അല്പം യു എൻ പുരാണം
കഴിഞ്ഞ പല വര്ഷങ്ങളായി , പലരും മിക്കപ്പോഴും ചോദിക്കുന്ന ചോദ്യമാണ് , ഇന്നലെ മൂന്ന് പേർ ഇൻബോക്സിൽ ചോദിച്ചു. യു എന്നിൽ എങ്ങനെയാണ് ഒരു ജോലി കിട്ടുന്നത് .?
പക്ഷെ പലർക്കും യു എൻ എന്ന സൂത്രത്തെകുറിച്ച് ധാരണയിൽ ഏറെ തെറ്റി ധാരണയുള്ളതായി തോന്നി. സാധാരണ ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെയുള്ള രാജ്യങ്ങളിൽ ഉള്ളവർക്ക് ഗ്ലാമർ പണിയാണ് എന്ന് തോന്നുന്ന സംഭവം സർക്കാരുപോലെ ഒരു ബ്യുറോക്രസിയാണ്. അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും വികസിത രാജ്യങ്ങളിൽ പലരും യു എൻ ഒരു ഗ്ലാമർ പണിയായി കരുതുന്നവരല്ല.
പക്ഷെ ആദ്യം ഈത് എന്താണ് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
എന്താണ് യു എൻ ?
ഏ ) ചരിത്രം
ഐക്യ രാഷ്ട്ര സഭ അധവാ യുണൈറ്റഡ് നേഷൻസ് 1945 ഒക്ടോബര് 24 മുതൽ പ്രവർത്തനം തുടങ്ങിയ ഒരു അഖില ലോക ഇന്റർ ഗവൻമെന്റ് സംഘടനയാണ് . 1945 ജൂൺ 26 നു അമേരിക്കയിലെ സാൻസ്ഫ്രാൻസിസ്‌കോയിൽ വച്ച് 50 രാജ്യങ്ങൾ ചേർന്ന് ഒപ്പുവച്ച യൂ എൻ ചാർട്ടർ ആണ് യുണൈറ്റഡ് നേഷൻസിന്റ അടിസ്ഥാന സ്ഥാപക ആധാരം . ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷം പാരീസ് സമാധാന കരാർ അനുസരിച്ചു 1920 ജനുവരി പത്തിന് ജനീവയിൽ തുടങ്ങിയ പഴയ ലീഗ് ഓഫ് നേഷൻസ് രണ്ടാം ലോക മഹായുദ്ധത്തോടെ തകർന്നു .
അതിന്റ സ്ഥാനത്തു ഒരു യുണൈറ്റഡ് നേഷൻസ് എന്ന ആശയം 1939 ഇൽ മുന്നോട്ട് വച്ചത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽറ്റായിരുന്നു . രണ്ടാം ലോക മഹായുദ്ധത്തിന്റ അവസാന നാളുകളിൽ 1941 ഡിസംബർ അവസാനം വാഷിംഗ്ടണിൽ വച്ച് രണ്ടാം ലോക മഹായുദ്ധത്തിൽ വിജയിച്ച അമേരിക്ക , ബ്രിട്ടൻ , സോവിയറ്റ് യൂണിയൻ , റിപബ്ലിക് ഓഫ് ചൈന എന്നീ നാലു രാജ്യങ്ങൾ ചേർന്നുള്ള മീറ്റിങ്ങിലാണ് യുണൈറ്റഡ് നേഷൻസ് എന്ന സംഘടന തുടങ്ങുവാൻ തീരുമാനിച്ചത് .അത് 1942 ജനുവരി ഒന്നിന് ഒപ്പ് വച്ച് . പിന്നെ ഫ്രാൻസിനെ കൂടെക്കൂട്ടി . അങ്ങനെ രണ്ടാംമഹായുദ്ധത്തിൽ പങ്കാളികൂട്ടമായാ ആ അഞ്ചു രാജ്യങ്ങളാണ് ഇന്നും p5 എന്ന് പറയുന്ന വീറ്റോ അധികാരങ്ങൾ ഉള്ള അഞ്ചു രാജ്യങ്ങൾ .ഇപ്പോഴും അധികാരത്തിന്റ കടിഞ്ഞാൺ അവരുടെ കൈയിലാണ് .അവർ ഒരുമിച്ചു ശരിവാക്കുന്നവരെ ഇത് വരെ സെക്രട്ടറി ജനറലായിട്ടുള്ളൂ .
1942 മുതൽ മൂന്നു കൊല്ലം നടത്തിയ പല ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഒടുവിലാണ് സാൻഫ്രാൻസികോ സമ്മേളനത്തിൽ അമ്പത് രാജ്യങ്ങൾ ചേർന്ന് യു എൻ ചാർട്ടറിൽ 1945 ജൂൺ 26 ഇന് ഒപ്പു വയ്ക്കുന്നത് . ഇന്ന് ലോകം അംഗീകരിക്കുന്ന മനുഷ്യ അവകാശം , ജനാധിപത്യം സുസ്ഥിര വികസനം എന്നീ ആശയങ്ങൾ എല്ലാം തന്നെ ആദ്യമായി പ്രദിപാതിക്കുന്നത് യു എൻ ചാർട്ടറിലാണ്
.ആദ്യം മനസ്സിലാക്കേണ്ടത് യു എൻ ചാർട്ടർ ഉണ്ടാക്കിയ 50 ഗവൺമെന്റ് പ്രധിനിധികൾ മാത്രമല്ല ഏതാണ്ട് 1200 സർക്കാർ ഇതര സംഘടനകളുടെ പ്രതിനിധികളും സൻസ്‌ഫറൻസിസ്‌ക്കോ ഓപ്പറ ഹൌസ് സമ്മേളനത്തിൽ പങ്കെടുത്തു . അവരാണ് യു എൻ ചാർട്ടറിന്റെ ആദ്യ ഏഴുവാക്കുകൾ ചേർക്കണം എന്ന് അഡ്വക്കസി നടത്തിയത് . ' We the people of the United Nations ' .അത് കൂടാതെ ഏഴു പ്രാവശ്യം യു എൻ ചാർട്ടർ മനുഷ്യ അവകാശങ്ങളെ കുറിച്ച് പറയുന്നതും എൻ ജി ഓ കൾ നടത്തിയ അഡ്വക്കസിയുടെ ഫലമാണ് . അത് കഴിഞ്ഞു ഇന്ന് പ്രചാരത്തിൽ ഉള്ള നോൺ -ഗവൺമെൻറ്റ് ഓർഗനൈസേഷൻ എന്ന എൻ ജി ഓ എന്ന വക്ക് ആദ്യമായി യൂ എൻ ചാർട്ടറിന്റ 71 ആർട്ടിക്കിളിലാണ് ഉപയോഗിച്ചത് .അത് പ്രകാരം എൻ ജി ഓ കൾക്ക് കോൺസൾട്ടിറ്റിവ് സ്റ്റാറ്റസ് കൊടിക്കുവാൻ യൂ എൻ ഇക്കോണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന് അധികാരം കൊടുത്തിരിക്കുന്നു .അങ്ങനെയാണ് സർക്കാരുകളെ കൂടാതെ ഇക്കോനോമിക് ആൻഡ് സോഷ്യൽ കൗൺസിൽ കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള എൻ ജി ഓ കൾക്കും യൂ എൻ പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നത് .
ആദ്യത്തെ ജനറൽ അസംബ്ലിയിൽ ഉണ്ടായിരുന്നത് 51 അംഗങ്ങളാണ് . ഇന്ന് 193 അംഗ രാജ്യങ്ങളും . രണ്ടു ഒബ്സർവേഴ്‌സുമുണ്ട് .അത് കത്തോലിക്ക സഭയെ പ്രധിനീധീകരിക്കുന്ന ഹോളി സീയും , പിന്നെ പാലസ്റ്റീനുമാണ് . ഇത് കൂടാതെ 134 അന്താരാഷ്ട സർക്കാരിതര സംഘടനകൾക്ക് ജനറൽ കണ്സള്റ്ററ്റിവ് സ്ടാസുണ്ട് . അത് കൂടാതെ ഏതാണ്ട് 4000 സംഘടനകൾക്ക് പ്രത്യേക അവസരത്തിൽ ഉള്ള കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉണ്ട് . അങ്ങനെയാണ് പലപ്പോഴും സർക്കാരും സർക്കാർ ഇതര സംഘടനകളും യൂ എന്നിൽ ഒത്തു ചേരുന്നത് .
യൂ എൻ ഘടന .
യു എന്നി ന് പ്രധാനമായും ആറു ഘടക സംഘടനകളാണുള്ളത് . ജനറൽ അസംബ്ലി ,സെക്യു്രിറ്റി കൗൺസിൽ , ഇക്കോണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ , ട്രൂസ്റ്റിഷിപ് കൗൺസിൽ , യുൻ സെക്രെട്ടറിയേറ്റ് , പിന്നെ ഹേഗിലെ ഇന്റർനാഷണൽ കോർട് ഓഫ് ജസ്റ്റിസ് . ഇതിൽ യു എൻ സെക്രെട്ടറിയേറ്റിനോട് ചേർന്നതാണ് 2008 ഇൽ തുടങ്ങിയ ജനീവയിലെ യൂ എൻ ഹ്യുമൻ റൈറ്സ് കൗൺസിൽ . ഇപ്പോൾ എനിക്ക് ആ ഹ്യൂമൻ റൈറ്സ് കൗൺസിലുമായാണ് ബന്ധം .അത് ഞാൻ പ്രധീനിധീകരിക്കുന്ന അന്താരാഷ്ട്ര സംഘടനയുടെ പ്രധാന ഭാരവാഹി എന്നുള്ള നിലയിൽ കൺസൾട്ടിറ്റിവ് സ്റ്റാറ്റസും അവിടെ എപ്പോഴും പോകാനുള്ള പ്രത്യക പാസും ഇടപെട്ട് സംസാരിക്കുവാനുള്ള അവസരവും തരുന്നുണ്ട് .
ആദ്യമായി മനസ്സിലാക്കേണ്ടത് യു എൻ ഒരു സിസ്റ്റമാണ് . യുൻ ജനറൽ അസ്സെംബ്ളിയും , യൂ ൻ സെക്രെട്ടറിയേറ്റും , പിന്നെ ഇക്കോണോമിക് സോഷൽ കൗൺസിലും , സെക്യൂരിറ്റി കൗൺസിലും , യുൻ ഹ്യൂമൻ റൈറ്സ് കൗൺസിലും കൂടാതെ പല തരം സ്പെഷ്യലൈസ്ഡ് ഏജൻസികളും , ഫണ്ടുകളും , പ്രോഗ്രാമുകളും പിന്നെ ചില പ്രത്യക ഇന്സ്ടിട്യൂഷനുകളും ഒക്കെകൂടി ചേർന്ന ഒരു ബ്രഹുത്തായ ഇന്സ്ടിട്യൂഷനൽ ശൃഖലയാണ് യൂ എൻ സിസ്റ്റം .
പ്രധാന യു എൻ ബോഡിക്കു പുറമെ ഏതാണ്ട് 29 സംഘടനകളും ഫണ്ട്കളും പ്രോഗ്രാമും സ്‌പെഷ്യൽ യൂണിറ്റുകളുമുണ്ട് .
ഇതിൽ 15 സ്പെഷ്യലൈസ്ഡ് ഏജൻസികൾ ഉണ്ട് . അതിൽ ഏറ്റവും പഴയത് യു എൻ നേക്കാൾ പ്രായമുള്ള ഐ എൽ ഓ യാണ് . അത് കൂടാതെ UNESCO, FAO , WHO മുതൽ വേൾഡ് ബാങ്ക് , ഇന്റർനാഷണൽ പോസ്റ്റൽ യൂണിയൻ മുതലായ 15 ഏജൻസികൾ . ഇതെല്ലം യു എൻ ജനറൽ അസ്സെംബ്ലിയുടെ സ്‌പെഷ്യൽ റെസൊല്യൂഷൻസ് കൊണ്ട് ഉണ്ടാക്കുന്നതാണ് .അവക്ക് സ്വന്തം ഗവണൻസും ഓട്ടോണമിയും എല്ലാം ഉണ്ട്
കോർ യു എന്നും മിക്ക സ്‌പെഷ്യൽ ഏജൻസികളുക്കും മെമ്പർ സർക്കാരുകൾ പ്രതി വർഷം അവരുടെ വിഹിതം കൊടുക്കണം
യുൻ സിസ്റ്റത്തിൽ തന്നെ പ്രോഗ്രാമുകളും ഫണ്ടുകളുമുണ്ട് .ഇതിൽ മിക്കതും യു എൻ ഇക്കോണോമിക് ആൻഡ് സോഷൽ കൗൺസിലിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത് .ഇതിൽ ഏറ്റവും വലുത് യു എൻ ഡി പി യാണ് .അവർ 136 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു .ഈ കഴിഞ്ഞ അടുത്ത കാലം വരെ ഒരു രാജ്യത്തെ യൂ എൻ ഡി പി യുടെ റസിഡന്റ് റെപ്രെസെന്റേറ്റീവായിരുന്നു ആ രാജ്യത്തെ ഒഫീഷ്യൽ യൂ എൻ കോഓർഡിനേറ്റർ . അതുകൊണ്ടാണ് യൂ എൻ ഡി പി യെ ലീഡ് ഏജൻസിയായി കാണുന്നത് .അവരുടെ ഗ്ലോബൽ ഡെമോക്രറ്റിക് പ്രോഗ്രാമിലാണ് ഞാൻ ഏതാണ്ട് ആറര കൊല്ലം പല വിധ ചുമതലയുള്ള പ്രൊഫെഷണൽ ജോലി ചെയ്തത് . അത് കൂടാതെയുള്ള വലിയ ഏജൻസിയാണ് യൂണിസെഫ് . അവർ അടിസ്ഥാനതലം മുതൽ ആഗോള തലം വരെ നൂറിൽ അധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.പിന്നെയുള്ള വലിയ ഏജൻസി യൂ എൻ വിമൻ എന്ന സംഘടനയാണ് .അത് കഴിഞ്ഞു യൂ എൻ ഹാബിറ്റാറ്റ് , യൂ എൻ പരിസ്ഥിതി സംഘടനായ യൂ എൻ ഇ പി .
ഇത് കൂടാതെ കുറെ കോർഡിനേറ്റിങ് സംഭവങ്ങളുണ്ട് യൂ എൻ ഐഡസ് , യു എൻ ദുരന്ത നിവാരണ നെറ്റവർക്ക് , യൂ എൻ പീസ് കീപ്പിങ് ഫോഴ്‌സ് .
യുദ്ധങ്ങളും പ്രശ്നങ്ങളും വളരെ ശുഷ്‌ക സർക്കാരും ഉള്ളിടത്തു യൂ എൻ മിഷനുകൾ ഉണ്ട് . അഫ്ഗാനിസ്ഥാൻ , ഇറാക്ക് , ലിബിയ സുഡാൻ , സോമാലിയ അങ്ങനെ പലയിടത്തും യൂ എൻ മിഷൻ ഉണ്ട് .അത് ഹെഡ് ചെയ്യുന്നത് അണ്ടർ സെക്രട്ടറി ജനറൽ റാങ്കിലുള്ള ഉള്ള ഒരു SRSG അധവാ സ്‌പെഷ്യൽ റെപ്രെസെന്റേറ്റീവ് ഓഫ് സെക്രെട്ടറി ജനറൽ
എങ്ങനെ യു എന്നിൽ ചേരാം
അത് പിന്നെ
ജെ എസ് അടൂർ

No comments:
Post a Comment