Sunday, November 25, 2018

കേരളത്തിലെ കക്ഷി രാഷ്ട്രീയ പ്രതി സന്ധികൾ


കേരളത്തിലെ കക്ഷി രാഷ്ട്രീയം അവർ പലരും തിരിച്ചറിയാത്ത ഒരു പ്രതി സന്ധിയിലാണ് . രണ്ടും മാസം മുമ്പ് മാത്രം പ്രളയത്തിൽ മുങ്ങി നിലവിളിച്ച കേരളം ഇന്ന് ശബരിമയുടെ പേരിൽ നടക്കുന്ന ഒരു രാഷ്ട്രീയ ദുരന്തത്തിന് ഇടയിൽപെട്ട് ഉഴലുകയാണ് . ചിലർ തെരുവ് നാടകം കാട്ടി ഭക്തിയുടെ പേരിൽ വർഗീയ വിഷം വിളമ്പുന്നു .
ഇങ്ങനെയുള്ള ഒരു ഗുരുതര അവസ്ഥയിൽ പോലും പല നേതാക്കളും ഒരു സെല്ഫ് ഡിനെയാൽ മോഡിലാണ് . ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളായ സി പി എമ്മും കോൺഗ്രസ്സും പരസ്പരം പഴിചാരി വിഴുപ്പുല്ക്കുന്നത് കഴിഞ്ഞ അഞ്ചാറു വര്ഷമായി ഒരൊറ്റ റഫറൻസ് പോയിന്റിലാണ് ആർ എസ് എസ് /സംഘി /ബി ജെ പി . ഇവർ രണ്ടും കൂട്ടരും മാധ്യമങ്ങളിലും പൊതു സമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും പരസ്പരം വിഴുപ്പലക്കി ഇതിൽ ആരാണ് കൂടുതൽ സംഘ പരിവാറിനെ സഹായിക്കുന്നത് എന്നു വരുത്തി ഒരു എം എൽ യും ബേസിക്കായി 6-8% മേൽജാതി വോട്ടുള്ള ബി ജെ പ്പി യെ ഇന്ന് കേരള രാഷ്ട്രീയത്തിന്റ സെൻട്രൽ റഫറൻസ് പോയിന്റാക്കി രാഷ്‌ടീയ വ്യവഹാരത്തിൽ വളർത്തിയത് . ഇതിൽ ടി വി മാധ്യമങ്ങൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് . മോൻ ചത്താലും വേണ്ടില്ല മരുമോടെ കരച്ചിൽ കണ്ടാൽ മതി എന്ന തരത്തിൽ ആയിരിക്കുന്നു കേരളത്തിലെ രണ്ടും പക്ഷത്തും ഭരണ പാർട്ടികൾ .
എന്ത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് ? കേരളത്തിലെ ഡെമോഗ്രാഫിയിൽ ജാതി -മത അടിസ്ഥാനത്തിൽ നോക്കിയാൽ സാധാരണ സംസ്ഥാങ്ങളിലെ ന്യൂന പക്ഷെ ഭൂരിപക്ഷ ലോജിക്കല്ല ഇവിടുത്തത് . കേരളത്തിലെ സവിശേഷ ഡെമോഗ്രഫി നമ്മുട സ്ട്രെങ്ത് ആകേണ്ടതിന് പകരം അത് ഒരു ന്യൂനതയായി കാണുന്നത് പ്രശ്നമാണ് .
കേരളത്തിൽ സമുദായ ജാതി സംഘടനകളാണ് രാഷ്ട്രീയ പാർട്ടികളെക്കാൾ മുമ്പ് ഇവിടെ വേരൂന്നിയത് ..1930 കളിൽ മാത്രമാണ് നിയതമായ കക്ഷി രാഷ്ട്രീയ സംഘടന രൂപം കേരളത്തിൽ ഉണ്ടായത് . 1930 കളിലെ നിവർത്തന പ്രസ്ഥാനം സെക്ടേറിയൻ ഡി എൻ ഏ കേരള രാഷ്ട്രീയത്തിന്റ പിന്നാമ്പുറത്തുണ്ടായിരുന്നു .അത് കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളുടെ ആവിര്ഭാവത്തിലും വളർച്ചയിലും ഭരണത്തിലും ഈ സംഘടനകൾ ബാക്ഗ്രൗണ്ടിൽ തുടക്കം മുതൽ ചരട് വലിച്ചിരുന്നു .പ്രത്യേകിച്ച് തിരുവിതാംകൂർ -കൊച്ചി മേഖലയിൽ .മാധ്യമങ്ങൾക്ക് പോലും അങ്ങനെ ഒരു സബ് ടെക്സ്റ്റ് കേരളത്തിൽ ഉണ്ടായിരുന്നു .
കേരളത്തിലെ രാഷ്ട്രീയത്തിനും രാഷ്ട്രീയ നേതാക്കൾക്കും പിന്നാമ്പുറങ്ങളിൽ സെക്ടേറിയൻ രാഷ്ട്രീയം ജാതി മത സംഘടനകൾ ഊട്ടി വളർത്തിയതിന് ഒരുപാട് തെളിവുകൾ 1930 മുതൽ 1970 വരെയുള്ള കക്ഷി രാഷ്ട്രീയത്തിലുണ്ട് . ഇതിന് മാറ്റം വരുത്തി പുതിയ സമവാക്യങ്ങളും യു ഡി എഫ് -എൽ ഡി എഫ് ദ്വിന്ദ്വത്തെ രൂപപെടുത്തിയത് തിരുവിതാകൂർ സെക്ടേറിയൻ രാഷ്ട്രീയത്തിന് അപ്പുറം ഉണ്ടായിരുന്ന കെ കരുണാകരനും , ഈ ഇ.എം.എസ് നമ്പൂതിരിപ്പാടുമാണ് . കേരളത്തിലെ കക്ഷി രാഷ്ട്രീയ സമവാക്യങ്ങളെ മുന്നിൽ നിർത്തി മത ജാതി സംഘടനകളെ മെരുക്കി പിന്നാംപുറത്തു നിർത്തിയത് ഈ രണ്ട് ത്രീശൂർക്കാരുടെ അദി വിദഗ്ധമായ ബാലൻസിംഗ് സമവായ രാഷ്ട്രീയമായിരുന്നു . യഥാർത്ഥത്തിൽ കേരളത്തിലെ യൂ ഡി എഫ് -എൽ ഡി എഫ് ബൈനറി രാഷ്ട്രീയ സമവായ ബാലൻസിംഗ് സോഫ്റ്റ്‌വെയർ 2015 വരെ നിലനിന്നത് കേരള രാഷ്ട്രീയത്തിലെ ഡിഫിനിങ് നേതാക്കളായ കെ കരുണാകരനും -ഈ എം എസും മാണ് . അവർക്ക് കേരളത്തിലെ അധികാര വിന്യാസങ്ങളുടെ കോഡിങ് നല്ലത് പോലെ അറിയാമായിരുന്നു .ജനങ്ങളുടെ പൾസ് അറിയാവുന്ന സംഘടകർ ആയിരുന്നു .അവരെ ആരും ഒരു ജാതിയുടെയോ മതത്തിന്റെയോ ഒരു വിഭാഗത്തിന്റയോ പ്രതിനിധികളായി കണ്ടില്ല അവർ അജണ്ട സെറ്റ് ചെയ്തു .മാധ്യമങ്ങൾ ഫോളോ ചെയ്തു .അവർ ഇണങ്ങിയും പിണങ്ങിയും കളിച്ചത് നൂറു ശതമാനം സംഘടന രാഷ്ട്രീയമാണ് .(organizational politics )
എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി സംഘടന രാഷ്ട്രീയം പിറകിൽ ആകുകയും.രാഷ്ട്രീയ പാർട്ടികളിൽ വ്യക്തി ഗത ക്ലിക്കുകളും രാഷ്ട്രീയ പാർട്ടികൾക്ക് അപ്പുറം ഉള്ള സാമ്പത്തിക മീഡിയ നെറ്റ് വർക്കുകളും ഓപ്പറേറ്റ് ചെയ്യാൻ തുടങ്ങി .പുതിയ കോർപ്പറേറ്റ് കൾച്ചർ രാഷ്ട്രീയ പാർട്ടികളെ പിടി കൂടി .ഇലക്ഷൻ പ്രചാരണവും മുദ്രാവാക്യങ്ങളും സമ്മേളങ്ങളും ഔട്ട് സോഴ്സ് ചെയ്ത് അഡ്വെർടൈസിങ് കമ്പിനികൾക്കും ഇവന്റ് മാനേജ്‌മെന്റ് കമ്പിനികൾക്കും കൊടുത്ത മാക്സിമം ലീഡർ പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്ന ഒരു മോഡി മോഡൽ ഇന്ത്യയിലെ പല സംസ്ഥാനത്തും കേരളത്തിലും ഉണ്ടായി .പാർട്ടി സംഘടന എന്നത് അടി തട്ടിലെ ഒരു മെയ്ന്റനൻസ് നെറ്റ് വർക്കായി ചുരുങ്ങി .അവർക്കായി ത്രിതല പഞ്ചായത്തിൽ ഒരു അധികാര അക്കൊമഡേഷൻ നടത്തി . മേലെയുള്ള അധികാര വിന്യാസങ്ങൾ മാക്രോ പവർ മാനേജ്‌മെന്റ് വേറെ ഒരു തലത്തിൽ നടത്തി .
ഈ വ്യക്തി കേന്ദ്രീകൃത മെയിന്റനൻസ് പൊളിറ്റിക്‌സിൽ സംഘടനയും പ്രത്യശാസ്ത്ര ബോദ്ധ്യങ്ങളും പുതിയ ഇൻസ്ട്രമെന്റൽ പൊളിറ്റിക്സിന് വഴിമാറി കൊടുത്തു . Intrisic ideologically driven political organizational process has been sidelined in favour of a leader centric power management maintance group with the support of the powerful vested interest economic elites .ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയാകെ മോഡി മാനിയയോടിപ്പം അതെ പോലെ കോൺഗ്രസിലും വളർന്നു വന്ന കാതലായ മാറ്റമാണ് .
സംഘടന രാഷ്ട്രീയത്തെ പാർശ്വവൽക്കരിച്ചു വ്യക്തി കേന്ദ്രീകൃത അധികാര മാനേജ്‌മെന്റ് വന്നതോട് കൂടി രാഷ്ട്രീയം പെർസെപ്‌ഷൻ യുദ്ധങ്ങളായി ചുരുങ്ങി . അവിടെ സംഘടനയിൽ തന്നെ വിശ്വാസവും വിശ്വാസ്യതയും കുറഞ്ഞു . ലോയൽറ്റി നെറ്റ്വർക്കുകളും സ്തുതി പാഠകർ കൂടി . അങ്ങനെ നേതാവിന്റെ ലോയൽറ്റി കൂട്ടിയവർക്ക് സ്ഥാനങ്ങളും മാനങ്ങളും കിട്ടി . ജയിക്കാനായി ജനിച്ചവൻ എന്ന് തോന്നുന്ന നേതാക്കൾക്ക് മാർഗം പ്രശ്നമല്ല അധികാരം നില നിർത്താൻ വേണ്ടി എന്ത് കള്ള കളി കളിച്ചാലും കുഴപ്പമില്ല എന്ന് ഇൻസ്‌ട്രേമെന്റൽ ലോജിക് പ്രവർത്തന നിരതമായി .അതിൽ രാഷ്ട്രീയ ധാർമ്മികത്തിനോ പ്രത്യയശാസ്ത്രത്തിനോ വാചക മേളയിൽ കൂടുതൽ പങ്കില്ലാതായി .
രാഷ്ട്രീയം നേതാക്കൾ തമ്മിലുള്ള പെർസെപ്‌ഷൻ യുദ്ധമാകുമ്പോഴാണ് മീഡിയ മീഡിയേഷൻ അതി പ്രധാനമായി .മാധ്യമ മുതലാളികൾ അധികാരത്തിന്റ ദല്ലാളുമാരായി .അവർ മേജർ സ്റ്റേക് ഹോൾഡേഴ്സ് ആയതിനാൽ നിയമ സഭയിലും പാർലമെന്റിലും കയറിപറ്റി .ഗ്രാസ് റൂട്ട് നേതാക്കൾക് പഞ്ചായത്ത് കൊണ്ട് തൃപ്തി പെടേണ്ടി വന്നു പിന്നെ അതിനും വണ്ടിയും അധികാര സന്നാഹവു ഉള്ളതിനാൽ അടിത്തട്ടിലെ മെയിന്റനൻസ് മാനേജറുമാർ സമരങ്ങളും സമ്മേളങ്ങളും നടത്തി സാനിധ്യവും അറിയിച്ചു .മിക്ക മുഖ്യധാരാ പാർട്ടികളുടെയും നേതാക്കളുടെ ആവറേജ് ഏജ് കൂടി .പുതിയ നേതൃത്വ ഗുണവും വിദ്യഭ്യാസവുമുള്ള ചെറുപ്പക്കാരുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ചോയിസ് അല്ല ഇന്ന് കക്ഷി രാഷ്ട്രീയം .
അങ്ങനെ കക്ഷി രാഷ്ട്രീയ സംഘടന അടിയിൽ നിന്ന് ചതുക്ക് പിടിച്ചപ്പോഴാണ് ബാക്ക് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ജാതി മത സംഘടനകൾ തലപൊക്കി ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീത്തിൽ ഇടപെടാൻ തുടങ്ങിയത് . അവർ താക്കോൽ സ്ഥാനവും ജാതിയും അഞ്ചാം മന്ത്രിയും എല്ലാം വച്ച പച്ച ജാതി മത വർഗീയ രാഷ്ട്രീയം പറയാൻ തുടങ്ങി .മോഡി മൂഡിൽ ഉള്ള മാധ്യമങ്ങൾ ഏറ്റു പാടി .
പെർസെപ്‌ഷൻ യുദ്ധത്തിൽ പെണ്ണും സെക്‌സും ഇക്കളി രാഷ്ട്രീയവും എന്തും സ്വാഭാവികമായി .എത്ര തരം താണ വാക്കുകളും പ്രവർത്തികളും വ്യക്തിഗത വെറുപ്പും സാധാരണമായി . നാടിന്റെ പ്രശ്നങ്ങളോ ഭാവിയെ രാഷ്‌ടീയ പ്രത്യയ ശാസ്ത്രങ്ങളോ ഉടനടി അത്താഴ ചർച്ചയിൽ എരിവും പുളിവും ഇല്ലാത്ത ബോറിങ് ടോപിക്കായി . അതിന് പകരം ഉടനടി പെർസ്‌പെഷൻ ബാറ്റിലിന് വേണ്ട ഇല്ലാത്ത ഇഷ്യൂകൾ ഉപ്പും എരിവും ചേർത്ത് ഊതി പെരുപ്പിച്ചു . മുല്ലപ്പെരിയാർ, സരിത സ്മാർത്ത വിചാരം , ഒരു ചോദ്യപേപ്പറിൽ തുടങ്ങി കൈവെട്ട് , ഹദിയ /അഖില വിവാദം , ചുംബന സമരം എല്ലാം ഉടനടി മീഡിയ മസാലയും രാഷ്ട്രീയം പെർസെപ്‌ഷൻ ബാറ്റിലുമാക്കി യഥാർത്ഥ ജനാധിപത്യ സംഘടന രാഷ്ട്രീയത്തെ കുളിപ്പിച്ചു കിടത്തിയിട്ട് ഒരു തരം നിഴൽ യുദ്ധ പൊറാട്ടു നാടക പ്രകടനമായി കക്ഷി രാഷ്ട്രീയം മാറി .എന്നും രാവിലേ നേതാക്കൾ ചിന്തിക്കുന്നത് നാടിനെയും നാട്ടു കാരെയും കുറിച്ചല്ല .ഇന്ന് മീഡിയയിൽ എങ്ങനെ പെർഫോമൻസ് ചെയ്യാം എന്നാണ് .സാമൂഹിക മാധ്യമങ്ങൾ ഇതിന്റ പരിച്ഛേദമാണ് .
ഒരു ഭാഗത്തു രാഷ്ട്രീയ പാർട്ടി സംഘടനകൾ അടിയിൽ നിന്ന് ചതുക്കു പിടിച്ചു ക്ഷീണിക്കുമ്പോൾ മറു ഭാഗത്തു ജാതി മത വർഗീയ സംഘടനകൾ അവരുടെ സംഘ ബലം പിന്നാമ്പുറത്തു നിന്ന് തെരുവിലിറക്കി സാന്നിധ്യമായി .ക്ഷീരമൊരുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന് മട്ടിൽ ഭൂരിപക്ഷം മീഡിയയും വിഷ്വലിന്റെ പിറകെ പാഞ്ഞു അന്നന്നത്തെ അന്തി മസാലക്കുക്കുള്ള വകയൊരുക്കുന്ന ഉടനടി രാഷ്ട്രീയ പെർസെപ്‌ഷൻ നാടകത്തിന് വേദിയൊരുക്കുന്നു .രാഷ്ട്രീയം അവിടെ ഒരു മണിക്കൂറത്തെ ഉപരിപ്ലവമായ പ്രകനപരമായ വാചക കാസർത്തുകളായി ചുരുങ്ങുന്നു
സ്വന്തമായി ദർശനങ്ങളോ നാടിന് വേണ്ടി വലിയ സ്വപ്നങ്ങളോ ഇൻസ്പിയറിങ് ആയ അജണ്ടകളോ ഇല്ലാത്തപ്പോഴാണ് മറ്റുള്ളവരുടെ വിഴുപ്പലക്കി പഴി ചാരി പൊറാട്ടു നാടക രാഷ്ട്രീയം ഒരു തരം നിഴൽ യുദ്ധകളിക്കുന്നത് .ഇതിൽ എനിക്ക് എന്ത് മൈലേജ് തടയും എന്ന് നേതാക്കളുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള ലോജിക്കിൽ വെളിയിൽ വാചക മേള നടത്തുന്ന സ്യൂഡോ രാഷ്ട്രീയമാണ് കേരളത്തെ ബാധിച്ചിരിക്കുന്ന കക്ഷി രാഷ്ട്ടീയ പ്രതിസന്ധി .
1980കളിൽ കരുണാകനും ഈ എംഎസും വളർത്തിയ യൂ ഡി എഫ് -എൽഡി എഫ് ചേരുവ അടിച്ചു പഴി ചാരി പരസ്പരം ചെളിവാരി എറിഞ്ഞു സ്വയം നശിക്കുന്നിടത്തു അവരുടെ റഫറൻസ് പോയിന്റ് ഇന്ന് മോഡിയും സംഘവും ആയിരിക്കുന്നത് ഉടനടി രാഷ്ട്രീത്തിന്റ ദർശിനിക ധാർമ്മിക പാപ്പരത്തമാണ് . ശബരി മല വച്ച് കളിക്കുന്ന ഈ രാഷ്ട്രീയ നാടകം കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ദുരന്തത്തെയാണ് കാണിക്കുന്നത് .
ഈ കക്ഷി രാഷ്ട്രീയ ദുരന്തത്തിൽ നിന്ന് കര കയറി എങ്ങനെ ഒരു പുതിയ കേരളവും രാഷ്ട്രീയവും രൂപ്പെടുത്താം എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു .
ജെ എസ് അടൂർ

Wednesday, November 21, 2018

മാധ്യമ കച്ചവടങ്ങൾ എങ്ങനെയാണ് ഇങ്ങനെയൊക്കെ ആയത് .?


കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങൾ കഴിഞ്ഞ എത്രയോ ദിശകങ്ങളായി മേധാവിത്ത അധികാര സ്വരൂപങ്ങളുടെ ആശ്രിതരായാണ് വളർന്നത് .വ്യവസ്ഥാപിത മാധ്യമ കോർപ്പറേറ്റ് എന്നത് ഇന്ന് ഒരു കച്ചവട -രാഷ്ട്രീയ ലോജിക്കിൽ ഓപ്പറേറ്റ് ചെയ്യുന്ന എന്റർടൈൻമെന്റ് ബിസിനസ് സംരഭമാണ് .
വ്യവസ്ഥാപിത മാധ്യമ ബിസിനസ് രണ്ടു തരത്തിൽ ഉണ്ട് . ഒന്ന് കോർപ്പറേറ്റ് ബിസിനസ് ഗ്രൂപ്പുകൾക്ക് രാഷ്ട്രീയ സ്വാധീനം നേടാനുള്ള ഉപാധി . അല്ലെങ്കിൽ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾക്ക് അല്ലെങ്കിൽ ജാതി -മത സംഘടനകൾക്കു അവരുടെ രാഷ്ട്രീയം വിൽക്കാനുള്ള ഉപാധി .മൂന്നാമതായി മാധ്യമ കച്ചവടം നടത്തി കാശുണ്ടാക്കി പിൻ രാഷ്ട്രീയം കളിക്കുന്നവർ . ആത്മീയ വ്യാപാരി വ്യവസായികളും അവരുടെ വിപണ തന്ത്രത്തിന് ടെലിവിഷൻ മാധ്യമത്തെ സജീവമായി ഉപയോഗിക്കുന്നുണ്ട് .Media has become a means for marketing politics , religion and products of companies . Media mediate at the market place and cease to be a mode of expression of the civil society .മാധ്യമങ്ങൾ അധികാര വിനിമയ വ്യപാര വ്യവസായവും, അതിലുള്ള ഒരു വലിയ പങ്ക് അധികാര ദല്ലാൾപണിയുമാണ് ചെയ്യുന്നത് .
ഇന്ന് മാധ്യമങ്ങൾ റിയൽ എസ്റ്റേറ്റ് ബിസിനസ് പോലെയാണ് .അല്ലാതെ ജനാധിപത്യത്തിന്റ നാലാം തൂണോ ഫോർത്ത് എസ്റ്റേറ്റും ഒന്നുമല്ല .പഴയ ലിബറൽ യുഗത്തിൽ ബിസിനസ്‌ മോഡലിൽ കുറെ എഡിറ്റോറിയൽ സ്വാതത്ര്യമൊക്കെയുണ്ടായിരുന്നു .പക്ഷെ നിയോ ലിബറൽ കോർപ്പറേറ്റ് മോഡൽ വന്നതോട് കൂടി മാധ്യമം മാർക്കറ്റിലെ ഒരു പ്രോഡക്റ്റ് ആയി മാറി .ജേണലിസ്റ്റുകൾ ഒരു പ്രൊഫെഷണൽ തൊഴിൽ വർഗ്ഗവും .അതിൽ ഏർപ്പെടുന്നവർക്ക് സ്കിൽ ബേസ്ഡ് പരിശീലനം നൽകാൻ ബിസിനസ് സ്കൂളുകൾ എന്നത് പോലെ എല്ലായിടത്തും മീഡിയ സ്കൂളുകൾ കൂണ് പോലെ മുളക്കാൻ തുടങ്ങിയത് തൊണ്ണൂറുകളിലാണ് . എൺപതുകൾവരെ മാധ്യമ പ്രവർത്തകരിൽ ഭൂരിഭാഗവും അവരുടെ സിവിൽ സൊസൈറ്റി ആക്ടിവിസത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തനത്തിൽ എത്തിപെട്ടതാണ്. അവരിൽ പലർക്കും സാമൂഹിക രാഷ്ട്രീയ നിലാപാടുകൾ ഉണ്ടായിരുന്നു . ഇന്ന് സ്കിൽ ആണ് ആവശ്യം .നിലപാടുകൾ അനാവശ്യമാണ് . അവർക്ക് ആർക്ക് വേണ്ടിയും സമർത്ഥമായി കുഴലൂതാൻ ഉള്ള പ്രൊഫഷണൽ സ്കിൽ ആണ് ആവശ്യം . നിലപാടുകൾ ഉള്ളവരെ 'പൊളിറ്റിക്കൽ ' ബാഗേജ് ' എന്ന് പറഞ്ഞു ഒഴിവാക്കുന്ന പ്രവണതയുമുണ്ട്.
ടൈമ്സ് ഓഫ് ഇന്ത്യ തുടങ്ങി വച്ച സമീർ ജയിൻ മാർവാടി മാർക്കറ്റ് മോഡലിൽ ഉണ്ടായിരുന്ന ബിസിനസ് ലോജിക്ക് എല്ലാവരും പിന്തുടരാൻ തുടങ്ങി .അതിൽ ഒന്നാമത്തത് മീഡിയ ഒരു മാർക്കറ്റ് പ്രോഡക്ട് ആണെന്നും ന്യൂസ് അഡ്വെർടൈസ്‌മെന്റിനിടക്ക് വിളമ്പണ്ട ഒന്നാണ് എന്നു .വരുമാനം അധവാ റെവന്യൂ വർധിപ്പിച്ചു ചിലവ് ചുരുക്കി ലാഭം കൂട്ടുക എന്നെ സാധാരണ ലാഭ കച്ചവട മോഡൽ . അന്നന്ന് മാർക്കറ്റിലും ഭരണത്തിലും ഉള്ളവർക്ക് അനുസരിച്ചു കാറ്റ് അറിഞ്ഞു തൂറ്റി ബിസ്നസ് വർധിപ്പിക്കുക . പ്രോഫിറ്റ് ഈസ് ഇൻഡിസ്‌പെൻസിബിൾ .എഡിറ്റോറിയൽ ഈസ് ഡിസ്പെൻസിബിൾ എന്ന ലോജിക്കിൽ സ്വതന്ത്ര മാധ്യമ ധർമം എന്നതിനെ കൊന്നു കുഴിച്ചു മൂടിയിട്ട് പത്തു മുപ്പതു വർഷമായി . അന്ന് തൊട്ടാണ് പത്രങ്ങളുടെ ഒന്നാം പേജ് കോർപ്പറേറ്റ്- സർക്കാർ പരസ്യ പേജുകളായി രംഗ പ്രവേശനം ചെയ്തത് .
വ്യവസ്ഥാപിത മീഡിയ ഇന്ന് കാറ്റ് വീശുന്നിടത്തേക്കു പോകുന്ന ഒരു കൺഫെമിസ്റ്റ് ബിസിനസ് -രാഷ്ട്രീയ സംരംഭമാണ് . അതിൽ ജേണലിസ്റ്റ്കൾ ശമ്പളം മാർക്കറ്റ് റേറ്റിൽ വാങ്ങി എല്ലാം കോർപ്പറേറ്റുകളെയും പോലെ എപ്പോൾ വേണമെങ്കിലും ഹയർ ചെയ്യുകയോ ഫയർ ചെയ്യപ്പെടാവുന്ന കോൺട്രാക്ട് ജീവനക്കാർ മാത്രമാണ് . അവർക്ക് അവരുടെ ജോലി സംരക്ഷിക്കുക എന്നതിൽ കവിഞ്ഞ പ്രത്യേക സ്റ്റേക് ഒന്നുമില്ല .അവർ പത്രത്തിൽ എന്ത് എഴുതണമെന്നും എന്ത് ന്യൂസ് കൊടുക്കണം എന്നും മറ്റുമുള്ള എഡിറ്റോറിയൽ പോളിസിയുടെ ചുക്കാൻ മുതലാളിയുടെ ലാഭ താല്പര്യങ്ങളിലാണ് . പല മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ എഴുതുന്നത് അവരുടെ മാധ്യമ എഡിറ്റോറിയൽ പോളിസിയിൽ നിന്ന് വേറിട്ടതാകുന്നത് അതുകൊണ്ടാണ്
ഇതെങ്ങനെയാണ് സംഭവിക്കുന്നത് ? മീഡിയ ഭരണ വർഗ്ഗത്തിന്റ കുഴലൂത്തുകാർ ആകുന്നത് സർക്കാർ പരസ്യം എന്ന സുപ്രധാന വരുമാനത്തിലൂടെയാണ് .ഈ കാര്യം ആദ്യം തൊട്ട് ഏറ്റവും ഭംഗിയായി ഉപയോഗിച്ചത് മോഡി സാർ ആണ് .വൈബ്രന്റ് ഗുജറാത്ത് എന്ന ക്യാമ്പയിൻ പത്രങ്ങളെ പരസ്യ ബ്ലൈറ്സിലൂടെ എങ്ങനെ കൈയ്യിൽ എടുക്കാം എന്നതിന്റ ഉദാഹരമാണ് .2008ഇൽ മോഡി 2014 ലേക്കുള്ള ക്യമ്പയിൻ തുടങ്ങിയത് ഇന്ത്യയിലെയും പല സംസ്ഥാനത്തെയും വ്യവസ്ഥാപിത മീഡിയക്ക് കാശു എറിഞ്ഞാണ് . ഇതിലൂടെ 2002 ലെ കാര്യങ്ങൾ വ്യവസ്ഥാപിത മീഡിയ മറന്നു .പിന്നീട് അദ്ദേഹം ഇതേ പണി ലോകത്തെ നല്ല പി ആർ എജെൻസിയെ വാടകക്ക് എടുത്തു പെയ്ഡ് ന്യൂസിലൂടെ ന്യൂസും, വ്യൂസും പ്ലാന്റ് ചെയ്ത് മീഡിയയെ വാടകക്കെടുക്കുന്നു.. .മൂന്നാമത് ക്രോണി ക്യാപിറ്റലിസ്റ്റ് നെറ്റ്വർക്കിലൂടെ അഡ്വെർടൈസ്‌മെന്റ് വഴി മീഡിയയെ വാങ്ങി .അങ്ങനെയാണ് അണ്ണാ ഹസാരെ മുമ്പിൽ വച്ച് ആന്റി കറപ്‌ഷൻ ക്യമ്പയിൻ ഒരു പ്രൊ മോഡി മീഡിയ ക്യാമ്പയിൻ ആക്കി തരംഗം സൃഷ്ട്ടിച്ചു ഭരണം പിടിച്ചെടുത്തത് .
ഇപ്പോൾ വ്യവസ്ഥാപിത മീഡിയ ബിസിനസ് സംഘ ഗാനം പാടുന്നത് ഒരു രാഷ്ട്രീയ ഇൻവെസ്റ്റ്‌മെന്റ് ബിസിനസ്സിന്റ ഭാഗമായാണ് .ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരസ്യത്തിന് വേണ്ടി പണം ചിലവാക്കുന്നത് ബി ജെ പി സർക്കാരാണ് .പരസ്യങ്ങൾ പല രീതിയിൽ ആണ് .
ഒന്നാമതായി സർക്കാരിന്റ പരസ്യ വിഭാഗത്തിന്റ ബജറ്റ്‌ വർധിപ്പിച്ചു .രണ്ടാമതായി പൊതു മേഖല സ്ഥാപനങ്ങളിലൂടെ പരസ്യം കൊടുത്തു .മൂന്നാമതായി സർക്കാർ മാധ്യമങ്ങളിലൂടെ ട്രെൻഡ് സെറ്റ് ചെയ്ത് .അത് മാത്രമല്ല റിലേയെൻസ് ജിയോ ക്യാമ്പയ്‌നിൽ പ്രധാന മന്ത്രി വന്നത് ഒരു സിഗ്നലിങ് ആണ് .പരസപരം എൻഡോഴ്സ് ചെയ്യുന്ന രണ്ട് ബ്രഡുകൾ പാട്ണർഷിപ്പിൽ ആണ് എന്ന് പരസ്യ ബ്ലൈറ്സിലൂടെ മാധ്യമങ്ങളെ അറിയിച്ചു .നാലാമത്തെ സ്ട്രാറ്റജി ക്രോണി ക്യാപ്പിറ്റൽ നെറ്വർക്കിനെകൊണ്ട് മീഡിയ മാർകെറ്റിൽ നിന്ന് വിലക്ക് വാങ്ങുക എന്ന തന്ത്രവും പിന്നെ റിപ്പബ്ലിക് ജനം ടിവി പോലുള്ള സംഘ സംരംഭങ്ങളിൽ ഇൻവെസ്റ്റ്‌ ചെയ്യിക്കുക
അഞ്ചാമത്തെത്, പബ്ലിക് റിലേഷൻ കോണ്ട്രാറ്റുകളിലൂടെ പ്രാദേശിക മാധ്യമങ്ങളെ വാടകക്ക് എടുത്തു മാമ പണി ചെയ്യുക എന്നതാണ് .കേരളത്തിൽ ഉൾപ്പെടെ ഈ പി ആർ കൺസൾട്ടിങ് ബിസിനസ് പല രീതിയിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് .ഇതിൽ മാനേജ്മെന്റുംമായും ജേണലിസ്റ്റ്കലെയും ഒപ്പീനിയൻ മേക്കേഴ്സിനെയും കൈയ്യിൽ എടുക്കാൻ പല വിദ്യകളുമുണ്ട് . ഫോറിൻ ജങ്കറ്റും ഫാമിലി ഹോളിഡേയും മുതൽ മറ്റ് 'ഹോസ്പിറ്റാലിറ്റികൾ ' വരെ .ഈ മൂന്നാമത്തെ ഇനത്തിൽ ഏറ്റവു കൂടുതൽ ഇൻഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് നടത്തിയിരിക്കുന്നത് പരിവാർ ക്രോണികളാണ് .
അത് പോലെ 2012 മുതൽ സോഷ്യൽ മീഡിയയിൽ ട്രെയിൻ ചെയ്തത് ഇരുപതിനായിരം പേരെയാണ് .വിദേശ ഇൻഡ്യാക്കാരുൾപ്പെടെ .അവർക്ക് എങ്ങനെ ഒരു നുണ പല പ്രാവശ്യം പറഞ്ഞു കോമൺസെൻസ് ആകാമെന്ന് വിദഗ്ദ്ധർ ഡെമിനിസ്ട്രേറ്റ് ചെയ്ത് കൊടുത്തു . അങ്ങനെ വ്യവസ്ഥാപിത മീഡിയയിലും സാമൂഹ്യ മാധ്യമത്തിലും ഒരു നവ യാഥാസ്ഥിതിക ക്രോണി ക്യാപ്പിലിസ്റ്റ് തരംഗം ഉണ്ടാക്കിയാണ് മോഡി പിടിച്ചു നിൽക്കുന്നത് .രാഹുൽ ഈശ്വറും തൃപ്തി ദേശായിയും ഒക്കെ ഇതിന്റ കാലാൾപ്പറ്റയിലുള്ളവരാണ്.
കേരളത്തിൽ ഏഷ്യ നെറ്റ് ന്യൂസും അതുപോലെ ജനം ടിവി യുമൊക്കെ സംഘപരിവാർ ക്രോണി ഇൻവെസ്റ്റ്മെന്റ് ഫ്രെയിംവർക്കിൽ ഉള്ളതാണ് . ദേശീയതലത്തിൽ നുണ കളുടെ റിപ്പബ്ലിക് ആയ ചാനലും ക്രോണി ക്യാപ്പിറ്റലിസ്റ്റ് മാധ്യമ ബിസിനസ്സാണ് .മാത്രഭൂമി ഇന്ന് ഒരു മുഴുവൻ കച്ചവട സാരംഭമാണ് മോനോനിൽ നിന്ന് പി വി ചന്ദ്രനിലേക്കുള്ള ദൂരം വലുതാണ് .കേരളത്തിലെ ആദ്യത്തെ ക്യപിറ്റില്സ്റ്റ് സംരംഭം മനോരമയാണ് .ഏറ്റവും ലാഭത്തിൽ ഓടിക്കാൻ ടയിംസിലെ സമീർ ജെയിൻ മോഡൽ ഒരു ബെനെവലെന്റ ഫ്യുഡൽ മോഡലിൽ വളരെ പ്രൊഫെഷണൽ ആയി ചെയ്യുന്ന ബിസിനസ് . സദ്ദാം ഹുസൈനെ വിപ്ലവകാരിയാക്കുന്നതോ , എല്ലാ ജാതി മത സംഘടനകളുടെ ആചാര അനുഷ്ഠാനങ്ങൾ പരിപോഷിക്കുന്നതോ എല്ലാം മാർക്കറ്റ് നില നിർത്താനുള്ള തന്ത്രങ്ങളാണ് .അതിൽ ഒരു മാധ്യമ ധർമ്മവും ഇല്ല . ഉള്ളത് ശുദ്ധമായ മാധ്യമ കച്ചവട വിപണ തന്ത്രം മാത്രമാണ് .
ഇവരെല്ലാം ഏറ്റവും ഡോമിനെന്റ് ആയ അധികാര വിന്യാസങ്ങളോട് ഒരുമിച്ച് നിൽക്കും . കോൺഫെമിസ്റ്റ് നവയാഥാസ്ഥിതിക ലാഭ കച്ചവടം പിന്തുടരുന്നവർ . ഇവരോടൊക്കെ മത്സരിക്കാൻ ഇറങ്ങിയിരിക്കുന്ന പുത്തൻ കൂറ്റുകാരായ നവ മാധ്യമ സംരംഭകർ if you can't beat them , join them എന്ന ലോജിക്കിൽ കാറ്റിനൊപ്പം തൂററി പിടിച്ചു നില്കുകുക എന്ന സർവൈവൽ ഇന്സ്ടിക്റ്റിലാണ് തരാ തരം പോലെ പാട്ട് പാടുന്നത് .മാധ്യമ ധർമവും കൊണ്ട് ഹിറ്റും ലാഭവും കൂടില്ല എന്ന് തിരിച്ചറിഞ്ഞു മാസ മാസം കൃത്യമായി ശമ്പളം കൊടുക്കാൻ വേണ്ടി പ്രായോഗിക മാധ്യമ ബിസിനസ് നടത്തുന്നു എന്ന് മാത്രം . അവരുടെ ബോട്ടം ലൈൻ എന്ത് തരികിട കാണിച്ചും ഹിറ്റുകൾ കൂട്ടി ഗൂഗിൾ , ഫേസ് ബുക്ക് , യു റ്യുബ് പരസ്യങ്ങൾ കൂട്ടി മാർകെറ്റിൽ പിടിച്ചു നിൽക്കുകയെന്നതാണ് കാര്യം .
നാളെ രാഹുൽ ഗാന്ധി വന്നാൽ സർക്കാർ പരസ്യ പൊളിറ്റിക്സ് മാറിയാൽ അവർ ആ പാട്ടു പാടും .കേരളത്തിൽ ഇന്ന് മാർക്കറ്റിലും അധികാര വിനിമയത്തിലെ മാധ്യമ വ്യവഹാരങ്ങളിലും മേൽക്കോയ്‌മ പുലർത്തുന്നത് ഒരു സവർണ്ണ യാഥാസ്ഥിതിക വർഗ്ഗമാണ് . ജനസംഖ്യയിൽ ന്യൂന പക്ഷമെങ്കിലും പഴയ തിരു -കൊച്ചി സവർണ്ണ വരേണ്യ വിഭാഗമാണ് മാധ്യമ ബസുന്സ്സിലും മാധ്യമ പ്രവർത്തകരിലും ബഹു ഭൂരിപക്ഷം .സോഷ്യൽ മീഡിയയിലും പ്രബല സാനിധ്യമാണ് അവർ ആരൊക്കെയെന്നത് 1894ഭാഷ പോഷിണി സഭയിലെ അംഗത്വം നോക്കിയാൽ അറിയാം . അതെ തിരു -കൊച്ചി മേൽക്കോയ്‌മ നെക്സസ് പലതരത്തിൽ കേരളത്തിലെ അധീശ വിഭാഗമാണ് .അതിന് പുറത്തു നിന്ന് വന്ന ഒരു മുഖ്യമന്ത്രി വന്നാൽ പലർക്കും ദഹിക്കില്ല . ചിലർ വീടിനുള്ളിലും ചിലർ വീടിന് വെളിയിലും ജാതിപ്പേര് വച്ച് ചീത്ത വിളിക്കുന്നത് യാദൃശ്ചികമല്ല .
പിന്നെ വിഭാഗീയ സെക്ടേറിയൻ രാഷ്ട്രീയമായിരുന്നു കേരള രാഷ്ട്രീയത്തിൽ 1892 ഇലെ മലയാളി മൊമ്മോറിയൽ മുതലുള്ള ഡി എൻ എ . നവോത്‌ഥാന തൊലിപ്പുറ ചരിത്ര പാഠങ്ങളുടെ പിന്നാമ്പുറങ്ങളിൽ അത് പല പുരോഗമന -ജനാധിപത്യ രൂപങ്ങളിൽ പോലും സജീവമായിരുന്നു . അന്നും ഇന്നും ഇതിന്റ അരങ്ങു തിരുവിതാംകൂർ -കൊച്ചി മേഖലയിൽ ആണ് .പത്ര മാധ്യമങ്ങളിലും ഈ മേൽക്കോയ്‌മ കാണാം .1920 കളിലും 1930 കളിലും ഇവിടെ സെക്ടേറിയൻ രാഷ്ട്രീയമുണ്ടായിരുന്നു .വിമോചന സമരം ഒരു സവർണ്ണ വരേണ്യ അസ്സെര്ഷനും സെക്ടേറിയൻ രാഷ്ട്രീയവുമായിരുന്നു .അതിലും തിരുവിതാകൂർ -കൊച്ചി പ്രധാന കളമായിരുന്നു .കേരള കോൺഗസ്സിന്റ ഉത്ഭവം തന്നെ ഈ സവർണ്ണ നായർ -നസ്രാണി നെക്സസ് ആയിരുന്നു .പലപ്പോഴും ബാക്ഗ്രൗണ്ടിലെ സബ് ടെക്സ്റ്റുകൾ മറനീക്കി പുറത്തു വരും .
അത് കൊണ്ടാണ് സവർണ്ണ പൂരിത മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും വിശ്വാസി ഭക്ത സമൂഹവും ഒരേ പാട്ടുകൾ പാടുന്നത് .
ജെ എസ് അടൂർ

Friday, November 16, 2018

നെഹ്രു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ : ഇന്ത്യന്‍ സാമ്പത്തികവും രാഷ്ട്രീയവും

വിഷയം നെഹ്‌റുവിയൻ സാമ്പത്തിക പോളിസി ഫ്രെയിംവർക്കും റാവു -മൻമോഹൻ സിങ് സാമ്പത്തിക ഫ്രെയിംവർക്ക് മാണ്.
പലരും വിചാരിക്കുന്നത് ഇന്ത്യൻ സാമ്പത്തിക വളർച്ച 1992 ൽ റാവു -മൻമോഹൻ നാളുകളിൽ വന്ന ഒരു പ്രതിഭാസം ആണെന്നതാണ്. അതല്ല എന്നാണ് എന്‍റെ പക്ഷം . മറ്റു ചിലർ വിചാരിക്കുന്നത് 1947 മുതൽ ഇന്ത്യ ഒരു ഫ്രീ മാർക്കറ്റ് ഇക്കോണമി ആയിരുന്നു എങ്കിൽ ഇന്ത്യ ഇപ്പോൾ ഒരു സൂപ്പർ പവർ ആയിരുന്നേനെ എന്നാണ്. എന്‍റെ പക്ഷം നെഹ്‌റു ഒരു മിക്സഡ് ഇക്കോണമി സോഷ്യലിസ്റ് പ്ലാൻഡ് ഇക്കോണമി മോഡൽ നടത്തിയില്ലായിരുന്നു എങ്കിൽ ഇന്ത്യ ഈ നിലയിൽ എത്തുകയില്ലായിരുന്നു. മാത്രമല്ല ഇന്ത്യയുടെ ഇന്‍ടെഗ്രറ്റിക്ക് അത് ദോഷമായേനെ . ഡീ കൊലനിസെഷന്‍ കഴിഞ്ഞു ഫ്രീ മാര്കെട്ടു ഇക്കൊനമിയും അമേരിക്കന്‍ ലൈനും പിന്തുടര്‍ന്നു ജനാധിപത്യ രാജ്യമായി നിലകൊണ്ട ഒരു രാജ്യവും ഇല്ല. ഒരു ഉദാഹരണം ഫിലിപ്പീന്‍സ് ആണ്. അവിടെ മാര്‍ക്കോസ് ഭരണത്തിന്‍റെനാളുകള്‍ അവരോട് ചോദിക്കുക. പിന്നെ ഇന്തോനേഷ്യയില്‍ സുഹാര്‍തോ. ഒരു പാടു ഉദാഹരങ്ങള്‍ ഉണ്ട്. അവിടെയാണ് നെഹ്രുവിന്‍റെ ദീര്‍ഘ വീക്ഷണത്തിന്‍റെ പ്രസക്തി . തെക്ക് കിഴക്കേ ഏഷ്യയില്‍ ഫ്രീ മര്കെറ്റ് ഇക്കണോമി ഉണ്ടാക്കിയതു ഏകാധിപതികളെയും , ഒലിഗാര്‍ക്കുകളെയും ആണ്.
1947ലെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക-സാമൂഹിക- രാഷ്ട്രീയ അവസ്ഥ അറിയുന്ന ആരും ഒരു മുഴുവൻ ഫ്രീ മാർക്കറ്റ് ഇക്കോണമിയിലേക്കു പോകാനുള്ള ത്രെഷോൾഡ് കപ്പാസിറ്റി ഇന്ത്യക്ക് ഉണ്ടായിരുന്നു എന്ന് പറയുകയില്ല . താരതമ്മ്യേന നേരത്തെ അമേരിക്കൻ ലൈൻ സ്വീകരിച്ച ഒരൊറ്റ ഏഷ്യൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ജനാധിപത്യ രാജ്യങ്ങൾ ആയി നിലകൊണ്ടില്ലന്നു മാത്രമല്ല പലതും ചിന്ന ഭിന്നമാകുകയും ഏകാധിപത്യത്തിലേക്ക് പോകുകയും ചെയ്തു. സൌത്ത് ഏഷ്യയിൽ ഫ്രീ മാര്‍കെറ്റു നയങ്ങള്‍ കൊണ്ട് വന്നത് ശ്രീ ലങ്കയാണ്‌ .അതിന്റെ പരിണിത ഫലം നമ്മൾ കണ്ടു നെഹ്‌റു ചെയ്ത ഏറ്റവും വലിയ കാര്യം ഇന്ത്യയുടെ ത്രെഷോൾഡ് ലെവൽ കപ്പാസിറ്റിയിൽ ഇൻവെസ്റ്റ്‌ ചെയ്തു എന്നതാണ്. അതിനു വേണ്ട മൂന്നു ഘടകങ്ങൾ ഇനിസ്റ്റിട്യൂഷനൽ കപ്പാസിറ്റി, പ്രൊഡക്ടീവ് കപ്പാസിറ്റി, ഇൻഫ്രാസ്ട്രക്ച്ചർ കപ്പാസിറ്റി. ഇവയെല്ലാം നയിക്കാൻ ആവശ്യമായ പ്രൊഫെഷണൽ ആൻഡ് സ്കിൽ കപ്പാസിറ്റി. ഈ നാല് കാര്യങ്ങൾ ഇല്ലായിരുന്നില്ലെങ്കിൽ ഇന്ത്യ ഒരുപക്ഷെ ഇങ്ങനെ നില നിൽക്കുക ഇല്ലായിരുന്നു. നെഹ്‌റു ചെയ്ത ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്ന് ചേരി ചേരാ നയവും അമേരിക്കയുടെ മേല്‍കോയ്മ അന്ഗീകരിക്കാത്തതും ആയിരുന്നു. അമേരിക്കന്‍ മേല്കൊയ്മ അംഗീകരിച്ച പാകിസ്ഥാന്‍റെ സ്ഥിതി ഇന്ന് പരിതാപകരമാണ് .
അമ്പത്കളില്‍ ഇൻവെസ്റ്റ്‌ ചെയ്ത ആ വിഷന്റെ ഫലം കണ്ടു തുടങ്ങിയത് എൺപത് മുതലാണ്. അതിന്റെ ഫലമായാണ് ഇന്ത്യക്ക് ഗ്ലോബൽ മാർകെറ്റിൽ കൊമ്പെടെറ്റിവ് ആകാനുള്ള കപ്പാസിറ്റിയുണ്ടായത്. ആ വിഷനിൽ നിന്ന് ഉണ്ടായതാണ് ഇന്ത്യൻ സോഫ്റ്റ്‌വെയർ മുന്നേറ്റം. അവരെല്ലാം പഠിച്ചത് ഇന്ത്യയില്‍ തന്നെയാണ് . ഞാൻ 25 കൊല്ലം പൊതു വിദ്യാഭ്യാസം ചെയ്യുവാൻ ഫീസ് വെറും പേരിനു വേണ്ടി ചിലവഴിച്ചത് പതിനായിരം രൂപ പോലും വരില്ല. ഞാൻ ഇന്ന് ഗ്ലോബലി കോംപീറ്ററ്റിവ് മാർകെറ്റിൽ വിജയിച്ചത് നെഹ്‌റു വിഭാവനം ചെയ്ത ദേശിയ ഉന്നത വിദ്യഭ്യാസം കൊണ്ടാണ്. നെഹ്രുവിന്റെ ആ വിഷൻ ഇല്ലായിരുന്നവെങ്കിൽ , വര്‍ഗീസ്‌ കുര്യനോ , നാരായണ മൂർത്തിയോ, അബ്ദുൽ കലമോ, അമർത്യ സെന്നോ, മൻമോഹൻ സിംഗോ ഉണ്ടാകില്ലായിരുന്നു. പിന്നെ എൺപത്കൾ മുതലായ സാമ്പത്തിക വളർച്ചക്ക് പല കാരണങ്ങൾ ഉണ്ട്. നരസിംഹ റാവുവും മൻമോഹൻ സിങ്ങും ലോക മാറ്റങ്ങൾക്ക് അനുകൂലമായി കാറ്റിനു അനുസരിച്ചു പോകാൻ സാധിച്ചതു നെഹ്‌റു തുടങ്ങി വച്ച മിക്സഡ് ഇക്കോണമി ഫൌണ്ടാഷനില്‍ നിന്നാണെന്ന് മറക്കതിര്‍ക്കുക. ഇന്ന് പല ഇന്ത്യന്‍ കമ്പിനികള്‍ ലോകത്ത് എല്ലയിടത്തും ബിസിനിസ്സ് ചെയ്യുവാന്‍ കപ്പാസിറ്റി ഉണ്ടായത് പ്രൈവറ്റ് സെക്ട്ടരിനെ പ്രോത്സാഹിപ്പിക്കുവാനും വിദേശ മള്‍ട്ടി നാഷണല്‍ കമ്പിനികളില്‍ നിന്ന് സംരക്ഷിക്കുവാനും ഉള്ള നിലപാട് കൊണ്ടാണ് .
ഒരോ സമയത്ത് ഓരോ രാജ്യങ്ങൾ ഒരു പോളിസി തിരഞ്ഞെടുക്കുന്നത് അതാതു നാട്ടിൽ ആളുകളുടെ ആവശ്യം അവകാശങ്ങൾ കണക്കിലെടുത്തും അന്താരാഷ്ട്ര വ്യവസ്ഥയിലെ ഡോമിനെണ്ട് ട്രണ്ടു വച്ചായിരിക്കും. അങ്ങനെയുള്ള ട്രെൻഡിൽ ലോകമാകമാനം നടത്തിയ നിയോ ലിബറൽ സാമ്പത്തിക നയം കൂട്ടത്തിൽ പാടി നടപ്പാക്കുക മാത്രമാണ് മൻമോഹൻ സിങ്ങും ഇപ്പോഴുള്ള സർക്കാരും നടത്തുന്നത്. ഇപ്പോൾ ഉള്ള സർക്കാർ നീയോ കോൺസെർവേറ്റിവ് പൊളിറ്റിക്‌സും നീയോ ലിബറൽ ഇക്കോണമിയും കൂടി കൂട്ടി കേട്ടിട്ടുള്ള ഒരു ഏർപ്പാട് ആണ്. എന്താണ് പ്രശ്നം ? ഈ നീയോ ലിബറൽ മോഡൽ വിദ്യഭ്യാസ സ്കിൽ പ്രൊഫഷണൽ കപ്പാസിറ്റി ഉള്ളവർക്ക് അവസരങ്ങൾ നൽകി ഒരു ഉപരി മാധ്യ വർഗ്ഗ സെഡാൻ ക്ലാസ്സിനെ ഉണ്ടാക്കി. മീഡിയകളെയും ഹെൽത്തും വിദ്യാഭ്യാസവും എല്ലാം പ്രൈവറ്റിസ് ചെയ്തു. ഇന്ന് ഇന്ത്യയിലെ ഒട്ടു മിക്ക സാധാരണക്കാരുടെയും കട ബാദ്ധ്യതക്ക് കാരണം ആശുപത്രി ബില്ലും പിന്നെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടങ്ങള്‍ക്ക് കൊടുക്കുന്ന വലിയ ഫീസുമാണ് . ഇത് കാരണം ഏതാണ്ട് എഴുപത്തി അഞ്ചു ശതമാനം വരുന്ന ഇടത്തരം മധ്യ വർഗ്ഗവും പാവപ്പെട്ടവരും അവസ്സരങ്ങളും അവകാശങ്ങളും നഷ്ട്ടപെട്ടു ഭരണ വ്യവസ്ഥ യോടു കലി പ്പുള്ളവരായി. ഭരണ വ്യവസ്ഥയും കൊണ്ഗ്രെസ്സും ഒന്നാണെന്ന് ബഹു ഭൂരിഭാഗവും ധരിച്ചു . അതിനു ഒരു കാരണം അധികാര-രാഷ്ട്രീയ അഹങ്കാരങ്ങള്‍ കൊണ്ഗ്രെസ്സില്‍ പലയിടതും പന പോലെ തഴക്കുവാന്‍ തുടങ്ങി. ജനത്തിന് വിശ്വാസം നഷ്ട്ടപെട്ടു.
അങ്ങനെയുള്ളവരിൽ ആണ് സ്വത വാദവും മത -, ജാതി തീവ്ര വാദം കൂട്ടുന്നത്. നിയോ ലിബറല്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഏതാണ്ട് 25 % ആളുകള്‍ക്ക് ഒളിഞ്ഞോ തെളിഞ്ഞോ സാമ്പത്തിക നേട്ടം ഉണ്ടായി. അങ്ങനെ നെട്ടമുണ്ടയതില്‍ ഭൂരി പക്ഷവും മേല്‍ ജാതിയില്‍ ഉള്ളവരും, ഭൂമി യുള്ളവരും പ്രൊഫെഷണല്‍ വിദ്യാഭ്യാസത്തിനു അവസരമുണ്ടായവരുമാണ്. ഇന്ത്യയിലെ ഏറ്റവും പണക്കാര്‍ ലോകത്തിലെ വലിയ പണക്കാരായി. അതുകൊണ്ട്പ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടായില്ല. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ഇടത്തരം മദ്ധ്യ വര്‍ഗത്തിലുല്ലവര്‍ക്കോ പവപെട്ടവര്‍ക്കോ നിയോ ലിബറല്‍ നയങ്ങള്‍ കൊണ്ട് നഷ്ടമാണുണ്ടായത്. ഇതില്‍ ദളിത്‌ , ആദിവാസി , വിഭാഗങ്ങള്‍ മാത്രം 25 % ശതമാനം വരും . പിന്നെ ദുരിതം അനുഭവിച്ചത് ഇടത്തരം കര്‍ഷകരും കര്‍ഷക തൊഴിലാളികളും പിന്നെ സ്വയം തൊഴിലുകള്‍ കൊണ്ട് ജീവിക്കുന്ന ഭൂരി പക്ഷം മുസ്ലീങ്ങളും ആണ്. കൊണ്ഗ്രെസ്സിന്റെ കൂടെ നിന്ന് കൊണ്ഗ്രെസ്സിനെ വിശ്വസിച്ച ദളിത്‌ ആദിവാസി, ഫാർമേഴ്‌സ്, ന്യൂന പക്ഷങ്ങൾ റാവു മൻമോഹൻ സിങ് പ്രൊ- റിച്ചു നീയോ ലിബറലിസം നടപ്പാക്കിയതോട് കൂടി അവർ ചതിക്കപ്പെട്ടു എന്ന ഫീലിങ്ങിൽ കോൺഗ്രസിന്റെ അടിത്തറ ഇളകി. ആ അടിത്തറ ഇളക്കിയതിനു പ്രധാന കാര്‍മികത്വം നടപ്പാക്കി എന്നതാണ് റാവു-മന്‍മോഹന്‍ ലീഗസി .
നെഹ്രുവിനും ശാസ്ത്രിക്കും ഒരു വലിയ പരിധി വരെ ഇന്ദിരക്കും
സാധാരണ ജനങ്ങളുടെ പൾസ് അറിയാമായിരുന്നു. അവര്‍ ജനങ്ങളില്‍ നിന്നും ജനകീയ സമരങ്ങളില്‍ നിന്നും സ്വതന്ത്ര ഇന്ത്യയെ സ്വപനം കണ്ടു വളര്‍ന്ന ഒരു തലമുറയായിരുന്നു . അത് കഴിഞ്ഞു വന്ന അർബൻ സെന്റെർ അപ്പർ ക്ലാസ്സ്‌ ലീഡേഴ്‌സ് ആരും ഗ്രാസ് റൂട്ടിൽ പ്രവർത്തിക്കുകയോ ഒരു എം എൽ എ പോലും ആകാത്തവരായിരുന്ന. When the rich and powerful elites took over congress, mass leaders left the party. ഇങ്ങനെയുള്ള ഈ പ്രൊ റിച്ചു അർബൻ സെന്ററിക്ക് നീയോ ലിബറൽ പോളിസി നടത്തി അംബാനിയും അദാനിയും പിന്നെ മറ്റു ശിങ്കിടി മുതലാളികളും സമ്പത്തു വർധിപ്പിച്ചു ഇന്ത്യയുടെ പേർ കാപ്പിറ്റ ഇൻകം വളർത്തിയത് കൊണ്ട് ഈ നാട്ടിലെ അമ്പത് ശതമാനത്തിൽ അധികം വരുന്ന പാവങ്ങൾക്ക് ഒരു കുന്തവും കിട്ടിയില്ല. അവരുടെ കലിപ്പിലാണ് കൊണ്ഗ്രെസ്സ് ഈ പരുവത്തിൽ ആയത്.
അവിടെയാണ് നെഹ്‌റു വ്യത്യസ്‌തനാകുന്നത് കാരണം ഇന്ത്യയെ എങ്ങനെ കണ്ടെത്തണം എന്ന കാഴ്ചപ്പാടും ജനങ്ങളുടെ പൾസ് അറിയാൻ ജനകീയ സമരങ്ങളിൽ പങ്കെടുത്ത വലിയ അനുഭവ ജ്ഞാനവും ആ തലമുറയിലെ എല്ലാം മന്ത്രിമാർക്കും ഉണ്ടായിരുന്നു. അതാണ്‌ ഇന്ന് കൊണ്ഗ്രെസ്സിന്റെ തലപ്പത്ത്‌ ഇല്ലാത്തതു. കൊണ്ഗ്രെസ്സ് പാർട്ടി യുടെ ജനകീയ അടിത്തറ ഇളകാൻ തുടങ്ങിയത് റാവു മുതലാണ്. കൊണ്ഗ്രെസ്സിന്റെ ശക്തി കേന്ദ്രങ്ങൾ ആയ വടക്കും പടിഞ്ഞാറും സംസ്ഥാനങ്ങളും ഒറീസ്സയും എല്ലാം കൈവിട്ടതിന് ഒരു കാരണം ഇന്ത്യയിലെ ഭൂരിപക്ഷം പാവങ്ങൾ അന്നും ഇന്നും അവിടെയാണ്. അവിടെ നിന്ന് ഒന്നും കോൺഗ്രസിന് ഗ്രാസ് റൂട്സ് ലീഡേഴ്‌സ് ഇല്ല എന്നതും യാദൃച്ഛികമല്ല.
2004ഇലും 2009 ലും കൊണ്ഗ്രെസ്സ് ജയിച്ചതിന് ഒരു വലിയ കാരണം ആന്ധ്രയിൽ കിട്ടിയ വൻ വിജയമായിരുന്നു. അതിനു കാരണം ജനകീയനായ പ്രൊ പൂവർ ആയ YSR ആയിരുന്നു. ഇന്ന് അവിടുത്ത സ്ഥിതി അങ്ങനെ ആയതിനു കാരണവും ഡൽഹി സെന്ററിക്ക് ആയ നീയോ ലിബറൽ എലീറ്റ് റൂട്ട് ലെസ്സ് വണ്ടേഴ്സ് ആണ് എന്ന ഓർത്താൽ നല്ലത്. ചുരുക്കി പറഞ്ഞാൽ മൻമോഹൻ സാറും റാവു സാറും അന്താരഷ്ട്ര സാമ്പത്തിക നീയോ ലിബറൽ പോളിസിയിൽ പോയത് അവർ കണ്ടു പിടിച്ച എന്തെങ്കിലും സാമ്പത്തിക നയം കൊണ്ടല്ല. അവർ അന്നത്തെ ഡോമിനെന്റ് നിയോ ലിബറൽ പോളിസി ഫ്രെയിം വാർക്കായ വാഷിങ്ടൻ കണ്സെന്സ് വള്ളി പുള്ളി തെറ്റാതെ നടപ്പിൽ ആക്കിയെന്നു മാത്രം. അതിനിടയിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളോക്ക് ആവശ്യമായ പോളിസി രേസ്പോന്സോ നിരന്തരം സംവേദനമോ നടത്തുവാൻ സർക്കാരും പാർട്ടിയും മറന്നു പോയി. നെഹ്‌റുവിന്റെ മിക്സഡ് പോളിസി ഫ്രെയിം വർക്ക് സോവിയറ്റ് യൂണിയനിൽ നിന്നും കോപ്പി അടിച്ചതല്ലായിരുന്നു. അതു ഇന്ത്യയിലെ അവസ്ഥ മനസ്സിലാക്കി ഇവിടെ ഉണ്ടാക്കിയ ഒരു 'made in India' framework ആയിരുന്നു.
റാവു -മൻമോഹൻ പോളിസി മോഡൽ ഒരു ഇമ്പോർട്ടഡ് ഫ്രെയിം വർക്കായിരുന്നു. കൊണ്ഗ്രെസ്സ് ഇനിയും റാവു -മന്‍മോഹന്‍ സിംഗ് പോളിസി മോഡളില്‍ പോയാല്‍ വണ്ടി അധികം ഓടില്ല. ഇന്ത്യക്ക് ആവശ്യം ഒരു പുതിയ പോളിസി വിഷന്‍ ആണ് . മന്‍മോഹന്‍ സിംഗ് ഒരിക്കലും ഒരു പോളിസി വിഷനറി ആയിരുന്നില്ല. മാന്യനായ സത്യാ സന്ധനായ ഒരു സിവില്‍ സെര്‍വെന്റ് പ്രൊഫെഷണല്‍ ആയിരുന്നു. അതാത് കാലത്തേ ഡോമിനെന്റ്റ് പോളിസികള്‍ നടപ്പാക്കുന്നതില്‍ മിടുക്കന്‍. അത് കൊണ്ട് തന്നെയാണ് സൌത്ത് കമീഷന്‍ റിപ്പോര്‍ട്ട് വേറെയും അത് കഴിഞ്ഞുള്ള മന്ത്രി ജോലിയില്‍ വേറെ പോളിസി സ്വീകരിച്ചു നടപ്പിലാക്കിയതും .
നര സിംഹ റാവു ദല്‍ഹി ദര്‍ബാറിലെ കാര്യസ്തരില്‍ ഒരാളും ഭൂ സ്വാമിയും അടിസ്ഥാന തലത്തില്‍ ജന പിന്തുണ ഇല്ലാത്ത നേതാവ് ആയിരുന്നു. റാവു ജീവിചിരുന്നടം വരെ ആന്ധ്രയില്‍ കൊണ്ഗ്രെസ്സ് ക്ലച്ചു പിടിച്ചില്ല. പ്രണബ് ദായുടെ കാര്യംവും അത് തന്നെ. പുള്ളി ദല്‍ഹി ദര്‍ബാറിലെ കാര്യസ്തനയത്തോടെ ബംഗാളില്‍ സംഗതി പോയി. കൊണ്ഗ്രെസ്സില്‍ നിന്ന് പുറത്തു പോയാണ് മമത കാര്യങ്ങള്‍ മാറ്റിയത്. കൊണ്ഗ്രെസ്സ് എത്രയും കൂടുതല്‍ ദല്‍ഹി ദര്‍ബാറില്‍ ഉള്ള റൂട്ട് ലെസ്സ് വന്ടെര്സീന്‍റെ കയ്യില്‍ ഇരിക്കൊന്നോ എത്രയും നാള്‍ പ്രൊ-റിച് നിയോ ലിബറലിസം നടപ്പക്കുന്നോ , അത് വരെ പാര്‍ട്ടി അടിയില്‍ നിന്നും ക്ഷയിച്ചുകൊണ്ടിരിക്കും.

Tuesday, November 13, 2018

ശ്രീലങ്കന്‍ രുചികള്‍ : കൂമ്പ് തോരനും കുറിച്ചി ചുട്ടതും .


ബാങ്കോക്കിലെ പ്ലാന്റിപ് പ്ലാസ ആറു നിലയിൽ ഉള്ള ഒരു ടെക്ക് എംപോറിയമാണ് . അവിടെ കിട്ടാത്ത ലാപ് ടോപ് , മൊബൈൽ അക്സസറീസും ഇല്ല . എന്ത് സാധനവും ഒന്നോ രണ്ടോ മണിക്കൂറിൽ റിപ്പയർ ചെയ്യാം . ഇന്നത്തെ പ്രധാന പണി ലാപ് ടോപ് സർവീസ് ചെയ്യിക്കുക , അപ്ഗ്രേഡ് , പഴയ മൊബൈൽ റിപ്പയർ മുതലായവ ആയിരുന്നു .
എന്തായാലു രണ്ടു മണിക്കൂർ ഉണ്ടായിരുന്നതിനാൽ ചുട്ട കുറിച്ചി , തേങ്ങ ചമ്മന്തിയൊക്കെ രുചിക്കാം എന്ന് കരുതി പ്ലാന്റിപ് പ്ലാസക്ക് ഒരു കിലോമീറ്റർ അകലെയുള്ള ശ്രീ ലങ്കൻ റെസ്റ്റോറെന്റിലേക്ക് വിട്ടു . അവിടെ ചെന്നപ്പോൾ ഇന്നത്തെ മെനു ഉഗ്രൻ . കൂമ്പ് തോരൻ , മത്തങ്ങ കറി , അയല കറി , ചുട്ട കുറിച്ചി . ചുവന്ന മുളക് വറുത്തത് കൂടെ .ചുവന്ന തേങ്ങാ ചമ്മന്തി .പിന്നെ പരിപ്പ് . ആനന്ദ ലബ്ദിക്ക് പിന്നെ എന്ത് വേണം . വൈകിട്ടത്തേക്ക് ഒരു ചിക്കൻ കൊത്തു റൊട്ടി പാക്കും ചെയ്തു . ഇന്നത്തെകാര്യം സുഭക്ഷം ..നാളെ നിവർത്തിയില്ലെങ്കിൽ . ചൂട് ചോർ . ഇടി ചമ്മന്തി . ഇഞ്ചി പുളി .തൈര് എന്ന സ്ഥിരം സ്വന്തം മെനു ശരണം . എന്തായാലും കേരളത്തിന്റ ഭക്ഷണ രീതിയോട് ഏറ്റവും അടുത്തു നിൽക്കുന്നത് ശ്രീ ലങ്കൻ ഭക്ഷണമാണ് .അതിന്റെ ഗുട്ടൻസ് എന്താണ് എന്നത് ഒരു ഗവേഷണ വിഷയമാണ് . സിംഹളരും മലയാളികളുമായി കുറെയേറെ സാമ്യമുണ്ട് . കേരളത്തിലും ശ്രീലങ്കയിലും  പ്രചാരത്തില്‍ ഉള്ള  പല ഭക്ഷണങ്ങളും  പലതും മറ്റുള്ളിടത്തുനിന്ന് രണ്ടു പ്രദേശത്തും വന്നതാണ് . നൂലപ്പം അല്ലെങ്കിൽ ഇടിയപ്പം പഴയ ചൈനീസ് കണ്ണെക്ടഷനാണ് . കൊല്ലവും ശ്രീ ലങ്കയിലെ ഹമ്പൻതോട്ടയിലെ പഴയ പോർട്ടുമായി ഒരു നാനൂറ് കൊല്ലത്തെ ലിങ്കുണ്ട് . ഇന്നത്തെ ഗുആങ്ഷി (പഴയ കാന്റൺ )-മലാക്ക -ഹാംബർതോട്ട-കൊല്ലം -ഒമാൻ ഏതാണ്ട് എട്ടാം നൂറ്റാണ്ട് മുതൽ 13 നൂറ്റാണ്ട് വരെയുള്ള പ്രമുഖ കപ്പൽ വ്യാപാര ലിങ്ക് ആയിരിന്നു . അതിൽ പെട്ട ഒരു സബ് ലിങ്കായിരുന്നു മാലി . ശ്രീലങ്കയിലെ ജാഫ്ന , ഹമ്പൻ തൊട്ട, പിന്നീട് കൊളോമ്പോ എന്ന പോർട്ടുകൾ പുരാതന കാലം മുതൽക്ക് ഇന്ത്യയും തെക്കൻ തായ്‌ലൻഡ് , മലേഷ്യ , ജാവ , ഇപ്പോഴത്തെ സിയാംറിപ്പ് , തെക്കൻ വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് പോകുവാനുള്ള ലിങ്ക് പോർട്ടുകൾ ആയിരുന്ന .ആച്ചയിൽ നിന്നുള്ള സുനാമി റൂട്ട് പഴയ വ്യാപാര റൂട്ടിന് സമാനമായിരിന്നു .അത് കേരളത്തിൽ വന്നത് കൊല്ലം ജില്ല വരെയാണ് ..ശ്രീലങ്ക കേരള ലിങ്ക് അതിന് മുമ്പും ഉണ്ടായിരിന്നു .കാരണം കാറ്റിന്റെ ഗതി അനുസരിച്ചു ഒമാൻ -കൊല്ലം -ഹമ്പൻ തൊട്ടയിൽ നിന്ന് സൗത് ചൈന സീ വഴിയുള്ള റൂട്ടിൽ കൂടെയാണ് ഇന്ന് കേരളത്തിലും ശ്രീ ലങ്കയിൽ കാണുന്ന പലതും വന്നത് . അത് മാത്രമല്ല .ശ്രീ ലങ്കയിലും കേരളത്തെ പോലെ പൊച്ചുഗീസ് ,ഡച്ചു , ഇഗ്ളീഷ് കൊളോണിയൽ കണക്ഷൻ ഉണ്ട് . പത്തൊമ്പതാം നൂറ്റാണ്ട് മുതൽ മലയാളികൾ സിലോണിൽ ജോലിക്കായി കുടിയേറി തുടങ്ങി .സിലോൺ ആയിരുന്നു മലയാളിയുടെ ആദ്യ കുടിയേറ്റ കേന്ദ്രം .അവിടെ പല മലയാളി കുടുംബങ്ങളും സെറ്റിൽ ആയി . പലരും തദ്ദേശ വാസികളെ കല്യാണം കഴിച്ചു . പണ്ട് തന്നെ മലയാളികൾ ഒമാൻ , മാലി , സിലോൺ , മലാക്ക വഴി മലയാ എന്നിവിടങ്ങളിൽ കുടിയേറി . പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രധാനമായും സിലോണിലെയും മലയായിലെയും തോട്ടങ്ങളിൽ പണിക്കായും പോയി തുടങ്ങി . ഗൾഫ് കുടിയേറ്റത്തിന് മുമ്പ് സിലോൺ ,മലയാ , ബോർണിയോ ,സിംഗപ്പൂർ എന്നിവ മലയാളികളുടെ പോപ്പുലർ ഡെസ്റ്റിനേഷൻ ആയിരുന്നു . ഇന്തോനേഷ്യയിൽ ഇന്നും മലബാർ കാപ്പിയുണ്ട് .മലബാർ എന്ന ഒരു സ്ഥലം ഇന്നുമുണ്ട്


അതുപോലെ കേരളത്തിലെ ആളുകളെപ്പോലെ പാവക്ക ഇഷ്ടമുള്ള ഒരു കൂട്ടർ ബംഗ്ളദേശികളാണ് .അത് പോലെ മീൻ വിഭവങ്ങളും ബംഗാളികൾക്ക് നിർബന്ധം . ഭക്ഷണം ഒരു പാലമാണ് . അതാത് സമൂഹങ്ങളിലെ ഭക്ഷണമറിഞ്ഞാൽ അവിടുത്തെ മനുഷ്യരെ ഒരു പരിധിവരെ അറിയാം .

തായ്ലാന്റിൽ കേരളത്തേക്കാൾ വലിയ വാഴ കൃഷിയുണ്ട് . കൂമ്പ് ഇഷ്ട്ടം പോലെ കിട്ടും . പല തരം വാഴപഴങ്ങളും.
കപ്പ കൃഷി കേരളത്തിനേക്കാൾ മുമ്പിൽ മലാക്ക വഴി ഇവിടെയെത്തി . കപ്പയിൽ നിന്ന് സാബുദാനയുണ്ടാക്കുന്ന തായ് ടെക്നൊലെജി തായ് തമിഴ് ലിങ്ക് വഴി സേലത്തു എത്തിയാണ് അവിടം സാബുദാനക്ക് പേര് പിടിച്ചത് . കേരളത്തിലെ കപ്പ തമിഴ് നാട്ടിൽ കൊണ്ട് പോയി സാബുദനയായി . പക്ഷെ അതിന് മഹാരാഷ്ടയിലും മധ്യ പ്രാദേശിലുമാണ് ഡിമാൻഡ് . അവിടെ കേരളത്തിലെ കപ്പ സാബുദാന വടയും സാബുദാന കിച്ച്ടിയുമൊക്കെയാകും ..കാരണം അവിടുത്തെ ബ്രമ്മനർ ഉപവാസ ദിനങ്ങളിൽ അരിയോ ഗോതമ്പോ കഴിക്കില്ല . അങ്ങനെയാണ് അറുപതു മുതൽ സാബുദാന ശരണമായത് ..ഇവിടെ അതിന് സാഗൊ എന്ന് പറയും

മനുഷ്യരും ആചാരങ്ങളും -1


ഗണപതി ബാപ്പയും കൃഷ്ണനും പിന്നെ സാധു കൊച്ചു കുഞ്ഞു ഉപദേശിയും
പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് മനുഷ്യൻ ഒരു ആചാര ജീവിയാണന്നു. ആചാരം എന്നത് മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ഓർമ്മകൾ ആയി പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന ഒന്നാണ് എന്ന് തോന്നാറുണ്ട് . മനുഷ്യന്റെ സ്വഭാവത്തെയും ഭാഷയെയും രുചിയേയും വേഷ രീതികളെയും ഒരു പരിധി വരെ നിയന്ത്രിക്കുന്നത് ആചാര രീതികളാണ് . ഇങ്ങനെയുള്ള കൂട്ടായ കാഴ്ചകളും വർണ്ണങ്ങളും , മണവും, രുചികളും രുചി ഭേദങ്ങളും , വേഷ ഭൂഷാതികളും കൂടിയ ഒരു കൂട്ടായ്‌മ ഓർമ്മകളാണ് നമ്മുടെ സ്വത്വത്തെ തന്നെ നിർവചിക്കുന്നത് .
എന്നാൽ ഈ കൂട്ട ഓർമ്മകൾ അധവാ കളക്ടീവ് മെമ്മറി എന്നത് ചലനാത്മകമാണ്. ഡൈനാമിക് ആണ് . അത് ഓരോ കാലഘട്ടത്തിലും ഓരോ തലമുറയിലും മാറികൊണ്ടിരിക്കുന്ന , നിരന്തരമായി മനുഷ്യ മനസ്സിൽ പുനർസൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് . കാരണം യാത്രകളിൽകൂടിയും വ്യപാര ബന്ധങ്ങളിൽ കൂടിയും യുദ്ധങ്ങളിൽകൂടിയും മനുഷ്യർ മറ്റു പലരീതിയിൽ കളക്ടീവ് മെമ്മറിയുള്ളവരുമായ സംസ്കാരങ്ങളും സമൂഹങ്ങളുമായി ഇണ ചേരുമ്പോഴാണ് ഭാഷയും രൂപവും രുചിയും ഭാവവും ഭാവനയും ഭക്ഷണങ്ങളും പിന്നെ ശരീരത്തിന്റെയും ഓർമ്മകളുടെയും ജീൻപൂളുകൾ മാറി പുതിയ കളക്ടീവ് മെമ്മറിക്കും ഐഡന്റിറ്റിക്കും രൂപം കൊടുക്കുന്നത് .
നൂറു കൊല്ലം മുമ്പുള്ള സത്വ ബോധമല്ല ഇന്ന് കേരളം എന്ന് അറിയപ്പെടുന്ന സ്ഥലത്തുള്ളവർക്കുള്ളത്. ആയിരം കൊല്ലങ്ങൾക്ക് മുന്നേ അയ്യപ്പനുണ്ടോ എന്നാർക്കറിയാം? എന്തായാലും ആയിരം കൊല്ലം മുമ്പ് മലയാളി എന്ന ഒരു സ്വത ബോധം തന്നെ ഉണ്ടാകിനിടയില്ല. അന്ന് മുണ്ട് എന്ന് പറയുന്നത് എത്ര പേർ ഉടുത്തു കാണും. സർവരും ഉപയോഗിച്ചിരുന്ന കോണകം എന്നാണ് മാറി തുടങ്ങിയത്?
എനിക്ക് എവിടെ വച്ച് കണ്ടാലും സന്തോഷം തോന്നുന്ന ഒരു ബിംബരൂപമാണ് ഗണപതിയുടേത് . പലപ്പോഴും ഗണപതി രൂപം ഇന്തോനേഷ്യയോലോ തായ്‌ലാൻഡിലോ , മലേഷ്യയിലോ , സിംഗപ്പൂരിലോ , ഫിജിയിലോ , സാൻസ്ഫ്രാൻസ്കോയിലോ കാണുമ്പൊൾ ഞാൻ ചിരിച്ചു കൊണ്ട് ഒരു ഹാലോ പറയാറുണ്ട് . ഗണപതി ബാപ്പ മോറിയ, മംഗള മൂർത്തി മോറിയ എന്ന് പൂനാ പ്രവാസ കാലത്തു എന്റെ ഓർമ്മ , കാഴ്ച്ച അടരുകളിൽ കയറിയ ഗണപതിയെ എവിടെ കണ്ടാലും ചിരിച്ചു ഒരു ഹലോ പറയാതെ പോകില്ല . അതുപോലെ രണ്ടാമത് ഇഷ്ട്ടമുള്ള ഒരാളാണ് മിസ്റ്റർ കൃഷ്ണൻ . ആദ്യം അദ്ദേഹത്തെ കണ്ടത് കടമ്പനാട് ചിത്രാസ് ടെക്സ്റ്റയിൽസിന്റെ കലണ്ടറിൽ ആയിരുന്നു .
കുട്ടിക്കാലത്തു ഞാൻ കൂടുതൽ സമയം കളിച്ചത് എന്റെ താഴെ വീട്ടിൽ ആയിരുന്നു . അവരുടെ ജാതിയോ മതമോ എന്താന്ന് അറിയില്ലായിരുന്നു .പക്ഷെ അവിടുത്തെ സുന്ദരിയായ അമ്മയും ഇച്ചേയിമാരെയും ഏട്ടൻമാരെയും കൊച്ചാട്ടന്മാരെയും എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു . സ്ക്കൂളിൽ നിന്ന് വരുമ്പോൾ നാലുമണിക്ക് കപ്പയും മത്തികറിയുമൊക്കെ സ്നേഹത്തോടെ സ്വന്തം മക്കൾക്ക് തരുന്നത് പോലെ തരുമായിരുന്നു . പിന്നെ എപ്പോഴോ ആണ് അത് 'നായന്മാരുടെ ' വീടാണ് എന്നും . ഞങ്ങളുടെ വീട്ടുകാർ 'മാപ്പിള ' മാരാണ് എന്നും ആരൊക്കയോ പറഞ്ഞു ഞാൻ അറിഞ്ഞത് .
എന്തായാലും താഴെലെ തിണ്ണക്ക് വച്ചാണ് ചിത്രാസ് ടെക്സ്റ്റയിൽസിന്റെ വർണ്ണ ശബളമായ കലണ്ടറിലൂടെ മിസ്റ്റർ ക്രിഷ്ണൻ എന്ന സുന്ദര സുമുഖൻ ഒരു വെള്ള പശുവിൽ ചാരി നിന്ന് മയിൽ പീലി വച്ച ഒരു ഹെഡ് ബാൻഡ് ഒക്കെ വച്ച് ഓടക്കുഴൽ വായിക്കുന്ന മനോഹര രംഗം ഞാൻ കണ്ടത് .പിന്നെ കലത്തിൽ കൈയിട്ട് വെണ്ണ തിന്നുന്ന ഉണ്ണി കണ്ണൻ , ഗോപികമാരുടെ ചേലയും ആയി കുളക്കരയിലോ ആറ്റുകരയിലോ ഉള്ള മരക്കൊമ്പിൽ കയറി കുളി സീൻ കാണുന്ന ടീൻ ഏജു വോയർ കൃഷ്ണൻ . അങ്ങനെ കലണ്ടർ കൃഷ്ണൻമാരെ കണ്ടു കണ്ടു എനിക്ക് ആളെ പെരുത്ത ഇഷ്ടമായി എന്റെ കാഴ്ച്ച ഓർമ്മകളുടെയും കളക്ടീവ് മെമ്മറിയുടെയും ഭാഗമായി . എന്റെ രുചി ഓർമ്മയിൽ കപ്പയും മത്തിയും കയറിയ സമയത്തു തന്നെയാണ് ഭഗവാൻ കൃഷ്ണന്റെ ലീല വിലാസങ്ങളും കാഴ്ച്ച ഓർമ്മയിൽ കയറിക്കൂട്ടിയത് . അത് കൊണ്ട് രണ്ടിനോടും ഇഷ്ട്ടമാണ്. ഗണപതി ബാപ്പയെ പ്പോലെ എന്റെ കാഴ്ച്ച ഓർമ്മകളിൽ സ്ഥലം പിടിച്ച കൃഷ്ണ രുപത്തെ എവിടെ വച്ച് കണ്ടാലും സന്തോഷം . എന്റെ ബാല്യ കാലത്തേ ഏറ്റവു ഇന്റിമേറ്റ് സോഷ്യലൈസേഷൻ നടന്നത് ഒരു നായർ വീട്ടിൽ ആയിരുന്നത് കൊണ്ട് ഇപ്പോഴും എന്റെ ഏറ്റവും അടുത്ത ആത്‌മമിത്രങ്ങൾ നായർ സമുദായത്തിൽ നിന്ന് ആയതും യാദൃച്ഛികമല്ല .അതും കുട്ടിക്കാലത്തെ കൂട്ടായ ഓർമ്മകളിൽ നിന്നാണ് .
അത് പോലെ ഞാൻ ഒറ്റക്കിരിക്കുമ്പോൾ പാടുന്ന " എന്റെ ദൈവം മഹത്വത്തിൽ ആർദ്രവാനായി ജീവിക്കുമ്പോൾ , സാധു ഞാനീ ക്ഷോണി തന്നിൽ
ക്ലേശിപ്പാൻ ഏതും കാര്യമില്ലെന്നെന്റെ ഉള്ളം ചൊല്ലുന്നു " എന്നും "ദുഖത്തിന്റെ പാനപാത്രം കർത്താവിന്റെ കയ്യിൽ തന്നാൽ സന്തോഷത്തോടു അത് വാങ്ങി , ഹാലേലുയ്യ പാടീടും ഞാൻ ' എന്ന് തുടങ്ങുന്ന സാധു കൊച്ചുകുഞ്ഞു ഉപദേശയുടെ മനോഹര പാട്ടുകൾ നാവിൻ തുമ്പത്തെ ഓർമ്മ സ്തുതിയായി നിൽക്കുന്നതും കുട്ടിക്കാലത്തു മനസ്സിന്റെ ശുദ്ധതിയിൽ തെളിനീര് പോലെ വന്നതിനാലാണ് . ' എന്നോടുള്ള നിൻ സർവ്വ നന്മകൾക്കായി ഞാനെന്തു ചെയ്യേണ്ടു നിനക്കെശു പരാ " എന്ന നന്ദി സ്തുതി ഓർമ്മ മരമായി മനസ്സിൽ വളർന്നാണ് അത് മിക്കപ്പോഴും സ്വയം പാടുന്ന ഒരാചാരമായത് .
അത് പോലെ ശബരി മല അയ്യപ്പനും കുട്ടികാലത്തെ കൂട്ടായ ഓർമ്മയാണ് .ആദ്യ ഓർമ്മ 41 ദിവസം മുമ്പ് മാലയിട്ടു താടി വളർത്തി പിന്നെ പോകുന്നതിന് മുമ്പ് പടുക്ക ഇട്ട് തീക്കനിൽ തുള്ളി ശരണം വിളിച്ചു നടന്നു മലക്ക് പോകുന്ന മൂപ്പനെ (തേങ്ങ ഇടുന്നവർ )ഇപ്പോഴും ഓർമ്മയുടെ ഉള്ളിൽ ഉണ്ട്
ചുരുക്കത്തിൽ നമ്മൾ ഈ ആചാര അനുഷ്ട്ടാനം എന്നൊക്ക വിളിക്കുന്നത് കുട്ടിക്കാലത്തെ മനസ്സിൽ അധവാ മസ്തിഷ്ക്കത്തിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്ന കൂട്ടായ ഓർമ്മകൾ അഥവാ കളക്ടീവ് മെമ്മറിയാണ് .അത് ഒരു പരിധിവരെ പ്രാധമിക സ്വതബോധവും ഗ്രഹാതുരത്തവും ആചാര സ്വഭാവുമാണ് . അങ്ങനെ കൂട്ടായ ഓർമ്മകൾ സാമൂഹിക -സമുദായ സ്വഭാവവും സമീപനവുമാകുമ്പോൾ ആണ് മേക്ക് ബിലീവ് പാരമ്പര്യങ്ങലുണ്ടാകുന്നത് .
അത് കൊണ്ട് തന്നെ ഈ കൂട്ടായ ഓർമ്മകളും ആചാരങ്ങളും അതിൽ നിന്ന് ഉളവാകുന്ന സാമൂഹിക ശീല സ്വഭാവങ്ങളും പാരമ്പര്യങ്ങളായി ഒരു തരം സാമൂഹിക കംഫർട്ട് സോൺ ഉണ്ടാക്കുന്നത് . അത് മനുഷ്യർക്ക് മാനസിക വൈകാരിക സുരക്ഷിതത്വം നൽകി ഒരു മേക് ഫീൽ ഗുഡ് എന്ന മനസ്ഥിതിയുണ്ടാക്കുന്നു .
ഇത് സമുദായ സാമൂഹിക ജാതി മത സ്വതബോധവുമായി ഇണ ചേർന്നിരിക്കുന്നതിനാൽ അത് വൈകാരികമാണ് . അത് ഒരു സെൻസിറ്റീവ് സ്പോട്ടാണ് . അത് ശ്വാസത്തെപ്പോലെ വിശ്വാസത്തെയാക്കി ജീവന് തുല്യമാക്കുന്നു .അതിനെ ചോദ്യം ചെയ്‌താൽ മനുഷ്യർ അരക്ഷിതരാകും. അരക്ഷിതത്വത്തിൽ നിന്നുള്ള ഭയ മനസ്ഥിതിയിലാണ് വാക്കുകളും പ്രവർത്തിയും അക്രമ സ്വഭാവുള്ളതാകുന്നത്.
തുടരും
ജെ എസ് അടൂർ
11.11. 2018

മനുഷ്യരും ആചാരങ്ങളും -2 :തുണിയുരിഞ്ഞു കുളിക്കാൻ സമയമായി


ലോകത്തു തൊണ്ണൂറ് ശതമാനം ആളുകളും ഏതെങ്കിലും വിശ്വാസ ആചാര വിചാര വികാരങ്ങളുടെ ഗുണഭോക്താക്കളാണ് .അവർ അന്നന്ന് ശീലിച്ച കംഫർട്ട് സോണിന്റെ കോൺഫെമിസ്റ്റ് കളായ ഗുണഭോക്താക്കളാണ് കമ്മ്യൂണിസ്റ്റ് രാജ്യത്തു അവർ കമ്മ്യൂണിസ്റ്റ് ആചാര വിചാര വികാരങ്ങളുടെ ഗുണഭോക്താക്കളായ കോൺഫിർമിസ്റ്റ് ആയിരിക്കും . ഇസ്‌ലാമിക് രാജ്യത്തു ഭൂരി ഭാഗം പേരും ആ വ്യവസ്ഥിയുടെ കൺഫെർമിസ്റ്റ് ആയിരിക്കും . എല്ലാ രാജ്യങ്ങളിലെയും ഭൂരിപക്ഷം മനുഷ്യരും അതാത് സമയത്തെ അധീശ വ്യവസ്ഥിതി ആചാര വിചാര സത്വ വികാരങ്ങളുടെ കംഫർട്ട് സോണിന്റെ കോൺഫിമിസ്റ്റ്കളാണ് .
അതിനെ ചോദ്യം ചെയ്യുന്നവരെയാണ് രാജ്യ ദ്രോഹികളോ കുലംകുത്തികളോ അല്ലെങ്കിൽ അപകടകാരികളോ ആയി ചാപ്പകുത്തി, ആൾക്കൂട്ടങ്ങൾ അവനെ ക്രൂശിക്കുക അല്ലെങ്കിൽ 'അവളെ അടിച്ചു കൊല്ലുക 'എന്ന് ആക്രോശ ആരവങ്ങൾ ഇടുന്നത് . പ്രബല ആചാര മത സദാചാര ബോധ ലക്ഷമണ രേഖക്കോ, ലൈനോ കൺട്രോളിനോ അപ്പുറത്തു പോകുമ്പോഴാണ് ' അവളെ കല്ല് എറിഞ്ഞു കല്ലെറിയുക " എന്ന ക്രുദ്ധ മസ്നസ്ഥിതിയും ആൾക്കൂട്ട അക്രമങ്ങളും ഉണ്ടാകുന്നത് . അപ്പോഴാണ് മാറ്റത്തിന്റെ മിശിഹാ " നിങ്ങളിൽ പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെ " എന്ന തിരിച്ചറിവിലേക്ക് നമ്മെ ഇടക്കിടെ ഉണർത്തുന്നത് .
ആചാര പാരമ്പര്യ കൂട്ടായ ഓർമ്മകളുടെ കൺഫോർട്ട് സോണിന് വെളിയിൽപോകുമ്പോഴാണ് മനുഷ്യരും സമൂഹവും സർഗ്ഗാത്മകവും ക്രിയാത്മകവുമായി മനുഷ്യ മനസ്സിനെയും മനസ്ഥിതിയെയും ചിന്തയെയും പുതുക്കി സാമൂഹിക മാറ്റങ്ങൾ സൃഷ്ട്ടിക്കുന്നത്. ലോകത്തെയും സമൂഹത്തെയും മാറ്റിയത് ഒഴുക്കിനനുസരിച്ചു നീന്തുന്ന ആചാര കോൺഫെമിസ്റ്റ്കളല്ല. മറിച്ചു ഒഴുക്ക് വഴി തിരിച്ചു വിടുന്ന ന്യൂനപക്ഷമായ നോൺ -കൻഫേമിസ്റ്റുകളാണ്. ഒരു അധീശ വ്യവസ്ഥയുടെ അധികാരികൾക്ക് ഒരു നവോത് ഥാനമുണ്ടാക്കുവാൻ പ്രയാസമാണ്. ഒരാൾ ഒരു മേശപ്പുറത്തു ഇരുന്ന് മേശയെ നീക്കാൻ സാധിക്കാത്തത് പോലെ ഭരണ അധികാരങ്ങളിൽ ഇരുന്ന് പ്രസംഗിക്കുവാൻ സാധിക്കുമെങ്കിലും അവർ മാറ്റത്തിന്റെ പ്രവാചകന്മാർ ആകാറില്ല. ആയ ചരിത്രങ്ങൾ കുറവാണ് .അത് ഗാന്ധിക്ക് മനസ്സിലായതിനാലാണ് അദ്ദേഹം സർക്കാരിൽ നിന്ന് അകലം പാലിച്ചത്. മാർട്ടിൻ ലൂഥറും മാർട്ടിൻ ലൂഥർ കിങ്ങും അധീശ വ്യവസ്ഥിതിക്ക് പുറത്തായിരുന്നു. ശ്രീ നാരായണ ഗുരുവും പെരിയാറും എല്ലാം. അധീശ വ്യവസ്ഥക്ക് ബദലായി സിവിൽ സമൂഹത്തിൽ നിന്നാണ് മാറ്റങ്ങളും നവോത്ഥാനവും ഉണ്ടായത്.
ആചാരങ്ങൾ ദുരാചാരങ്ങൾ ആകുന്നത് അത് മനുഷ്യനെ വിവേചിച്ചു വരുതിയിൽ ആക്കുന്ന അധീശ ശീലങ്ങളും അധികാര അഹങ്കാര രൂപങ്ങളായി മനുഷ്യനെ അടക്കി അനുസരിപ്പിച്ചു യഥാസ്ഥിഗതിക കൺസർവേറ്റീവ് കോൺഫെർമിസ്റ്റ്കളാകുമ്പോഴാണ്.. അതിനെ ചോദ്യം ചെയ്ത് സമൂഹത്തെ മാറ്റിയവരാണ് കൃഷ്ണനും, ബുദ്ധനും യേശുവും മൊഹമ്മദ് നബിയുമെല്ലാം. എന്നാൽ കാലാന്തരത്തിൽ ബിംബ ഛേദികൾ എല്ലാവരെയും പുതിയ അധികാര സ്വരൂപങ്ങളിൽ ആഗീകരിച്ചു ദൈവ ബിംബങ്ങളാക്കി.
അവരെ ആചാര അനുഷ്ട്ടാനങ്ങളുടെ ഭാഗമാക്കി മത രൂപങ്ങളുടെ സർവ്വശക്ത ബിംബങ്ങളാക്കി മനുഷ്യ മനസ്സിൽ കുടിയിരുത്തി. മത മൗലീക സ്വതബോധങ്ങളാക്കി മനുഷ്യരെ കൊല്ലുവാനും കൊല്ലപ്പെടുവാനും പരിശീലിപ്പിച്ചു ചാവേറുകളാക്കി മാമാങ്കവും ജിഹാദും കുരിശു യുദ്ധങ്ങളും നടത്താൻ സജ്ജരാക്കി . അതുകൊണ്ടാണ് സമാധാനവും ശാന്തിയും സ്നേഹവും കാരുണ്യവും പ്രസംഗിക്കുന്ന മത അധികാര സ്വരൂപങ്ങൾ ,പ്രവർത്തിയിൽ കരുണയറ്റ അധികാര അഹങ്കാര പ്രതി രൂപങ്ങളൾ ആകുന്നത് . ഒരേ സമയം നന്മയുള്ള നായക രൂപത്തിൽ നമ്മെ സ്വാതത്ര്യത്തിലേക്ക് നടത്തുന്ന, ദുഃഖത്തിൽ സ്വാന്തനവും, പ്രശ്നങ്ങളിൽ പ്രത്യശാ ദായകമായ ദൈവസങ്കല്പവും ; പിന്നീട് ആചാര അനുഷ്ട്ടാണുക്കളുടെ കാവൽക്കാരായി നമ്മെ ഭീതി പെടുത്തുന്ന പ്രതിനായകനായ ദൈവ സങ്കൽപ്പമായും നമ്മുടെ ഉള്ളിൽ പ്രവർത്തിക്കും .ഈ നായക -പ്രതിനായക വിശ്വാസ വിരോധാഭാസത്തെ അധികാര അഹങ്കാരങ്ങളുടെ അകമ്പടിക്കാരായ പുരോഹിത തന്ത്രി മന്ത്രി വർഗം മത വിശ്വാസ ആചാരമാക്കുന്നതാണ്', എല്ലാ മത സ്വരൂപങ്ങളുടെയും ആന്തരിക വിരോധാഭാസം. അഥവാ ഇന്റെര്ണല്സ്ഡ് ഐറണി. ഒരേ സമയും സ്വതന്ത്ര്യം വാഗ്ദാനം ചെയ്ത് മോഹിപ്പിക്കുകയും അതെ സമയം ആചാര ശൂലങ്ങൾ കാട്ടി ഭയപ്പെടുത്തിയുമാണ് എല്ലാ അധികാര മത രൂപങ്ങളും സമൂഹത്തിൽ ചുവട് ഉറപ്പിക്കുന്നത്. അത് ഒരു പെന്റുലം പോലെ സ്വാന്ത്ര്യത്തിനും ഭീതിക്കും ഇടയിൽ മനുഷ്യ മനസ്ഥിതിയെ നിയന്ത്രിച്ചു വരുതിയിലാക്കി കൺഫെമിസ്റ്റുകളാക്കും.
നമ്മൾ കോണകത്തിൽ നിന്ന് മുണ്ടിലേക്കും പിന്നെ പാന്റിലേക്കും മാറിയത് സാമൂഹിക മനസ്ഥിതി മാറിയത് കൊണ്ടാണ്. നഗ്നതയിൽ നിന്ന് വസ്ത്രങ്ങളുടെ മറവിലേക്ക് മനുഷ്യൻ മാറിയപ്പോഴാണ് നഗ്നത നാണക്കേടായത്. പലപ്പോഴും സമൂഹം പുതിയ നാഗരികതകളെ പുൽകുമ്പോൾ വേഷത്തിലൂടെയും ഭാഷയിലൂടെയും ആചാരത്തിലൂടെയും മറച്ചു പിടിക്കാനാണ് നമ്മൾ പഠിക്കുന്നത്. കോണകത്തിൽ നിന്ന് മുണ്ടിലേക്കും പിന്നെ വിദ്യാസമ്പന്നരായി കൊട്ട് സൂട്ട്‌ ബൂട്ടിലേക്ക് മാറുമ്പോൾ നമ്മൾ കൂടുതൽ മറക്കാൻ പഠിക്കുന്നു. കൂടുതൽ മറക്കുവാൻ പഠിച്ചവർ പലപ്പോഴും 'അന്തസ്സും , നിലയും , വിലയും ' സ്ഥാന മാനങ്ങളും ഉള്ളവരാകുന്നു .
നമ്മളുടെ ഭാഷാ പ്രയോഗങ്ങൾ വ്യാകരണ ബദ്ധമായ 'മാന്യമായ ' വാക് ചാതുരിയുടെ അഭ്യാസ പ്രകടനമാകുന്നു. തൊണ്ണൂറ് ശതമാനവും ഓഫീസിലും സ്‌കൂളിലും സമൂഹത്തിലും നമ്മൾ ഒരു കമ്മ്യൂണിക്കേറ്റിവ് പെർഫോമൻസ് ആണ് നടത്തുന്നത്. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ച് എന്തൊക്കെ എങ്ങനെയൊക്കെ മറച്ചു പിടിച്ചാണ് നമ്മൾ 'സീസൻഡ് ' ആകുന്നത് . ഈ മറച്ചു വക്കലുകളുടെ പ്രകടനപരതയിൽ ആണ് മനുഷ്യന്റെ ജനനേന്ദ്രിയങ്ങളും ആർത്തവം അശുദ്ധമാകുന്നത്. അത് കൊണ്ടാണ് ജനനേദ്രിയങ്ങളും ഇണചേരുന്ന വാക്കുകളും എല്ലാം ചീത്ത വാക്കുകളാകുന്നത്. അത് കൊണ്ടാണ് രതി മറച്ചു വക്കലാകുന്നത്.. അത് കൊണ്ടാണ് സംബന്ധ സംഭോഗങ്ങൾ അരുതാത്തത് ആണ് എന്ന് പലരും കരുതുന്നത്.
ഈ ആചാര വിചാര നാഗരികതയാണ് നമ്മളെ കള്ളം പറയാനും കള്ളത്തരങ്ങൾ അഥവാ ഹിപ്പോക്രസി തന്നെ ശീലമാക്കി ജീവിതത്തിന്റെ ഭൂരി ഭാഗവും ഒരു നാടക അഭിനയമാക്കൻ പഠിക്കുന്നതും പഠിപ്പിക്കുന്നതും. ഒന്നാലോചിച്ചാൽ ജീവിതത്തിൽ തൊണ്ണൂറ് ശതമാനവും നമ്മൾ ഭാഷ ഉപയോഗിക്കുന്നത് മനസ്സിലുള്ളത് മറച്ചു പിടിക്കാനാണ് . ഓഫിസിൽ നമ്മൾ മനസ്സിൽ ദേഷ്യമോ പുച്ഛമോ ഒക്കെയുണ്ടെങ്കിലും അത് മറച്ചു വച്ച് പ്രൊഫെഷണൽ ഭാഷയിൽ ഇടപെടുന്നു. വീട്ടിലും നാട്ടിലും മനുഷ്യർ പലപ്പോഴും ഉപയോഗിക്കുന്ന ഭാഷ രണ്ടാണ് . വീട്ടിനകത്തെ കെട്ടുറപ്പിൽ പച്ചക്ക് ജാതി ,-മത വെറി പറയുന്ന പലരും നാട്ടിൽ പെട്ടന്ന് സെക്കുലർ മാന്യഭാഷയിലൂടെ അത് മറച്ചു വച്ച് മാന്യരാകും . കാരണം തുണിയുരിഞ്ഞു നഗ്ന യാഥാർഥ്യങ്ങളുടെ മേദസ്സും അണ്ടർ ബെല്ലിയും കാണിക്കുവാൻ നമ്മൾക്ക് നാണവും ഭയവുമാണ്. സ്ഥാനങ്ങളും മാനങ്ങളും അന്തസ്സും ആഭിജാത്യവും എല്ലാം മറച്ചു പിടിച്ചിലുകളുടെ അധികാര നാട്യങ്ങളാണ്. അതുകൊണ്ട് തന്നെ തന്നെയാണ് അന്തസ്സുള്ള തറവാട്ടിൽ പിറന്ന കുലസ്ത്രീ എന്നത് ഒരു മോഹിനിയാട്ട പ്രകടനപരതയാകുന്നത്.
ഇടക്കിടെ സമൂഹത്തിന്റെ കപട വേഷ ഭൂഷാതി ആചാരങ്ങളുടെ തുണിയുരിഞ്ഞു പിറന്ന നഗ്ന രൂപം കണ്ണാടി ജലത്തിൽ കാണിച്ചു കഴുകി വൃത്തിയാക്കുന്നതാണ് സാമൂഹിക മാറ്റത്തിന്റെ കാതൽ. അത് കാലാ കാലങ്ങളിൽ ചെയ്യുന്നവരാണ് കാലാന്തരത്തിൽ ബുദ്ധനും മിശിഹായും, പ്രവാചകനും പിന്നീട് നവോത്ഥാന നായകരും ആകുന്നത്.
കേരള സമൂഹത്തിനും തുണിയുരിഞ്ഞു കുളിക്കുവാൻ സമയമായി. അത്ര മാത്രം അഴുക്കും പൊടിയും വിയർപ്പിന്റെ ചവർപ്പും സമൂഹത്തിൽ അടിഞ്ഞു കൂടിയിരിക്കുന്നു.. കേരള സമൂഹം ഒന്ന് കുളിച്ചു പുതുക്കുവാൻ സമയമായിരിക്കുന്നു. ആചാര -അനാചാരങ്ങളുടെ തുണിയുരിയുവാൻ പലർക്കും ഭയം കാണും.
സ്വന്തം ആചാര അനുഷ്ടാങ്ങളുടെ ഉടയാടകളും ഉഡായിപ്പുകളും അഴിഞ്ഞു പോകുമോ എന്ന പേടി സമൂഹത്തിൽ സാമാന്യമാകുന്നത് മുതലെടുക്കാനാണ് രാഷ്ട്രീയ നീലകുറുക്കന്മാർ ലോറി രഥങ്ങളിൽ നാട് ചുറ്റി കപട വിചാര വികാരങ്ങൾ മുതലെടുത്തു നുണ രാജാക്കന്മാരാകാൻ ശ്രമിക്കുന്നത്.
ജെ എസ് അടൂർ
11.11. 2018

Sunday, November 4, 2018

കാലാന്തരത്തിൽ ഈ ജേണലിസ്റ്റ്

കാലാന്തരത്തിൽ ഈ ജേണലിസ്റ്റ് എന്ന പ്രൊഫെഷൻ തന്നേ ചുരുങ്ങി ചുരുങ്ങി കലഹരണപെട്ട് പോകുമോ? പിന്നെ ജേണലിസ്റ്റുകളും എൻ ജി ഓ കളിൽ ജോലി ചെയ്യുന്നവരും വക്കീലുമാരും ഈ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ്. സമൂഹത്തിലെ നന്മയും തിന്മയും മുൻ വിധികളും ധാരണകളും ആൺകോയ്‌മ കളും വോയറിസവും എല്ലാം അവിടെയുമുണ്ട്. സമൂഹത്തിലെ വൃത്തികേടുകളും. ഇന്നലെ കൊച്ചിയിൽ പത്രസമ്മേളനത്തിൽ കൂടുതൽ ദർശ്യമായത് വൃത്തി കേടുകളാണ്. ജേണലിസ്റ്റുകൾ ചിന്തിക്കാൻ സമയമായി. കാരണം ഇത് സിറ്റസൺ ജേണലിസത്തിന്റെ കലാമാണ്.. റിപ്പോർട്ടുകളും ചിത്രങ്ങളും വീഡിയോ ഒക്കെ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വരും. പഴയ മീഡിയ മീഡിയേഷൻ കൊണ്ടുള്ള പവർ എല്ലാം ചോർന്ന് പോകുകയാണ് എന്ന് മറക്കണ്ട.

" നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ ".


    ഞാൻ സഹോദരൻ കെ പി യോഹന്നാനെ ആദ്യമായി കാണുന്നത് അടൂർ ടുറിസ്റ്റ് ഹോമിന്റെ അടുത്തുള്ള കണ്ടത്തിൽ ആത്മീയ യാത്ര പ്രഘോഷണം നടത്തുമ്പോഴാണ്. സഹോദര കള്ളു കുടിക്കരുത് എന്ന ഒരു ബാനറും പിന്നെ ഒരു മുന്നൂറു കേൾവിക്കാരും മുന്നിൽ ഉണ്ട്. റോഡിൽ നിന്ന് ചിലർ കേൾക്കുന്നു. ഞാൻ തിരുവന്തപുരത്തു നിന്ന് വൈകിട്ട് ഏഴു മണിക്ക് ബസിറങ്ങുമ്പോഴാണ് സംഭവം 1984 ഇൽ. വളരെ മെലിഞ്ഞ ഇരുണ്ട ഏതാണ്ട് അഞ്ചടി എട്ടിഞ്ചു ഉയരമുള്ള ഒരു മനുഷ്യൻ. ഒരു വെളുത്ത ഹാഫ് കൈ ഷർട്ടും മുണ്ടുമാണ് വേഷം.
    സരസമായി മലയാളത്തിൽ സഹോദര കള്ളു കുടിക്കരുത് എന്ന് വിഷയത്തിൽ ആത്മീക യാത്ര പ്രസംഗമാണ്. റോഡിൽ നിന്ന് സരള മലയാള പ്രസംഗം കേട്ട എനിക്ക് അയാളുടെ വോളിന്റടീയർ മാർ 'സഹോദര കള്ളു കുടിക്കരുത്' എന്ന ചെറു പുസ്തകം തന്നു.
    പിന്നെയാണ് ആ പെൻസിൽ മാർക്ക് സഹോദരൻ കെ പി യോഹന്നാനെ ശ്രദ്ധിക്കുന്നത്. അന്ന് ഒരു വെള്ള ഫിയറ്റ് കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എടത്വായിലെ ഒരു ലോവർ മിഡിൽ ക്ലാസ് വീട്ടിൽ നിന്നും ബാംഗ്ലൂരിൽ ഓപ്പറേഷൻ മൊബിലൈസേഷൻ (ഓ എം )എന്ന ഇവാൻജെലിക് മിഷന്റെ യൂത് ക്യാമ്പിൽ പങ്കെടുത്തു വൊലെന്റിയർ ആയി തുടങ്ങി അവിടെ വച്ച് കണ്ട ജർമൻ യുവതിയുമായി പ്രണയിച്ചു യാത്ര തുടങ്ങിയ പെൻസിൽ മാർക്ക് സഹോദരൻ പല ഭാവ പകർച്ച പിന്നിട്ടാണ് ഇപ്പോൾ ഫാൻസി ഡ്രസ്സ് മത്സരത്തിൽ പഴയ നിവന്ദ്യ വന്ദ്യ ദിവ്യ ശ്രീ മോറോൻ മാർ ഇഗ്‌നിഷിയോസ് കൊല്ലോസിയോസ് ബന്ദൂസ്ഫ്രാസോസ് തിരുമേനി മാരെ ഒക്കെ കടത്തി വെട്ടി അതുക്കും മേലെയുള്ള സൈക്കളഞ്ഞൻ സർക്കസ്സുമായി കളത്തിൽ ഇറങ്ങിയിരിക്കുന്നത്. പ്രായമായി മീശയൊക്കെ നരച്ചപ്പോൾ ഇനി ഫാൻസി ഡ്രസ്സ് ഒക്കെ ധരിച്ചു വായികൊള്ളാത്ത പേര് ഒക്കെ സംഘടിപ്പിച്ചു അംശവടിയും കൽപ്പനയും അരമനയും കൈ മുത്തും ഓക്കേയായി ഇരിക്കുമ്പോൾ ഒരു റിലാക്‌സേഷൻ ഒക്കെ കാണും. പിന്നീട് തട്ടി പോകുമ്പോൾ വലിയ മെത്രാപോലിത്ത കാലം ചെയ്തു എന്ന് പത്രത്തിലും വരും. സിംഹാസനത്തിൽ ഇരുത്തി അടക്കി സ്വർഗ്ഗത്തിലോട്ട് നേരെ പോകും. ആ പെൻസിൽ മാർക്ക് സഹോദരൻ കെ പി യോഹന്നാന്റെ ആത്മീയ യാത്ര ഇങ്ങനെ മോറോൻ സിംഹാസനത്തിലേക്ക് ആകുമെന്ന് ആര് കണ്ടു. എന്തൊക്കെ കാണണം എന്റെ കർത്താവേ. പാവപെട്ട യേശുവിന്റെ പേരിൽ എന്തൊക്ക സർക്കസുകൾ കാണണം.
    What a comic irony. Athmeeka yathra indeed.!! From Brother to pastor to Bishop to all the paraphernalia of the distant past. Not going forward. But going backwards. Began with Jesus and ended in his own self appointed glory of a Patriarch in his autumn. Began as a humble evangelist; became a spiritual entrepreneur and ended up as a narcissistic private limited company, assuming grandiose names of the distant past. From a charismatic evangelist to a conservative patriarch. There is a tragedy and comedy in the so called athmeeya yathra which ended up in his own self ful establishment in search of money and power. A journey that completely lost its way in the establishment of fancy dressed power paraphernalia. Those who are closer to such power paraphernalia are far away from the poor Jesus. Church establishments has everything except Jesus.
    Jesus has nothing whatsoever to do with all these power trips.
    LOCALNEWS.MANORAMAONLINE.COM|BY MANORAMA ONLINE
    തിരുവല്ല ∙ ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയിലെ എപ്പിസ്ക്കോപ്പമാർ ആദിമസഭയിലെ വിശുദ്ധ പിതാക്കന്മാരുടെ നാമധാരികളായി. ക....
    Comments
    Babu John ഇയ്യാൾ വലിയ ഉടായിപ്പാണ്. ഫ്രാങ്കോ ഇയാളുടെ മുന്നിൽ വെറും പൊടിമീൻ
    Manage
    Reply2w
    Drkk Mathew THE GOSPEL IS THE GOSPEL OF THE CROSS,NOT THE GOSPEL OF PROSPERITY!
    Manage
    Reply2w
    Varughese Cherian നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലത്തരങ്ങൾ :-)
    Manage
    Reply2w
    U Nandakumar Narath Yes, these the true religion, traditions and beliefs these people are fighting for. How can they not fight they are losing a lot !
    Manage
    Reply2w