Sunday, July 14, 2019

തിരെഞ്ഞെടുപ്പിൽ ജയിക്കുന്നതും തോൽക്കുന്നതും എന്ത് കൊണ്ട് ?

27.05.2019
തിരെഞ്ഞെടുപ്പ് കഴിയുമ്പോൾ സംഭവിക്കുന്ന ഒരു കാര്യമുണ്ട് ..ജയിക്കുന്ന പാർട്ടിയുടെ നേതാക്കളെ ചാണക്യൻമാരാക്കും. അവരുടെ എല്ലാ കഴിവും മാഹാത്മ്യവും വിളമ്പും . അത് പോലെ തോറ്റാൽ എല്ലാ പഴിയും നേതാക്കളുടെ മുകളിൽ ചാരും .
എന്നാൽ ഇത്‌ രണ്ടും തെറ്റാണ് എന്നാണ് എന്റെ നിലപാട് . ഒരു തിരെഞ്ഞെടുപ്പിൽ അതാത് സമയത്തു രൂപപെട്ടുവരുന്ന മനസ്ഥിതി മാത്രമല്ല..ജനങ്ങൾ ഒരു സ്ഥാനാർഥിക്കു വോട്ട് കൊടുക്കുന്നതിന് പല കാരണങ്ങൾ ഉണ്ട് . അത് പല ചേരുവകൾ ഉള്ളയൊന്നാണ് ..മെസ്സേജിങ് , സംഘടന സംവിധാനം , ടാർജെറ്റെഡ്‌ പെർസെപ്ഷ്യൻ മാനേജ്‌മെന്റ് , ക്രിട്ടിക്കൽ സ്ട്രാറ്റജിക് സപ്പോർട് , ഐഡിയൽസ് -ഐഡന്റിറ്റി -ഇന്ററസ്റ്റ് മാനേജ്മെൻറ്റ് . അതിൽ ഒരു ഘടകമാണ് ലീഡര്ഷിപ് .
കൊണ്ഗ്രെസ്സ് പല സംസ്ഥാനങ്ങളിലും തോറ്റു പോയതിന് കാരണം അവിടെ ഗ്രാസ്റൂട് സംഘടന സംവിധാനങ്ങൾ പരിമിതവും ഗ്രൂപ് രാഷ്ട്രീയം അധികവും അടിസ്ഥാന തലത്തിൽ ഉള്ള് പെർസെപ്ഷ്യൻ മാനേജ്മെന്റ് ഫല പ്രദവും അല്ലായിരുന്നു .അതിന് ഒരു കാരണം തിരെഞ്ഞെടുപ്പ് മാനേജ്‌മെന്റും ക്യമ്പയിനും തുടങ്ങിയത് ജനുവരിയിലാണ് . നേതാക്കൾ പതിവ് പോലെ പരസപരം എല്ലായിടത്തും കാലുവാരി, പാര വച്ച് ശീലിച്ചു പോയി .മഹാരാഷ്ട്രയിൽ ഒന്നും നേതാക്കൾ തന്നെ ഇല്ലാതയായി. ഹിന്ദി ബെൽറ്റിൽ മാസ്സ് ബേസുള്ള നേതാക്കൾ പൂജ്യം . ബാക്കി ഉള്ളയിടത്തു മാസ്സ് ബേസുള്ളവർ അവരുടെ വഴിക്കു പോയി . 2004 ലും 2009 ഇലും കോൺഗ്രസിനെ ജയിപ്പിച്ച ഭരണത്തിലേറ്റിയ ആന്ത്ര -തേലുങ്കാനയിൽ കൊണ്ഗ്രെസ്സ് എങ്ങെനെ പൂജ്യമായി എന്നത് ഒരു കേസ് സ്റ്റഡിയാണ് . കൊണ്ഗ്രെസ്സ് നേതാക്കൾ YSR യാത്ര എന്ന മമ്മൂട്ടി അഭിനയിച്ച ബയോപിക്ച്ചർ ഒന്ന് കാണുക .
ബി ജെ പി 2012 മുതൽ ഏതാണ്ട് പ്രതിവർഷം 1200 കോടി ചിലവാക്കി സജീവമായ ഏതാണ്ട് 25000 പേര് പൂർണ്ണ സമയം പ്രവർത്തിക്കുന്ന ഒരു വൻ സെറ്റപ്പാണ്. ലോകത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് പാർട്ടി ഓഫീസ് . എല്ലാ ടെക്നൊളേജിയും . പ്രത്യശാസ്ത്ര ബോധ്യമുള്ള ആർ എസ് എസ് നെറ്റ് വർക്ക് സർക്കാരിൽ എല്ലാ തലത്തിലും മാധ്യമങ്ങളിൽ മിക്ക രാഷ്ട്രീയ പാർട്ടികൾക്കുള്ളിലും . കോൺഗ്രസിലും സി പി എം ഇലും നടക്കുന്ന സ്ട്രാറ്റജി ചർച്ചകൾ അവരുടെ നേതാക്കൾ അറിയുന്നതിന് മുമ്പേ ബി ജെ പി ഇൻഫോർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ എത്തും ..
കേരളത്തിൽ സി പി എമ്മിന് ഓവർകോൺഫിഡൻസ് ഉണ്ടെന്ന് തോന്നി . പിന്നീട് ചെങ്ങന്നൂർ ഫോർമുല എല്ലായിടത്തും ക്ലിക്‌ ചെയ്യും എന്ന തോന്നൽ ഉണ്ടാക്കി. ഈ തിരെഞ്ഞെടുപ്പിൽ സംഘി പേടിയെ റെഫെറെൻസ് പോയന്റാക്കി . കോൺഗ്രസിലെ ഹിന്ദു നാമധാരികളെല്ലാം രാത്രി സംഘികൾ ആണെന്ന് പറഞ്ഞു പരത്തിയാൽ ന്യൂന പക്ഷ വോട്ട് കൂടുമെന്ന തെറ്റിദ്ധാരണ . കോൺഗ്രസിന്റെ എം പി മാരെ ബിജെപി വാങ്ങും എന്നത് . പിന്നെ ' കോലീബി ' . ഇത് വല്ലാതെ ബാക്ക് ഫയർ ചെയ്തു . കാരണം സി പി എം അംഗങ്ങൾ മൂന്നു ലക്ഷം . സജീവ അനുഭാവികൾ മൂന്ന് ലക്ഷം . പക്ഷെ വോട്ട് ചെയ്യുന്ന വേറെ കോടിക്കണക്കിന് ആൾക്കാരുണ്ട്. ചുരുക്കത്തിൽ ഒറ്റാലിൽ ഉള്ളതും പോയ്‌ മറ്റതു വലയിൽ കയറിയതും ഇല്ല.
ക്യാമ്പയിൻ മൊത്തത്തിൽ നെഗറ്റിവ് ആയിരുന്നു . രാഹുൽ ഗാന്ധിയെ ട്രോളിയതും അമൂൽ ബേബിയാക്കിയതും ആനത്തലവട്ടം അയാളുടെ അച്ഛന് വിളിച്ചതും എല്ലാം പാർട്ടി ജ്വരം ഇല്ലാത്തവരെ വെറുപ്പിച്ചു .എല്ലാം എതിർ സ്ഥാനാർത്ഥികളെ ഫോക്കസ് ചെയ്തു . ഞാൻ വളരെ കൃത്യമായി അത് അളന്നത് രമ്യ ഹരിദാസിന്റെ കാര്യത്തിലാണ് . അവരെ എത്രത്തോളം ട്രോളിയാൽ നല്ലത് എന്നതും ഒരു സ്ട്രാറ്റജി ആയിരുന്നു . എന്നെ തെറി വിളിച്ചപ്പോൾ അത് കൊണ്ടാണ് സന്തോഷിച്ചത് . അത് പോലെ പ്രേമചന്ദ്രനെ ടാർജറ്റ് ചെയ്തു .അയാളെ സംഘിയാക്കി . പിന്നെ ശശി തരൂരിനെ ടാർജറ്റ് ചെയ്ത് അങ്ങേരുടെ പുസ്തകം പരതി .
ഓവർ കോൺഫിഡൻസും സെല്ഫ് -റാറ്റ്നസ്സ് - self -righteousness (രമ്യ റെഡി ട് വൈയിട്ട് എന്ന് പറഞ്ഞാൽ അവർ സ്ത്രീ വിരോധി , അപകടകാരി , പിന്നെ ബ്ലോക്ക് പോലും നോക്കാൻ കഴിവില്ലാത്ത രാഷ്ട്രീയം അറിയാത്ത വെറും പാട്ടുകാരി ) , അതോടൊപ്പം സംഘിപ്പെടി ..അതെ സമയം ഡബിൾ സ്പീക്.പത്തനംതിട്ടയിൽ ഒളിഞ്ഞും തെളിഞ്ഞും ഓർത്തോഡോക്സ് വോട്ട് പിടുത്തം . അത്‌ മാത്രമല്ല കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ നവ യഥാസ്ഥികർ ആണെന്ന് സ്വീപിങ് ജഡ്ജ്‌മെന്റ്
തിരെഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഗുണത്തെക്കാളേറെ ദോഷം ചെയ്തത് ഒരു ലക്കും ലഗാനുമില്ലാതെ സാമൂഹ്യ മാധ്യമങ്ങളിൽ ഓടി നടന്നു ട്രോളിയ മെയ്യനങ്ങാതെ ഇടത് പക്ഷം പറയുകയും വലത് പക്ഷമായി സ്വദേശത്തും വിദേശത്തും ജീവിക്കുന്ന പോരാളി ഷാജിമാരും അവരുടെ അനുചരന്മാരുമാണ്. കേരളം ചുമക്കും എന്ന് പതിനായിരം പേര് പ്രൊഫൈല്‍ ഇട്ടാല്‍ ഒരു വോട്ടും കൂടുതല്‍ കിട്ടില്ല.
ഇടത് പക്ഷം ഫോക്കസ് ചെയ്തത് നെഗറ്റിവ് അജണ്ടയാണ് . പിന്നെ വികസനം വാഴും വർഗീയത വീഴും എന്ന രണ്ടു വന്ദ്യ വയോധിക നേതാക്കളുടെ ഹോഡിങ്ങിന്റെ അത്രയും ഭാവന ശൂന്യമായാ ഒരു ക്യാമ്പയിൻ പൊട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ .
ഇന്ന് പാർട്ടി ജ്വരം ഉള്ള ആളുകളുടെ എണ്ണം കുറഞ്ഞു വരികയാണ് . പാർട്ടികളുടെ അംഗങ്ങളും സജീവ അനുഭാവികൾ എല്ലാം കൂടി കൂട്ടിയാൽ പത്തു ശതമാനം വോട്ടാണ് . പിന്നെ പാരമ്പരാഗത പാസ്സീവ് അനുഭാവികൾ ഒരു പത്ത്‌ തൊട്ട് പതി നെഞ്ചു ശതമാനം . ബാക്കി ഏതാണ്ട് 75-80% ആളുകൾ പാർട്ടി കൂറുകൾകപ്പുറം ചിന്തിക്കുന്നവരാണ് .പ്രത്യകിച്ചും ബഹു ഭൂരി പക്ഷം വരുന്ന മില്ലേനിയൽ ജനറേഷൻ .
കഴിഞ്ഞ പ്രാവശ്യം കൊണ്ഗ്രെസ്സ് ഗ്രൂപ്പുകൾ തമ്മിലുള്ള അടികാരണം ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഒരു മൂന്നൂറു വോട്ട് എന്റെ കുടുമ്പത്തിൽ തന്നെയുണ്ട് . കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ ചിറ്റയം ഗോപകുമാറിന് കിട്ടിയ വലിയ ശതമാനം വോട്ട് പോസിറ്റിവ് വോട്ടാണ് . കാരണം അദ്ദേഹത്തെ ആളുകൾക്ക് ഇഷ്ട്ടമാണ് . അതിൽ ഭൂരി പക്ഷവും പാർട്ടി വോട്ടുകൾ അല്ല .പിന്നെ കേരളത്തിൽ ഏതാണ്ട് 90% അധികം വരുന്നയാളുകൾ മത വിശ്വാസികളാണ് .പ്രത്യേകിച്ചും സ്ത്രീകൾ .
ഇത് കേരളമാണ് . അത് എല്ലാ പാർട്ടി നേതാക്കളും ഓർക്കുക . You simply can't take voters for granted . പാർട്ടി ഗ്രാമങ്ങളും വില്ലേജ്കളും പാർട്ടികൾ പറയുന്നിടത്തു കുത്തുന്നവരും കേരളത്തിൽ കുറഞ്ഞു വരികയാണ് എന്ന് പാർട്ടി ജ്വരമുള്ളവർ തിരിച്ചറിയില്ല .അതിന് വെളിയിൽ വർത്തിക്കുന്നവർക്ക് ചുവരെഴുത്തുകൾ വായിക്കുവാൻ കുറെകൂടി സാധിക്കും .
ഇത്‌ വായിച്ചു എന്നെ വലത് പക്ഷ നിയോ കൺസേർവേറ്റിവ് മൂരാച്ചി എന്ന് വിളിക്കുന്ന ആ രാഷ്ട്രീയം ക്ലച്ചു പിടിക്കില്ലന്ന് അറിയുക .
ജെ എസ് അടൂർ
27.05.2019

No comments: