ആഹാൻ(
Aachen)ജെർമനിയുടെ ഏറ്റവും പടിഞ്ഞാറുള്ള അതി പുരാതനമായൊരു പട്ടണമാണ്.
കൊളോണിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ആഹാനിൽ എത്താം. ആഹാൻ
നെതെർലാൻഡിനോടും ബെൽജിയത്തോടും വളരെ അടുത്താണ്. അവിടെ നിന്നും
ബ്രസിൽസിലേക്കു ഒന്നര മണിക്കൂർ. ബെർലിനിലേക്ക് ആറു മണിക്കൂർ. ആഹാനിൽ
നിന്നും രണ്ടര മണിക്കൂർ പോയാൽ ലണ്ടനിലും പാരിസിലും എത്താം. റോമാ സാമ്രാജ്യ
സമയത്ത് തന്നെ അറിയപ്പെടുന്ന നഗരം. ഒമ്പതാം നൂറ്റാണ്ടിലെ ഹോളി റോമൻ എമ്പയർ
മുതൽ ഇന്ന് ജർമനി എന്ന് അറിയപ്പെടുന്ന പ്രദേശത്തിന്റെയും ഫ്രാൻസിന്റെ കുറെയേറെ
ഭാഗങ്ങളും ഇറ്റലിയും ഓസ്ട്രിയ, ബെൽജിയം മുതലായ സ്ഥലങ്ങളും ഉൾപ്പെട്ട
ഹോളി റോമൻ എമ്പയറിലെ 31 ചക്രവർത്തിമാർ കിരീടധാരാളം അധവാ സ്ഥാനോഹരണം
ചെയ്തിരുന്നത് ആഹാനിൽ വച്ചാണ്. കാരണം ഹോളി റോമൻ എമ്പയർ സ്ഥാപിച്ച
ഷാർലെമൈൻ( Charlemagne or Charles the great )ചക്രവർത്തിയെ 814
അടക്കിയിരിക്കുന്നത് ഇവിടെ യാണ്. ആഹാനിലെ കത്തീഡ്രൽ 800CE/AD യിൽ
പണിതതാണ്.
ഏതാണ്ട് രണ്ടര ലക്ഷം പേര് താമസിക്കുന്ന ഈ പൗരാണിക പട്ടണം മനോഹരമാണ്. ചുറ്റും കാടുകൾ, അരുവികൾ. ആഹാൻ യൂണിവേഴ്സിറ്റി സയൻസ്, ടെക്‌നോളജി, എൻജിനിയറിങ് മേഖലയിൽ വളരെ പേരുകേട്ടതാണ്. അത് കൊണ്ട് അവിടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ നൂറു കണക്കുന്നുണ്ട്.
ജെ എസ് അടൂർ

No comments:
Post a Comment