Sunday, July 14, 2019

തിരെഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയം -4

26.05.2019
രാഷ്ട്രീയ ആശയ -പ്രത്യശാസ്ത്ര ധാരകളും സംഘടനകളും .
ഇന്ത്യയിൽ രാഷ്ട്രീയം ജനകീയവൽക്കരിക്കപ്പെടുവാൻ തുടങ്ങിയത് 1920 കളിലും 1930 കളിലും മാത്രമാണ് . പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇന്ത്യയിൽ രാഷ്ട്രീയം വ്യവഹാരങ്ങളും ചിന്തകളും ഇഗ്ളീഷ് വിദ്യാഭ്യസവും വായനയും എല്ലാമുള്ള ഒരു മധ്യവർഗ്ഗ മേൽജാതി ചെറുപ്പക്കാർ പ്രധാനമായും ബോംബെ , കൽകട്ട , മദ്രാസ്‌ പ്രസിഡന്സികളിൽ ഉയർന്നു വന്നു . അതിന് ഒരു കാരണം 1860 കളിൽ മുതൽ പ്രാദേശിക തലങ്ങളിൽ ഉയർന്നു വന്ന സ്‌കൂളുകളാണ് . 1857 ബ്രിട്ടീഷുകാർ സ്ഥാപിച്ച ബോംബെ ,, കൽകട്ട , മദ്രാസ് യൂണിവേഴ്സിറ്റികളിൽ പഠിച്ചിറങ്ങിയ ചെറുപ്പക്കാരിൽ നല്ലൊരു വിഭാഗം അന്ന് നിലവിലുരുന്ന അന്തർ ദേശീയ ആശയ ധാരയിൽ ആകൃഷ്ട്ടരയായതു മുതലാണ് ഇന്ത്യയിൽ രാഷ്ട്രീയം ജനങ്ങളുടെ ഇടയിലേക്ക് പടരുവാൻ തുടങ്ങിയത് . അച്ചടിയും പത്ര മാധ്യമങ്ങളും പുതിയ ആശയങ്ങൾ പുതിയ സാക്ഷര മധ്യ വർഗ്ഗത്തിലേക്ക് പടരുവാൻ തുടങ്ങി .
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാംഭാഗത്തു ഉയർന്നു വന്ന രാഷ്ട്രീയ ആശയ ധാരകളായ ദേശീയത (nationalism ), ജനാധിപത്യം (democracy ), റിപബ്ലിക്കനിസം (sovereign nation -state ) , സോഷ്യലിസം , ന്യയ വ്യവസ്ഥ (Rule of Law ) , രാഷ്ട്രീയ സംഘടനകൾ എന്നൊതൊക്ക വിദ്യാഭ്യാസം സ്വായത്തമാക്കിയ നവ മധ്യവർഗ്ഗ മേൽജാതി ചെറുപ്പക്കാർ പല രീതിയിൽ ഏറ്റെടുക്കാൻ തുടങ്ങി . 1857 ഇൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പിനിക്ക് എതിരെ തിരിഞ്ഞ ജനകീയ രോക്ഷം രാഷ്ട്രീയ പ്രക്ഷേഭമായി മാറുന്നത് അപകടം മണത്തു ബ്രിട്ടീഷ് മൊണാർക്കി നേരിട്ട് ഭരണം നടത്തുവാൻ തുടങ്ങിയ 1860 കൾ മുതലാണ് ഇന്ത്യയിൽ പല നിയമങ്ങളും അതിലൂടെ ഗവര്ണന്സും തുടങ്ങിയത് .
1860 ലെ സൊസൈറ്റി രെജിസ്ട്രേഷൻ ആക്റ്റ് ആയിരുന്നു അവയിൽ പ്രധാനമായ ഒന്നു . ഇന്നും നിലവിലുള്ള നിയമം . ആ നിയമം മൂലമാണ് ഇന്ത്യയിൽ സ്വതന്ത്ര സാമൂഹിക സംഘടനകൾ സർക്കാരിന് പുറത്തു സാധുതയുള്ള ജന നിർമ്മിതികളാകുന്നത് . 1885 ഇലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും സെർവൻസ് ഓഫ് ഇന്ത്യ സൊസൈറ്റിയും ശ്രീ രാമ കൃഷണ മിഷനും. ഭാഷ പോഷിണി സഭയും എ എസ് എൻ ഡി പി യും എല്ലാം 1860 കൾ മുതൽ ഇന്ത്യയിൽ പതിയ ഉയർന്നു വന്ന പൗര സമൂഹം അഥവാ സിവിൽ സമൂഹ(civil societyത്തിന്റെ സംഘടന രൂപങ്ങൾ ആയിരുന്നു . ഇന്ന് നമ്മൾ സർക്കാർ ഇതര സംഘടനകൾ ( non- governmental organizations -NGO ) എന്ന ഗണത്തിൽ പെട്ടവ . സാമൂഹിക രാഷ്ട്രീയ പരിവർത്തനങ്ങൾ ( social and political reform )ക്കായി അവർ പത്ര മാധ്യമങ്ങൾ തുടങ്ങി , പുസ്തകങ്ങൾ എഴുതി .
ഇങ്ങനെയുള്ള പൗര -സിവിൽ സംഘടനകൾ നിയത രാഷ്ട്രീയ പ്രതീകരണ രൂപമായത് ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമാണ് . ലോകത്തു എല്ലായിടത്തും ആ കാലയളവിൽ നിയത രാഷ്ട്രീയ സംഘടന രൂപങ്ങൾ ഉണ്ടായി .പല രാഷ്ട്രീയ ആശയധാരകളെ ആഗീകരിച്ചു അവക്ക് പ്രത്യശാസ്ത്ര ബോധമുള്ള ജനകീയ സംഘടന രൂപങ്ങൾ ലോകത്തു മിക്ക രാജ്യങ്ങളിലും ഉളവായത് ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള 1920 കളിലാണ് . ഇതിൽ പ്രധാനമായത് ഒന്നാം ലോക മഹായുദ്ധത്തിൽ രാഷ്ട്രീയമായും സാമ്പത്തികവുമായി ശോഷിച്ച റഷ്യയിൽ ലൈനിനിന്റെ നേതൃതീയതിൽ നടന്ന ഒക്ടോബർ വിപ്ലവമാണ് . അതിന് നിദാനമായ ആശയം മാർക്‌സും എൻഗേൾസും എഴുതിയ കമ്മ്യുണിസ്റ്റ് ആശയ ധാരയായിരുന്നു . അതെ സമയം ഉയർന്ന വേറെ നാലു രാഷ്ട്രീയ ആശയങ്ങൾ ആയിരുന്നു വംശ -സ്വത -മത ദേശീയത (identity based nationalism and identity politics ) . ഇതാണ് ജർമ്മനിയിൽ നാസിസമായും , ഇറ്റലിയിൽ ഫാസിസമായും , ഓട്ടോമാൻ സാമ്രാജ്യത്തിന്റെ തകർച്ചയിൽ ഇസ്ലാമിക് പാൻ നാഷണിലിസമായും മാറിയത് . എന്നാൽ ഇതേ കാലയളവിലാണ് അമേരിക്കയിലും ചില യൂറോപ്പിയൻ രാജ്യങ്ങളിലും ജനാധിപത്യം സെക്കുലറിസം , സ്വതന്ത്ര്യം , മനുഷ്യ അവകാശങ്ങൾ എന്നിവെക്ക് വേണ്ടി രാഷ്ട്രീയ സംഘടന രൂപങ്ങൾ ഉണ്ടാകുന്നത് . കോളിനിയൽ സാമ്രാജ്യത്തിന് എതിരായ ആശയങ്ങളും പരക്കാൻ തുടങ്ങിയത് 1920 കളിലാണ് .
ലോകത്തുണ്ടായ ആശയ , രാഷ്ട്രീയ , സംഘടന രൂപങ്ങൾ ഇന്ത്യയിലെ വിദ്യാഭ്യസമുള്ള ചെറുപ്പക്കാരെ രാഷ്ട്രീയമായി സജീവമാക്കി ..അതിന് നാലു സംഘടനരൂപങ്ങലുണ്ടായി .അതിന്റെ നാലിന്റെയും രാഷ്ട്രീയവും സംഘടന രൂപങ്ങളും വ്യത്യസ്തങ്ങളായിരുന്നു .
ബോംബെ -കൽക്കട്ട പ്രോവിന്സിലെ കുറെ ബ്രമ്മാണന്മാരും പിന്നെ പാഴ്സികളും തെക്കുനിന്നുള്ള പട്ടന്മാരും ഉണ്ടായിരുന്ന ഹോം റൂളും മറ്റ്മായി അഡ്വക്കസി മാത്രമായി നിന്നിരുന്ന കോൺഗ്രസിനെ ജനകീയമാക്കിയത് ഗാന്ധിയുടെ രംഗ പ്രവേശത്തോടും പിന്നെ ജാലിയൻവാലബാഗ് കൂട്ടകൊലയുമാണ് .
ഗാന്ധിയുടെ പ്രതിഭ ആശയങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ലളിതമായി പറഞ്ഞു ലളിതമായി സംഘടിപ്പിച്ചു പ്രായോഗികമായി എല്ലാവരെയും കൂട്ടിയിണക്കി ബ്രിട്ടീഷ് സാമ്രജ്യത്തിന് എതിരെ തിരിച്ചു വിട്ടു എന്നതാണ് . അസാമാന്യ രാഷ്ട്രീയ ഉൾകാഴ്ചയും സൗത് ആഫ്രിക്കയിൽ വിവേചനത്തിന് എതിരെ പോരാടിയ ആത്‌മധൈര്യവും വ്യക്തമായ കാഴ്ചപ്പാടും ഗാന്ധിയെ അതുവരെയുള്ള ബ്രമ്മണ -പാഴ്സി പട്ടണ വാസി നേതാക്കളിൽ നിന്ന് വെത്യസ്തനാക്കി . ഒരു പുതിയ രാഷ്ട്രീയ നൈതീകതയും (political ethics ) പുതിയ പ്രായോഗിക അകോമേഡിറ്റിവ് രാഷ്ട്രീയവും കൂട്ടിയിണക്കിയാണ് ഗാന്ധി കോൺഗ്രസിൽ ആചാര്യനായ നേതാവായതും അങ്ങനെ മഹാത്മാ ഗാന്ധിയായതും .
അദ്ദേഹം അന്ന് നിലവിലുരുന്ന പല പശ്ചാത്യാ ആശയങ്ങളെയും ഭാരത്തിന്റെ സാഹചര്യത്തിൽ പുനർ നിർവചിച്ചു അതിന് തദ്ദേശീയ ഭാഷ രൂപം നൽകി .അതിന്റ അടിസ്ഥാനം ഇന്ത്യയിലെ ബഹു ഭൂരി പക്ഷം വരുന്ന ഹിന്ദുക്കളുടെ ദേശീയ ബോധമായിരുന്നു .മഹാരാഷ്ട്രയിൽ തിലകും പിന്നെ ബംഗാളിൽ ബംകീം ചന്ദ്ര ചാറ്റര്ജിയും വിവേകാന്ദനും ഒക്കെ പറഞ്ഞ ഹിന്ദുസ്ഥാനീയ ബ്രമ്മണ മേധാവിത്ത ദേശീയതയെ പുനർ നിർവചിച്ചു അത് എല്ലാവരെയും ഉൾകൊള്ളുന്ന ഒരു ഹിന്ദു ദേശീയതയായി(accommodative inclusive hindu nationalism ,) എന്ന ഒരു സമീകൃത രാഷ്ട്രീയ ചേരുവ ഉണ്ടാക്കിയാണ് ഒരു ബനിയയുടെ പാടവത്തോടെ ലോവസ്റ്റ് കോമ്മൺ ഡിനോമിനിറ്റെറിൽ വ്യാപാരം ചെയ്‌തു . അതിനു ഒരു പേട്രണായിസ്ഡ് നെറ്റ് വർക്ക് രൂപം നൽകി . അതിന് അദ്ദേഹം മൂന്ന് ആശയ ധാരകൾ വിളക്കിച്ചു .
അദ്ദേഹം ഇത്‌ തുടങ്ങിയത് 1909 ഇൽ ലണ്ടനിൽ നിന്ന് സൗത് ആഫ്രിക്കക്ക് പോകുമ്പോൾ ഗുജറാത്തിൽ എഴുതിയ ഹിന്ദ് സ്വരാജ് (Indian Home Rule )എന്ന പുസ്തകം എഴുതിയത് മുതലാണ് . അത് ഒരു ഡയലോഗ് ആണെന്നത് അന്ന് തൊട്ടേ ഗാന്ധിയൻ ചിന്ത രീതിയെ കാണിക്കുന്നുണ്ട് ഒന്നാമത്തെ ആശയ ധാര രാഷ്ട്രീയ -നൈതീകയായിരുന്നു .അതിന് അദ്ദേഹം സ്വരാജ് ( self governance ) സത്യാഗ്രഹ ( commitment to truth ) , അഹിംസ (non -violence ) എന്നീ മൂന്ന് ആശയത്തിൽ അധിഷ്ടിതമാണ് .അത് വിവരിക്കാൻ അദ്ദേഹം ഉപയോഗിച്ചത് സംസ്‌കൃത പദങ്ങളാണ് .രണ്ടാമത് അദ്ദേഹം നിർമ്മിച്ചത് ഒരു എല്ലാവരെയും ഉൽകൊള്ളുന്ന ഒരു പെട്രാന്സിസ്ഡ് ഹിന്ദു ദേശീയതയിൽ ( patronizing and accommodative hindu nationalism ,,,) ബന്ധിപ്പിക്കുന്ന ഒരു ചരട് ആശയമാണ് . അതിന് അദ്ദേഹം ' രാമ രാജ്യം ' ( an utopia of goods governance of Ram ) , ഹരിജൻ (god's people ) ഈശ്വർ -അള്ളാ, സർവ ധർമ്മ സമഭാവന എന്നീ ഭാഷ ആശയ പ്രയോഗങ്ങൾ . മൂന്നാമത് അദ്ദേഹം സാമ്പത്തിക സാമൂഹിക ആശയങ്ങൾ സർവോദയ (universal upliftment and enlightenment ), സംഘർഷ ( struggle ) , സംരചന (reconstruction ), സ്വാലംഭ് (self reliance ), ഖാദി എന്നിവയിരുന്നു . മുഖ്യധാര ജാതിനിഷ്ട്ട ഹിന്ദു ആശയ ഫ്രെയ്‌മ് വർക്കിലാണ് അദ്ദേഹം സസ്യാഹാരിയായി ഉപവാസം ഒക്കെ കൊണ്ട് ജീവിച്ചതും പ്രവർത്തിച്ചതും . എന്നാൽ വളരെ പ്രയോഗിക രാഷ്ട്രീയക്കാരൻ ആയ അദ്ദേഹം ഖിലാഫത്തു പ്രസ്ഥാനത്തിൽ (അത് യഥാസ്ഥിക മത സ്വത്വ പ്രസ്ഥാനമായിരുന്നു ,) എടുത്തു ചാടിയതു സാധാരണ മുസ്ലീങ്ങളെ ബ്രിട്ടീഷുകാർക്ക് എതിരെ തിരിക്കുവാൻ മാത്രമല്ലായിരുന്നു .അത് ഗാന്ധിയൻ സബ്‍വെര്ഷന് മനസ്സിലാക്കിയ ജിന്ന എന്ന ഗുജറാത്തി പ്രഗത്ഭനായ കൊണ്ഗ്രെസ്സ് നേതാവിനെ ഒതുക്കുവാൻ കൂടെ ആയിരുന്നു . അതോടൊപ്പം നിസ്സഹകരണ പ്രസ്ഥാനവും ഗാന്ധി കോൺഗ്രസിനെ ഒരു അഖിലേന്ത്യാ സംഘടന നെറ്റ് വർക്ക് ആക്കുവാൻ സാധിച്ചു . 1924 ഒരു വർഷം മാത്രമാണ് ഗാന്ധിജി എ ഐ സി സി പ്രസിഡന്റ് ആകുന്നത് . പക്ഷെ അന്ന് തൊട്ട് ഗാന്ധി -നെഹ്‌റു -പട്ടേൽ മുതലേയുള്ള ഒരു ഗുജറാത്തി -യൂ പി (സെൻട്രൽ പ്രൊവിൻസ് )ഗ്രൂപ്പാണ് കോൺഗ്രസിൽ മേധാവിത്തം നേടിയത് . തെക്കേ ഇന്ത്യയിൽ നിന്ന് സ്വതന്ത്ര്യത്തിന് മുൻപ്‌ 1897 ഇൽ അമരാവതി കോൺഗ്രസിൽ സി ശങ്കരൻ നായർ മാത്രമാണ് പ്രസിഡന്റ് ആയത് . പിന്നെ പട്ടാഭി സീതരാമയ്യ (,1948-49). ചുരുക്കത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമായും വടക്ക് പടിഞ്ഞാറേ ഇന്ത്യക്കാരും ആദ്യ കാലങ്ങളിൽ ബംഗാളി ബ്രാമ്മനരുമാണ് ഉണ്ടായിരുന്നത് .
1920 കളുഉടെ അവസാനത്തോടെ ജിന്ന കോൺഗ്രസിൽ നിന്ന് പുറത്തു പോകുകയും ജവഹർലാൽ നെഹ്‌റു കൊണ്ഗ്രെസ്സ് 1929 ലും പിന്നെ 1930 ലും , പട്ടേൽ 1931 ഇൽ കൊണ്ഗ്രെസ്സ് പ്രസിഡന്റായി . പിന്നെ കോൺഗ്രസിന്റെ പ്രസിഡന്റായി രണ്ടു കൊല്ലം (1936-37) സ്വാതന്ത്ര്യത്തിന് മുമ്പും അത് കഴിഞ്ഞു അഞ്ചു കൊല്ലം ( 1951-54) നെഹ്‌റു പ്രസിഡന്റായി .ഗാന്ധിയുടെ മൃദു ഹിന്ദു ഉൾക്കൊള്ളൽ ദേശീയത (accomodative soft hindu nationalist യും നെഹ്രുവിയൻ അധുനിക സോഷ്യൽ ലിബറൽ ഡെമോക്രസി സെക്കുലർ ആശയങ്ങളും കൂടി കുഴഞ്ഞ ഒരു അവിയൽ പ്രത്യ ശാസ്ത്ര നെറ്റ് വർക്കായിരുന്നു കൊണ്ഗ്രെസ്സ് (eclectic ideological framework ) തുടക്കം മുതൽ .
ഇതിന് ബദലായി 1920 കളിൽ വളർന്ന മൂന്നു ആശയ പ്രത്യയ ശാസ്ത്ര ധാരകളാണ് . അതിൽ ആശയപരമായി ദാർഢ്യമുള്ളതും സംഘടനപരമായി ശേഷിഇല്ലാതിരുന്നതും അംബേദ്ക്കർ സാമൂഹിക നീതിയിലും പരിവർത്തന സ്വാതതന്ത്ര്യ ശാക്തീകരണ രാഷ്ട്രീയം ( emancipatory politics of equal rights, social justice and empowerment of marginalized people ) ഗാന്ധിയൻ മൃദ ഹിന്ദു ദേശീയതക്ക് ബദലായിരുന്നു.
രണ്ടാമത് കൊണ്ഗ്രെസ്സ് അവിയൽ രാഷ്ട്രീയ പ്രത്യയ ശാസ്ത്ര ബദൽ തിലകിന്റെ അനുയായികളായ മഹാരാഷ്ട്രീയൻ ബ്രമ്മണർ ഡോ ബി എസ് മൂൻജെയുടെയും ഡോ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെയും നേത്രത്വത്തിൽ സെപ്റ്റമ്പർ 27, 1925 യിലാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന ആർ എസ് എസ് രൂപീകരിക്കുന്നത് . ഗാന്ധിയൻ ഇൻക്ലസിവ് മൃദു ഹിന്ദു ദേശീയതക്ക് ബദലായി സർവക്കാരുടെ ഹിന്ദുത്വ എന്ന തീവ്ര ഹിന്ദു സവർണ്ണ ദേശീയതയും വലത് പക്ഷ ഫാസിസ്റ്റ് ( മൂൻജെ മുസ്സോളിനിയെ കാണുന്നത് 1931 മാർച്ചിൽ റോമിൽ വച്ചാണ് )മിലിറ്റന്റ് ആശയങ്ങളും വിളക്കി ആർ എസ് എസ് ഐഡിയോലെജീഉണ്ടാക്കിയത് മുഞ്ചേയും ഹെഡ്‌ഗേവാറും ഒരുമിച്ചാണ് . അതിനായാണ് ഭോൻസല മിലിട്ടറി സ്‌കൂൾ സ്ഥാപിച്ചത്. ഇത്‌ കൂടുതൽ തെളിവാകുന്നത് ഗോൾവാൾക്കർ 1966 ഇൽ പ്രസിദ്ധീകരിച്ച Bunch of Thoughts എന്ന പുസ്തകത്തിലാണ് . ഗോൾവാൾക്കരുടെ ജീവ ചരിത്രം എഴുതിയ നരേന്ദ്ര ദാമോദർദാസ് മോഡിയാണ് ഇന്ത്യ ഭരിക്കുന്നത് .
മൂന്നാമത് കോൺഗ്രസിന് ഉണ്ടായ ബദൽ കമ്മ്യുണിസ്റ് പാർട്ടിയാണ് .അത് മാർക്‌സും എങ്കൽസും രൂപപെടുത്തിയ ആശയ -പ്രത്യയ ശാസ്ത്ര ധാരയും ലൈനിന്റെ ഡെമോക്രറ്റിക് സെൻട്രലിസം എന്ന കേഡർ സംഘടന രൂപവും സ്റ്റാലിന്റെ കേന്ദ്രികൃത പഞ്ചവത്സര സോഷ്യലിസ്റ്റ് സംവിധാനവും അടിസ്ഥാനമാക്കി വർഗ്ഗ സംഘര്ഷത്തിലൂടെ വിപ്ലവമുണ്ടാക്കി അധികാരം പിടിച്ചെടുത്തു തൊഴിലാളി സർവാധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത് . തുടക്കം ഇന്ത്യക്ക് വെളിയിൽ സോവിയറ്റ് യിനിയാന്റെ ഭാഗമായിരുന്ന താഷ്‌കന്റിൽ 1920 ഒക്ടോബർ 17 ഇന് . പിന്നീട് റാഡിക്കൽ ഹ്യുമനിസ്റ്റ് ആയ MN റോയി , അദ്ദേഹത്തിന്റെ ഭാര്യ എവിലിൻ , മൊഹമ്മദ് അലി , അബാനി മുക്കർജി മുതലായ പത്തില് താഴെ ആളുകളാണ് ഉണ്ടായിരുന്നത് . എന്നാൽ ഇന്ത്യയിൽ കമ്മ്യുനിസ്റ്റ് പാർട്ടി ഔദ്യോഗികമായി ആരംഭിച്ചത് ഡിസംബർ 27, 1925ഇൽ കാൺപൂരിൽ വച്ച് നടന്ന പാർട്ടി കോൺഫ്രസിലാണ് .
കോൺഗ്രസിന്റെ അവിയൽ പ്രത്യയശാസ്ത്രത്തിന് എതിര് വന്ന മുസ്ലീ സത്വ ദേശീയത വളർത്തിയ മുസ്ലീ ലീഗ് പാകിസ്ഥാൻ എന്ന ആവശ്യമുയർത്തിയത് 1930 കളിലാണ് . അതിന് പ്രാമുഖ്യം വന്നത് കൊണ്ഗ്രെസ്സ് വിട്ട് ജിന്ന മുസ്‌ലിം ലീഗിന്റ നേത്രത്വം ഏറ്റെടുത്തതോട് കൂടി .
വേറെ ബദലുണ്ടാക്കിയത് 1939 ഇൽ കൊണ്ഗ്രെസ്സ് പ്രസിഡന്റ് ആയിരിക്കെ വിട്ട് പോയ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയാണ് . അത് രണ്ടാം ലോക യുദ്ധ കാലഘട്ടത്തിലെ അന്താരാഷ്ട്ര നിലപാടുകളുടെ വെളിച്ചത്തിൽ ഉളവായതാണ്..അത് ബോസിന്റ തിരോധാനത്തോടെ നാമവിശേഷമായി .
ജേ എസ് അടൂർ
26.05.2019
തുടരും .

No comments: