Sunday, July 7, 2019

മികച്ച എയർപോർട്ടുകൾ

ഇപ്പോൾ മികച്ച എയർപോർട്ടുകൾ എല്ലാം ഏഷ്യയിലാണ്. അതിൽ ദുബായും ദോഹയും എല്ലാം ഉൾപ്പെടും.ഇപ്പോഴും ലോകത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ളത് സിംഗപ്പൂർ തന്നെയാണ്. ബർലിൻ എയർപോർട്ടിൽ മര്യാദക്ക്‌ ഇരിക്കാൻ പോലും സ്ഥലമില്ല. ഇങ്ങോട്ട് വന്നപ്പോൾ ഇമൈഗ്രെഷൻ ക്യൂവിൽ ഒരുമണിക്കൂർ. പണ്ട് ആദ്യമായി പാരിസിലെ സി ഡി ജി എയർപൊട്ടു കണ്ടു അതിശയിച്ചിട്ടുണ്ട്. ഇപ്പോൾ അത് മോശമായി മാനേജ് ചെയ്യുന്ന എയർ പൊട്ടുകളിലൊന്നാണ്. ഒരു പത്തു കൊല്ലം മുമ്പ് വരെ നമ്മുടെ ഡൽഹി -മുംബൈ എയർപൊട്ടുകൾ കാണുമ്പോൾ നാണം തോന്നിയിരുന്നു. ഇന്ന് ഡൽഹിയും ബോംബെ ഇന്റർനാഷണൽ എയർപൊട്ടുകൾ വളരെ നിലവാരമുള്ളതാണ്. ഹൈദരാബാദ്. ബാംഗ്ലൂർ എല്ലാം നിലവാരമുള്ളത്. നമ്മുടെ കൊച്ചി വെൽ മാനേജ്‌ഡ്‌ എയർപൊട്ടാണ്. ഇന്ത്യയിലെ എയർപൊട്ട് മാനേജ്‌മെൻറ് നന്നായത് കഴിഞ്ഞ പത്തു കൊല്ലത്തിലാണ്. കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിൽ യൂറോപ്പിലെ പലതും ക്ഷീണിച്ച അവസ്ഥയിലും. പലപ്പോഴും എയർപൊട്ട് ഒരു ചൂണ്ടു പലകയാണ്.
ജീവിതത്തിൽ ഒരു നല്ല സമയം ഏയെർപൊട്ടുകളിൽ ചിലവഴിച്ചതിനാൽ ഒരു പുസ്തകം എഴുതാനുള്ള അനുഭവങ്ങളുണ്ട്
ജേ എസ് അടൂർ
ബർലിൻ
6.07.2019

No comments: