Thursday, July 11, 2019

ഒരു ബർലിൻ പോലീസ് കഥ.

ഒരു ബർലിൻ പോലീസ് കഥ.
ഒരു രാജ്യത്തിന്റ ഭരണത്തിന്റെ ഗുണം അറിയണമെങ്കിൽ അവിടുത്തെ പോലീസ് സ്റ്റേഷനിൽ പോയാൽ അറിയാം. പലവിധ കാരണങ്ങളാലും പല രാജ്യത്തെയും ഇന്ത്യയിലെ പലയിടത്തെയും പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്. ഓരോ പോലീസ് സ്റ്റേഷനിൽ പോയാലും സ്റ്റേറ്റിന്റെ അധികാരവും കൈയൂക്കും എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നു എന്ന് മനസ്സിലാക്കാം. ഇത് വളരെ ഗഹനമായ വിഷയമാണ്. Anthropology of how the coercive power of the state is used to different stakeholders. പക്ഷെ ആ സൂത്രം ഇവിടെ ഗഹനമായി എഴുതിയാൽ ഒരു മനുഷ്യൻ വായിക്കുകയില്ല
അതു കൊണ്ട് പോലീസ് കഥ പറയാം.
ഇന്നുച്ചയ്ക്ക്‌ ഞാൻ ഞങ്ങളുടെ ബാങ്കോക്ക് ഓഫീസിന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി. കാരണം എന്റെ ബാഗിന്റെ കൂടെപോയ വർക്ക് പെര്മിറ്റിനെകുറിച്ച് റിപ്പോർട്ട് ചെയ്യാൻ. നല്ല പോലീസ് സ്റ്റേഷൻ. ഫുള്ളി എ സി. അവരിൽ പലർക്കും ഇഗ്ളീഷ് അധികം വശമില്ലാത്തത് കൊണ്ട് ഒരു തായ് സഹപ്രവർത്തകയെയെ കൊണ്ട് പോയി. അവിടെ ഇരിക്കുവാൻ നല്ല കസേരകൾ. അതെ പോലെ നല്ല ഓഫീസ് ചെയറുകളിലാണ് മൂന്നു പോലീസുകാരിരിക്കുന്നത്. ചെന്ന ഉടനെ ഇരിക്കുവാൻ പറഞ്ഞു. വെള്ളം വേണമോ എന്നു ചോദിച്ചു. വളരെ. മാന്യമായി മിസ്സിംഗ്‌ ഡോക്കുമെൻറ് സർട്ടിഫിക്കേറ്റ് 20. മിനിറ്റിൽ തന്നു. തായ് പോലീസ് പലരോടും പല രീതിയിൽ ആണ് പെരുമാറുക. ഇന്നു എന്റെ അസ്സിസ്റ്റന്റന്റ് കൂടെ വന്നു തായ് ഭാഷയിൽ പറഞ്ഞത് കൊണ്ട് എളുപ്പമായി. ഞാൻ വിസ റിന്യൂ ചെയ്യുവാൻ ഇവിടെയുള്ള ഇമ്മിഗ്രെഷൻ സെന്ററിൽ പോകും. അവിടെയും പോലീസ്കാരുണ്ട്. വളരെ പ്രൊഫെഷനലായാണ് അവിടെ കാര്യങ്ങൾ.
എന്തായാലും കഴിഞ്ഞ ആഴ്ചയാണ് പോളൈറ്റ്‌ ആൻഡ് പ്രഫെഷനലായ പോലീസ് സർവീസ് ബർലിൻ റയിൽ വേസ്റ്റേഷനിൽ കണ്ടത്. അവിടെ ചെന്നപ്പോൾ സെക്യൂരിറ്റി ഡോറാണ്. അവിടെ ഉള്ള സ്വിച്ചൽ അമർത്തിയാൽ മൈക്ക് ഓണാകും. എന്താണ് കാര്യം എന്ന് ചോദിച്ചു. പോയ ലാപ്ടോപ് ബാഗിന്റെ കാര്യം പറഞ്ഞു. കതക് ഓട്ടോമാറ്റിക് ആയി തുറന്നു. വളരെ മാന്യനായ ചെറുപ്പക്കാരൻ ഓഫീസർ ഇരിക്കാൻ സീറ്റ് തന്നു കാര്യങ്ങൾ ചോദിച്ചു.
അയാൾ വിവിരങ്ങൾ കമ്പ്യുട്ടറിൽ എന്റർ ചെയ്തു കൊണ്ടിരിക്കുമ്പോൾ. വേറെരു പോലീസ്കാരൻ ഒരു ആർമി ഡ്രസ്സ്‌ ഒക്കെയിട്ട ഒരാളോടൊപ്പം വന്നു. അയാളുടെ കൂടെ ഒരു പട്ടിയും ഉണ്ട്. ഞാൻ വിചാരിച്ചു വല്ല ഡോഗ് സ്‌ക്വാഡ് ആയിരിക്കും എന്ന്. ഡ്രഗ് മണത്തു പിടിക്കുന്ന കൂട്ടർ. പക്ഷെ സംഗതി വേറെയായിരിന്നു. നമ്മുടെ പട്ടാള വേഷം ചേട്ടൻ അടിച്ചു ഫിറ്റാണ്. എവിടോ അലമ്പ് ഉണ്ടാക്കിയതിന് കൊണ്ട് വന്നതാണ്. ആ പോലീസ്കാരൻ പട്ടാള ഡ്രസ്സ്‌കാരന്റെ പോക്കറ്റ് എല്ലാം നോക്കി. മുറി സിഗരട്ടും ലൈറ്ററും കിട്ടി. ബാഗിൽ അര കുപ്പി മദ്യം. പിന്നെ കുറെ നാണയങ്ങൾ.
പട്ടി അതിന്റെ ഉടമസ്ഥനെ നോക്കി മുരളുന്നുണ്ട്. ' ഞാൻ അപ്പഴേ പറഞ്ഞതല്ലേ കുടിക്കേണ്ട എന്നു. ഇയാൾക്ക്‌ ഇത് എന്തിന്റെ കേടാണ് ' എന്ന മട്ടിൽ മുരളുന്നുണ്ട്. താഴെവീണ നാണയങ്ങൾ ഒന്നൊന്നായി പോലീസ്കാരൻ ക്ഷമയോടെ പറുക്കി എടുത്തു അയാളുടെ ബാഗിൽ വച്ച ബാഗ് പഴയ രീതിയിലാക്കി കൊടുത്തു. അപ്പഴേക്കും പട്ടി ' ഇനി ഞങ്ങൾക്ക് പോകാമോ' എന്ന മട്ടിൽ പോലീസ്കാരനെ നോക്കി മുറുമുറുത്തു .. പോലീസ്കാരൻ ചിരിച്ചു കൊണ്ട് വാതിൽ തുറന്നു കൊടുത്തു പട്ടിയും പട്ടാളവും ഇറങ്ങിപ്പോയി. പട്ടാള വേഷം ഒരക്ഷരം മിണ്ടിയില്ല. ഞാൻ അവിടെ ഇരുന്ന അര മണിക്കൂറിൽ പലർ വന്നു. പോലീസ് ഒരു പ്രൊഫെഷണൽ സർവീസ് എങ്ങനെയാണ് എന്നു കണ്ടു പഠിച്ചു. എന്ത് ഡീസന്റ് മനുഷ്യർ. ഇളം നീല നിറത്തിൽ നല്ല സ്മാർട്ട്‌ ഡ്രസ്സ്‌.
അവിടെ നിന്നും താഴെയിറങ്ങിയപ്പോൾ ഒരുത്തൻ ഉടുതുണിയില്ലാതെ മുന്നിൽ എലിവേറ്ററിൽ. അയാൾ താഴെ ഇറങ്ങിയപ്പോഴേക്കും നമ്മുടെ പോലീസ് സുഹൃത്തുക്കൾ ഒച്ച വയ്ക്കാതെ ഓടി വന്നു അയാളേ ഒരു തുണിയിൽ പുതപ്പിച്ചു അൽപ്പം ചിരിയോടെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി. പോലീസ് വന്നപ്പോൾ നമ്മുടെ ന്യൂഡിസ്റ്റ് കൂളായി നിന്നും കൊടുത്തു. അയാൾ അവരെ പ്രതീക്ഷിച്ച പോലെ. പോലീസും ന്യൂഡിസ്റ്റും ഒന്നും സംഭവിക്കാത്ത പോലെ കൂളായി നടന്നു പോയി അവിടെയാണ് പൊലീസിന് എത്രമാത്രം സൈക്കോളജിക്കൽ ട്രെയിനിങ് കിട്ടിയിട്ടുണ്ട് എന്നറിഞ്ഞത്. പോലീസ് ഒരു പബ്ലിക് സർവീസയാണ് പോലീസും ജനങ്ങളും കാണുന്നത് എന്ന് തോന്നി . പോലീസ് പ്രൊഫെഷണൽ ഡിഗ്നിറ്റിയോടെയാണ് പെരുമാറിയത് .അത് കൊണ്ട് ജനങ്ങൾക്ക് പോലീസിനോട് ബഹുമാനമുണ്ടെന്ന് തോന്നി .ഭയമല്ല അവിടെ കണ്ടത് .
പണ്ടത്തെ ശംഖുമുഖം സ്റ്റേഷനിൽ പോയ കഥ പറഞ്ഞിട്ടുണ്ട്. അവിടെ രണ്ടു പോലീസ്കാർ. ഒരു മേശമേൽ ഒരു നാറിയ അണ്ടർവെയർ. ഒരു കൈലി. ഒരു ഷർട്ട്. അണ്ടർവെയറിന്റെ ഉടമസ്ഥൻ ഒരു ജെട്ടിയിട്ടു ലോക്കപ്പിലുണ്ട്. അവിടെ ഇരിക്കാൻ ഇടമില്ല. സിഗരറ്റ് കുറ്റികൾ. എസ ഐ നോക്കി ഒന്നര മണിക്കൂർ ഇരുന്നു. ഒരുപാടു കാര്യങ്ങൾ കണ്ടു. നമ്മുടെ ലോക്കപ്പ് പുള്ളിയെ വെളിയിൽ ഇറക്കി അണ്ടർവെയർ മുണ്ട് ഒക്കെ കൊടുത്ത നാലഞ്ചു ' പൂ.. മോനെയും ' താ.. ' പിന്നേ ' മ, യും പറഞ്ഞു. ഇവിടെ കണ്ടാൽ ' വരി " ഉടക്കും എന്നു പറഞ്ഞു വിട്ടു.
കാര്യം നമ്മുടെ പോലീസ് സ്റ്റേഷനിലും മാന്യന്മാരുണ്ട്. പിടി പാടുണ്ടെങ്കിൽ എല്ലാരും എക്സ്ട്രാ ഡീസെന്റാണ്. ഇല്ലെങ്കിൽ ഒരുപാടു പേര് ഇപ്പോഴും ' പൂ ' മ, , താ ' പ്രയോഗങ്ങൾ ഒരു വിരേചന സുഖത്തോടെ ഉപയോഗിക്കും.
നമ്മുടെ പോലീസുകാരുടെ ആ കൊളോണിയൽ കാക്കിപോയാൽ തന്നെ കുറെ ഭേദമാകും . പക്ഷെ എല്ലാ ദിവസവും തുണി നനക്കണം .കാക്കി ആകുമ്പോൾ സംഗതി അറിയികയില്ല . പണ്ട് നമ്മുടെ എയർപോർട്ടിൽ ഇമിഗ്രെഷനിൽ ഇരിക്കുന്ന കാക്കിപോലീസിന്റ വിയർപ്പ് ക്യൂവിൻ്റെ ഇപ്പറത്തു കിട്ടും .ഇപ്പോൾ സംഗതി കൂൾ .നമ്മുടെ ഇമ്മിഗ്രെഷൻ വളരെ നല്ലത്പോലെ ഡ്രസ്സ് ചെയ്ത് എക്സ്ട്രാ ഡീസെന്റായ പോലീസ് ഓഫിസേഴ്സ് . അപ്പോൾ വേണമെങ്കിൽ നമ്മുടെ പോലീസും നന്നാകും .
പോലീസ് കഥകൾ ഇനിയും ഉണ്ട്.അത് പിന്നെ
ജെ എസ് അടൂർ

No comments: