Sunday, July 7, 2019

നമ്മുടെ കിണറും വറ്റിയോ ?

നമ്മുടെ കിണറും വറ്റിയോ ?
വീട്ടിൽ രണ്ടു ദിവസം മുമ്പ് വിളിച്ചപ്പോൾ കിണറ്റിൽ വെള്ളം കഷ്ട്ടി .ഏതാണ്ട് നൂറിലധികം കൊല്ലം പഴക്കമുള്ള കിണർ . എന്റെ ചെറുപ്പകാലത്തെ കുറഞ്ഞത് മൂന്ന് തൊടി വെള്ളം എപ്പോഴും കാണും .മഴ സമയത്തു വെള്ളം പന്ത്രണ്ടു തൊടി കേറും .ഇരുപത്തി രണ്ടു തൊടിയുള്ള കിണർ ഒരിക്കലും വറ്റിയിട്ടില്ല .അയൽ വാസികൾ വേനലിൽ വെള്ളം കിട്ടാതെ വരുമ്പോൾ ഞങ്ങളുടെ കിണറായിരുന്നു വെള്ളത്തിന്റ ഉറവ് .
ഇപ്പോൾ സംഗതി മാറി .കുളങ്ങളും തോടുകളും കണ്ടങ്ങൾ നികത്തിയതോടെ വെള്ളം കുറഞ്ഞു .വെള്ളത്തിന്റെ പ്രതിശീർഷ ഉപയോഗം കൂടി. ഇപ്പോൾ മഴക്കാലത്തു മഴയില്ല .മൺസൂൺ വലിയ കുറവ് . കഴിഞ്ഞ വർഷം നിർത്താതെ മഴ .പ്രകൃതി ഇപ്പോൾ ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തു എന്ന പരുവത്തിലാണ്
വെള്ളം ഇഷ്ട്ടം പോലെയുണ്ടായിരുന്ന കിണർ വറ്റുന്നത് ഭൂനിരപ്പിൽ ഉള്ള വെള്ളം കുറയുന്നത് കൊണ്ട് കൂടിയാണ്. ജലം കുറയുമ്പോഴാണ് അതിന്റ വില അറിയുന്നത്.

വെള്ളത്തിന്റെ അയ്യറുകളിയ്യുള്ള കേരളത്തിൽ ഇപ്പോൾ വള്ളം കളിക്ക് പോലും വെള്ളമില്ല .കിണറുകൾ വറ്റുന്നു . കടമ്മിനിട്ടയുടെ ശാന്ത എന്ന കവിത വേനലിന്റ വറുതികൾ വരികളിലൂടെ കനലുകൾ നമ്മുടെ നെറുകയിൽ വിതറി വരാനുള്ള കാലത്തേ കാട്ടി ത്തന്നു .
ചെന്നയിൽ ദാഹം വളരുകയാണ് വെള്ളം കുറയുകയാണ് . ഇന്ത്യൻ നഗരങ്ങൾ വെള്ളത്തിന് വേണ്ടി ദാഹിക്കും
ഏറ്റവും കൂടുതൽ മൻസൂൺ ആദ്യമായെത്തുന്ന കേരളത്തിൽ മഴകാലത്തു പോലും കിണർ വറ്റുന്നു .
കലാ ദേശങ്ങളിലെ കാലാവസ്ഥ കൈ വിട്ട് പോകുന്നു . കേരളത്തിൽ മാധ്യമങ്ങൾക്കോ സർക്കാരിനോ ഇതൊന്നും ചർച്ച ചെയ്യുവാൻ നേരമില്ല . കഴിഞ്ഞ വെള്ളപ്പൊക്കംത്തിൽ വെള്ളത്തിൽ മുങ്ങുന്നത് വരെ മാധ്യമങ്ങൾ വിവാദങ്ങളുടെ തിരക്കിൽ . ഇപ്പോൾ മഴ കുറഞ്ഞു തൊണ്ട വളരുമ്പോഴും അത് ഒന്നും ഒരു വിഷയമേ അല്ല എന്ന മട്ടിലാണ് പോക്ക് . കേരളം എങ്ങോട്ടാണ് പോകുന്നത് ?
ജെ എസ് അടൂർ
Comments

No comments: