രാഷ്ട്രീയം പാർട്ടികളും അവരുടെ പ്രവർത്തകരും ജീവ കാരുണ്യ പ്രവർത്തനവും സാമൂഹിക പ്രവർത്തനത്തിലും കൂടുതലായി ഇടപെട്ടു തുടങ്ങിയിരിക്കുന്നു. അത് ഒരു പരിധി വരെ നല്ലതാണ് എന്ന് കരുതുന്ന ആളാണ് ഞാൻ.
എന്നാൽ അതാണോ ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെ റോൾ എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്ത് കൊണ്ടാണ് രാഷ്ട്രീയ പാർട്ടികൾ ' എ ൻ ജി ഒ ' കളുടെ റോൾ എടുക്കുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ള ഒരു ചർച്ചക്ക് കൊടുത്ത പ്രതീകരണമാണ് താഴയുള്ളത്.
സമൂഹത്തിൽ നിന്ന് വേറിട്ട ഒരു രാഷ്ട്രീയ പ്രവർത്തനം ഇല്ല. ഓരോ രാഷ്ട്രീയ പാർട്ടികളും ഇന്ന് തിരെഞ്ഞെടുപ്പ് മിഷനറികൾ ആണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രധാന ഉദ്ദേശം തിരെഞ്ഞെടുപ്പിൽ മത്സരിച്ചു സർക്കാർ അധികാരം കയ്യാളുക എന്നതാണ്. പക്ഷെ സർക്കാർ അധികാരം കൊണ്ട് മാത്രം തീർക്കാവുന്നതല്ല സമൂഹത്തിലെ പ്രശ്നങ്ങൾ. തിരെഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ചട്ടപ്പടി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയത് കൊണ്ടോ ക്യാംപയിൻ ഔട്ട് സോഴ്സ് ചെയ്തത് കൊണ്ടോ സോഷ്യൽ ലെജിറ്റിമസി സമൂഹത്തിൽ ഉണ്ടാകില്ല.
ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഏറ്റവും നല്ല ഗുണമേന്മ എമ്പതിയാണ്. അതില്ലാതെ എന്ത് വിപ്ലവം പ്രസംഗിച്ചിട്ടും കാര്യമില്ല. വിപ്ലവും അല്ലെങ്കിൽ വിടുതലും ഒന്ന് നോക്കിയിരിക്കാൻ ഇന്ന് അധികം ജനങ്ങൾ ഇല്ല. എമ്പതി ഉള്ള സാമൂഹിക പ്രവർത്തകനായ ഒരു രാഷ്ട്രീയ നേതാവിന് ജനങ്ങൾക്കു ഒരു പ്രശ്നം വന്നാൽ വിപ്ലവവും വരാനിരിക്കുന്ന നല്ല നാളകളെയും കുറിച്ച് പ്രസംഗിച്ചു പിടിച്ചു നില്കാൻ പറ്റില്ല. പഴയ കാലം അല്ല.
വിശക്കുന്നവന് ആഹാരമാണ് വിപ്ലവം. അനീതിയുടെ ഇരക്ക് നീതിയാണ് വിപ്ലവം. മനുഷ്യ അവകാശങ്ങൾ ലംഘിക്കപ്പെട്ടവന് അവന്റെ ആത്മാഭിമാനവും (dignity) സ്വര്യമായി ജീവിക്കുവാനുള്ള അവകാശങ്ങളും ആണ് വിപ്ലവം. അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്ക് മനസ്സിലായിതുടങ്ങി തിരഞ്ഞെടുപ്പിന്റെ തലേന്ന് വോട്ടു തേടി ചെന്നാൽ വോട്ടുകൾ പെട്ടിയിൽ വീഴില്ലെന്ന്.
ഗാന്ധിജി പഠിപ്പിച്ചത് സംഘർഷവും സംരചനയും എങ്ങനെ ഒരുമിച്ചു കൊണ്ട്പോകാം എന്നാണ്. ഈ എ ൻ ജി ഓ എന്നെ പദപ്രയോഗം വന്നത് തന്നെ 1980കളിൽ മാത്രം ആണ്. ഇന്നുമുള്ള ആന്റി സ്ലേവറി ഇന്റർനാഷണൽ ഉണ്ടാകുന്നത് 1830 കളിൽ ആണെന്നെത് ഓർക്കുക. ഗാന്ധി ടോൾസ്റ്റോയ് ഫാമും ഫീനിക്സ് ഫാമും ഉണ്ടാക്കിയതും ഖേഡാ ചമ്പാരൻ സമരങ്ങൾ നടത്തിയതും പണ്ഡിത രാമാഭായ് മുക്തി വാഹിനി തുടങ്ങിയതും പൂനയിൽ സെവെൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി തുടങ്ങിതും ഈ എൻ ജി ഓ പദപ്രയോഗത്തിനു വളരെ മുൻപാണ് എന്ന് അറിയുക. സാമൂഹിക നവോഥാനങ്ങൾ ഒന്നുമുണ്ടായത് തിരഞ്ഞെടുപ്പും സർക്കാർ ഭരണവും മാത്രം ലാക്കാക്കിയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അല്ല. എന്റെ സോഷ്യൽ ആക്ഷൻ : ആൻ ഇന്ത്യൻ പനോരമ എന്ന പുസ്തകത്തിൽ ഇത് തെളിവ് സഹിതം വിവരിച്ചിട്ടുണ്ട്.
എന്റെ മേഖല സോഷ്യൽ ആക്ഷൻ ആണ്. അതു പൊളിറ്റിക്കൽ ആക്ഷനുമാണ്. പക്ഷെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഉള്ള രാഷ്ട്രീയമാണത്. തിരെഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല രാഷ്ട്രീയം. സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് തിരഞ്ഞെടുപ്പിനും സർക്കാർ ഭരണത്തിനും അപ്പുറം ഉള്ള സാമൂഹിക രാഷ്ട്രീയ വിജ്ഞാന പ്രക്രിയകളും പ്രവർത്തനങ്ങളും അത്യാവശ്യമാണ്. അതാണ് ജൈവീക രാഷ്ട്രീയത്തിന്റെ ഒരു പ്രധാന റോൾ.
രാഷ്ട്രീയ പാർട്ടികൾ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഒരു കാരണം ലെജിറ്റിമസി ക്രൈസിസ് ആണ്. അതിൽ ഒരു പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെ പ്രശ്നവും ഉണ്ടെന്നതാണ് വാസ്തവം. ഇതൊക്കെ മറ്റാരേക്കാളും നല്ലതു പോലെ മനസ്സിലാക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ നമ്മുടെ ഇടയിലുമുണ്ട്. എന്നിരുന്നാലും അതുകൊണ്ടെങ്കിലും പ്രസംഗ-ചിട്ടപടി സമരങ്ങൾക്ക് അപ്പുറം ചിലത് ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ്.
പിന്നെ രസകരമായ ഒരു കാരും ലോകത്തു പലയിടത്തും പഴയ പാർട്ടികൾ എൻ ജി ഓ കൾ ആകുകയും പല എൻ ജി ഓ കളും അതു വിട്ടു തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു വിജയിച്ച ഒരു പാട് ഉദാഹരങ്ങൾ ഉണ്ട്. അതു കൊണ്ടല്ലേ അരവിന്ദ് കേജരിവാളിനോട് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇപ്പോഴും കലിപ്പ്.
JS Adoor
March. 1.2018
No comments:
Post a Comment