25.05.2019
രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിക്കുന്ന ആശയ,മൂല്യ , അധികാര വിനിമയങ്ങളുടെ വിന്യാസങ്ങളാണ് . അത് കൊണ്ട് തന്നെ രാഷ്ട്രീയത്തിന് ആശയങ്ങൾ , മൂല്യങ്ങൾ , അധികാര വിനിമയങ്ങൾ എന്നീ മൂന്നു തലങ്ങൾ , അഥവാ ഡിമെൻഷൻസ് ഉണ്ട് . ഇത് പ്രാവർത്തികമാക്കുന്നതിന് മൂന്ന് വേറെ ഘടകങ്ങൾ വേണം .
ഒന്നാമതായി ജനങ്ങളെ ആശയ , മൂല്യ , അധികാര വിനിമയ വ്യവസ്ഥയിൽ പങ്കാളികളാക്കാനുള്ള സംഘടന സംവിധാനം . രണ്ടാമത് നിരന്തരമായി സംവേദിക്കുവാൻ ഉള്ള ഭാഷ , ആശയ , കമ്മ്യൂണിക്കേഷൻ സംവിധാന നെറ്റ്വർക്ക് . മൂന്നാമതായി വേണ്ടത് ആശയങ്ങളും , മൂല്യങ്ങളും , അധികാര വിനിമയവവും ജനങ്ങളോടും അതേ സമയം സംഘടന സംവിധാനത്തോടും നിരന്തരം സ്വന്തം ജീവിതം കൊണ്ടും വാക്ക് കൊണ്ടും പ്രവർത്തികൊണ്ടും സംവേദിക്കുവാൻ കഴിവുള്ള നേത്രത്വം സംഘടനയുടെ എല്ലാ തലങ്ങളിലും .
ഈ പറഞ്ഞതിന്റെ എല്ലാം ഒരു ഭാഗം മാത്രമാണ് തിരെഞ്ഞെടുപ്പ് . തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം നിലനിൽക്കുന്ന ഒരേ ഇന്ററസ്റ്റ് നെറ്റവർക്ക് മാത്രമാകുമ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ ഉള്ളിൽ നിന്ന് ചതുക്കിക്കുന്നത് . കോൺഗ്രസ്സും ഇടത്പക്ഷവും നേരിടുന്ന പ്രതി സന്ധികളിൽ കുറെ സമാനതകളുണ്ട് .
ഇപ്പോൾ നമ്മൾ കാണുന്ന രാഷ്‌ടീയ പാർട്ടി ഡിസൈനുകൾ അടിയന്തര അവസ്ഥക്ക് ശേഷം വന്ന കുഴാമറിച്ചിലുകളിൽ ഉയർന്നു വന്നതാണ് .
ആദ്യം മാറിയത് കൊണ്ഗ്രെസ്സ് ഡിസൈനാണ്. അടിയന്തര അവസ്ഥയിലും അതിന് ശേഷവും ഇന്ദിര ഗാന്ധി മാസ് ബേസ് ലീഡേഴ്സിനെ തഴഞ്ഞു ഒരു ഹൈ കമാൻഡ് പൂർണമായി നിയന്ത്രിക്കുന്ന ഒരു ലോയൽറ്റി ലീഡേഴ്‌സ് നെറ്റ്വർക്കായി മാറ്റി .അങ്ങനെയുള്ള നെറ്റ്വർക്കിനെ മാനേജ്ചെയ്യുവാൻ മാസ്സ് ബേസില്ലാത്ത പാർട്ടി മാനേജേഴ്‌സും മണി മാനേജേഴ്‌സും ഡൽഹിയിലും സംസ്ഥാന തലത്തിൽ വിവിധ ജാതി മത പ്രതിനിധാന സ്വഭാവമുള്ള നെറ്റ്വർക്ക് ഗ്രുപ് മാനേജേഴ്സ് എന്ന ഒരു ഡിസൈനാണ് കോൺഗ്രസിനെ നടത്തിയത് . വോട്ടു പിടിക്കുന്ന കരിസമാറ്റിക് ലീഡർഷിപ്പും , തിരഞ്ഞെടുപ്പിന് ഫണ്ടും , പിന്നെ സീറ്റ് വീതം വപ്പും ദൽഹി ഹൈ കമാൻഡിൽ കേന്ദ്രീകരിച്ചു . ഹൈകമാൻഡ് മാനേജറുമാരെ റീറ്റെയ്‌നെർസ് ആയാണ് ഇന്ദിര ഗാന്ധി കണ്ടത് . അടിയന്തര അവസ്ഥ കഴിഞ്ഞു കൂടെയുണ്ടായിരുന്ന മിക്ക സംസ്ഥാന നേതാക്കൾ അവരെ വിട്ട് പോകുവാൻ തുടങ്ങിയപ്പോൾ ഇന്ദിര ഗാന്ധിക്ക് വിശ്വാസം ഉള്ളവർ സ്വന്തം കുടുംബത്തിൽ നിന്നുള്ളവർ മാത്രമായി . പ്രത്യേകിച്ച് സഞ്ജയ് ഗാന്ധി
. രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ വരുവാൻ താല്പര്യമില്ലാതെ വഴിമാറി നടന്നയാളാണ് .അനിയന്റെ മരണം കൊണ്ടും അമ്മയുടെ നിര്ബ്സ്ന്ധം കൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ നിയോഗിക്കപെട്ടയാൾ . അമ്മയുടെ വധംകൊണ്ട് ബഹു ഭൂരിപക്ഷത്തിൽ വിജയിച്ചയാൾ . അറുപതുകളിലെയും എഴുപതുകളിലെയും ലീഡര്ഷിപ് ക്‌ളാസ്സിനെ മാറ്റി നിർത്തി എൺപത്കളിൽ രാജീവ് ഗാന്ധി കൊണ്ടുവന്ന ഹൈ സ്കിൽ നെറ്റവർക്ക് മാനേജേഴ്‌സാണ് പിന്നെ കോൺഗ്രസിൽ ഹൈ കമാൻഡ് മാനേജ്‌മെന്റ് സപ്പോർട്ട് ഗ്രൂപ് ആയത് . അവർക്ക് ഇഗ്ളീഷ് അറിയാം . അർബൻ അപ്പർകാസ്റ്റും വിദേശ വിദ്യാഭ്യസമുള്ള കോർപ്പറേറ്റ് മാനേജേഴ്സ് . അവർക്ക് ഇന്ത്യയിലെ ഗ്രാമങ്ങളുമായോ സംഘടനയുടെ അടി തട്ടുമായോ ബന്ധം ഇല്ലായിരുന്നു .അവർക്ക് കൊണ്ഗ്രെസ്സ് ആശയങ്ങളും മൂല്യങ്ങളും പഴഞ്ചൻ ഗാന്ധിയൻ ബാക്കി പത്രങ്ങളായിരുന്നു .അവർക്ക് നെഹ്‌റു ഒരു പഴയ സിംബോളിക് ഐക്കൺ മാത്രമായി .
അരുൺ നെഹ്‌റു . അരുൺ സിങ് , ചിതമ്പരം , കമൽ നാഥ് , മണി ശങ്കർ അങ്ങനെ അനേകം പേര് വന്നു . അവരാണ് ഇമേജ് മാനിപ്പുലേഷൻ മെസ്സേജിലൂടെ ജനങ്ങളുടെ സ്വത ബോധം മുതൽ എടുത്ത ഇലക്ഷൻ മാനേജ്മെൻറ്റ് എന്ന അതിവേഗ തന്ത്രം മെനെഞ്ഞത് . 1984 ഹിന്ദു ബഹുഭൂരിപക്ഷത്തിൽ ജയിച്ച കൊണ്ഗ്രെസ്സ് .1987 മുതൽ എടുത്ത കോർപ്പറേറ്റ് മാനേജ്മെന്റാണ് ആ പാർട്ടിയുടെ അടിയിളക്കിത് .അത് തുടങ്ങിയത് ആദ്യം രാമയണം എന്ന ദൂരദർശൻ സീരിയൽ മുതലാണ് . രണ്ടാമത് .രാമജന്മഭൂമി തുറന്നു ഒരു തങ്ങളെ തന്നെ വിഴുങ്ങുന്ന ഭൂതത്തെയാണ് തുറന്ന് വിടുന്നത് എന്നറിയാനുള്ള അടിസ്ഥാന രാഷ്ട്രീയ ഉൾകാഴ്ച്ചയോ പരിചയമോ ഡൽഹി സെൻട്രിക്ക് കോർപ്പറേറ്റ് മാനേജര്മാര്ക്ക് ഇല്ലായിരുന്നു .അതോടൊപ്പം ഷാബാനു കേസിൽ ഉള്ള 'ബാലൻസിംഗ് ' . കൂടെ മാസ് ബേസുള്ള വി പി സിംഗിനെ വെറുപ്പിക്കൽ .
അങ്ങനെയാണ് കോൺഗ്രസിന് അടി തെറ്റാൻ തുടങ്ങിയത് . 1987 മുതൽ ബി ജെ പി അടുത്ത 25 കൊല്ലം പ്ലാൻ ചെയ്ത് പണി തുടങ്ങി .
1987 മുതൽ തുടങ്ങിയ കോൺഗ്രസിന്റെ ചതുക്ക് പിടിക്കൽ നരസിഹറാവു പൂർണ്ണമാക്കി .1992 ഇൽ ബാബ്‌റി മസ്ജിദ് തകർത്തതോടെ മുസ്ലീങ്ങൾക് കോൺഗ്രസിൽ ഉള്ള വിശ്വാസം പൂർണ്ണമായി നഷ്ട്ടപെട്ടു .നിയോ ലിബറലിസത്തിൽ നഷ്ട്ടം ഉണ്ടായ പാവപ്പെട്ടവരും ദളിതരും കോൺഗ്രസിനെ കൈവിട്ടു .
ബി ജെ പി 1987 മുതൽ ഉണ്ടാക്കിയ പുതിയ ടീമിൽ ഗ്രാസ്റൂട്ട് ചെറുപ്പക്കാരെ രിക്രൂട്ട് ചെയ്‌തു . അടുത്ത 25 വര്ഷം പ്ലാൻ ചെയ്തു .അതിൽ ഒരാളുടെ പേരാണ് നരേന്ദ്ര ദാമോദർ മോഡി .മോഡി ഇൻഡയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും എല്ലാ സംസ്ഥാനത്തും രാപ്പകൽ സഞ്ചരിച്ചു ബി ജെ പി എന്ന പാർട്ടിയെ കെട്ടിപടുക്കാൻ ഏതാണ്ട് 25 കൊല്ലം ചിലവഴിച്ചു കഴിഞ്ഞാണ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത് എന്ന് കാര്യം മനസ്സിലാക്കിയാൽ അറിയാം അദ്ദേഹത്തിന്റ അധികാര ആശയ വിനിമയ വിജയം .അയാൾ ഒരു സുപ്രഭാതത്തിൽ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിൽ വന്നയാളല്ല . രാപ്പകൽ പണി ചെയ്ത് പാർട്ടിയിലും പുറത്തും ഉള്ള സംഘടന സംവിധാനം ആണ് മോഡി ഉപയോഗിക്കുന്നത് .അത് കൊണ്ടാണ് അയാൾക്ക് സമാനതയുള്ള നേതാക്കൾ ഇല്ലാത്തത് . അയാൾ ഒരു മഴയത്തു കുരുത്ത തകരയല്ല .
1996 ആയപ്പോഴേക്കും കൊണ്ഗ്രെസ്സ് സംഘടനപരവും ആശയപരവും മൂല്യപരവുമായി ശോഷിച്ചു .അത് മരണ ശയ്യയിൽ കയറിയപ്പോഴാണ് സോണിയ ഗാന്ധിയെ അർജുൻ സിംഗ് ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിനെ രക്ഷിക്കുവാൻ വീട്ടിൽ നിന്ന് വിളിച്ചിറക്കിയത് . അപ്പോഴേക്കും കോൺഗ്രസിന് ആശയങ്ങളും മൂല്യങ്ങളും സംഘടനയും ജനങ്ങളും ആത്മാവും നഷ്ട്ടപെട്ടു .1987 നും 1997 ഇനും ഇടയിൽ ഉള്ള പത്തു വർഷത്തിൽ ഗാന്ധിയൻ -നെഹ്‌റു ആശയ മൂല്യ അടിസ്ഥാനം നഷ്ട്ടപെട്ടു അടി പതറി അധികാര മോഹികളുടെ ഒരു കൂട്ടമായി പരിണമിച്ചത് മുതലാണ് അത് ഒരു ഇലക്ഷൻ നെറ്റ് വർക്ക് മാത്രമായി ചുരുങ്ങി ചുരുങ്ങി പിടിച്ചു നില്ക്കാൻ ശ്രമിക്കുന്നത് .
കോൺഗ്രസിന് പുതിയ ആശയ ധാരകളും , മൂല്യ സംഹിതയും അധികാര വിനിമയുവും സംഘടന സംവിധാനവും എല്ലാ തലത്തിലും my life is my message എന്ന് പറയുവാൻ ആർജവവും ഉള്ള നേതാക്കൾ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു മേലോട്ട് പോകണം .
പഴയ വീട് പെയ്ന്റ് ചെയ്താൽ അടിസ്ഥാനം ബലക്കില്ല . പഴയ പന്ത്രണ്ട് പത്തു ബെന്സിന് ടയർ റീട്രെഡ് ചെയ്ത് പുതിയ ഡ്രൈവർ വന്നാലും പുതിയ വോൾവോ ഓടിക്കുന്ന പഴയ ഡ്രൈവറുമായി പിടിച്ചു നിൽക്കാനാകില്ല .
കോൺഗ്രസിന് ഒരു തികച്ചും പുതിയ പുനരവതാരം ഉണ്ടായെങ്കിലേ ആ പാർട്ടിക്ക് പിടിച്ചു നിൽക്കാൻ സാധിക്കുള്ളൂ
ജേ എസ് അടൂർ
തുടരും
നാളെ ഇടത്പക്ഷത്തിന് എന്ത് പറ്റി .

No comments:
Post a Comment