യൂ എൻ പുരാണം -2
യു എൻ ജോലികൾ
യൂ ൻ ജോലികളെ കുറിച്ച് എന്റെ കൂടെ യു എന്നിൽ ജോലി ചെയ്തീരുന്ന ഒരാൾ പറഞ്ഞ ഒരു കാര്യമുണ്ട്.. അകത്തു കയറാൻ പ്രയാസമാണ്. പുറത്തിറങ്ങുവാനും പ്രയാസമാണ്.. ഇതു ജോലി യെകുറിച്ചാണെങ്കിലും, പലപ്പോഴും യു ൻ ഇന്റെ ജനീവയിലെ പ്രധാന ബിൽഡിങ്ങിൽ കയറിയാലും ന്യൂയോർക്കിലെ ആസ്ഥാന ബിൽഡിങ്ങിൽ കയറിയാലും അവസ്ഥയിതാണ്. ജനീവയിൽ സധാരണ പടത്തിൽ കാണുന്ന പഴയ ബിൽഡിങ് ലീഗ് ഓഫ് നേഷൻസിന് വേണ്ടി പണിതതാണ്. അതിനോട് ചേർന്നു പണിത വലിയ പുതിയ കോമ്പ്ലെക്സുമുണ്ട്. അതിൽ കയറിയാൽ ഒരുപാടു ഇടനാഴികളിൽ കൂടി കറങ്ങി അതിനകത്തു പെട്ടുപോകും. അവിടെ തന്നെ കറങ്ങി തിരിഞ്ഞു വെളിയിലെത്താൻ ചിലപ്പോൾ പാടാണ് . ജോലിയെകുറിച്ചും പലരും ഇതാണ് പറയുന്നത്.
കാരണം യു എൻ ജോലിക്ക് അതിന്റെ ഗുണ ദോഷങ്ങളുണ്ട് . ഒന്നാമത് .ടാക്സ് ഫ്രീ ശമ്പളം . പിന്നെ യൂ എൻ എൽ പി എന്നറിയുന്ന നീലയോ ചുമലയോ ആയ പാസപോർട്ടിന് ഒരുപാട് രാജ്യങ്ങളിൽ വിസ വേണ്ട .പലപ്പോഴും ഡിപ്ലോമാറ്റിക് ചാനലിലൂടെ പെട്ടന്ന് ഇമൈഗ്രെഷൻ കടക്കാം .പിള്ളേർ ഉണ്ടെങ്കിൽ ഗ്രാഡുവേഷൻ കഴിയുന്നത് വരെ ഫീസിന്റെ എൺപത് ശതമാനം കിട്ടും .പിന്നെ നല്ല പെൻഷൻ .അത് കൊണ്ട് കേറാനും ഇറങ്ങാനും പ്രയാസം
.എന്താണ് പ്രശ്‌നം ? അത് ഒരു ബ്യുറോക്രസിയാണ് .പുറത്തെ ഗ്ലാമർ അകത്തില്ല .ഏതൊരു ജോലിയെന്നപോലെ . ബോസിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ പലപ്പോഴും ഒരേ പോസ്റ്റിൽ തുടരേണ്ടി വരും . അകത്തു കേറി പ്രവർത്തിച്ച ഒരാൾ എന്ന നിലയിൽ അത്ഭുതപെടുത്തിയത് അന്താരാഷ്ട തലത്തിൽ ഏതാണ്ട് സിംഹഭാഗം ബജറ്റും ശമ്പളവും ഡി എസ് എ ക്കും യാത്രക്കും, ചുരുക്കത്തിൽ ഒരു അന്താരാഷ്ട്ര ബ്യുറോക്രസിയെ തീറ്റി പോറ്റുന്നു എന്ന ധാരണ പല ഡോണർ രാജ്യങ്ങളിളിലുമുണ്ട് . ചിലർ പറയും അതിൽ പകുതിയേ പിരിച്ചു വിട്ടാലും ലോകത്തു ഒന്നും പ്രത്യേകിച്ച് സംഭവിക്കുകകയില്ല .ഇപ്പോൾ അമേരിക്കയിലും , പല യൂറോപ്പ്യൻ രാജ്യങ്ങളിലും വലത് പക്ഷ ഗ്രൂപുകളിൽ ഒരു യു എൻ വിരുദ്ധ ലോബിയുണ്ട് . പക്ഷെ ഒരു പാട് കാര്യങ്ങളിൽ ഒരുപാട് രാജ്യങ്ങളിൽ UN വളരെ പ്രസക്തമാണ് . ലോകത്തു എല്ലാവര്ക്കും പങ്കെടുക്കാവുന്ന ഏക മൾട്ടിലാറ്ററൽ സിസ്റ്റമാണ് യു എൻ .പക്ഷെ പലപ്പോഴും ,ചെറിയ രാജ്യങ്ങളിൽ വലിയ ആളുകളും വലിയ രാജ്യങ്ങളിൽ ചെറിയ ആളുകളുമാണ് യു എൻ ഉദ്യോഗസ്ഥർ . കാര്യം എന്തൊക്കപറഞ്ഞാലും യൂ എന്നിൽ കാര്യങ്ങൾ നടത്തുന്നത് ഡോണർ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്‌ഥ വരേണ്യ നെറ്റ്വർക്കാണ് . ഇന്ത്യക്കാരൊക്കെ അവിടേയും ഇവിടെയും ഉണ്ടെന്നല്ലാതെ യു എൻ സിസ്റ്റത്തിൽ വളരെ ഇൻഫ്ളുവൻസ് ഉള്ളവർ കുറവാണു . പിന്നെ ഇപ്പോൾ ഡോണർ രാജ്യങ്ങൾ കൊടുക്കുന്ന തുക കുറയുന്നത് കൊണ്ട് മിക്ക ഏജൻസികളും ഇപ്പോൾ സാമ്പത്തിക പ്രശ്നത്തിലാണ് .പലരും പുതിയ റിക്രൂട്മെന്റ് ഫ്രീസ് ചെയ്തിരിക്കുകയാണ് .
കഴിഞ്ഞ. ദിവസം എനിക്കറിയാവുന്ന ഒരാളെകണ്ടു. ഒരു എത്യോപ്പ്യക്കാരൻ. പുള്ളിക്കാരൻ ഇപ്പോൾ ഒരേ റാങ്കിൽ പണി ചെയ്യാൻ തുടങ്ങിയിട്ട് എട്ട് വർഷം. ഒരേ ജോലി. സ്റ്റാൻഡ്സ്‌റ്റില്ലാണ്. അയാൾക്ക് പുതിയ അവസരങ്ങൾ കിട്ടുന്നില്ല .ഇപ്പോഴുള്ള പോസ്റ്റും ഓരോ വർഷവും റിന്യൂ ചെയ്യുന്നതാണ് പ്രൊഫെഷണൽ കോൺട്രാക്ട്. പുള്ളി p4 റാങ്കിൽ ഇൽ തട്ടി നിൽക്കുകയാണ്. മേൽഗതിയും പരഗതിയുമില്ല.. വേറെ പലതും ട്രൈ ചെയ്തു. കിട്ടുന്നില്ല. ഇപ്പോൾ റിക്രൂട്ട്മെന്റ് ഫ്രീസ് കൊണ്ട് പുതിയ സാധ്യതകൾ ഇല്ല. കുടുംബവും പിള്ളേരും ഇവിടെ ആയതിനാൽ ടാക്സ് ഫ്രീ ശമ്പളം ഉള്ള ജോലി കളഞ്ഞിട്ടു പോയാൽ ചിലപ്പോൾ ഭാര്യ അവരുടെ പാട്ടിന് പോകും എന്നു പറഞ്ഞു. അതാണ് പെട്ടു പോകുക എന്നു പറയുന്നത്. ന്യൂയോർക്കിലെ എന്റെ ഒരു സഹ പ്രവർത്തകനെകുറിച്ച് പറഞ്ഞത് , അയാൾ ഓഫീസിലെ ഒരു ഫർണിച്ചർ പോലെയാണ് എന്നാണ്. ആശാൻ പണ്ട് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയായിരുന്നു. പ്രശസ്ത യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡോക്റ്ററേറ്റ്. അന്ന് കയറിയ p 3 യിൽ നിന്നും ഇരുപത് കൊല്ലം കഴിഞ്ഞപ്പോൾ ഇഴഞ്ഞു p 5 ആയി ഇരുപത്തി നാല് കൊല്ലം കഴിഞ്ഞു റിട്ടയറായി. ഒരേ ഓഫീസിൽ. ആൾ ഒട്ടും സന്തോഷവാനായിരുന്നില്ല. പക്ഷെ കുടുംബം ന്യൂയോർക്കിൽ ആയിരുന്നതിനാൽ അയാൾക്ക് അവിടം വിടാൻ പറ്റാത്ത അവസ്ഥ.
ഇതു ആദ്യം പറഞ്ഞത് യു എൻ ജോലിപുറത്തു നിന്ന് കാണുന്നതും അകത്തു നിന്ന് കാണുന്നതും വളരെ വിഭിന്നമാണ്. അത് ഏത് പഴകിയ സിസ്റ്റത്തെയും പോലെ ഒരു രൂഢമൂലമായൊരു ബ്യുറോ ക്രാട്ടിക് സിസ്റ്റംമാണ്. വെളിയിൽ ഗ്ലാമറായി പുലിയെപ്പോലെ തോന്നുന്നവൻ അകത്തു എലിയായിരിക്കും.
എല്ലാ സിസ്റ്റത്തിലെയും പോലെ ഓഫീസ് സ്റ്റാഫ് മുതൽ പ്രൊഫെഷണൽ ശ്രേണിയിൽ പല റാങ്കിൽ ഉള്ളവരുണ്ട്.
യൂ ൻ സെക്രെട്ടറിയേറ്റിൽ അടക്കം .ഇപ്പോൾ മിക്ക ജോലികളും ഫിക്സഡ് ടെമ് കോൺട്രാക്ടണ്. ഒരു കൊല്ലം തൊട്ട് മൂന്നു വരെ, എല്ലാവർഷവും റിന്യു ചെയ്യണ്ടത്. യൂ എൻ ജനറൽ അസ്സെംബ്ലി , സെക്രെട്ടെറിയേറ്റ്, മുതലായവയിൽ സെക്യൂരിറ്റി ജീവനക്കാർ, ഓഫിസ് ജോലിയൊക്കെയുള്ളയിടത്തു ലോങ്ങ് കോൺട്രാക്‌ടോ പെർമെൻറ് കോൺട്രാക്റ്റോ ആകാം.
ഏത് യു എൻ? എന്ത് യു എൻ?
യു എന്നിൽ വിവിധ ഏജൻസികൾ ഉണ്ട്. അവർക്കു പലപ്പോഴും ഡോണർ ഫണ്ടഡ് പ്രൊജക്റ്റ് കാണും. ഉദാഹരണത്തിന് കേരളത്തിൽ ഇപ്പോൾ ഫ്ലഡ് റെസ്പോൺസ് പ്രൊജക്റ്റ് ഉണ്ടെന്നു ഇരിക്കട്ടെ. അതിൽ ഒരു പക്ഷെ യൂ എൻ സ്റ്റാഫ് ഒരാൾ ആയിരിക്കും. ബാക്കിയുള്ള പ്രൊജക്റ്റ് സ്റ്റാഫ് ആ പ്രൊജെർട്ടിലെ കണ്സള്ട്ടേന്റോ ആയിരിക്കും. യൂ എൻ ഡി പി സർക്കാരിന് ഒരു അഞ്ചു കോടിയുടെ ഒരു പ്രൊജക്റ്റ് കൊടുത്താൽ അതിൽ യൂ എൻ ഡി പി വിവിധ പോസ്റ്റുകൾ അഡ്വെർടൈസ് ചെയ്യുമെങ്കിലും അവൻ മിക്കപ്പോഴും ആ സർക്കാരിന്റെ പേ റോളിൽ യൂ എൻ ഡി പി ഫണ്ട് ചെയ്യന്ന പ്രോജെക്ക്റ്റിൽ ആയിരിക്കും. അത് ഒന്നോ രണ്ടോ കൊല്ലം പ്രൊജക്റ്റ് അവസാനിക്കുംപോൾ അവസാനിക്കും.. അല്ലാതെ അത് ഒരു യൂ എൻ ജോലിയാകാനുള്ള സാധ്യത കുറവാണ്.
പിന്നേ ഉള്ളത് നാഷണൽ പ്രൊജക്റ്റ് സ്റ്റാഫാണ്. അവിടെ യൂ എൻ ഡി പി യോ, യൂനിസെഫൊ നേരിട്ട് നടത്തുന്ന നാഷണൽ പ്രൊജക്റ്റ് ആയിരിക്കും. അത് മിക്കപ്പോഴും ഒരു ബാക് ഡോണർ പൈസ കൊടുക്കുന്നതായിരിക്കും. ബ്രിട്ടനോ, നോർവേയോ , ഈ യു ഒക്കെയാകും. ഇതു യു എൻ ഏജൻസിയുടെ പേ റോളിൽ ആയിരിക്കും. മിക്കവാറും മൂന്ന് മുതൽ അഞ്ചു വരെ വർഷം. ഇന്ത്യയിൽ കണ്ടിട്ടുള്ളത് ഈ പ്രൊജക്റ്റ് ഹെഡ് മിക്കപ്പോഴും ഐ എ എസ്സിൽ നിന്ന് ഡെപ്യുട്ടേഷനിൽ വരുന്നവരോ, സ്പെഷ്യൽ ലീവ് എടുത്തു വരുന്നവരൊയാണ്. അവർക്കു അവിടെ ടാക്സ്ഫ്രീ ശമ്പളം കിട്ടും എന്നതും പിന്നേ യു എൻ അസ്സൈന്മെന്റ് അവരുടെ ഐ എ എസ് കരിയറിനും നല്ലതാണ്. സർക്കാരിലെ റൂറ്റിൻ ജോലി മാറ്റുവാൻ.പലരും ഇതു കിട്ടാൻ വളരെ ശ്രമിക്കാറുണ്ട്. അത് കിട്ടുവാൻ പ്രയാസമാണ്.
അതാതു രാജ്യത്തെ യു എന്നിൽ അവിടുത്തെ നാഷണൽ സ്റ്റാഫും പിന്നേ ഉയർന്ന തസ്തികളിൽ ഇന്റർനാഷണൽ സ്റ്റാഫും കാണും. നാഷണൽ സ്റ്റാഫിൽ തന്നെ താരതമ്യന ജൂനിയർ ഓഫീസ് സ്റ്റാഫ്, പ്രൊജക്റ്റ് സ്റ്റാഫ്, കൺസൾറ്റൻസ്, മുതലായ താൽക്കാലിക ജീവനക്കാരും പിന്നേ ഓഫീസർമാരും കാണും.. അവർ എൻ ഓ -എ (നാഷണൽ ഓഫീസർ -എ ഗ്രേഡ് ) തൊട്ട് സാമാന്യം സീനിയർ റോൾ ഉള്ള എൻ ഓ ഡി വരെഎത്താം. ആ ഹൈറാർക്കി യു എൻ സിസ്റ്റത്തിൽ പ്രധാനമാണ്.
യൂ എൻ നാഷണൽ ഓഫിസും ഇന്റർനാഷണൽ പ്രൊഫെഷണൽ കേഡറും വ്യത്യസ്തമാണ്. അതിന്റ ഡൈനാമിക്സ് രണ്ടാണ് . നാഷണൽ ലെവലിൽ സാമാന്യം നല്ല ശമ്പളം കിട്ടും .യൂണിസേഫിനോക്കെ ഫീൽഡ് ലെവലിൽ സംസ്ഥാനങ്ങളിൽ പ്രോജക്റ്റ് സ്റ്റാഫും അതുപോലെ നാഷണൽ കേഡറിൽ ഉള്ള സ്റ്റാഫും ഉണ്ട് . സാധാര അങ്ങനെയുള്ളവർക്ക് അവരുടെ ജോബ് സാറ്റിസ്ഫാക്ഷൻ കൂടുതലാണെങ്കിലും പ്രമോഷൻ സാധ്യത അധികമില്ല . ഇന്റർനാഷണൽ കേഡറിൽ ശമ്പളവും കരിയർ മൊബിലിറ്റി അവസരങ്ങളും കൂടുതൽ കിട്ടും .
ഇന്റർനാഷണൽ പ്രൊഫഷണൽ കേഡറിൽ ഉള്ളവർക്ക് ഇന്റർനാഷണൽ സിവിൽ സർവീസ് സിസ്റ്റം ബാധകമാണ്.
അവിടെയും പ്രൊഫഷണൽ റാങ്ക് തുടങ്ങുന്നത് പി -1 ലാണ്. അവിടെ നിന്ന് പി -2, പി -3 പി -4, പി -5 ചില്ലയിത്ത് പി -6/ഡി 1 വരെ പോകാം. ഈ ഹൈറാർക്കി യു എൻ സിസ്റ്റത്തിൽ പ്രധാനമാണ്. ശമ്പളവും എല്ലാം അതിന് അനുസരിച്ചു ഇരിക്കും. ഇതിനെയാണ് പ്രൊഫഷണൽ കേഡർ എന്ന് പറയുന്നത്. അത് കഴിഞ്ഞു ഡയറക്റ്റർ റാങ്ക് ആണ്. അതു ഡി -1(പി -6)., ഡി -2. മിക്കപ്പോഴും ഡി -1 ഇന് മുകളിൽ പോകുവാൻ ഈസിയല്ല. അതു കഴിഞ്ഞു എ എസ് ജി ( അസിസ്റ്റന്റ് സെക്രെട്ടറി ജനറൽ ), അണ്ടർ സെക്രെട്ടറി ജനറൽ, ഡെപ്യുട്ടി സെക്രെട്ടറി ജനറൽ, സെക്രെട്ടറി ജനറൽ..
മിക്കവാറും എ എസ് ജി മുതൽ മുകളിലോട്ട് പൊളിട്ടിക്കൽ അപ്പോയ്ൻമെന്റാണ്. മിക്കവാറും അതു പോകുന്നത് യൂ എന്നിലെ വിവിധ എജെന്സികള്ക്കായിരിക്കും. അവരുടെ മുൻ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ആയിരിക്കും. അല്ലെങ്കിൽ ശശി തരൂരിന് കോഫി അണ്ണൻ എന്നെ പോലെ ഉള്ളിൽ വൻകിട ഗോഡ്ഫാതെർമാർ വേണം. ശശി തരൂർ ഒക്കെ ആദ്യം പി -1 ഇൽ തുടങ്ങി ഏതാണ്ട് 25 കൊല്ലം കൊണ്ട് യൂ എസ് ജി ആയ ആളാണ്. അത് തന്നെ വിരളമാണ്. കാരണം മിക്കവരും ഡി -1/ഡി 2 വിൽ അവസാനിക്കും.
മിക്ക എൻട്രി പോയിന്റുകളും ഇപ്പോൾ മൂന്നു കൊല്ലം വരെയുള്ള കോൺട്രാക്റ്റുകളാണ്. ഇതിൽ തന്നെ കയറുന്നവരിൽ മൂന്നിൽ ഒന്നു മാത്രമേ long term ഇൽ അവിടെ പിടിച്ചു നിൽക്കുകയുള്ളു. അവിടെയും പ്രശ്നം ഒട്ടു മിക്കവാറും ജെ പി ഓസ് ( junior program officers ).യൂറോപ്പിലെയും അമേരിക്കയിലെയും പിന്നെ ജപ്പാൻ മുതലായ രാജ്യങ്ങളിൽ നിന്നുമാണ്. കാരണം അവർക്കു ആദ്യ രണ്ടോ മൂന്നോ കൊല്ലം അവരവരുടെ സർക്കാർ ആണ് ശമ്പളം കൊടുക്കുന്നത്. ഇതിന്റ പ്രശ്‍നം എന്താണ് എന്ന് വച്ചാൽ അവരവരുടെ സർക്കാർ ഒരുടെസ്റ്റും ഇന്റർവ്യൂ നടത്തി തിരഞ്ഞെടുത്തു അവർക്കുള്ള ക്വോട്ട അനുസരിച്ചു ലിസ്റ്റ് കൊടുക്കും. അവരിൽ കുറെ പേർ മൂന്നു കൊല്ലത്തിൽ disillusioned ആയി തിരിച്ചു പോകും.. ബാക്കിയോള്ളോരു മേലോട്ട് പോയി സിസ്റ്റം കൈയ്യടക്കും. അങ്ങനെ യു എൻ സിസ്റ്റംത്തിൽ ഒരു കാസ്റ്റ് സിസ്റ്റം ഉണ്ടാകും. മിക്കവാറും ഡോണർ കൺട്രിയിൽ നിന്നുള്ളവർ ഫാസ്റ്റ് ട്രാക്കിൽ പോകും. മിക്കപ്പോഴും പല നല്ല പോസ്റ്റും അവരുടെ എക്സ്റ്റേണൽ മിനിസ്ട്രിയുടെ ഡോണർ വിഭാഗത്തെ പിടിച്ചു അവർ കരസ്ഥമാക്കും. ഇതു പുറത്തു നിൽക്കുന്നവർക്ക് മനസ്സിലാകണെമെന്നില്ല . അകത്തുള്ളവർക്ക് നല്ലത് പോലെ കാണാം. ഇന്ത്യക്കാർക്ക് അവരോടു പിടിച്ചു നിൽക്കണം എങ്കിൽ മൂന്നിരട്ടി പ്രയത്നം വേണം. യു എന്നിൽ ബഹു ഭൂരിപക്ഷം റസിഡന്റ് കോർഡിനേറ്റർമാർ ഡോണർ കൺട്രി യിൽ നിന്നുള്ളവരാണ്
ഇന്ത്യക്കാരുടെ കാര്യമാണ് കഷ്ട്ടം. കാരണം അഡ്മിനിസ്ട്രേഷൻ, ഓഫിസ്, സെക്യു്രിറ്റി എന്നിവടങ്ങളിലും ഐ ടി യിലും ഒക്കെ വിവിധ രാജ്യങ്ങളിൽ കൂടി കയറിയ ഇന്ത്യക്കാർ കൂടുതൽ ഉണ്ടായത് കൊണ്ട് ഇന്ത്യക്കാരുടെ ക്വോട്ട മിക്കവാറും ഫുള്ളാണ്. അത് കൊണ്ടാണ് ഈ ypp യങേ പ്രൊഫഷണൽ പ്രോഗ്രാം നാലും അഞ്ചും കൊല്ലം കഴിഞ്ഞു ഇന്ത്യക്കാർക്ക് അവസരം കിട്ടുന്നത്.
ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. മിക്കവാറും യു എൻ അഡ്വെർടൈസ്മെന്റ് അകത്തുള്ളവർക്ക് വേണ്ടിയായിരിക്കും. കാരണം അകത്തു തന്നെ ഫിക്സഡ് term കോൺട്രാക്ടുള്ളവർക്ക് പുതിയ പൊസിഷൻ കിട്ടണം എങ്കിൽ അപ്പ്ലെ ചെയ്യണം. ആ സിസ്റ്റംത്തിൽ ഉള്ളവർക്കറിയാം അത് ക്ളോസ്ഡ് വെക്കെൻസിയാണോ ഓപ്പൺ വേക്കന്സിയാണോ എന്നു. ചുരുക്കത്തിൽ അകത്തുള്ളവർക്കാണോ പുറത്തുള്ളവർക്കാണോ എന്നത്. പലപ്പോഴും പലരും അപ്പ്ലെചെയ്താലും നൊ റിപ്ലൈ ഉള്ളത് അതു കൊണ്ടാണ്.
ഇപ്പോൾ മിക്കവാറും ഏജൻസികൾ സാമ്പത്തിക പ്രതിസന്ധി മൂലം ഫ്രഷ് അപ്പോയ്ന്റ്മെന്റ് ഫ്രീസ് ചെയ്തിരിക്കുകയാണ്. കാരണം ഡോണർ രാജ്യങ്ങളിൽ കാശില്ല, അവർ യു എന് എജെന്സികള്ക്കുള്ള ധനസഹായം വെട്ടികുറച്ചു പ്രത്യകിച്ചും ട്രമ്പ് അമേരിക്ക , അതോടൊപ്പം യു കെ, സ്പെയിൻ എന്നീ പല രാജ്യങ്ങളും. ഇപ്പോൾ നോർഡിക് രാജ്യങ്ങൾ , ജപ്പാൻ മുതലായ രാജ്യങ്ങളെ ഉള്ളൂ. ട്രമ്പ് കളത്തിന് വെളിയിൽ ഇറങ്ങാൻ നോക്കുമ്പോൾ ചൈന യു എൻ വിഹിതം കൂട്ടി കളത്തിൽ പുതിയ കാൽവെപ്പ് നടത്തി. നിർഭാഗ്യവശാൽ ഇന്ത്യ പെർമെന്ൻട് സ്റ്റാറ്റസ് വേണം എന്ന് പറയുന്നതല്ലാതെ യു എൻ സിസ്റ്റത്തെ അകത്തു നിന്ന് ഇൻഫ്ലുവെൻസ് ചെയ്യുന്നില്ല. നമ്മുടെ ഐ എഫ് എസ് ഓഫിസർമാരിൽ പലരും യു എന്നിൽ ഉള്ള ഇന്ത്യക്കാർക്ക് പലപ്പോഴും പാര പണിയും. അതു കൊണ്ടു തന്നെ യു എൻ സിസ്റ്റംത്തിൽ ഇന്ത്യക്കാർ സീനിയർ പൊസിഷനിൽ വളരെ കുറവാണ്. എന്തെങ്കിലും ചാൻസ് ഉണ്ടെങ്കിൽ ഐ എഫ് എസ ലോബിയിലെ വരേണ്യർ അത് കൈക്കലാക്കാൻ നോക്കും .
ഇനിയും എന്തെങ്കിലും സ്പെസിഫിക് ചോദ്യം ഉണ്ടെങ്കിൽ ചോദിക്കാം. ദയവ് ചെയ്തു ഇൻബോക്സിൽ വന്നു ചോദിക്കരുത്. എല്ലാവർക്കും വ്യക്തിപരമായി മറുപടി പറയാൻ സമയമില്ല
ജെ എസ് അടൂർ

No comments:
Post a Comment