യൂറോപ്പിലെ കളവ്
അങ്ങനെ ഇന്നലെ അതും സംഭവിച്ചു.
സുനിൽ പി ഇളയിടത്തിന് അതിൽ ഒരു പങ്കുണ്ട്. (ആളെ ഇതുവരെ കണ്ടിട്ടില്ല ) കാരണം കൊളോണിൽ നിന്നും ബെർളിലേക്കുള്ള ട്രെയിനിൽ ആ പുസ്തക വായനയിലായിരുന്നു. അതിൽ അംബേദ്കറിനെയും മര്കസിനെക്കുറിച്ചും എഴുതിയ അധ്യായം വായിച്ചു കഴിഞ്ഞു എന്നാൽ ഇനി ജർമ്മനിയുടെ ബൗദ്ധിക ചരിത്രമാകട്ടെ എന്നു കരുതി ബുക്ക് വച്ചിരുന്ന ലാപ്ടോപ് ബാഗിൽ നിന്നെടുക്കാൻ എണീച്ചു നോക്കിയപ്പോൾ ബാഗില്ല !! ആരോ അടിച്ചു മാറ്റി. അങ്ങനെ ആദ്യമായി എന്റെ ലാപ്ടോപ് ബാഗ് മോഷണം പോയി
സ്ഥിരം യാത്ര ചെയ്യുന്ന ജിപ്സിയായ എനിക്ക് ഇത് വരെ ഒരു പോക്കറ്റടിയോ മോഷണമോ പിടിച്ചുപറിയോ നേരിടേണ്ടി വന്നിട്ടില്ല.ഇന്നലെ അതും സംഭവിച്ചു. കൊളോൺ -ബർലിൻ ഇന്റർസിറ്റി ട്രെയിനിൽ ഞാൻ പുസ്തകം വായനയിൽ ആയിരുന്നപ്പോൾ ആരോ എന്റെ തൊട്ട് മുകളിൽ വച്ചിരുന്ന ലാപ്ടോപ് ബാഗും കൊണ്ട് സ്ഥലം വിട്ടു. അതിൽ ലാപ് ടോപ് കുറെ പുസ്തകങ്ങൾ പിന്നെ പത്തഞ്ഞൂറു ഡോളർ എന്നിവയുണ്ടായിരുന്നു.
യാത്ര ചെയ്യുമ്പോൾ ഞാൻ പാസ്പ്പോർട്ടും ടിക്കറ്റും അത്യാവശ്യം പൈസയും ഫോണും എപ്പോഴും ജാക്കറ്റിന്റെ ഉള്ളിൽ സൂക്ഷിക്കുന്നത് കൊണ്ട് അതൊക്കെ സുരക്ഷിതം. നാലരകൊല്ലം ആയ ലാപ് ടോപ് ആണ്. ലീഡർഷിപ്പിനെകുറിച്ചെഴുതിയ ചില നോട്ടുകൾ പോയി. ഉടനെ ട്രെയിൻ ചെക്കറെ വിവരം അറിയിച്ചു. ബർലിൻ സ്റ്റേഷനിൽ ഇറങ്ങി പോലീസ് കംപ്ലയിന്റ് കൊടുത്തു. പോലീസുകാർ വളരെ ഡീസന്റ്. അതിന്റെ പകർപ്പ് വാങ്ങി. അതു കാരണം ഇന്നലെ ഉച്ചക്കത്തെ ഒരു മീറ്റിംഗ് മുടങ്ങി.
ഇനി ട്രാവൽസ് ഇൻഷുറൻസിൽ ക്ലെയിം ചെയ്യണം. ഇവിടെ ഇങ്ങനെയുള്ള സാധനം കണ്ടുകെട്ടിയാൽ കൊടുക്കുവാനുള്ള ഒരു ലോസ്റ്റ് ആൻഡ് ഫൗണ്ട് ഫൗണ്ടേഷൻ ഉണ്ട്. രാവിലെ അവിടെ ഒന്നു പോയി ഭാഗ്യം പരീക്ഷിക്കാം.
എന്തായാലും ഇറ്റലി ലോകത്തു മോഷണത്തിന് ലോക പ്രശസ്തമാണ്. അവിടെ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഹാൻഡ്‌ബാഗോ ലാപ്ടോപ് ബാഗോ നിങ്ങളുടെ മടിയിൽ നിന്നും അപ്രത്യക്ഷമാക്കുന്ന പണി പഠിച്ച വിദഗ്ദ്ധ കള്ളന്മാരുണ്ട്. ആംസ്റ്റർഡാമിലും അതു സംഭവിക്കാം. പാരീസ് ഇപ്പോൾ മോഷണം കൂടുന്ന സ്ഥലമാണ്. എന്നാൽ ജർമനിയിലെ ഒരു ഇന്റർസിറ്റി ട്രെയിനിലെ ഫുള്ളി ബൂക്ഡ് വാഗണിൽ നിന്നും എന്റെ ലാപ്ടോപ് ബാഗ് പോകും എന്നു ഞാൻ കരുതിയില്ല എന്നത് എന്റെ തെറ്റ്.
സാധാരണ ലാപ്ടോപ് റാക്സാക്ക് എന്റെ കൈയ്യിൽ തന്നെ വയ്ക്കുന്നതാണ്. ഇന്നലെ പുസ്തകം വായിക്കാൻ തുടങ്ങിയപ്പോൾ സൗകര്യത്തിനായി ബാഗ് മുകളിൽ വച്ചു.
പലരും പാസ്സ്‌പോർട്ടും ടിക്കറ്റും ബാഗിൽ സൂക്ഷിക്കും. അതു പോയാൽ പിന്നേ വല്ലാത്ത തൊന്തരമാണ്. ഭാഗ്യത്തിന് അതു എപ്പോഴും ജാക്കറ്റിൽ സൂക്ഷിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടായില്ല. പക്ഷെ എന്റെ വർക്ക് പെർമിറ്റ് അതിൽ ഉണ്ടായിരുന്നു. അത് ഇനിയും ഡ്യൂപ്ലിക്കേറ്റ് എടുക്കണം. ട്രാവൽസ് ഇൻഷുറൻസ് ഉണ്ടായത് കൊണ്ട് രണ്ടായിരം ഡോളർ വരെയുള്ള നഷ്ട്ടത്തിന്റ കവറേജ് ഉള്ളതിനാൽ പോയതിന് നഷ്ട്ട പരിഹാരം കിട്ടും എന്നു കരുതാം. എന്തായാലും എല്ലാം പാസ്സ് വേഡും ഉടൻമാറ്റി. ലാപ്ടോപ്പിനും പാസ്സ്വേഡ് ഉള്ളതിനാൽ അതു അത്രപെട്ടന്ന് കള്ളന് തുറക്കാൻ ഒക്കില്ല.
ഞാൻ ഓസ്ലോയിൽ ആയിരിക്കുമ്പോൾ ഒരാൾ യൂ എൻ ഓഫീസിൽ വന്നു. ഇന്ത്യക്കാരനെപോലെ ഒരാൾ വന്നത് കണ്ടു എന്റെ അസിസ്റ്റന്റ് എന്നെ അറിയിച്ചു. നോക്കിയപ്പോൾ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന മലയാളി അക്കാഡമിക്. അദ്ദേഹം പണ്ട് ഓസ്ലോയിൽ പ്രൊഫെസ്സർ ആയിരുന്നു. ലോകത്ത് സ്ഥിരം യാത്ര ചെയുന്ന പ്രൊഫെസ്സറേ പോക്കറ്റ് അടിച്ചു ഓസ്ലോ സെന്ററിൽ വച്ചു. ഒരു മൊറോക്കക്കാരൻ പുള്ളിയെ കണ്ടപ്പോൾ അമിത് ബച്ചൻ ബോളിവുഡ് എന്നൊക്കപറഞ്ഞു രണ്ടുനിമിഷം ഡാൻസ്. ശ്രദ്ധ തിരിച്ചു വേറൊരുത്തൻ പുപോക്കറ്റ് അടിച്ചു. പൈസയും കാർഡും ലൈസൻസും പോയി. കൈയ്യിൽ അഞ്ചു പൈസ വേറെയില്ല. ഭാഗ്യത്തിന് പാസ്പോർട്ട് ഹോട്ടൽ റൂമിലായിരുന്നു. അന്ന് അദ്ദേഹം യൂ എൻ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി റെക്റ്റർ ആയിരുന്നു. നമ്മുടെ T T Sreekumar അടുത്തയാളായിരുന്നു പ്രൊഫസർ. പോലീസ് കൈ മലർത്തി UN ഓഫിസ് അഡ്രെസ്സ് കൊടുത്തത് അദ്ദേഹം UN ഉദ്യോഗസ്ഥൻ ആയതിനാലാണ്. പക്ഷെ അവിടെ ഒരു മലയാളി കാണും എന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല. എന്നെ നേരത്തെ കേട്ടറിയാവുന്ന പ്രൊഫെസറിന് അപ്രതീക്ഷിതമായി കണ്ടപ്പോഴാണ് ആശ്വാസമായത്. . അദ്ദേഹത്തിന് വേണ്ട സഹായങ്ങളും ചിലവിന് ഡോളറും കൊടുത്തു (ഒരാഴ്ച്ചക്കകം തിരിച്ചു അയച്ചു തന്നു ). പക്ഷെ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് കാർഡ് പോയാൽ വലിയ തൊന്തരമാണ്. അതു വിളിച്ചു ക്യാൻസൽ ചെയ്യണം. ഞാൻ എന്റെ എല്ലാ ഡോക്കുമെന്റ്സും ഓൺലൈനിൽ സൂക്ഷിക്കും. എല്ലാത്തിന്റെയും ഫോട്ടോ കോപ്പി രണ്ടു ബാഗിലും കാണും. അൽപ്പം എമർജൻസി പൈസ രണ്ടു ബാഗിലും കാണും. പൈസ എല്ലാം കൂടി ഒരിടത്തു വയ്ക്കരുത്.
ഇതെല്ലാം അറിയാവുന്ന എനിക്കും ആ പറ്റു പറ്റി. പക്ഷെ മറ്റ് മുൻ കരുതൽ ഉണ്ടായിരുന്നത് കൊണ്ട് ഇപ്പോഴും കൂളായി ഇതു എഴുതാൻ കഴിയുന്നു. യൂറോപ്പ് യാത്രക്കാരെ ജാഗ്രതൈ
ഇവിടെയുള്ള ഒരു എഫ് ബി സുഹൃത്തിന്റെ ഹാൻഡ്ബാഗ് പാസ്സ്പോര്ട്ടും കാർഡും പൈസയും ഉൾപ്പെടെ വെനീസിൽ അവർ ഹെറിറ്റേജ് വാക്കിനിടെ പോയി. പിന്നേ നാട്ടിലെത്താൻ കുറെ പാട് പെട്ടു.
അതു കൊണ്ട് യാത്ര ചെയ്യുമ്പോൾ കരുതുക. Anything can happen to anyone at anytime.. ട്രാവൽ ഇൻഷുറൻസ് എടുക്കുക.
ജേ എസ് അടൂർ

No comments:
Post a Comment