ക്കാലം അതെ വയലെന്റ് ടോണിൽ അറ്റാക്ക് ചെയ്യാൻ എന്റെ ബോധ്യങ്ങൾ അനുവദിക്കുന്നില്ല .
ചിലർക്ക് എന്നെ കൊണ്ഗ്രെസ്സ് ആക്കണം എന്ന് നിർബന്ധം . ഞാൻ ഒരു പ്രത്യക പാർട്ടിയുടെ അംഗമോ ആക്റ്റീവ് അനുഭാവിയോ ഇത് വരെ അല്ല .പക്ഷെ എല്ലാ പാർട്ടികളിലും അതിന് അപ്പുറവും ഉള്ള വ്യക്തി ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നയാളാണ് . എല്ലാ പാർട്ടികളിലും നേതൃത സ്ഥാനത്തുള്ളവർ പലരും ഏറ്റവും അടുത്തു വ്യക്‌തി ബന്ധങ്ങൾ കഴിഞ്ഞ 25 വര്ഷമായിട്ടുള്ളവരാണ് . എന്റെ ഏറ്റവും അടുത്ത സ്നേഹിതന്മാരിൽ ഭൂരി പക്ഷവും സി പി എം അംഗങ്ങളും നേതാക്കളുമാണ് .കൂടുതൽ സംഭാവനകൾ കൊടുത്തിട്ടുള്ളത് ആ പാർട്ടിക്കാണ് . ദേശാഭിമാനി നാല് കൊല്ലം കൊണ്ട് സബ്സ്ക്രൈബ് ചെയ്യുന്നത് എന്റെ കൂട്ടുകാർ പറഞ്ഞതിനാലാണ് .ഇത് വരെ ഒരു നായ പൈസ സംഭാവന കൊടുത്തില്ലാത്തതും ചോദിക്കാത്തതും കോൺഗ്രസിനാണ് .എന്നാൽ ചിലർക്ക് എന്നെ കൊണ്ഗ്രെസ്സ് ആക്കണം എന്ന് വലിയ നിർബന്ധം ? എന്താണാവോ കൊണ്ഗ്രെസ്സ് ആയാലുള്ള കുഴപ്പം ?. ഇന്നും എന്റെ വലിയ ഇൻസ്പിരേഷൻ ഗാന്ധജിയും അംബേദ്ക്കറും ജവഹർലാൽ നെഹ്‌റു വുമാണ് .അത് എത്രയോ പ്രവാശ്യം എഴുതിയതാണ് .
ദേശീയ തലത്തിൽ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഇപ്പോഴത്തെ പ്രതി പക്ഷ ബദൽ രാഹുൽ ഗാന്ധി തന്നെയാണ് . ഇപ്പോൾ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന പല നയങ്ങളോടും യോജിപ്പാണ് .നേരിട്ടു അറിയാം .പക്ഷെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നത് ഒരു സ്വതന്ത്ര ഇന്ത്യൻ പൗരൻ എന്ന നിലയിലാണ് .അല്ലാതെ ഒരു പാർട്ടിയുടെ വക്താവായല്ല . എന്നാൽ യൂ പി എ സർക്കാരിന്റെ നയങ്ങളെ ഉത്തരവാദിത്ത ബോധമുള്ള ഒരു പൗരൻ എന്ന നിലയിൽ വിമർശന വിധേയമാക്കും .യൂ പി എ രണ്ടിനെയും ഇപ്പോഴത്തെ സർക്കാർ നയങ്ങളെയും വിമർശിച്ചത് അത് കൊണ്ടാണ് .
ഞാൻ ഇത് വരെ ഒരു രാഷ്ട്രീയ പാർട്ടികളിലും അംഗമാകാത്തതിന് പല കാരണങ്ങളുണ്ട് . അതിൽ ഒരു കാരണം ഞാൻ ഒരു കാര്യത്തിലും പാർട്ട് ടൈമ് എൻഗേജ്ജ്‌മെന്റ് ഇഷ്ട്ടപെടുന്നയാളല്ല . മറ്റൊരു കാര്യം, ഒരു പാർട്ടിയുടേയോ നേതാവിന്റെയോ വരുതിയിൽ അവർ പറയുന്നതെന്തും ന്യായീകരിക്കാൻ പ്രയാസമാണ് . മൂന്ന് .രാഷ്ട്രീയ പാർട്ടി പ്രവർത്തനം ഒരു കരിയർ ഓപ്‌ഷനായി കരുതിയിട്ടില്ല .നാല് .തിരെഞ്ഞെടുത്ത മണ്ഢലത്തിൽ അടിസ്ഥാന തലം മുതൽ ആഗോള തലം വരെ നേതൃത്വ ഉത്തരവാദിത്തങ്ങൾ വളരെ വർഷങ്ങളായുള്ള എനിക്ക് നേതൃത്വ അവസരങ്ങൾ വേറെ ആവശ്യമില്ല . വ്യക്‌തിപരമായി തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങി എം എൽ യോ , എം പി യോ മന്ത്രിയെ ഒന്നും ആകണമെന്നത് എന്റെ അജണ്ടയിൽ ഉത് വരെയുണ്ടായിട്ടില്ല .അതൊന്നും വലിയ കാര്യങ്ങളായി തോന്നിയിട്ടില്ല . ശിങ്കിടി കക്ഷി രാഷ്ട്രീയത്തിന് പറ്റിയ ആളല്ല ഞാൻ .നല്ല അർജവും അഴിമതിയും അക്രമവും അധികാര അഹങ്കാരങ്ങളും ഇല്ലാത്ത രാഷ്ട്രീയ പാർട്ടി നേതാക്കളെയും എം പി മാരെയും എം എൽ എ മാരെയും ബഹുമാനമാണ് .

എനിക്ക് ഇടത് പക്ഷ രാഷ്ട്രീയ പാർട്ടികളിലോ അംബർലാ പാർട്ടിയായ കോൺഗ്രെസ്സിലോ ആം ആദ്‌മി പാർട്ടിയിലോ ഒക്കെ ചേരുവാനോ അല്ലെങ്കിൽ പുതിയ പാർട്ടി തുടങ്ങാനോ തുടങ്ങാതിരിക്കുവാനോ ഉള്ള അവകാശം ഒരു ഇന്ത്യൻ പൗരൻ എന്ന രീതിയിൽ ഉണ്ട് . അങ്ങനെ തീരുമാനം ഇതു വരെ എടുത്തിട്ടില്ല . എടുത്താൽ പരസ്യ നിലപാട് എടുത്തു നൂറ്റി ഒന്ന് ശതമാനം ആർജ്ജവത്തോടെ മുന്നിൽ നിന്ന് പ്രവർത്തിക്കുവാൻ ഉള്ള ആർജവം ഉണ്ട് .
പിന്നെ വ്യക്‌തിപരമായി പരിചയമുള്ള ഒരു സ്ഥാനാർത്ഥിക്ക് ഐക്യ ദാർഢ്യം കൊടുത്തത് കൊണ്ട് ചിലർക്ക് ഹാലിളകി എന്നെ കൊണ്ഗ്രെസ്സ് പാർട്ടിക്കാരനാക്കണം എന്ന് നിർബന്ധം . അങ്ങനെ ഓരോരുത്തർ നിർബന്ധം പിടിച്ചാൽ ഞാൻ എന്ത് ചെയ്യും ? ആയിക്കോട്ടെ .എന്ന് പറയും . അവരോട് പറയാനുള്ളത് നിങ്ങൾ അല്ലല്ലോ ഞാൻ എന്താണ് എന്നും എന്താണ് ചെയ്യണ്ടതെന്നും ഏത് പാർട്ടിയിൽ ആണെന്നും തീരുമാനിക്കേണ്ടത് . ദയവായി അതിനുള്ള അവകാശം എനിക്കാണ് എന്നറിയുക.

പരസ്പരം അഭിപ്രായങ്ങൾ പറയാനും മാന്യമായി യോജിക്കുവാനും വിയോജിക്കുവാനും നമ്മൾക്ക് കഴിയുമ്പോഴാണ് ജനാധിപത്യ സംസ്കാരം ഉണ്ടാകുന്നത് . എല്ലാവരും എന്നെപ്പോലെയോ ചിന്തിക്കണമെന്നും അതിനോട് യോജിപ്പില്ലാത്തവരെ ശത്രുക്കളായി കരുതി ഡി ലെജിറ്റിമസ് ചെയ്ത് അസഹിഷ്ണതയോടെ അക്രമിക്കുകയോ ഉന്മൂലന ചെയ്യുകയോ എന്ന വിചാര വികാര വിക്ഷോഭങ്ങളിൽ നിന്നാണ് ഫാസിസം തല പോക്കുന്നത് . ജനാധിപത്യത്തിന്റ ആത്മാവ് ബഹുസ്വരതിയിലാണ് .മാന്യമായി വിയോജിക്കുവാൻ എല്ലാവര്ക്കും കഴിയുമ്പോഴാണ്
.I have a choice to do what I want to do and how I want to do it. You too. Each of us must have such democratic choice and we must learn to respect each others right to choose . മാന്യമായി വിയോജിക്കുവാനും യോജിക്കുവാനും തികഞ്ഞ ജനായത്ത ബോദ്ധ്യങ്ങൾ വേണം .ഒരാൾക്കു എതിരെ ,ഒരു നിലപാടിന് എതിരെ വ്യെക്തിപരമായി ആക്രമിക്കുന്നതും വിറളി പൂണ്ട് അസഹിഷ്ണുത കാണിക്കുന്നതും ജനാധിപത്യ വിനിമയങ്ങളിലും വ്യവഹാരങ്ങളിലും യഥാർത്ഥമായ വിശ്വാസമില്ലാത്തവരാണ് .
ജെ എസ് അടൂർ
26.03.2019

രാഷ്ട്രീയ പാർട്ടികളുടെ പുണ്യ പ്രവർത്തികൾ.


രാഷ്ട്രീയം പാർട്ടികളും അവരുടെ പ്രവർത്തകരും ജീവ കാരുണ്യ പ്രവർത്തനവും സാമൂഹിക പ്രവർത്തനത്തിലും കൂടുതലായി ഇടപെട്ടു തുടങ്ങിയിരിക്കുന്നു. അത് ഒരു പരിധി വരെ നല്ലതാണ് എന്ന് കരുതുന്ന ആളാണ് ഞാൻ.
എന്നാൽ അതാണോ ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ റോൾ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്ത് കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ ' എ ൻ ജി ഒ ' കളുടെ റോൾ എടുക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ള ഒരു ചർച്ചക്ക് കൊടുത്ത പ്രതീകരണമാണ് താഴയുള്ളത്.
സമൂഹത്തിൽ നിന്ന് വേറിട്ട ഒരു രാഷ്ട്രീയ പ്രവർത്തനം ഇല്ല. ഓരോ രാഷ്ട്രീയ പാർട്ടികളും ഇന്ന് തിരെഞ്ഞെടുപ്പ് മിഷനറികൾ ആണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ഉദ്ദേശം തിരെഞ്ഞെടുപ്പിൽ മത്സരിച്ചു സർക്കാർ അധികാരം കയ്യാളുക എന്നതാണ്. പക്ഷെ സർക്കാർ അധികാരം കൊണ്ട് മാത്രം തീർക്കാവുന്നതല്ല സമൂഹത്തിലെ പ്രശ്നങ്ങൾ. തിരെഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ചട്ടപ്പടി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയത് കൊണ്ടോ ക്യാംപയിൻ ഔട്ട്‌ സോഴ്സ് ചെയ്തത് കൊണ്ടോ സോഷ്യൽ ലെജിറ്റിമസി സമൂഹത്തിൽ ഉണ്ടാകില്ല.
ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഏറ്റവും നല്ല ഗുണമേന്മ എമ്പതിയാണ്. അതില്ലാതെ എന്ത്‌ വിപ്ലവം പ്രസംഗിച്ചിട്ടും കാര്യമില്ല. വിപ്ലവും അല്ലെങ്കിൽ വിടുതലും ഒന്ന് നോക്കിയിരിക്കാൻ ഇന്ന് അധികം ജനങ്ങൾ ഇല്ല. എമ്പതി ഉള്ള സാമൂഹിക പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവിന് ജനങ്ങൾക്കു ഒരു പ്രശ്നം വന്നാൽ വിപ്ലവവും വരാനിരിക്കുന്ന നല്ല നാളകളെയും കുറിച്ച് പ്രസംഗിച്ചു പിടിച്ചു നില്കാൻ പറ്റില്ല. പഴയ കാലം അല്ല.
വിശക്കുന്നവന് ആഹാരമാണ് വിപ്ലവം. അനീതിയുടെ ഇരക്ക്‌ നീതിയാണ് വിപ്ലവം. മനുഷ്യ അവകാശങ്ങൾ ലംഘിക്കപ്പെട്ടവന് അവന്റെ ആത്മാഭിമാനവും (dignity) സ്വര്യമായി ജീവിക്കുവാനുള്ള അവകാശങ്ങളും ആണ് വിപ്ലവം. അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് മനസ്സിലായിതുടങ്ങി തിരഞ്ഞെടുപ്പിന്റെ തലേന്ന് വോട്ടു തേടി ചെന്നാൽ വോട്ടുകൾ പെട്ടിയിൽ വീഴില്ലെന്ന്.
ഗാന്ധിജി പഠിപ്പിച്ചത് സംഘർഷവും സംരചനയും എങ്ങനെ ഒരുമിച്ചു കൊണ്ട്പോകാം എന്നാണ്. ഈ എ ൻ ജി ഓ എന്നെ പദപ്രയോഗം വന്നത് തന്നെ 1980കളിൽ മാത്രം ആണ്. ഇന്നുമുള്ള ആന്റി സ്ലേവറി ഇന്റർനാഷണൽ ഉണ്ടാകുന്നത് 1830 കളിൽ ആണെന്നെത് ഓർക്കുക. ഗാന്ധി ടോൾസ്റ്റോയ് ഫാമും ഫീനിക്സ് ഫാമും ഉണ്ടാക്കിയതും ഖേഡാ ചമ്പാരൻ സമരങ്ങൾ നടത്തിയതും പണ്ഡിത രാമാഭായ് മുക്തി വാഹിനി തുടങ്ങിയതും പൂനയിൽ സെവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി തുടങ്ങിതും ഈ എൻ ജി ഓ പദപ്രയോഗത്തിനു വളരെ മുൻപാണ് എന്ന് അറിയുക. സാമൂഹിക നവോഥാനങ്ങൾ ഒന്നുമുണ്ടായത് തിരഞ്ഞെടുപ്പും സർക്കാർ ഭരണവും മാത്രം ലാക്കാക്കിയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അല്ല. എന്റെ സോഷ്യൽ ആക്ഷൻ : ആൻ ഇന്ത്യൻ പനോരമ എന്ന പുസ്തകത്തിൽ ഇത് തെളിവ് സഹിതം വിവരിച്ചിട്ടുണ്ട്.
എന്റെ മേഖല സോഷ്യൽ ആക്ഷൻ ആണ്. അതു പൊളിറ്റിക്കൽ ആക്ഷനുമാണ്. പക്ഷെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഉള്ള രാഷ്ട്രീയമാണത്. തിരെഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം. സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് തിരഞ്ഞെടുപ്പിനും സർക്കാർ ഭരണത്തിനും അപ്പുറം ഉള്ള സാമൂഹിക രാഷ്ട്രീയ വിജ്ഞാന പ്രക്രിയകളും പ്രവർത്തനങ്ങളും അത്യാവശ്യമാണ്. അതാണ്‌ ജൈവീക രാഷ്ട്രീയത്തിന്റെ ഒരു പ്രധാന റോൾ.
രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഒരു കാരണം ലെജിറ്റിമസി ക്രൈസിസ് ആണ്. അതിൽ ഒരു പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ പ്രശ്നവും ഉണ്ടെന്നതാണ് വാസ്തവം. ഇതൊക്കെ മറ്റാരേക്കാളും നല്ലതു പോലെ മനസ്സിലാക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ നമ്മുടെ ഇടയിലുമുണ്ട്. എന്നിരുന്നാലും അതുകൊണ്ടെങ്കിലും പ്രസംഗ-ചിട്ടപടി സമരങ്ങൾക്ക്‌ അപ്പുറം ചിലത് ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ്.
പിന്നെ രസകരമായ ഒരു കാരും ലോകത്തു പലയിടത്തും പഴയ പാർട്ടികൾ എൻ ജി ഓ കൾ ആകുകയും പല എൻ ജി ഓ കളും അതു വിട്ടു തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു വിജയിച്ച ഒരു പാട് ഉദാഹരങ്ങൾ ഉണ്ട്. അതു കൊണ്ടല്ലേ അരവിന്ദ് കേജരിവാളിനോട് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇപ്പോഴും കലിപ്പ്.
JS Adoor
March. 1.2018
 

തിരെഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയം 1

25.05.2019
രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിക്കുന്ന ആശയ,മൂല്യ , അധികാര വിനിമയങ്ങളുടെ വിന്യാസങ്ങളാണ് . അത് കൊണ്ട് തന്നെ രാഷ്ട്രീയത്തിന് ആശയങ്ങൾ , മൂല്യങ്ങൾ , അധികാര വിനിമയങ്ങൾ എന്നീ മൂന്നു തലങ്ങൾ , അഥവാ ഡിമെൻഷൻസ് ഉണ്ട് . ഇത് പ്രാവർത്തികമാക്കുന്നതിന് മൂന്ന് വേറെ ഘടകങ്ങൾ വേണം .
ഒന്നാമതായി ജനങ്ങളെ ആശയ , മൂല്യ , അധികാര വിനിമയ വ്യവസ്ഥയിൽ പങ്കാളികളാക്കാനുള്ള സംഘടന സംവിധാനം . രണ്ടാമത് നിരന്തരമായി സംവേദിക്കുവാൻ ഉള്ള ഭാഷ , ആശയ , കമ്മ്യൂണിക്കേഷൻ സംവിധാന നെറ്റ്വർക്ക് . മൂന്നാമതായി വേണ്ടത് ആശയങ്ങളും , മൂല്യങ്ങളും , അധികാര വിനിമയവവും ജനങ്ങളോടും അതേ സമയം സംഘടന സംവിധാനത്തോടും നിരന്തരം സ്വന്തം ജീവിതം കൊണ്ടും വാക്ക് കൊണ്ടും പ്രവർത്തികൊണ്ടും സംവേദിക്കുവാൻ കഴിവുള്ള നേത്രത്വം സംഘടനയുടെ എല്ലാ തലങ്ങളിലും .
ഈ പറഞ്ഞതിന്റെ എല്ലാം ഒരു ഭാഗം മാത്രമാണ് തിരെഞ്ഞെടുപ്പ് . തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം നിലനിൽക്കുന്ന ഒരേ ഇന്ററസ്റ്റ് നെറ്റവർക്ക് മാത്രമാകുമ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ ഉള്ളിൽ നിന്ന് ചതുക്കിക്കുന്നത് . കോൺഗ്രസ്സും ഇടത്പക്ഷവും നേരിടുന്ന പ്രതി സന്ധികളിൽ കുറെ സമാനതകളുണ്ട് .
ഇപ്പോൾ നമ്മൾ കാണുന്ന രാഷ്‌ടീയ പാർട്ടി ഡിസൈനുകൾ അടിയന്തര അവസ്ഥക്ക് ശേഷം വന്ന കുഴാമറിച്ചിലുകളിൽ ഉയർന്നു വന്നതാണ് .
ആദ്യം മാറിയത് കൊണ്ഗ്രെസ്സ് ഡിസൈനാണ്. അടിയന്തര അവസ്ഥയിലും അതിന് ശേഷവും ഇന്ദിര ഗാന്ധി മാസ് ബേസ് ലീഡേഴ്സിനെ തഴഞ്ഞു ഒരു ഹൈ കമാൻഡ് പൂർണമായി നിയന്ത്രിക്കുന്ന ഒരു ലോയൽറ്റി ലീഡേഴ്‌സ് നെറ്റ്വർക്കായി മാറ്റി .അങ്ങനെയുള്ള നെറ്റ്വർക്കിനെ മാനേജ്ചെയ്യുവാൻ മാസ്സ് ബേസില്ലാത്ത പാർട്ടി മാനേജേഴ്‌സും മണി മാനേജേഴ്‌സും ഡൽഹിയിലും സംസ്ഥാന തലത്തിൽ വിവിധ ജാതി മത പ്രതിനിധാന സ്വഭാവമുള്ള നെറ്റ്വർക്ക് ഗ്രുപ് മാനേജേഴ്സ് എന്ന ഒരു ഡിസൈനാണ് കോൺഗ്രസിനെ നടത്തിയത് . വോട്ടു പിടിക്കുന്ന കരിസമാറ്റിക് ലീഡർഷിപ്പും , തിരഞ്ഞെടുപ്പിന് ഫണ്ടും , പിന്നെ സീറ്റ് വീതം വപ്പും ദൽഹി ഹൈ കമാൻഡിൽ കേന്ദ്രീകരിച്ചു . ഹൈകമാൻഡ് മാനേജറുമാരെ റീറ്റെയ്‌നെർസ് ആയാണ് ഇന്ദിര ഗാന്ധി കണ്ടത് . അടിയന്തര അവസ്ഥ കഴിഞ്ഞു കൂടെയുണ്ടായിരുന്ന മിക്ക സംസ്ഥാന നേതാക്കൾ അവരെ വിട്ട് പോകുവാൻ തുടങ്ങിയപ്പോൾ ഇന്ദിര ഗാന്ധിക്ക് വിശ്വാസം ഉള്ളവർ സ്വന്തം കുടുംബത്തിൽ നിന്നുള്ളവർ മാത്രമായി . പ്രത്യേകിച്ച് സഞ്ജയ് ഗാന്ധി
. രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ വരുവാൻ താല്പര്യമില്ലാതെ വഴിമാറി നടന്നയാളാണ് .അനിയന്റെ മരണം കൊണ്ടും അമ്മയുടെ നിര്ബ്സ്ന്ധം കൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ നിയോഗിക്കപെട്ടയാൾ . അമ്മയുടെ വധംകൊണ്ട് ബഹു ഭൂരിപക്ഷത്തിൽ വിജയിച്ചയാൾ . അറുപതുകളിലെയും എഴുപതുകളിലെയും ലീഡര്ഷിപ് ക്‌ളാസ്സിനെ മാറ്റി നിർത്തി എൺപത്കളിൽ രാജീവ് ഗാന്ധി കൊണ്ടുവന്ന ഹൈ സ്കിൽ നെറ്റവർക്ക് മാനേജേഴ്‌സാണ് പിന്നെ കോൺഗ്രസിൽ ഹൈ കമാൻഡ് മാനേജ്‌മെന്റ് സപ്പോർട്ട് ഗ്രൂപ് ആയത് . അവർക്ക് ഇഗ്ളീഷ് അറിയാം . അർബൻ അപ്പർകാസ്റ്റും വിദേശ വിദ്യാഭ്യസമുള്ള കോർപ്പറേറ്റ് മാനേജേഴ്സ് . അവർക്ക് ഇന്ത്യയിലെ ഗ്രാമങ്ങളുമായോ സംഘടനയുടെ അടി തട്ടുമായോ ബന്ധം ഇല്ലായിരുന്നു .അവർക്ക് കൊണ്ഗ്രെസ്സ് ആശയങ്ങളും മൂല്യങ്ങളും പഴഞ്ചൻ ഗാന്ധിയൻ ബാക്കി പത്രങ്ങളായിരുന്നു .അവർക്ക് നെഹ്‌റു ഒരു പഴയ സിംബോളിക് ഐക്കൺ മാത്രമായി .
അരുൺ നെഹ്‌റു . അരുൺ സിങ് , ചിതമ്പരം , കമൽ നാഥ്‌ , മണി ശങ്കർ അങ്ങനെ അനേകം പേര് വന്നു . അവരാണ് ഇമേജ് മാനിപ്പുലേഷൻ മെസ്സേജിലൂടെ ജനങ്ങളുടെ സ്വത ബോധം മുതൽ എടുത്ത ഇലക്ഷൻ മാനേജ്മെൻറ്റ് എന്ന അതിവേഗ തന്ത്രം മെനെഞ്ഞത് . 1984 ഹിന്ദു ബഹുഭൂരിപക്ഷത്തിൽ ജയിച്ച കൊണ്ഗ്രെസ്സ് .1987 മുതൽ എടുത്ത കോർപ്പറേറ്റ് മാനേജ്മെന്റാണ് ആ പാർട്ടിയുടെ അടിയിളക്കിത് .അത് തുടങ്ങിയത് ആദ്യം രാമയണം എന്ന ദൂരദർശൻ സീരിയൽ മുതലാണ് . രണ്ടാമത് .രാമജന്മഭൂമി തുറന്നു ഒരു തങ്ങളെ തന്നെ വിഴുങ്ങുന്ന ഭൂതത്തെയാണ് തുറന്ന് വിടുന്നത് എന്നറിയാനുള്ള അടിസ്ഥാന രാഷ്ട്രീയ ഉൾകാഴ്ച്ചയോ പരിചയമോ ഡൽഹി സെൻട്രിക്ക് കോർപ്പറേറ്റ് മാനേജര്മാര്ക്ക് ഇല്ലായിരുന്നു .അതോടൊപ്പം ഷാബാനു കേസിൽ ഉള്ള 'ബാലൻസിംഗ് ' . കൂടെ മാസ് ബേസുള്ള വി പി സിംഗിനെ വെറുപ്പിക്കൽ .
അങ്ങനെയാണ് കോൺഗ്രസിന് അടി തെറ്റാൻ തുടങ്ങിയത് . 1987 മുതൽ ബി ജെ പി അടുത്ത 25 കൊല്ലം പ്ലാൻ ചെയ്ത് പണി തുടങ്ങി .
1987 മുതൽ തുടങ്ങിയ കോൺഗ്രസിന്റെ ചതുക്ക് പിടിക്കൽ നരസിഹറാവു പൂർണ്ണമാക്കി .1992 ഇൽ ബാബ്‌റി മസ്ജിദ് തകർത്തതോടെ മുസ്ലീങ്ങൾക് കോൺഗ്രസിൽ ഉള്ള വിശ്വാസം പൂർണ്ണമായി നഷ്ട്ടപെട്ടു .നിയോ ലിബറലിസത്തിൽ നഷ്ട്ടം ഉണ്ടായ പാവപ്പെട്ടവരും ദളിതരും കോൺഗ്രസിനെ കൈവിട്ടു .
ബി ജെ പി 1987 മുതൽ ഉണ്ടാക്കിയ പുതിയ ടീമിൽ ഗ്രാസ്റൂട്ട് ചെറുപ്പക്കാരെ രിക്രൂട്ട് ചെയ്‌തു . അടുത്ത 25 വര്ഷം പ്ലാൻ ചെയ്തു .അതിൽ ഒരാളുടെ പേരാണ് നരേന്ദ്ര ദാമോദർ മോഡി .മോഡി ഇൻഡയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എല്ലാ സംസ്ഥാനത്തും രാപ്പകൽ സഞ്ചരിച്ചു ബി ജെ പി എന്ന പാർട്ടിയെ കെട്ടിപടുക്കാൻ ഏതാണ്ട് 25 കൊല്ലം ചിലവഴിച്ചു കഴിഞ്ഞാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത് എന്ന് കാര്യം മനസ്സിലാക്കിയാൽ അറിയാം അദ്ദേഹത്തിന്റ അധികാര ആശയ വിനിമയ വിജയം .അയാൾ ഒരു സുപ്രഭാതത്തിൽ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിൽ വന്നയാളല്ല . രാപ്പകൽ പണി ചെയ്ത് പാർട്ടിയിലും പുറത്തും ഉള്ള സംഘടന സംവിധാനം ആണ് മോഡി ഉപയോഗിക്കുന്നത് .അത് കൊണ്ടാണ് അയാൾക്ക് സമാനതയുള്ള നേതാക്കൾ ഇല്ലാത്തത് . അയാൾ ഒരു മഴയത്തു കുരുത്ത തകരയല്ല .
1996 ആയപ്പോഴേക്കും കൊണ്ഗ്രെസ്സ് സംഘടനപരവും ആശയപരവും മൂല്യപരവുമായി ശോഷിച്ചു .അത് മരണ ശയ്യയിൽ കയറിയപ്പോഴാണ് സോണിയ ഗാന്ധിയെ അർജുൻ സിംഗ് ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിനെ രക്ഷിക്കുവാൻ വീട്ടിൽ നിന്ന് വിളിച്ചിറക്കിയത് . അപ്പോഴേക്കും കോൺഗ്രസിന് ആശയങ്ങളും മൂല്യങ്ങളും സംഘടനയും ജനങ്ങളും ആത്മാവും നഷ്ട്ടപെട്ടു .1987 നും 1997 ഇനും ഇടയിൽ ഉള്ള പത്തു വർഷത്തിൽ ഗാന്ധിയൻ -നെഹ്‌റു ആശയ മൂല്യ അടിസ്ഥാനം നഷ്ട്ടപെട്ടു അടി പതറി അധികാര മോഹികളുടെ ഒരു കൂട്ടമായി പരിണമിച്ചത് മുതലാണ് അത് ഒരു ഇലക്ഷൻ നെറ്റ് വർക്ക് മാത്രമായി ചുരുങ്ങി ചുരുങ്ങി പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നത് .
കോൺഗ്രസിന് പുതിയ ആശയ ധാരകളും , മൂല്യ സംഹിതയും അധികാര വിനിമയുവും സംഘടന സംവിധാനവും എല്ലാ തലത്തിലും my life is my message എന്ന് പറയുവാൻ ആർജവവും ഉള്ള നേതാക്കൾ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു മേലോട്ട് പോകണം .
പഴയ വീട് പെയ്ന്റ് ചെയ്താൽ അടിസ്ഥാനം ബലക്കില്ല . പഴയ പന്ത്രണ്ട് പത്തു ബെന്സിന് ടയർ റീട്രെഡ്‌ ചെയ്ത് പുതിയ ഡ്രൈവർ വന്നാലും പുതിയ വോൾവോ ഓടിക്കുന്ന പഴയ ഡ്രൈവറുമായി പിടിച്ചു നിൽക്കാനാകില്ല .
കോൺഗ്രസിന് ഒരു തികച്ചും പുതിയ പുനരവതാരം ഉണ്ടായെങ്കിലേ ആ പാർട്ടിക്ക് പിടിച്ചു നിൽക്കാൻ സാധിക്കുള്ളൂ
ജേ എസ് അടൂർ
തുടരും
നാളെ ഇടത്പക്ഷത്തിന് എന്ത് പറ്റി .

തിരെഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയം -4

26.05.2019
രാഷ്ട്രീയ ആശയ -പ്രത്യശാസ്ത്ര ധാരകളും സംഘടനകളും .
ഇന്ത്യയിൽ രാഷ്ട്രീയം ജനകീയവൽക്കരിക്കപ്പെടുവാൻ തുടങ്ങിയത് 1920 കളിലും 1930 കളിലും മാത്രമാണ് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇന്ത്യയിൽ രാഷ്ട്രീയം വ്യവഹാരങ്ങളും ചിന്തകളും ഇഗ്ളീഷ് വിദ്യാഭ്യസവും വായനയും എല്ലാമുള്ള ഒരു മധ്യവർഗ്ഗ മേൽജാതി ചെറുപ്പക്കാർ പ്രധാനമായും ബോംബെ , കൽകട്ട , മദ്രാസ്‌ പ്രസിഡന്സികളിൽ ഉയർന്നു വന്നു . അതിന് ഒരു കാരണം 1860 കളിൽ മുതൽ പ്രാദേശിക തലങ്ങളിൽ ഉയർന്നു വന്ന സ്‌കൂളുകളാണ് . 1857 ബ്രിട്ടീഷുകാർ സ്ഥാപിച്ച ബോംബെ ,, കൽകട്ട , മദ്രാസ് യൂണിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങിയ ചെറുപ്പക്കാരിൽ നല്ലൊരു വിഭാഗം അന്ന് നിലവിലുരുന്ന അന്തർ ദേശീയ ആശയ ധാരയിൽ ആകൃഷ്ട്ടരയായതു മുതലാണ് ഇന്ത്യയിൽ രാഷ്ട്രീയം ജനങ്ങളുടെ ഇടയിലേക്ക് പടരുവാൻ തുടങ്ങിയത് . അച്ചടിയും പത്ര മാധ്യമങ്ങളും പുതിയ ആശയങ്ങൾ പുതിയ സാക്ഷര മധ്യ വർഗ്ഗത്തിലേക്ക് പടരുവാൻ തുടങ്ങി .
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംഭാഗത്തു ഉയർന്നു വന്ന രാഷ്ട്രീയ ആശയ ധാരകളായ ദേശീയത (nationalism ), ജനാധിപത്യം (democracy ), റിപബ്ലിക്കനിസം (sovereign nation -state ) , സോഷ്യലിസം , ന്യയ വ്യവസ്ഥ (Rule of Law ) , രാഷ്ട്രീയ സംഘടനകൾ എന്നൊതൊക്ക വിദ്യാഭ്യാസം സ്വായത്തമാക്കിയ നവ മധ്യവർഗ്ഗ മേൽജാതി ചെറുപ്പക്കാർ പല രീതിയിൽ ഏറ്റെടുക്കാൻ തുടങ്ങി . 1857 ഇൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പിനിക്ക് എതിരെ തിരിഞ്ഞ ജനകീയ രോക്ഷം രാഷ്ട്രീയ പ്രക്ഷേഭമായി മാറുന്നത് അപകടം മണത്തു ബ്രിട്ടീഷ് മൊണാർക്കി നേരിട്ട് ഭരണം നടത്തുവാൻ തുടങ്ങിയ 1860 കൾ മുതലാണ് ഇന്ത്യയിൽ പല നിയമങ്ങളും അതിലൂടെ ഗവര്ണന്സും തുടങ്ങിയത് .
1860 ലെ സൊസൈറ്റി രെജിസ്ട്രേഷൻ ആക്റ്റ് ആയിരുന്നു അവയിൽ പ്രധാനമായ ഒന്നു . ഇന്നും നിലവിലുള്ള നിയമം . ആ നിയമം മൂലമാണ് ഇന്ത്യയിൽ സ്വതന്ത്ര സാമൂഹിക സംഘടനകൾ സർക്കാരിന് പുറത്തു സാധുതയുള്ള ജന നിർമ്മിതികളാകുന്നത് . 1885 ഇലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സെർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റിയും ശ്രീ രാമ കൃഷണ മിഷനും. ഭാഷ പോഷിണി സഭയും എ എസ് എൻ ഡി പി യും എല്ലാം 1860 കൾ മുതൽ ഇന്ത്യയിൽ പതിയ ഉയർന്നു വന്ന പൗര സമൂഹം അഥവാ സിവിൽ സമൂഹ(civil societyത്തിന്റെ സംഘടന രൂപങ്ങൾ ആയിരുന്നു . ഇന്ന് നമ്മൾ സർക്കാർ ഇതര സംഘടനകൾ ( non- governmental organizations -NGO ) എന്ന ഗണത്തിൽ പെട്ടവ . സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങൾ ( social and political reform )ക്കായി അവർ പത്ര മാധ്യമങ്ങൾ തുടങ്ങി , പുസ്തകങ്ങൾ എഴുതി .
ഇങ്ങനെയുള്ള പൗര -സിവിൽ സംഘടനകൾ നിയത രാഷ്ട്രീയ പ്രതീകരണ രൂപമായത് ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമാണ് . ലോകത്തു എല്ലായിടത്തും ആ കാലയളവിൽ നിയത രാഷ്ട്രീയ സംഘടന രൂപങ്ങൾ ഉണ്ടായി .പല രാഷ്ട്രീയ ആശയധാരകളെ ആഗീകരിച്ചു അവക്ക് പ്രത്യശാസ്ത്ര ബോധമുള്ള ജനകീയ സംഘടന രൂപങ്ങൾ ലോകത്തു മിക്ക രാജ്യങ്ങളിലും ഉളവായത് ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള 1920 കളിലാണ് . ഇതിൽ പ്രധാനമായത് ഒന്നാം ലോക മഹായുദ്ധത്തിൽ രാഷ്ട്രീയമായും സാമ്പത്തികവുമായി ശോഷിച്ച റഷ്യയിൽ ലൈനിനിന്റെ നേതൃതീയതിൽ നടന്ന ഒക്ടോബർ വിപ്ലവമാണ് . അതിന് നിദാനമായ ആശയം മാർക്‌സും എൻഗേൾസും എഴുതിയ കമ്മ്യുണിസ്റ്റ് ആശയ ധാരയായിരുന്നു . അതെ സമയം ഉയർന്ന വേറെ നാലു രാഷ്ട്രീയ ആശയങ്ങൾ ആയിരുന്നു വംശ -സ്വത -മത ദേശീയത (identity based nationalism and identity politics ) . ഇതാണ് ജർമ്മനിയിൽ നാസിസമായും , ഇറ്റലിയിൽ ഫാസിസമായും , ഓട്ടോമാൻ സാമ്രാജ്യത്തിന്റെ തകർച്ചയിൽ ഇസ്ലാമിക് പാൻ നാഷണിലിസമായും മാറിയത് . എന്നാൽ ഇതേ കാലയളവിലാണ് അമേരിക്കയിലും ചില യൂറോപ്പിയൻ രാജ്യങ്ങളിലും ജനാധിപത്യം സെക്കുലറിസം , സ്വതന്ത്ര്യം , മനുഷ്യ അവകാശങ്ങൾ എന്നിവെക്ക് വേണ്ടി രാഷ്ട്രീയ സംഘടന രൂപങ്ങൾ ഉണ്ടാകുന്നത് . കോളിനിയൽ സാമ്രാജ്യത്തിന് എതിരായ ആശയങ്ങളും പരക്കാൻ തുടങ്ങിയത് 1920 കളിലാണ് .
ലോകത്തുണ്ടായ ആശയ , രാഷ്ട്രീയ , സംഘടന രൂപങ്ങൾ ഇന്ത്യയിലെ വിദ്യാഭ്യസമുള്ള ചെറുപ്പക്കാരെ രാഷ്ട്രീയമായി സജീവമാക്കി ..അതിന് നാലു സംഘടനരൂപങ്ങലുണ്ടായി .അതിന്റെ നാലിന്റെയും രാഷ്ട്രീയവും സംഘടന രൂപങ്ങളും വ്യത്യസ്തങ്ങളായിരുന്നു .
ബോംബെ -കൽക്കട്ട പ്രോവിന്സിലെ കുറെ ബ്രമ്മാണന്മാരും പിന്നെ പാഴ്സികളും തെക്കുനിന്നുള്ള പട്ടന്മാരും ഉണ്ടായിരുന്ന ഹോം റൂളും മറ്റ്മായി അഡ്വക്കസി മാത്രമായി നിന്നിരുന്ന കോൺഗ്രസിനെ ജനകീയമാക്കിയത് ഗാന്ധിയുടെ രംഗ പ്രവേശത്തോടും പിന്നെ ജാലിയൻവാലബാഗ് കൂട്ടകൊലയുമാണ് .
ഗാന്ധിയുടെ പ്രതിഭ ആശയങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി പറഞ്ഞു ലളിതമായി സംഘടിപ്പിച്ചു പ്രായോഗികമായി എല്ലാവരെയും കൂട്ടിയിണക്കി ബ്രിട്ടീഷ് സാമ്രജ്യത്തിന് എതിരെ തിരിച്ചു വിട്ടു എന്നതാണ് . അസാമാന്യ രാഷ്ട്രീയ ഉൾകാഴ്ചയും സൗത് ആഫ്രിക്കയിൽ വിവേചനത്തിന് എതിരെ പോരാടിയ ആത്‌മധൈര്യവും വ്യക്തമായ കാഴ്ചപ്പാടും ഗാന്ധിയെ അതുവരെയുള്ള ബ്രമ്മണ -പാഴ്സി പട്ടണ വാസി നേതാക്കളിൽ നിന്ന് വെത്യസ്തനാക്കി . ഒരു പുതിയ രാഷ്ട്രീയ നൈതീകതയും (political ethics ) പുതിയ പ്രായോഗിക അകോമേഡിറ്റിവ് രാഷ്ട്രീയവും കൂട്ടിയിണക്കിയാണ് ഗാന്ധി കോൺഗ്രസിൽ ആചാര്യനായ നേതാവായതും അങ്ങനെ മഹാത്മാ ഗാന്ധിയായതും .
അദ്ദേഹം അന്ന് നിലവിലുരുന്ന പല പശ്ചാത്യാ ആശയങ്ങളെയും ഭാരത്തിന്റെ സാഹചര്യത്തിൽ പുനർ നിർവചിച്ചു അതിന് തദ്ദേശീയ ഭാഷ രൂപം നൽകി .അതിന്റ അടിസ്ഥാനം ഇന്ത്യയിലെ ബഹു ഭൂരി പക്ഷം വരുന്ന ഹിന്ദുക്കളുടെ ദേശീയ ബോധമായിരുന്നു .മഹാരാഷ്ട്രയിൽ തിലകും പിന്നെ ബംഗാളിൽ ബംകീം ചന്ദ്ര ചാറ്റര്ജിയും വിവേകാന്ദനും ഒക്കെ പറഞ്ഞ ഹിന്ദുസ്ഥാനീയ ബ്രമ്മണ മേധാവിത്ത ദേശീയതയെ പുനർ നിർവചിച്ചു അത് എല്ലാവരെയും ഉൾകൊള്ളുന്ന ഒരു ഹിന്ദു ദേശീയതയായി(accommodative inclusive hindu nationalism ,) എന്ന ഒരു സമീകൃത രാഷ്ട്രീയ ചേരുവ ഉണ്ടാക്കിയാണ് ഒരു ബനിയയുടെ പാടവത്തോടെ ലോവസ്റ്റ് കോമ്മൺ ഡിനോമിനിറ്റെറിൽ വ്യാപാരം ചെയ്‌തു . അതിനു ഒരു പേട്രണായിസ്ഡ് നെറ്റ് വർക്ക് രൂപം നൽകി . അതിന് അദ്ദേഹം മൂന്ന് ആശയ ധാരകൾ വിളക്കിച്ചു .
അദ്ദേഹം ഇത്‌ തുടങ്ങിയത് 1909 ഇൽ ലണ്ടനിൽ നിന്ന് സൗത് ആഫ്രിക്കക്ക് പോകുമ്പോൾ ഗുജറാത്തിൽ എഴുതിയ ഹിന്ദ് സ്വരാജ് (Indian Home Rule )എന്ന പുസ്തകം എഴുതിയത് മുതലാണ് . അത് ഒരു ഡയലോഗ് ആണെന്നത് അന്ന് തൊട്ടേ ഗാന്ധിയൻ ചിന്ത രീതിയെ കാണിക്കുന്നുണ്ട് ഒന്നാമത്തെ ആശയ ധാര രാഷ്ട്രീയ -നൈതീകയായിരുന്നു .അതിന് അദ്ദേഹം സ്വരാജ് ( self governance ) സത്യാഗ്രഹ ( commitment to truth ) , അഹിംസ (non -violence ) എന്നീ മൂന്ന് ആശയത്തിൽ അധിഷ്ടിതമാണ് .അത് വിവരിക്കാൻ അദ്ദേഹം ഉപയോഗിച്ചത് സംസ്‌കൃത പദങ്ങളാണ് .രണ്ടാമത് അദ്ദേഹം നിർമ്മിച്ചത് ഒരു എല്ലാവരെയും ഉൽകൊള്ളുന്ന ഒരു പെട്രാന്സിസ്ഡ് ഹിന്ദു ദേശീയതയിൽ ( patronizing and accommodative hindu nationalism ,,,) ബന്ധിപ്പിക്കുന്ന ഒരു ചരട് ആശയമാണ് . അതിന് അദ്ദേഹം ' രാമ രാജ്യം ' ( an utopia of goods governance of Ram ) , ഹരിജൻ (god's people ) ഈശ്വർ -അള്ളാ, സർവ ധർമ്മ സമഭാവന എന്നീ ഭാഷ ആശയ പ്രയോഗങ്ങൾ . മൂന്നാമത് അദ്ദേഹം സാമ്പത്തിക സാമൂഹിക ആശയങ്ങൾ സർവോദയ (universal upliftment and enlightenment ), സംഘർഷ ( struggle ) , സംരചന (reconstruction ), സ്വാലംഭ് (self reliance ), ഖാദി എന്നിവയിരുന്നു . മുഖ്യധാര ജാതിനിഷ്ട്ട ഹിന്ദു ആശയ ഫ്രെയ്‌മ് വർക്കിലാണ് അദ്ദേഹം സസ്യാഹാരിയായി ഉപവാസം ഒക്കെ കൊണ്ട് ജീവിച്ചതും പ്രവർത്തിച്ചതും . എന്നാൽ വളരെ പ്രയോഗിക രാഷ്ട്രീയക്കാരൻ ആയ അദ്ദേഹം ഖിലാഫത്തു പ്രസ്ഥാനത്തിൽ (അത് യഥാസ്ഥിക മത സ്വത്വ പ്രസ്ഥാനമായിരുന്നു ,) എടുത്തു ചാടിയതു സാധാരണ മുസ്ലീങ്ങളെ ബ്രിട്ടീഷുകാർക്ക് എതിരെ തിരിക്കുവാൻ മാത്രമല്ലായിരുന്നു .അത് ഗാന്ധിയൻ സബ്‍വെര്ഷന് മനസ്സിലാക്കിയ ജിന്ന എന്ന ഗുജറാത്തി പ്രഗത്ഭനായ കൊണ്ഗ്രെസ്സ് നേതാവിനെ ഒതുക്കുവാൻ കൂടെ ആയിരുന്നു . അതോടൊപ്പം നിസ്സഹകരണ പ്രസ്ഥാനവും ഗാന്ധി കോൺഗ്രസിനെ ഒരു അഖിലേന്ത്യാ സംഘടന നെറ്റ് വർക്ക് ആക്കുവാൻ സാധിച്ചു . 1924 ഒരു വർഷം മാത്രമാണ് ഗാന്ധിജി എ ഐ സി സി പ്രസിഡന്റ് ആകുന്നത് . പക്ഷെ അന്ന് തൊട്ട് ഗാന്ധി -നെഹ്‌റു -പട്ടേൽ മുതലേയുള്ള ഒരു ഗുജറാത്തി -യൂ പി (സെൻട്രൽ പ്രൊവിൻസ് )ഗ്രൂപ്പാണ് കോൺഗ്രസിൽ മേധാവിത്തം നേടിയത് . തെക്കേ ഇന്ത്യയിൽ നിന്ന് സ്വതന്ത്ര്യത്തിന് മുൻപ്‌ 1897 ഇൽ അമരാവതി കോൺഗ്രസിൽ സി ശങ്കരൻ നായർ മാത്രമാണ് പ്രസിഡന്റ് ആയത് . പിന്നെ പട്ടാഭി സീതരാമയ്യ (,1948-49). ചുരുക്കത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമായും വടക്ക് പടിഞ്ഞാറേ ഇന്ത്യക്കാരും ആദ്യ കാലങ്ങളിൽ ബംഗാളി ബ്രാമ്മനരുമാണ് ഉണ്ടായിരുന്നത് .
1920 കളുഉടെ അവസാനത്തോടെ ജിന്ന കോൺഗ്രസിൽ നിന്ന് പുറത്തു പോകുകയും ജവഹർലാൽ നെഹ്‌റു കൊണ്ഗ്രെസ്സ് 1929 ലും പിന്നെ 1930 ലും , പട്ടേൽ 1931 ഇൽ കൊണ്ഗ്രെസ്സ് പ്രസിഡന്റായി . പിന്നെ കോൺഗ്രസിന്റെ പ്രസിഡന്റായി രണ്ടു കൊല്ലം (1936-37) സ്വാതന്ത്ര്യത്തിന് മുമ്പും അത് കഴിഞ്ഞു അഞ്ചു കൊല്ലം ( 1951-54) നെഹ്‌റു പ്രസിഡന്റായി .ഗാന്ധിയുടെ മൃദു ഹിന്ദു ഉൾക്കൊള്ളൽ ദേശീയത (accomodative soft hindu nationalist യും നെഹ്രുവിയൻ അധുനിക സോഷ്യൽ ലിബറൽ ഡെമോക്രസി സെക്കുലർ ആശയങ്ങളും കൂടി കുഴഞ്ഞ ഒരു അവിയൽ പ്രത്യ ശാസ്ത്ര നെറ്റ് വർക്കായിരുന്നു കൊണ്ഗ്രെസ്സ് (eclectic ideological framework ) തുടക്കം മുതൽ .
ഇതിന് ബദലായി 1920 കളിൽ വളർന്ന മൂന്നു ആശയ പ്രത്യയ ശാസ്ത്ര ധാരകളാണ് . അതിൽ ആശയപരമായി ദാർഢ്യമുള്ളതും സംഘടനപരമായി ശേഷിഇല്ലാതിരുന്നതും അംബേദ്ക്കർ സാമൂഹിക നീതിയിലും പരിവർത്തന സ്വാതതന്ത്ര്യ ശാക്തീകരണ രാഷ്ട്രീയം ( emancipatory politics of equal rights, social justice and empowerment of marginalized people ) ഗാന്ധിയൻ മൃദ ഹിന്ദു ദേശീയതക്ക് ബദലായിരുന്നു.
രണ്ടാമത് കൊണ്ഗ്രെസ്സ് അവിയൽ രാഷ്ട്രീയ പ്രത്യയ ശാസ്ത്ര ബദൽ തിലകിന്റെ അനുയായികളായ മഹാരാഷ്ട്രീയൻ ബ്രമ്മണർ ഡോ ബി എസ് മൂൻജെയുടെയും ഡോ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെയും നേത്രത്വത്തിൽ സെപ്റ്റമ്പർ 27, 1925 യിലാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന ആർ എസ് എസ് രൂപീകരിക്കുന്നത് . ഗാന്ധിയൻ ഇൻക്ലസിവ് മൃദു ഹിന്ദു ദേശീയതക്ക് ബദലായി സർവക്കാരുടെ ഹിന്ദുത്വ എന്ന തീവ്ര ഹിന്ദു സവർണ്ണ ദേശീയതയും വലത് പക്ഷ ഫാസിസ്റ്റ് ( മൂൻജെ മുസ്സോളിനിയെ കാണുന്നത് 1931 മാർച്ചിൽ റോമിൽ വച്ചാണ് )മിലിറ്റന്റ് ആശയങ്ങളും വിളക്കി ആർ എസ് എസ് ഐഡിയോലെജീഉണ്ടാക്കിയത് മുഞ്ചേയും ഹെഡ്‌ഗേവാറും ഒരുമിച്ചാണ് . അതിനായാണ് ഭോൻസല മിലിട്ടറി സ്‌കൂൾ സ്ഥാപിച്ചത്. ഇത്‌ കൂടുതൽ തെളിവാകുന്നത് ഗോൾവാൾക്കർ 1966 ഇൽ പ്രസിദ്ധീകരിച്ച Bunch of Thoughts എന്ന പുസ്തകത്തിലാണ് . ഗോൾവാൾക്കരുടെ ജീവ ചരിത്രം എഴുതിയ നരേന്ദ്ര ദാമോദർദാസ് മോഡിയാണ് ഇന്ത്യ ഭരിക്കുന്നത് .
മൂന്നാമത് കോൺഗ്രസിന് ഉണ്ടായ ബദൽ കമ്മ്യുണിസ്റ് പാർട്ടിയാണ് .അത് മാർക്‌സും എങ്കൽസും രൂപപെടുത്തിയ ആശയ -പ്രത്യയ ശാസ്ത്ര ധാരയും ലൈനിന്റെ ഡെമോക്രറ്റിക് സെൻട്രലിസം എന്ന കേഡർ സംഘടന രൂപവും സ്റ്റാലിന്റെ കേന്ദ്രികൃത പഞ്ചവത്സര സോഷ്യലിസ്റ്റ് സംവിധാനവും അടിസ്ഥാനമാക്കി വർഗ്ഗ സംഘര്ഷത്തിലൂടെ വിപ്ലവമുണ്ടാക്കി അധികാരം പിടിച്ചെടുത്തു തൊഴിലാളി സർവാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത് . തുടക്കം ഇന്ത്യക്ക് വെളിയിൽ സോവിയറ്റ് യിനിയാന്റെ ഭാഗമായിരുന്ന താഷ്‌കന്റിൽ 1920 ഒക്ടോബർ 17 ഇന് . പിന്നീട് റാഡിക്കൽ ഹ്യുമനിസ്റ്റ് ആയ MN റോയി , അദ്ദേഹത്തിന്റെ ഭാര്യ എവിലിൻ , മൊഹമ്മദ് അലി , അബാനി മുക്കർജി മുതലായ പത്തില് താഴെ ആളുകളാണ് ഉണ്ടായിരുന്നത് . എന്നാൽ ഇന്ത്യയിൽ കമ്മ്യുനിസ്റ്റ് പാർട്ടി ഔദ്യോഗികമായി ആരംഭിച്ചത് ഡിസംബർ 27, 1925ഇൽ കാൺപൂരിൽ വച്ച് നടന്ന പാർട്ടി കോൺഫ്രസിലാണ് .
കോൺഗ്രസിന്റെ അവിയൽ പ്രത്യയശാസ്ത്രത്തിന് എതിര് വന്ന മുസ്ലീ സത്വ ദേശീയത വളർത്തിയ മുസ്ലീ ലീഗ് പാകിസ്ഥാൻ എന്ന ആവശ്യമുയർത്തിയത് 1930 കളിലാണ് . അതിന് പ്രാമുഖ്യം വന്നത് കൊണ്ഗ്രെസ്സ് വിട്ട് ജിന്ന മുസ്‌ലിം ലീഗിന്റ നേത്രത്വം ഏറ്റെടുത്തതോട് കൂടി .
വേറെ ബദലുണ്ടാക്കിയത് 1939 ഇൽ കൊണ്ഗ്രെസ്സ് പ്രസിഡന്റ് ആയിരിക്കെ വിട്ട് പോയ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയാണ് . അത് രണ്ടാം ലോക യുദ്ധ കാലഘട്ടത്തിലെ അന്താരാഷ്ട്ര നിലപാടുകളുടെ വെളിച്ചത്തിൽ ഉളവായതാണ്..അത് ബോസിന്റ തിരോധാനത്തോടെ നാമവിശേഷമായി .
ജേ എസ് അടൂർ
26.05.2019
തുടരും .

തിരെഞ്ഞെടുപ്പിൽ ജയിക്കുന്നതും തോൽക്കുന്നതും എന്ത് കൊണ്ട് ?

27.05.2019
തിരെഞ്ഞെടുപ്പ് കഴിയുമ്പോൾ സംഭവിക്കുന്ന ഒരു കാര്യമുണ്ട് ..ജയിക്കുന്ന പാർട്ടിയുടെ നേതാക്കളെ ചാണക്യൻമാരാക്കും. അവരുടെ എല്ലാ കഴിവും മാഹാത്മ്യവും വിളമ്പും . അത് പോലെ തോറ്റാൽ എല്ലാ പഴിയും നേതാക്കളുടെ മുകളിൽ ചാരും .
എന്നാൽ ഇത്‌ രണ്ടും തെറ്റാണ് എന്നാണ് എന്റെ നിലപാട് . ഒരു തിരെഞ്ഞെടുപ്പിൽ അതാത് സമയത്തു രൂപപെട്ടുവരുന്ന മനസ്ഥിതി മാത്രമല്ല..ജനങ്ങൾ ഒരു സ്ഥാനാർഥിക്കു വോട്ട് കൊടുക്കുന്നതിന് പല കാരണങ്ങൾ ഉണ്ട് . അത് പല ചേരുവകൾ ഉള്ളയൊന്നാണ് ..മെസ്സേജിങ് , സംഘടന സംവിധാനം , ടാർജെറ്റെഡ്‌ പെർസെപ്ഷ്യൻ മാനേജ്‌മെന്റ് , ക്രിട്ടിക്കൽ സ്ട്രാറ്റജിക് സപ്പോർട് , ഐഡിയൽസ് -ഐഡന്റിറ്റി -ഇന്ററസ്റ്റ് മാനേജ്മെൻറ്റ് . അതിൽ ഒരു ഘടകമാണ് ലീഡര്ഷിപ് .
കൊണ്ഗ്രെസ്സ് പല സംസ്ഥാനങ്ങളിലും തോറ്റു പോയതിന് കാരണം അവിടെ ഗ്രാസ്റൂട് സംഘടന സംവിധാനങ്ങൾ പരിമിതവും ഗ്രൂപ് രാഷ്ട്രീയം അധികവും അടിസ്ഥാന തലത്തിൽ ഉള്ള് പെർസെപ്ഷ്യൻ മാനേജ്മെന്റ് ഫല പ്രദവും അല്ലായിരുന്നു .അതിന് ഒരു കാരണം തിരെഞ്ഞെടുപ്പ് മാനേജ്‌മെന്റും ക്യമ്പയിനും തുടങ്ങിയത് ജനുവരിയിലാണ് . നേതാക്കൾ പതിവ് പോലെ പരസപരം എല്ലായിടത്തും കാലുവാരി, പാര വച്ച് ശീലിച്ചു പോയി .മഹാരാഷ്ട്രയിൽ ഒന്നും നേതാക്കൾ തന്നെ ഇല്ലാതയായി. ഹിന്ദി ബെൽറ്റിൽ മാസ്സ് ബേസുള്ള നേതാക്കൾ പൂജ്യം . ബാക്കി ഉള്ളയിടത്തു മാസ്സ് ബേസുള്ളവർ അവരുടെ വഴിക്കു പോയി . 2004 ലും 2009 ഇലും കോൺഗ്രസിനെ ജയിപ്പിച്ച ഭരണത്തിലേറ്റിയ ആന്ത്ര -തേലുങ്കാനയിൽ കൊണ്ഗ്രെസ്സ് എങ്ങെനെ പൂജ്യമായി എന്നത് ഒരു കേസ് സ്റ്റഡിയാണ് . കൊണ്ഗ്രെസ്സ് നേതാക്കൾ YSR യാത്ര എന്ന മമ്മൂട്ടി അഭിനയിച്ച ബയോപിക്ച്ചർ ഒന്ന് കാണുക .
ബി ജെ പി 2012 മുതൽ ഏതാണ്ട് പ്രതിവർഷം 1200 കോടി ചിലവാക്കി സജീവമായ ഏതാണ്ട് 25000 പേര് പൂർണ്ണ സമയം പ്രവർത്തിക്കുന്ന ഒരു വൻ സെറ്റപ്പാണ്. ലോകത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് പാർട്ടി ഓഫീസ് . എല്ലാ ടെക്നൊളേജിയും . പ്രത്യശാസ്ത്ര ബോധ്യമുള്ള ആർ എസ് എസ് നെറ്റ് വർക്ക് സർക്കാരിൽ എല്ലാ തലത്തിലും മാധ്യമങ്ങളിൽ മിക്ക രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും . കോൺഗ്രസിലും സി പി എം ഇലും നടക്കുന്ന സ്ട്രാറ്റജി ചർച്ചകൾ അവരുടെ നേതാക്കൾ അറിയുന്നതിന് മുമ്പേ ബി ജെ പി ഇൻഫോർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ എത്തും ..
കേരളത്തിൽ സി പി എമ്മിന് ഓവർകോൺഫിഡൻസ് ഉണ്ടെന്ന് തോന്നി . പിന്നീട് ചെങ്ങന്നൂർ ഫോർമുല എല്ലായിടത്തും ക്ലിക്‌ ചെയ്യും എന്ന തോന്നൽ ഉണ്ടാക്കി. ഈ തിരെഞ്ഞെടുപ്പിൽ സംഘി പേടിയെ റെഫെറെൻസ് പോയന്റാക്കി . കോൺഗ്രസിലെ ഹിന്ദു നാമധാരികളെല്ലാം രാത്രി സംഘികൾ ആണെന്ന് പറഞ്ഞു പരത്തിയാൽ ന്യൂന പക്ഷ വോട്ട് കൂടുമെന്ന തെറ്റിദ്ധാരണ . കോൺഗ്രസിന്റെ എം പി മാരെ ബിജെപി വാങ്ങും എന്നത് . പിന്നെ ' കോലീബി ' . ഇത് വല്ലാതെ ബാക്ക് ഫയർ ചെയ്തു . കാരണം സി പി എം അംഗങ്ങൾ മൂന്നു ലക്ഷം . സജീവ അനുഭാവികൾ മൂന്ന് ലക്ഷം . പക്ഷെ വോട്ട് ചെയ്യുന്ന വേറെ കോടിക്കണക്കിന് ആൾക്കാരുണ്ട്. ചുരുക്കത്തിൽ ഒറ്റാലിൽ ഉള്ളതും പോയ്‌ മറ്റതു വലയിൽ കയറിയതും ഇല്ല.
ക്യാമ്പയിൻ മൊത്തത്തിൽ നെഗറ്റിവ് ആയിരുന്നു . രാഹുൽ ഗാന്ധിയെ ട്രോളിയതും അമൂൽ ബേബിയാക്കിയതും ആനത്തലവട്ടം അയാളുടെ അച്ഛന് വിളിച്ചതും എല്ലാം പാർട്ടി ജ്വരം ഇല്ലാത്തവരെ വെറുപ്പിച്ചു .എല്ലാം എതിർ സ്ഥാനാർത്ഥികളെ ഫോക്കസ് ചെയ്തു . ഞാൻ വളരെ കൃത്യമായി അത് അളന്നത് രമ്യ ഹരിദാസിന്റെ കാര്യത്തിലാണ് . അവരെ എത്രത്തോളം ട്രോളിയാൽ നല്ലത് എന്നതും ഒരു സ്ട്രാറ്റജി ആയിരുന്നു . എന്നെ തെറി വിളിച്ചപ്പോൾ അത് കൊണ്ടാണ് സന്തോഷിച്ചത് . അത് പോലെ പ്രേമചന്ദ്രനെ ടാർജറ്റ് ചെയ്തു .അയാളെ സംഘിയാക്കി . പിന്നെ ശശി തരൂരിനെ ടാർജറ്റ് ചെയ്ത് അങ്ങേരുടെ പുസ്തകം പരതി .
ഓവർ കോൺഫിഡൻസും സെല്ഫ് -റാറ്റ്നസ്സ് - self -righteousness (രമ്യ റെഡി ട് വൈയിട്ട് എന്ന് പറഞ്ഞാൽ അവർ സ്ത്രീ വിരോധി , അപകടകാരി , പിന്നെ ബ്ലോക്ക് പോലും നോക്കാൻ കഴിവില്ലാത്ത രാഷ്ട്രീയം അറിയാത്ത വെറും പാട്ടുകാരി ) , അതോടൊപ്പം സംഘിപ്പെടി ..അതെ സമയം ഡബിൾ സ്പീക്.പത്തനംതിട്ടയിൽ ഒളിഞ്ഞും തെളിഞ്ഞും ഓർത്തോഡോക്സ് വോട്ട് പിടുത്തം . അത്‌ മാത്രമല്ല കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ നവ യഥാസ്ഥികർ ആണെന്ന് സ്വീപിങ് ജഡ്ജ്‌മെന്റ്
തിരെഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഗുണത്തെക്കാളേറെ ദോഷം ചെയ്തത് ഒരു ലക്കും ലഗാനുമില്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ ഓടി നടന്നു ട്രോളിയ മെയ്യനങ്ങാതെ ഇടത് പക്ഷം പറയുകയും വലത് പക്ഷമായി സ്വദേശത്തും വിദേശത്തും ജീവിക്കുന്ന പോരാളി ഷാജിമാരും അവരുടെ അനുചരന്മാരുമാണ്. കേരളം ചുമക്കും എന്ന് പതിനായിരം പേര് പ്രൊഫൈല്‍ ഇട്ടാല്‍ ഒരു വോട്ടും കൂടുതല്‍ കിട്ടില്ല.
ഇടത് പക്ഷം ഫോക്കസ് ചെയ്തത് നെഗറ്റിവ് അജണ്ടയാണ് . പിന്നെ വികസനം വാഴും വർഗീയത വീഴും എന്ന രണ്ടു വന്ദ്യ വയോധിക നേതാക്കളുടെ ഹോഡിങ്ങിന്റെ അത്രയും ഭാവന ശൂന്യമായാ ഒരു ക്യാമ്പയിൻ പൊട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ .
ഇന്ന് പാർട്ടി ജ്വരം ഉള്ള ആളുകളുടെ എണ്ണം കുറഞ്ഞു വരികയാണ് . പാർട്ടികളുടെ അംഗങ്ങളും സജീവ അനുഭാവികൾ എല്ലാം കൂടി കൂട്ടിയാൽ പത്തു ശതമാനം വോട്ടാണ് . പിന്നെ പാരമ്പരാഗത പാസ്സീവ് അനുഭാവികൾ ഒരു പത്ത്‌ തൊട്ട് പതി നെഞ്ചു ശതമാനം . ബാക്കി ഏതാണ്ട് 75-80% ആളുകൾ പാർട്ടി കൂറുകൾകപ്പുറം ചിന്തിക്കുന്നവരാണ് .പ്രത്യകിച്ചും ബഹു ഭൂരി പക്ഷം വരുന്ന മില്ലേനിയൽ ജനറേഷൻ .
കഴിഞ്ഞ പ്രാവശ്യം കൊണ്ഗ്രെസ്സ് ഗ്രൂപ്പുകൾ തമ്മിലുള്ള അടികാരണം ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഒരു മൂന്നൂറു വോട്ട് എന്റെ കുടുമ്പത്തിൽ തന്നെയുണ്ട് . കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ചിറ്റയം ഗോപകുമാറിന് കിട്ടിയ വലിയ ശതമാനം വോട്ട് പോസിറ്റിവ് വോട്ടാണ് . കാരണം അദ്ദേഹത്തെ ആളുകൾക്ക് ഇഷ്ട്ടമാണ് . അതിൽ ഭൂരി പക്ഷവും പാർട്ടി വോട്ടുകൾ അല്ല .പിന്നെ കേരളത്തിൽ ഏതാണ്ട് 90% അധികം വരുന്നയാളുകൾ മത വിശ്വാസികളാണ് .പ്രത്യേകിച്ചും സ്ത്രീകൾ .
ഇത് കേരളമാണ് . അത് എല്ലാ പാർട്ടി നേതാക്കളും ഓർക്കുക . You simply can't take voters for granted . പാർട്ടി ഗ്രാമങ്ങളും വില്ലേജ്കളും പാർട്ടികൾ പറയുന്നിടത്തു കുത്തുന്നവരും കേരളത്തിൽ കുറഞ്ഞു വരികയാണ് എന്ന് പാർട്ടി ജ്വരമുള്ളവർ തിരിച്ചറിയില്ല .അതിന് വെളിയിൽ വർത്തിക്കുന്നവർക്ക് ചുവരെഴുത്തുകൾ വായിക്കുവാൻ കുറെകൂടി സാധിക്കും .
ഇത്‌ വായിച്ചു എന്നെ വലത് പക്ഷ നിയോ കൺസേർവേറ്റിവ് മൂരാച്ചി എന്ന് വിളിക്കുന്ന ആ രാഷ്ട്രീയം ക്ലച്ചു പിടിക്കില്ലന്ന് അറിയുക .
ജെ എസ് അടൂർ
27.05.2019

Not a time to Agonize.



JS Adoor
Politics is not a rational enterprise. Electoral politics in India is about how well a political party or an alliance manage the perceptions, identity and interests in a given context.This requires party network on the ground, a committed cadre, managing or dividing caste/religious identity, messaging on the ground in each constituency and lots of money. As of now BJP is the most organised political enterprise that will go to any extent to manage electoral outcome with messaging, money , media and muscles.As an organised party built on the well entrenched cadre of RSS built over 90 years, BJP is still managed by the RSS with their brahminical agenda.
Congress is a party that lost it grassroots network in most of the states and courage of convictions of many of it's leaders in many states . Charismatic leadership that fetched votes once up on a time may not work in the new age . The new generation of voters also will increasingly respond to strategic messaging beyond simply election campaign .
BJP win is on the one hand due to their clarity of purposes, and an electoral machine that work well in advance and a real high command with command and control mechanism and it's RSS cadre base at the grassroots level. Congress cumulatively lost all these in the last thirty years. As many of the leaders are so used to power , they get immediately settled in power . And once in power , many of the congress leaders promoted individual coteries and loyalist cronies at the cost of the party .As a result wherever congress gets settled in power , the party on the ground get weakened .
Another important point is that big ticket infrastructure development projects like metro,express highways or airports may impress the middle class media or upper class chattering network; but it hardly matters to the vast majority of rural voters or poor people.But issues of corruption, political middlemen,arrogance, and lack of delivery of basic services affect the voters. This is also the reasons for anti-incumbancy voting pattern in many states .
Even where congress won in the last few years, it is often due to work of state level leaders. As congress is now in its most vulnerable condition, it is important to realize and recognise that a political party simply can't be rebuilt or revitalized by rootlesswonders in Delhi Durbar. The second issue for congress to realize is that opportunistic politics devoid of convictions,ideals, and integrity will eventually lose all its credibility among the people who have supported congress for many decades.The third important point is the leaders of the seventies can't run or revitalize the party. And unless congress is taken over by a convincing , charismatic, and young leadership ,the congress party will further wither away as fast as it disappeared in.Hindi heartland and now everywhere. Unless the divide and rule policy through the Delhi engineered factional politics stops, congress party will lose its soul and soil. As long as congress party is seen as a party of the corrupt self serving gangs of selfish leaders, the voters will not support the congress.
Rahul Gandhi indeed worked hard. He came across as a sincere , honest and committed leader . He did lead from the front . He inspired lots of people and revived hope . And Rahul Gandhi is here to stay as an active opposition leader . The problem is that Congress is still in its old mode , a network primarily driven by divisive interests of leaders of factional fiefdoms. . Rootless wonders in Dehi or state capitals simply can't rebuild the grand old party .
The ascent of BJP is directly proportional to the descending congress party. Despite one totally disagrees with politics of Modi, the fact of the matter is that he has grown as an organic political leader who began his journey on the soil, at the grassroots. He evolved through his experiences in running government for fifteen years . And his aggressive street smart approach with a a way with words make him a relatively effective communicator. And the fact that he projects himself as a subaltern antithetical to elite politics help him to be popular with a section of a large number of lower middle class voters. He knows how to make virtue of not having a family as a counternarrative to politics driven by elites . And above all he has the killer instinct to win. And as of now there is no substantial competition for him on all these ground.
However the populist authoritarian model of his leadership is injurious to democracy, human rights and sustainable development and the very idea of India. Politics of window dressing, rhetoric and election management will not strengthen the politics of substantive democracy and grassroots politics.
The key challenge for all those who believe in the Constitution of India and liberal social democracy is how do we begin to imagine and build an alternative politics and political alternatives at the national level. In its present form, it will be a bit of a challenge for congress to rise like a Phoenix.
There is hardly anything left out of the left political parties. They lost their national relevance and became a more of shrinking political party that lost its distinctive quality of ideals and ideology in its political opportunism. The main limitations of ruling dispensation in various states are that they are leadercentric enterprises primarily driven by power for the sake of it and largely based on opportunistic identity politics than any commitment to any ideology. Though AAP wants to sell itself as an alternative , it politics is hardly any alternative as it is another leadercentric minor party in Delhi.
More than the win of BJP, what is worrying in India is the shrinking space for substantive oppositional spaces. The fragmented and dispersed oppositional space is that propels BJP as a relatively well organised party which has the advantage of government power, money of crony capitalist buddies , and a willing corporate media.
It is time to imagine a national level political alternatives based on an alternative political culture deriving it's strength from organic Politics, collective leadership and building from the ground.This can't be a quickie electoral enterprise like AAP. This requires a minimum of a decade of work beyond the quick gains in electoral politics.
Politics is a marathon that requires a staying power. Instead of agonising, it is time to organise and also time to.build synergy among the actors in oppositional spaces. It is time to collectively invest in new civic Politics based on courage of convictions in the ideals of freedoms, rights, justice and peace. It is time to.imagine a new politics of of inclusive democratic governance and integrity of leadership. It is not a time to despair.
It is time to build democratic politics from below. It is not a time to give up or give in. It is time to give our time, energy and passion for the future of an inclusive and plural democratic India. We shall overcome. Indeed We will. We can. We, the people of India.
JS Adoor
23. 05.2019

നമ്മുടെ പൊളിറ്റിക്കൽ കൽച്ചറാണ് മാറേണ്ടത്


യഥാർത്ഥത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മാത്രം ചർച്ച ചെയ്തിട്ട് വലിയ മാറ്റങ്ങൾ ആ കോളേജിലോ, രാഷ്ട്രീയത്തിലോ സംഭവിക്കുവാൻ പോകുന്നില്ല. കാരണം അത് ഒരു ചെറിയ അടയാളപ്പെടുത്തലാണ്. എസ് എഫ് ഐ യെയോ വിദ്യാർത്ഥി രാഷ്ട്രീയത്തെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് ഇപ്പോഴുള്ള മാച്ചോ കരിയർ പൊളിറ്റിക്കൽ കൽച്ചറിന്റ ഭാഗമാണ്.
എന്ത് കൊണ്ട് ഒട്ടു മിക്ക കോളേജിലും എസ് എഫ് ഐ ജയിച്ചാലും പാർലമെന്റ് അസംബ്ലി തിർഞ്ഞെടുപ്പിൽ സി പി എമ്മിന് അതിന് അനുസരിച്ചു വോട്ട് കൂടുന്നില്ല?. എന്ത് കൊണ്ട് കെ എസ് യു എന്ന സംഘടന കോളേജുകളിൽ ശുഷ്കിച്ചു ശുഷ്കിച്ചു ദുർബലമായി? എന്ത് കൊണ്ട് എ ബി വി പിന്നെ എല്ലാ ക്യാമ്പസ്സുകളിലും വളരുന്നു? വർഗീയ പാർട്ടികളുടെ വിദ്യാർത്ഥി സന്ഘടനകൾ പണ്ടത്തേതിനേക്കാൾ ശക്തി പ്രാപിക്കുന്നു?
മിക്ക കോളേജുകളിലും കൂടുതൽ വിദ്യാര്ഥിനികളുണ്ടെങ്കിലും എന്ത് കൊണ്ട് ഈ വിദ്യാർത്ഥി സന്ഘടനകളുടെ നേതൃത്വത്തിൽ ബഹു ഭൂരിപക്ഷവും സ്ത്രീകളല്ലാത്തത്? എന്ത് കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ തലപത്തു സ്ത്രീകളില്ല,,?
ഇതെല്ലാമാണ് ചർച്ച ചെയ്യണ്ടത്. എസ് എഫ് ഐ യുടെ നേതാക്കൾക്ക്‌ റാങ്ക് ലിസ്റ്റിൽ വന്നത് ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ അല്ല. കോൺസ്റ്റബിൾ പരീക്ഷയിലാണ്. എന്നാൽ നേതാക്കളുടെ മക്കൾ പാസ്സാകുന്നത് സിവിൽ സർവീസ് പരീക്ഷയിലും. അതിന് കേരളത്തിലെ കോളേജുകളിൽ അതി രാഷ്ട്രീയവും അക്രമ രാഷ്ട്രീയവുമൊക്കെ കളിക്കുന്ന കുട്ടികളുടെ സോഷ്യൽ -ഇക്കോണോമിക് ബാക്ഗ്രൗണ്ട് ഒന്നു അനലൈസ് ചെയ്താൽ കാര്യം മനസ്സിലാകും.
കാരണം ഇന്നു കേരളത്തിൽ ഒട്ടും മിക്ക മധ്യ ഉപരി മധ്യ വർഗ്ഗത്തിൽ പെട്ട ഒരു നല്ല ശതമാനം കുട്ടികൾ പ്രൊഫെഷണൽ കോഴ്സിന് പോകും. അതിൽ തന്നെ ഒരുപാടു പേര് കേരളത്തിന് വെളിയിലോ ഇന്ത്യക്ക് വെളിയിലോ പോകും. എനിക്ക് അറിയാവുന്ന പഴയ എസ് എഫ് ഐ ക്കാരും ഇപ്പോൾ ഉപരി മധ്യ വർഗ്ഗമായ മിക്കവരുടെയും മക്കൾ പഠിക്കുന്നത് ഇന്ത്യയിലെ കേരളത്തിന്‌ ഏറ്റവും നല്ല പൊതു യുണിവേഴ്സിറ്റികളിലോ സ്വകാര്യ യൂണിവേഴ്സികളിലുമാണ്. അതു പഴയ എസ് എഫ് ഐ നേതാക്കളുടേത് മാത്രമല്ല. പാർട്ടി ഭേദമെന്യേ എല്ലാവരുടെയും.
ഇന്നു കേരളത്തിൽ രാഷ്ട്രീയ നേത്രത്വത്തിൽ ഉള്ളവരുടെടെയോ എം പി യോ എം എൽ എ, മന്ത്രിമാരുടെയോ ഉദ്യോഗസ്‌ഥ പ്രമുഖരുടെയോ മക്കൾ എത്ര പേർ കേരളത്തിലെ ആർട്സ് ആൻഡ് സായ്‌സൻസ് കോളേജുകളിൽ പഠിക്കുന്നുണ്ട്? എത്ര പേർ പ്രൊഫെഷണൽ കോഴ്സ് പഠിച്ചു വിദേശത്തു പോയി? എത്ര രാഷ്ട്രീയ നേതാക്കളുടെ മക്കൾ ആർട്ട്s ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ട്?
ഇതെല്ലാം നമ്മുടെ പൊളിറ്റിക്കൽ കൽച്ചറിനെ കുറിച്ച് ചില ധാരണകൾ നൽകും. കാരണം ഇന്ന് നമ്മുടെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിൽ ഉള്ളത് സ്വാതന്ത്ര്യ സമര സേനാനികളോ നൈതീക സമരങ്ങളിൽ പോയി ജയിൽ വാസമാനുഭുവിച്ചവരോ അല്ല.. അവരിൽ ബഹു ഭൂരിപക്ഷം എഴുപത് എൺപത് കാലഘട്ടങ്ങളിൽ വിദ്യാർത്ഥി രാഷ്‌ടീയത്തിൽ കൂടി അവിടെ അടിപിടി തടയോക്കെ പഠിച്ചു എങ്ങനെയൊക്കെയോ പരീക്ഷ പാസായി കരിയർ പൊളിറ്റീക്സിൽ കയറിപറ്റിയവരാണ്. അവരിൽ മിക്കവരും മാച്ചോ ആണുങ്ങളാണ്.
നമ്മുടെ മുഖ്യ മന്ത്രി എന്ത് മാത്രം കലാലയ ഹിംസ രാഷ്ട്രീയത്തിന്റ പേരിൽ വീരവാദം മുഴക്കും? ഊരി പിടിച്ച വാളിന് മുന്നിലൂടെ നടന്നെന്ന്? രാഷ്ട്രീയ എതിരാളികളെ 'പര നാറി ' എന്നോ ' നികൃഷ്ട ജീവി ' എന്നോ 'ഡാഷ് മോന്മാരെ ' എന്നോ വിളിക്കുവാൻ ഒരു മടിയുമില്ല. തെറി വിളിക്കുന്ന, തെറി പറയുന്ന നേതാക്കൾക്ക് പ്രസംഗിക്കുവാൻ നല്ല ഡിമാൻഡാണ്. അവർ ' പൂ " താ, ' മ ' പറയുന്ന വീഡിയോ വൈറലാണ്. അതു പോലെയുള്ള ഭാഷയിൽ വയലൻസ് ഉപയോഗിക്കുന്ന കൊണ്ഗ്രെസ്സ് നേതാക്കളും പോപ്പുലറാണ്. കഴിഞ്ഞ ചില വർഷങ്ങൾക്ക് മുമ്പ് നിയമ സഭയിൽ നമ്മുടെ ഇപ്പോൾ ഭരിക്കുന്ന മന്ത്രിമാരും സ്‌പീക്കർ അദ്ദേഹവും കാട്ടി കൂട്ടിയെതെന്താണ്?
ഇവരിൽ പലരും ലോവർ മിഡിൽ ക്ലാസ്സിൽ നിന്ന് രാഷ്ട്രീയ ഭരണ നേതൃത്വം വഴി അപ്പർ മിഡിൽ ക്ലാസ്സ്‌ ആയവരാണ്. അവരുടെ മക്കളുടെ ചോയ്‌സ് അതിന് അനുസരിച്ചു മാറി. അവർ സിവിൽ സ്വ്വീസ്, professional കോഴ്സ്, അല്ലെങ്കിൽ അച്ഛന്റെ അടുത്ത മുതലാളിമാരുടെ കമ്പിനിയിൽ ഉന്നത ജോലിക്കാർ. അത് കൊണ്ട് തന്നെ അവരുടെ ആരുടെയും മക്കൾക്ക് അടി കിട്ടില്ല. കുത്ത് കിട്ടില്ല. കുത്തി കൊല്ലപ്പെട്ട വളരെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബത്തിൽ നിന്നും വന്ന അഭിമന്യു കൊല്ലപ്പെട്ടാൽ രക്ത സാക്ഷി വാഴ്ത്തലുകൾ നടത്തുന്ന ഉപരി മധ്യ വർഗ്ഗ നേതാക്കൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. പോയത് സാമ്പത്തികമായി ഏറ്റവും താഴെ തട്ടിലുള്ള ആ കുടുംബത്തിന് മാത്രം.
കെ എസ് യു, എസ് എഫ് ഐ എന്നിവയിൽ കൂടി കഴിഞ്ഞ പത്തു വർഷങ്ങളിൽ വളർന്നു വന്ന നേതാക്കൾ വിരലിൽ എണ്ണാവുന്നവരാണ്. കേരളത്തിൽ എന്ത് കൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി നേത്രത്തിൽ സ്ത്രീകൾ ഇല്ലാത്തത്? പാർലമെന്റിൽ 20 ഇൽ ഒന്നു. നിയമ സഭയിൽ പത്തു ശതമാനം പോലുമില്ല. കെ എസ് യു വിൽ പോയാലും കാര്യമില്ല എംപി എം എൽ എ , മന്ത്രിയും ആകുന്നത് അവരുടെ മക്കൾ എന്നാകുമ്പോൾ കെ എസ് യു വിലൂടെയുള്ള പൊളിറ്റിക്കൽ കരിയർ ഓപ്ഷൻ കുറയുന്നു എന്നു കാണുമ്പോൾ അവൻ ഈ പരിപാടിക്ക്‌ പോകില്ല. അങ്ങനെ അത് ശോഷിച്ചു ശോഷിച്ചു ഗ്രൂപ്പ് നേതാക്കൾക്ക്‌ മാത്രം ഉള്ള നെറ്റ് വർക്കായി.
സോഷ്യൽ മീഡിയയിൽ പല പാർട്ടികൾക്കും വേണ്ടി സജീവമായി വാദിക്കുന്ന പലരെയും നേരിട്ട് അറിയാം. അവർ സ്വദേശത്തോ വിദേശത്തോ ഉപരി മധ്യ വർഗ്ഗ ജീവിതം നയിക്കുന്ന 'വെൽ സെറ്റിൽഡ് ' ആളുകളാണ്. അവരുടെ മക്കളിൽ എത്ര പേർ കേരളത്തിൽ അല്ലെങ്കിൽ എവിടെയെങ്കിലും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാണ്? അവരുടെ മക്കൾ പ്രൊഫെഷണൽ കോഴ്‌സോ അല്ലെങ്കിൽ ഏറ്റവും നല്ല ഉന്നത വിദ്യാഭ്യസമോ നേടും. അവർ വെൽ സെറ്റിൽഡാകും. ഈ ഡബിൾ സ്റ്റാൻഡേർഡ് എല്ലായിടത്തും ഉണ്ട്.
ഈ പറയുന്ന എന്റെ മകൻ പഠിച്ചതും ടി ഐ എസ് എസിലും ബാംഗ്ലൂർ ലോ സ്‌കൂളിലുമാണ്. ഇനി വിദേശത്തു പഠിക്കും. മകളെയും കേരളത്തിന് വെളിയിൽ പഠിപ്പിക്കും. ഇതു എന്റെ മാത്രം കഥയല്ല. ഇതു കേരളത്തിൽ ഉപരി മധ്യ വർഗ്ഗത്തിൽ ഉള്ള ഒരു ട്രെൻഡാണ്. ഇതു എന്ത് കൊണ്ട് സംഭവിക്കുന്നു? ഈ ഔട്ട് വേർഡ് മൈഗ്രെഷൻ കേരളത്തിലെ ഇക്കോണമിയെയും സമൂഹത്തെയും രാഷ്ട്രീയത്തെയും എങ്ങനെ ബാധിക്കും.?
ഡൽഹിയിലും ബോംബെയിലും ബാംഗ്ലൂരിലും ദുബായിലും സിഡ്നിയിലും ലണ്ടനിലും ന്യൂയോർക്കിലുംജനീവയിലും ബാങ്കോക്കിലും സിംഗപ്പൂരിലും വെൽ സെറ്റിൽഡായി അവരവരുടെ കാര്യങ്ങൾ ഭദ്രമാക്കിയ ഞാൻ അടക്കമുള്ളവർക്ക് ഇതിൽ ഒരു ഡയറക്റ്റ് സ്ടെക്കും ഇല്ലാതെ ഗാലറിയിൽ ഇരുന്ന കളി കണ്ടു കമന്ററി പറയുന്നതിൽ വളരെ നഷ്ട്ടം ഒന്നുമില്ല. Because we too are a part of the problem of political culture of Kerala. സേഫ് സോണിൽ ഇരുന്ന് രാഷ്ട്രീയം പറഞ്ഞു പഴയ സ്റ്റുഡന്റസ് പൊളിറ്റിക്സ് അയവിറക്കി സുഖമായി ജീവിക്കുന്നവർ.
ഇങ്ങനെ ഒരു സെറ്റിൽഡ് പൊളിറ്റിക്കൽ കൽച്ചറിനെയാണ് മോഡിയും സംഘവും സംഘികളും ഡിസ്‌റേപ്റ്റ് ചെയ്യുന്നത്. വർഗ്ഗ രാഷ്രീയത്തെ പെട്ടന്ന് വർഗീയ രാഷ്ട്രീയം വിഴുങ്ങുന്നത് പഴയ വർഗ്ഗ രാഷ്ട്രീയം ഇപ്പോൾ ഭരണ സുഖ സൗകര്യങ്ങളിൽ വെൽ സെറ്റിൽഡ് ആണെന്നുള്ളതാണ്.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇന്നു വിദ്യാർത്ഥി രാഷ്‌ടീയത്തെ പ്രത്യയ ശാസ്ത്ര ചർച്ചകളോ ഇല്ലാതെ അതെ മാച്ചോ കൽച്ചറിൽ പാർട്ടി ലോയൽറ്റിയും നേതാക്കളുടെ പെട്രേനേജിൽ ശിങ്കിടി രാഷ്ട്രീയമായി വെറും ചട്ടുകങ്ങളായി ഉപയോഗിക്കുന്നതും പൊളിറ്റിക്കൽ കൽച്ചറിന്റെ പ്രശ്നമാണ്.
വർഗീയ രാഷ്ട്രീയത്തിന് കൃത്യമായി അജണ്ടകളും പ്രത്യയ ശാസ്ത്ര മോട്ടിവേഷനും ഭരണ ഇൻസെന്റീവും പണവും ഉണ്ട്. " വർഗീയത തുലയട്ടെ ' എന്ന് ചുവരെഴുതി ഫേസ് ബുക്ക്‌ ചുവരെഴുതീയൽ പോകുന്നതല്ല വർഗീയ സ്വത രാഷ്ട്രീയം.
എൺപത് മുതൽ വളർന്നു വന്ന നമ്മുടെ പൊളിറ്റിക്കൽ സമവാക്യങ്ങൾ ഇപ്പോൾ റിസേർവിലാണ് ഓടി കൊണ്ടിരിക്കുന്നത്. ഇപ്പോൾ കേരളത്തിലെ പൊളിറ്റിക്കൽ കൾച്ചർ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. അതിന് സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ മാനങ്ങളുണ്ട്.
Unless the mainstream political parties and political culture reinvent themselves, they are bound to become redundant in few years.
ജെ എസ് അടൂർ
13.07.2019

അധികാരവും അക്രമവും


മനുഷ്യൻ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ അക്രമവാസനകൾ മനസ്സിലേലോ വാക്കിലോ പ്രവർത്തിയിലോ ഉണ്ട്. അതു കാക്കതൊള്ളായിരം വർഷങ്ങൾക്ക്‌ മുമ്പ് തുടങ്ങിയതാണ്. അല്ലാതെ കേരളത്തിൽ മാത്രമുള്ള ഒരു സംഭവമല്ല മനുഷ്യന്റെ അക്രമത്വര
മനുഷ്യ ചരിത്രം കൊല്ലും കൊലയുടെയും യുദ്ധങ്ങളുടെയും യുദ്ധം സന്നാഹങ്ങളുടെയുമാണ്. എല്ലാം മതം ഗ്രന്ഥങ്ങളും പുരാണങ്ങളും ആരംഭിക്കുന്നത് യുദ്ധത്തിലും ആഹ്വാനം ചെയ്യുന്നത് ശാന്തിയും സമാധാനവുമാണ്. യുദ്ധങ്ങളും അക്രമങ്ങളുമാണ് സമാധാനം എന്ന ആശയത്തിന് പ്രസക്തിയേകിയത്. ലോകത്തു ടെക്നൊലെജി വർദ്ധിച്ച ഇരുപതാം നോറ്റാണ്ടിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്.
അതു കൊണ്ട് തന്നെയാണ് സമാധനവും, ജനാധിപത്യവും പിന്നേ മാനവിക വികസനവുമെല്ലാം രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം പരിക്കേ അംഗീകരിക്കുകയും അതിനെ പ്രചരിപ്പിച്ചു നയപരമായ പോളിസി -ഗവര്ണൻസിനു കളമൊരുക്കുവാനാണ് യൂ എൻ ചാർട്ടറും അതിനോട് അനുബന്ധിച്ച സ്ഥാപന - ഏജൻസികളും.
സ്റ്റേറ്റിന്റെ പ്രധാന കടമ അകത്തും പുറത്തു നിന്നുമുള്ള് അക്രമങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുകയും മാനവിക വികസനം ഉറപ്പു വരുത്തുകയുമാണ്. അതുപോലെ ജനങ്ങൾക്ക് സർഗ്ഗാത്മകമായും ക്രിയാത്മകമായും തുല്യ അവകാശങ്ങളോടുകൂടിയും സ്വാതന്ത്ര്യതോടു കൂടിയും ജീവിക്കുവാനുള്ള സാമൂഹിക -സാമ്പത്തിക -ഭൗതിക സാഹചര്യങ്ങൾ ഉണ്ടാക്കുയർന്നതും ഒരു ജനാധിപത്യ സ്റ്റേറ്റിന്റെ ചുമതലയാണ്. ഇതിന് അത്യാവശ്യം വേണ്ടതാണ് റൂൾ ഓഫ് ലോ അഥവ നിയമ വാഴ്ച്ച. നിയമ വാഴ്ച്ച മനിഷ്യർക്ക് എല്ലാവർക്കും തുല്യ അവകാശവും അക്രമങ്ങളിൽ നിന്ന് പരി രക്ഷയും നൽകണം. അതാണ് ഒരു ജനാധിപത്യ നീതി ന്യായ വ്യവസ്ഥയുടെ കാതൽ.
അതുകൊണ്ടാണ് അധികാരത്തിൽ ഉള്ളവർ കൂടുതൽ അകൗണ്ടബിളാകണം എന്ന ത്വത്വം. സർക്കാർ എന്ന സ്റ്റേറ്റിന്റെ നിർവഹണ സംവിധാനത്തിൽ പോലീസ് സംവിധാനമുണ്ടാക്കിയിരിക്കുന്നത് അക്രമങ്ങളിൽ നിന്ന് ജനങ്ങൾക്ക് പരിരക്ഷ നൽകുവാനും അക്രമകാരികളെ നിയമ വ്യവസ്ഥക്ക് മുന്നിൽ കൊണ്ട് വരാനുമാണ്.
പക്ഷെ ഒരു സമൂഹത്തിൽ അധികാരം കൈയ്യാളുന്നതിന് ഒരു സാമൂഹിക -സാംസ്‌കാരിക പരിസരമുണ്ട്. അതിനെയാണ് പൊളിറ്റിക്കൽ കൾച്ചർ എന്നു പറയുക. ഇൻഡിയിലെ പൊളിറ്റിക്കൽ കൽച്ചറിൽ ജാതി -മത ഭാഷ ചേരുവകളും രാഷ്ട്രീയ പാർട്ടികളും പിന്നെ പുരുഷ ആധിപത്യം കൂടി ചേർന്ന ഒരു മിശ്രിതമാണ്. അതിന്റെ ഭാഗമാണ് കൈ മൂച്ചുള്ളവർ കാര്യക്കാർ എന്ന പഴയ അധികാര സമവാക്യം. പലപ്പോഴും ഈ പൊളിറ്റിക്കൽ കൽച്ചറും സർക്കാർ അധികാരവും കൂട്ടി കുഴച്ചു സാമൂഹിക അധികാരമായി ഭരിക്കുന്നവർ വിനിയോഗിക്കുമ്പോഴാണ് പ്രശ്‍നം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നം ഇന്നലെത്തെ അടി പിടിയല്ല. അതിലും ഗുരുതമാണ്. ഒന്ന് ഒരു കോളേജ് ഒരു പഠന സ്ഥലം എന്നതിലുപരി ഒരു പാർട്ടി സബ് കൽച്ചറിന്റെ എക്സ്റേഷൻ സെന്റർ ആകുമ്പോൾ ഉള്ള പ്രശ്നം. രണ്ടു. ഏക പാർട്ടി ഭരണം എന്നത് പോലെ ഒരു പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനം അധികാരം അക്രമത്തിലൂടെയും ഭീഷണിയിലൂടെയും നിലനിർത്താൻ പറയുന്നത്. ഏത് ഏക പാർട്ടി ഭരണവും പ്രതിപക്ഷ സ്ഥലങ്ങളും നിർമാർജനം ചെയ്യുന്നത് സ്വാതന്ത്രം മനുഷ്യ അവകാശം ജനാധിപത്യം എന്നിവക്ക് എതിരാണ്.
വിദ്യാഭ്യാസം എന്നത് മനസ്സും ചിന്തകളും തുറന്നു ചോദ്യം ചെയ്തും കാര്യങ്ങൾ കാര്യ കാരണ സഹിതം മനസ്സിലാക്കിയും മനുഷ്യനെ സര്ഗാത്മകതയിലേക്കും ക്രിയാത്മകതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുവാനുള്ള ഉപധിയാണ്. ചോദ്യങ്ങൾ ചോദിക്കുവാനുള്ള ത്രാണിയുണ്ടാക്കുക എന്നതാണ് വിദ്യാഭ്യസത്തിന്റ ഒരു പ്രധാന ഉദ്ദേശം. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപെടുത്തുകയോ അക്രമിക്കുകയോ ചെയ്യുന്നവർ സ്വാതത്ര്യത്തിനും സാഹോദര്യത്തിനും സോഷ്യലിസത്തിനും എതിരാണ്.
എന്താണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മറ്റു വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാനാകാത്ത സാഹചര്യം? അതു ഭീഷണിയുടെ വെറുപ്പിന്റെ പൊളിറ്റിക്കൽ കൽച്ചറാണ്. അത് ഒരു കോളജിൽ മാത്രമല്ല. ആ പൊളിറ്റിക്കൽ കൽച്ചറാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ഒന്നാമതായി, തിരുവനന്തപുരം കനോടോൺമെൻറ് പോലീസ് സ്റ്റേഷന്റ അടുത്തുള്ള ഈ സ്ഥാപനത്തിൽ റൂൾ ഓഫ് ലോ ബാധകമല്ല എന്ന ' കീഴ് വഴക്കം '. രണ്ടാമതായി, പോലീസ് ഭരണവും സർക്കാർ ഭരണവും പാർട്ടി ഭരണവും ഒത്തൊരുമിച്ച പവർ മെട്രിക്‌സിന്റ് ഭാഗമാണ് കോളേജ് അടക്കി ഭരിക്കുന്ന എസ് എഫ് ഐ. അതു കൊണ്ടാണ് അത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. പോലീസിന്റ മൂക്കിന് താഴെ ഒരുത്തനെ കുത്തി കൊന്നാലും ഒന്നും സംഭവിക്കില്ലന്നുള്ള അക്രമത്തിനുള്ള പവർ ലെജിറ്റിമസിയാണ് പ്രശ്‍നം.
ഭരണത്തിനും അധികാര മെട്രിക്സിനും പുറത്തുള്ളവരെ എൻകൗൺറ്ററിൽ തീർത്താൽ അത് ലെജിറ്റമേറ്റു. കസ്റ്റഡിയിൽ ഒരുത്തനെ തല്ലി കൊന്നത് ചോദിച്ചാൽ പോലീസിന്റെ മനോവീര്യം ചോർന്നു പോകും എന്ന് സർക്കാർ ഏമാന്മാർ . എന്നാൽ പോലീസിന്റെ മൂക്കന്റ് താഴെ ഒരാളെ കുത്തിയാലും പൊലീസിന് പ്രതികളെപിടിക്കാൻ പ്രയാസം. അതാണ് പ്രശ്‍നം. അത് റൂൾ ഓഫ് ലോ യുടെയും സർക്കാർ അകൗണ്ടബിലിറ്റിയുടെയും പ്രശനമാണ്. പോലീസും പോലീസ് ഭരിക്കുന്നവരും ആളും തരോ നോക്കി നിയമം നടപ്പാക്കിയാലുള്ള പ്രശ്നമാണ്.
When rule is applied differently to different set of people, depending on proximity to power matrix, that undermine rule of law and democratic governance and human rights too.
അത് കൊണ്ട് പ്രശ്നം ഒരു കത്തി കുത്തിന്റേത് മാത്രമല്ല. പ്രശ്‍നം ഇവിടുത്തെ അക്രമത്തിന് വെള്ളവും വളവും വച്ചു കൊടുക്കുന്ന പൊളിറ്റിക്കൽ കൽച്ചറിന്റേതാണ്. അത് ഏത് പാർട്ടിയായാലും. പ്രശ്‍നം ഭരണത്തിലും അധികാരത്തിലും ഇരിക്കുന്നവരുടെ അകൗണ്ടബിലിറ്റിയുടേതാണ്.
കോളേജിലെ കത്തി കുത്തും അമ്മ പിള്ളേരെ അടിക്കുന്നതും ഭാര്യ ഭർത്താക്കന്മാർ വഴക്കു ഉണ്ടാകുന്നതും എല്ലാം നമ്മുടെ സമൂഹത്തിലെ അക്രമങ്ങൾക്കു ഉദാഹരമാണ്, അല്ലതെ വെറുതെ എസ് എഫ് ഐ കുറ്റം പറയുരുത് എന്ന് പറയുന്ന ലോജിക് കാമ്പസ് അക്രമങ്ങളെ നോര്മലീസ് ചെയ്യുകയാണ്.
ജെ എസ് അടൂർ
13.07.2019