Sunday, July 14, 2019

അധികാരവും അക്രമവും


മനുഷ്യൻ എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ അക്രമവാസനകൾ മനസ്സിലേലോ വാക്കിലോ പ്രവർത്തിയിലോ ഉണ്ട്. അതു കാക്കതൊള്ളായിരം വർഷങ്ങൾക്ക്‌ മുമ്പ് തുടങ്ങിയതാണ്. അല്ലാതെ കേരളത്തിൽ മാത്രമുള്ള ഒരു സംഭവമല്ല മനുഷ്യന്റെ അക്രമത്വര
മനുഷ്യ ചരിത്രം കൊല്ലും കൊലയുടെയും യുദ്ധങ്ങളുടെയും യുദ്ധം സന്നാഹങ്ങളുടെയുമാണ്. എല്ലാം മതം ഗ്രന്ഥങ്ങളും പുരാണങ്ങളും ആരംഭിക്കുന്നത് യുദ്ധത്തിലും ആഹ്വാനം ചെയ്യുന്നത് ശാന്തിയും സമാധാനവുമാണ്. യുദ്ധങ്ങളും അക്രമങ്ങളുമാണ് സമാധാനം എന്ന ആശയത്തിന് പ്രസക്തിയേകിയത്. ലോകത്തു ടെക്നൊലെജി വർദ്ധിച്ച ഇരുപതാം നോറ്റാണ്ടിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്.
അതു കൊണ്ട് തന്നെയാണ് സമാധനവും, ജനാധിപത്യവും പിന്നേ മാനവിക വികസനവുമെല്ലാം രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം പരിക്കേ അംഗീകരിക്കുകയും അതിനെ പ്രചരിപ്പിച്ചു നയപരമായ പോളിസി -ഗവര്ണൻസിനു കളമൊരുക്കുവാനാണ് യൂ എൻ ചാർട്ടറും അതിനോട് അനുബന്ധിച്ച സ്ഥാപന - ഏജൻസികളും.
സ്റ്റേറ്റിന്റെ പ്രധാന കടമ അകത്തും പുറത്തു നിന്നുമുള്ള് അക്രമങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകുകയും മാനവിക വികസനം ഉറപ്പു വരുത്തുകയുമാണ്. അതുപോലെ ജനങ്ങൾക്ക് സർഗ്ഗാത്മകമായും ക്രിയാത്മകമായും തുല്യ അവകാശങ്ങളോടുകൂടിയും സ്വാതന്ത്ര്യതോടു കൂടിയും ജീവിക്കുവാനുള്ള സാമൂഹിക -സാമ്പത്തിക -ഭൗതിക സാഹചര്യങ്ങൾ ഉണ്ടാക്കുയർന്നതും ഒരു ജനാധിപത്യ സ്റ്റേറ്റിന്റെ ചുമതലയാണ്. ഇതിന് അത്യാവശ്യം വേണ്ടതാണ് റൂൾ ഓഫ് ലോ അഥവ നിയമ വാഴ്ച്ച. നിയമ വാഴ്ച്ച മനിഷ്യർക്ക് എല്ലാവർക്കും തുല്യ അവകാശവും അക്രമങ്ങളിൽ നിന്ന് പരി രക്ഷയും നൽകണം. അതാണ് ഒരു ജനാധിപത്യ നീതി ന്യായ വ്യവസ്ഥയുടെ കാതൽ.
അതുകൊണ്ടാണ് അധികാരത്തിൽ ഉള്ളവർ കൂടുതൽ അകൗണ്ടബിളാകണം എന്ന ത്വത്വം. സർക്കാർ എന്ന സ്റ്റേറ്റിന്റെ നിർവഹണ സംവിധാനത്തിൽ പോലീസ് സംവിധാനമുണ്ടാക്കിയിരിക്കുന്നത് അക്രമങ്ങളിൽ നിന്ന് ജനങ്ങൾക്ക് പരിരക്ഷ നൽകുവാനും അക്രമകാരികളെ നിയമ വ്യവസ്ഥക്ക് മുന്നിൽ കൊണ്ട് വരാനുമാണ്.
പക്ഷെ ഒരു സമൂഹത്തിൽ അധികാരം കൈയ്യാളുന്നതിന് ഒരു സാമൂഹിക -സാംസ്‌കാരിക പരിസരമുണ്ട്. അതിനെയാണ് പൊളിറ്റിക്കൽ കൾച്ചർ എന്നു പറയുക. ഇൻഡിയിലെ പൊളിറ്റിക്കൽ കൽച്ചറിൽ ജാതി -മത ഭാഷ ചേരുവകളും രാഷ്ട്രീയ പാർട്ടികളും പിന്നെ പുരുഷ ആധിപത്യം കൂടി ചേർന്ന ഒരു മിശ്രിതമാണ്. അതിന്റെ ഭാഗമാണ് കൈ മൂച്ചുള്ളവർ കാര്യക്കാർ എന്ന പഴയ അധികാര സമവാക്യം. പലപ്പോഴും ഈ പൊളിറ്റിക്കൽ കൽച്ചറും സർക്കാർ അധികാരവും കൂട്ടി കുഴച്ചു സാമൂഹിക അധികാരമായി ഭരിക്കുന്നവർ വിനിയോഗിക്കുമ്പോഴാണ് പ്രശ്‍നം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നം ഇന്നലെത്തെ അടി പിടിയല്ല. അതിലും ഗുരുതമാണ്. ഒന്ന് ഒരു കോളേജ് ഒരു പഠന സ്ഥലം എന്നതിലുപരി ഒരു പാർട്ടി സബ് കൽച്ചറിന്റെ എക്സ്റേഷൻ സെന്റർ ആകുമ്പോൾ ഉള്ള പ്രശ്നം. രണ്ടു. ഏക പാർട്ടി ഭരണം എന്നത് പോലെ ഒരു പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനം അധികാരം അക്രമത്തിലൂടെയും ഭീഷണിയിലൂടെയും നിലനിർത്താൻ പറയുന്നത്. ഏത് ഏക പാർട്ടി ഭരണവും പ്രതിപക്ഷ സ്ഥലങ്ങളും നിർമാർജനം ചെയ്യുന്നത് സ്വാതന്ത്രം മനുഷ്യ അവകാശം ജനാധിപത്യം എന്നിവക്ക് എതിരാണ്.
വിദ്യാഭ്യാസം എന്നത് മനസ്സും ചിന്തകളും തുറന്നു ചോദ്യം ചെയ്തും കാര്യങ്ങൾ കാര്യ കാരണ സഹിതം മനസ്സിലാക്കിയും മനുഷ്യനെ സര്ഗാത്മകതയിലേക്കും ക്രിയാത്മകതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കുവാനുള്ള ഉപധിയാണ്. ചോദ്യങ്ങൾ ചോദിക്കുവാനുള്ള ത്രാണിയുണ്ടാക്കുക എന്നതാണ് വിദ്യാഭ്യസത്തിന്റ ഒരു പ്രധാന ഉദ്ദേശം. ചോദ്യം ചോദിക്കുന്നവരെ ഭീഷണിപെടുത്തുകയോ അക്രമിക്കുകയോ ചെയ്യുന്നവർ സ്വാതത്ര്യത്തിനും സാഹോദര്യത്തിനും സോഷ്യലിസത്തിനും എതിരാണ്.
എന്താണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മറ്റു വിദ്യാർത്ഥി സംഘടനകൾക്ക് പ്രവർത്തിക്കാനാകാത്ത സാഹചര്യം? അതു ഭീഷണിയുടെ വെറുപ്പിന്റെ പൊളിറ്റിക്കൽ കൽച്ചറാണ്. അത് ഒരു കോളജിൽ മാത്രമല്ല. ആ പൊളിറ്റിക്കൽ കൽച്ചറാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ഒന്നാമതായി, തിരുവനന്തപുരം കനോടോൺമെൻറ് പോലീസ് സ്റ്റേഷന്റ അടുത്തുള്ള ഈ സ്ഥാപനത്തിൽ റൂൾ ഓഫ് ലോ ബാധകമല്ല എന്ന ' കീഴ് വഴക്കം '. രണ്ടാമതായി, പോലീസ് ഭരണവും സർക്കാർ ഭരണവും പാർട്ടി ഭരണവും ഒത്തൊരുമിച്ച പവർ മെട്രിക്‌സിന്റ് ഭാഗമാണ് കോളേജ് അടക്കി ഭരിക്കുന്ന എസ് എഫ് ഐ. അതു കൊണ്ടാണ് അത് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. പോലീസിന്റ മൂക്കിന് താഴെ ഒരുത്തനെ കുത്തി കൊന്നാലും ഒന്നും സംഭവിക്കില്ലന്നുള്ള അക്രമത്തിനുള്ള പവർ ലെജിറ്റിമസിയാണ് പ്രശ്‍നം.
ഭരണത്തിനും അധികാര മെട്രിക്സിനും പുറത്തുള്ളവരെ എൻകൗൺറ്ററിൽ തീർത്താൽ അത് ലെജിറ്റമേറ്റു. കസ്റ്റഡിയിൽ ഒരുത്തനെ തല്ലി കൊന്നത് ചോദിച്ചാൽ പോലീസിന്റെ മനോവീര്യം ചോർന്നു പോകും എന്ന് സർക്കാർ ഏമാന്മാർ . എന്നാൽ പോലീസിന്റെ മൂക്കന്റ് താഴെ ഒരാളെ കുത്തിയാലും പൊലീസിന് പ്രതികളെപിടിക്കാൻ പ്രയാസം. അതാണ് പ്രശ്‍നം. അത് റൂൾ ഓഫ് ലോ യുടെയും സർക്കാർ അകൗണ്ടബിലിറ്റിയുടെയും പ്രശനമാണ്. പോലീസും പോലീസ് ഭരിക്കുന്നവരും ആളും തരോ നോക്കി നിയമം നടപ്പാക്കിയാലുള്ള പ്രശ്നമാണ്.
When rule is applied differently to different set of people, depending on proximity to power matrix, that undermine rule of law and democratic governance and human rights too.
അത് കൊണ്ട് പ്രശ്നം ഒരു കത്തി കുത്തിന്റേത് മാത്രമല്ല. പ്രശ്‍നം ഇവിടുത്തെ അക്രമത്തിന് വെള്ളവും വളവും വച്ചു കൊടുക്കുന്ന പൊളിറ്റിക്കൽ കൽച്ചറിന്റേതാണ്. അത് ഏത് പാർട്ടിയായാലും. പ്രശ്‍നം ഭരണത്തിലും അധികാരത്തിലും ഇരിക്കുന്നവരുടെ അകൗണ്ടബിലിറ്റിയുടേതാണ്.
കോളേജിലെ കത്തി കുത്തും അമ്മ പിള്ളേരെ അടിക്കുന്നതും ഭാര്യ ഭർത്താക്കന്മാർ വഴക്കു ഉണ്ടാകുന്നതും എല്ലാം നമ്മുടെ സമൂഹത്തിലെ അക്രമങ്ങൾക്കു ഉദാഹരമാണ്, അല്ലതെ വെറുതെ എസ് എഫ് ഐ കുറ്റം പറയുരുത് എന്ന് പറയുന്ന ലോജിക് കാമ്പസ് അക്രമങ്ങളെ നോര്മലീസ് ചെയ്യുകയാണ്.
ജെ എസ് അടൂർ
13.07.2019

No comments: