മാർകെറ്റിൽ ബ്രാൻഡാണ് കാര്യം .
കൃപാസനം കഴിഞ്ഞ പത്തിരൂപത്തിയഞ്ചു കൊല്ലമായി കേരളത്തിൽ തഴച്ചു വളരുന്ന ആത്മീക വ്യാപാരത്തിന്റ പുതിയ ബ്രാൻഡാണ് എന്ന് മാത്രം . അങ്ങനെയുള്ള ചെറുതും വലുതുമായ ആത്മീയ വ്യാപാര വ്യവസായ സംരംഭങ്ങൾ ജാതി -മത ഭേദമെന്യേ കളിയാക്കവിള മുതൽ കാസർകൊട്ട് വരെയുണ്ട് .ആളുകളുടെ കൂട്ടവും പണത്തിന്റെ കനവും അനുസരിച്ചു അവരിൽ പലർക്കും രാഷ്ട്രീയ പാർട്ടികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പരസ്പര സഹായ സഹകരണങ്ങളുമുണ്ട് .
മനുഷ്യന് പലപ്പോഴും പൈസ കൂടിയാൽ അതിന്റ അരക്ഷിതത്വം കൂടും . പൈസ കുറഞ്ഞാലും കൂടുതൽ വേണ്ടതിന്റെ അരക്ഷിതത്വം . ജീവിത ശൈലി രോഗങ്ങളും അല്ലാത്ത രോഗങ്ങളും കൂടി യത് കൊണ്ട് ആശുപത്രി വ്യപാര വ്യവസായത്തിന് വെച്ചടി കേറ്റം .റ്റു സ്റ്റാർ ആശുപത്രി മുതൽ ഫൈവ് സ്റ്റാർ വരെ .അവിടെയും കാശു കടം മേടിച്ചും ഇൻഷുറൻസിന് കൊടുത്തും അല്ലാതെയും കൊടുത്തു രാസമരുന്ന് വാങ്ങി മരുന്ന് കമ്പിനികൾ വളരുകയും ശരീരം വീണ്ടും തളരുകയും ചെയ്യുമ്പോൾ പിന്നെ മനുഷ്യൻ നാച്ചുറോപതിതൊട്ട് പ്രശ്‌നം വപ്പ് , ജ്യോതിഷം , തൊട്ട് കൃപാസനം മുതൽ , മുടിയിട്ട വെള്ളം വരെ ശ്രമിക്കും .
ശരീരത്തിനും മനസ്സിനും അസ്വസ്ഥ കൂടുമ്പോൾ വിപണിയിൽ ഡിമാന്റുള്ള പലതും മനുഷ്യൻ ട്രൈ ചെയ്യും . അവിടെ യുക്തി പലപ്പോഴും പ്രവർത്തന രഹിതമായെന്നിരിക്കും .വിപണിയിൽ ഫെയർ ആൻഡ് ലൗലി തേച്ചാൽ എല്ലാവരും 'വെളുത്തു ' സുന്ദരൻമാരും സുന്ദരിമാരും ആകില്ലെന്ന് യുക്തിയുള്ള എല്ലാവര്ക്കും അറിയാം .എന്നാലും അതിന്റ കച്ചോടം പൊടി.പൊടിക്കുന്നതിന് അനുസരിച്ചു പരസ്യം കൂട്ടി കൊണ്ടിരിക്കും .പണ്ട് ഒരു 'മുസ്ലി ' പൗഡർ വിറ്റ് എല്ലാവര്ക്കും പൂർവാധികം ഭംഗിയായ ഉദ്ധാരണം വാഗ്ദാനം ചെയ്ത മരുന്ന് വിറ്റ് ഒരുത്തൻ കോടീശ്വരനായി .
അങ്ങനെ പലവിധ അരക്ഷിതത്വത്തിനും പല ' മരുന്നുകൾ ' വിപണിയിലുണ്ട് .ആ വിപണിയുടെ ഒരു ഭാഗമാണ് ആത്മീയ വ്യപാര വിപണി .അതിൽ പലതിനും ജാതി മത സംഘടനകളുടെ ഒത്താശകളുണ്ട് .എവിടെയൊക്കെ ജാതി മത സംഘടനകളുണ്ടോ അവിടെയെല്ലാം രാഷ്ട്രീയ പാർട്ടികൾക്ക് കാണാൻ കഴിയുന്നത് വോട്ടാണ് .ആത്മീയ വ്യാപാരവും വോട്ട് വ്യാപാരവും തമ്മിൽ അടിയൊഴുക്കുള്ളത് കൊണ്ട് അവരെയാരെയും ഒരു രാഷ്ട്രീയ പാർട്ടിയോ സർക്കാരോ തൊട്ടു കളിക്കില്ല .വോട്ടിനു വോട്ട് , കാശിന് കാശ് എന്ന സമവാക്യങ്ങൾ ഉള്ളിടത്തോളം എല്ലാ വ്യപാരവും കേരളത്തിൽ പച്ചപിടിക്കും .അത് അബ്കാരി വ്യാപരമായാലും ആശുപത്രി വ്യാപരമായാലും ആത്മീക വ്യാപരമായാലും .
ചിലർ ആത്മാവിന് ശാന്തി കിട്ടാൻ ബാറിലെ ലഹരിക്ക് വേണ്ടി ക്യു നിന്ന് സർക്കാർ ഖജനാവിനെ പരിപോഷിപ്പിച്ചു നാട് നന്നാക്കുന്നു .അത് കൊണ്ട് അബ്കാരി മുതലാളിയും രാഷ്ട്രീയ കൂട്ട് കച്ചവടവും ഹാപ്പി .വെള്ളമടിച്ചു ദുഃഖങ്ങൾ ലഹരിയിൽ മുക്കുന്നവനും ഹാപ്പി .ആ ഹാപ്പിനെസ്സ് കളഞ്ഞപ്പോൾ വോട്ട് പോയി പാർട്ടി തിരെഞ്ഞെടുപ്പിൽ പൊട്ടി .
ചിലർ ആത്മാവിന് ശാന്തി കിട്ടാൻ അവരവരുടെ സൗകര്യത്തിനുള്ള ആത്മീയ വ്യാപാര ചന്തയിൽ അവർക്ക് അവർക്ക് ഒത്തപോലെ ഉള്ള പ്രോഡക്റ്റോ പ്രോസെസ്സസോ വാങ്ങി സന്തോഷിക്കും .അതിനു ചിലർ പാരമ്പര്യ മാർഗ്ഗങ്ങളായ നേർച്ച കാഴ്ച്ചകളോ അല്ലെങ്കിൽ പുതിയ കൺസ്യൂമർ പ്രോഡക്റ്റോ വാങ്ങും . ആ മാർക്കറ്റിലെ പുതിയ പ്രൊഡക്റ്റാണ് കൃപാസനം .
കേരളത്തിൽ പരസ്യത്തിലൂടെ എണ്ണവിറ്റ് തഴച്ച മുടി വളർത്തും എന്ന് വാഗ്ദാനം ചെയ്യുന്ന കമ്പിനി ഉടമ കഷണ്ടിയാണ് എന്നത് പരസ്യം നോക്കി എണ്ണ വാങ്ങുന്നവർ നോക്കില്ല .കാരണം ഒരു വിപണിയും പലപ്പോഴും മനുഷ്യർ തിരഞ്ഞെടുക്കുന്നത് യുക്‌തി അനുസരിച്ചല്ല .
ബീഫ് ഉലത്തിയത് ആരോഗ്യത്തിന് ഹാനികരമാണെന്ന് യുക്തി പറയുമ്പോൾ നാവിൽ വെള്ളമൂറുമ്പോൾ നമ്മൾ ഒരു പ്ളേറ്റ് അകത്താക്കും .മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതിവച്ചാലും മനുഷ്യൻ അത് വാങ്ങുന്നത് കൊണ്ടാണ് രണ്ടും ലാഭത്തിൽ ഓടുന്ന ബിസിനസ്സായത് . സർക്കാർ നിയമമനുസരിച്ചു ടാക്സ് കൊടുത്താൽ അത് ലെജിറ്റിമേറ്റ് . അതെ സാധനം വാറ്റി വിറ്റാൽ അത് ഇല്ലെജിറ്റിമേറ്റ് .
പൊങ്കാലയ്ക്ക് സർക്കാർ എല്ലാ സഹായവും ചെയ്യും .എല്ലാ തീർഥാടനത്തിനു വേണ്ട സഹായം ചെയ്യും .കാരണം ഒരുപാട് ആളുകൾ വിശ്വാസികളാണ് .അത് കൊണ്ട് തന്നെ സർക്കാരിന് അത് ലെജിറ്റിമേറ്റ് കൊസാണ് .
ടി വി തുറന്നാൽ ഏലസ്സ് മുതൽ എല്ലാ സൂത്രവും വിവിധ ആത്മീയ വ്യപാര പരസ്യവും കാണാം .wherever there is a demand , there is a supply . ആര് എങ്ങനെ എപ്പോൾ ആണ് വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ തരം തിരിക്കുന്നത് എന്നത് അധികാര നിർവഹണ വ്യവസ്ഥകളാണ്.
കത്തോലിക്കാ സഭയിൽ ഒരു പോട്ടയോ കൃപാസനമോ അല്ലെങ്കിൽ വേറെ വ്യസ്ഥപിത സെറ്റപ്പിൽ അമൃതമോ , അല്ലെങ്കിൽ മുടി വെള്ളമോ കൊടുത്താലും പാർട്ടികളും സർക്കാരും അനങ്ങില്ല .
പ്രശനം ആയുസ്സ് കൂട്ടുന്നെങ്കിലും ആരോഗ്യം കുറഞ്ഞ രോഗാതുരമായ ഒരു ഉപഭോഗ- ഭോഗ സമൂഹമാണ് നമ്മുടേത് . സാമ്പത്തിക വളർച്ച കൂടുന്നതിന് അനുസരിച്ചു ഡിമാൻഡും സപ്പ്ളെയും വർധിക്കും .കേരളത്തിലെ സർവീസ് സെക്റ്ററിന്റ ഭാഗമാണ് ഇന്ന് ആത്മീയ വ്യപാര വ്യവസായവും .കൃപാസനം പുതിയ ബ്രാണ്ടായത് കൊണ്ട് ശ്രദ്ധ കിട്ടുന്നു .അതിനെ വിമർശിച്ചും ട്രോളിയും സമൂഹ മാധ്യമങ്ങളിലൂടെ ഫ്രീയായി ബ്രാൻഡ് ഇപ്പോൾ നമ്പർ വൺ !!
വേറൊന്നും സംഭവിക്കില്ല . Wherever there is a demand , there will be a supply . It is as simple as that .That is the logic of market .
ജെ എസ് അടൂർ

No comments:
Post a Comment