കേരളത്തിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പൊറാട്ടു നാടകവും ആസൂത്രണം ചെയ്ത ലഹളക്കും കാരണം യഥാർത്ഥ വിശ്വാസ പ്രശ്നങ്ങളോ ആചാരമോ ഒന്നും ആണെന്നു തോന്നുന്നില്ല. വാവ് സമയത്തു നീർക്കോലിക്ക് പോലും വിഷം എന്നപോലെയാണ് കോട്ടിട്ട് കലക്കവെള്ളത്തിൽ അതി മിടുക്കു കാണിക്കുന്ന ടി വി പുളവൻമാർ. അത്യാവശ്യം ഇൻഗ്‌ളീഷും പിന്നെ ഗൂഗിൾ വിവരം പോലുമില്ലാത്ത വെറും ചുണ്ടെലികളെ ടിവി പുലികളാക്കിയത് കൈരളി അടക്കമുള്ള ടി വി ചാനലുകളാണ്. വെറും പുളവ പുളുവൻമാർ ഇപ്പോൾ ഫണീദ്രൻ ചമഞ്ഞു പത്തി വിരിച്ചാടുന്നത് അതിന് പിന്നിൽ കൃത്യമായ വലിയ രാഷ്ട്രീയ നാടകത്തിന്റെ രചനയും സംവിധാനവും സംഘ പരിവാറിന്റെ കയ്യിൽ ആയത് കൊണ്ടാണ്.
ഇതിൽ സംഘ പരിവാറിന്റെ യും ബി ജെ പി യുടെയും റോൾ വെള്ളം കലക്കി ജനങ്ങളെ വിശ്വാസികളെന്നും അവശ്വസികൾ എന്നും തരം തിരിച്ചു പോളറൈസ് ചെയ്തു പ്രധാന പ്രതി പക്ഷ സ്‌പേസ് പിടിച്ചെടുത്തു സർക്കാരിനും എൽ ഡി എഫ് ഇന്നും എതിരെ അയ്യപ്പന്റെ പേരിൽ ആളുകളെ സംഘടിപ്പിക്കുക എന്ന ലോങ്ങ് ടെം ഗോൾ ആണ്. അതു തുടങ്ങിയാണ് കുമ്മനം സാർ നിലക്കൽ വഴി ആറന്മുള വഴി തിരുവന്തപുരത്തു നിന്ന് മിസോറാമിലേ രാജ് ഭവനിലേക്ക് പറന്നത്. ഉദ്ദിഷ്ട്ട കാര്യത്തിന് ഉപകാര സ്മരണ.
പഴയ നിലക്കൽ സമരവും പുതിയ നിലക്കൽ ലഹളയും ഒരേ നാടക സംവിധാനത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ആണ്. രണ്ടും വിശ്വാസത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പോളറൈസെഷേന്റെ ഭാഗമാണ്.
പഴയ നിലക്കൽ സമരവും പുതിയ നിലക്കൽ ലഹളയും ഒരേ നാടക സംവിധാനത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ആണ്. രണ്ടും വിശ്വാസത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പോളറൈസെഷേന്റെ ഭാഗമാണ്.
പെരുന്ന പോപ്പ് പതിവ് പോലെ ഇത് ഉപയോഗിച്ച് സെക്ടേറിയൻ പ്രെഷർ പൊളിറ്റിക്സ് കളിക്കുകയാണ്. കാറ്റിന് ഒത്തു തൂറ്റി വിലപേശൽ രാഷ്ട്രീയം കളിക്കുകയാണ്. പെരുന്ന പ്രെഷർ പൊളിറ്റിക്സിന് കോമ്പ്ലിമെൻറ് ചെയ്യാൻ കൊണ്ഗ്രെസ്സ് കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ സർവ മത വിശ്വാസ സംരക്ഷണ പ്രാർത്ഥനയു മായി ഇറങ്ങിയിരിക്കുകയാണ്. വെള്ളം കലക്കി അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടു ചൂണ്ട രാഷ്ട്രീയമാണ് ഇവിടെ കളിക്കുന്നത്. ബി ജെ പി പേടിയുള്ള കൊണ്ഗ്രെസ്സ് ഇവിടെ ആചാര -അനുഷ്ട്ടാന കൊണ്ഗ്രെസ്സ് ആയി കൈയ്യിൽ നിന്ന് പോയ വോട്ട് തിരികെ വരും എന്ന പ്രത്യാശയിലാണ് തീക്കമ്പ് കൊണ്ട് തല ചൊറിയുന്നത്.
ഇവരുടെ എല്ലാം ഈ പൊറാട്ട് നാടകത്തിനു കാരണം ദൈവവും വിശ്വാസവും എന്നതിനേക്കാൾ വോട്ടു രാഷ്ട്രീയ മോഹങ്ങൾക്കാണ് പ്രാധാന്യം. ഈ നാടകത്തിലെ വിഷ വിത്തുകൾ കേരളത്തെ ജാതിയുടെയും മതത്തിന്റെയും ആചാരത്തിന്റെയും പേരിൽ വിഘടിപ്പിച്ചു വർഗീയ വൽക്കരിച്ചു അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ട് കൊയ്യാൻ തയാർ എടുക്കുകയാണ്. ഇതിനെ പ്രതിരോധിക്കുവാൻ എന്ന പേരിൽ ഇറങ്ങിയിരിക്കുന്ന കോൺഗ്രസിന്റെ അഴകൊഴമ്പൻ നിലപാട് ആ പാർട്ടിക്ക് ഗുണത്തെക്കാൾ ദോഷം ചെയ്യും. അവാസാനം ഒറ്റാലിൽ ഉള്ളത് പോവേ ചെയ്യും പുതിയ മീനെ കിട്ടുകയും ഇല്ല. വെളുക്കാൻ തേച്ചത് പാണ്ടാകുമോ എന്ന് കൊണ്ഗ്രെസ്സ് നേതാക്കൾക്ക് ചിന്തിക്കാൻ എവിടെ സമയം. കൊണ്ഗ്രെസ്സ്കാരിൽ ഒരു വിഭാഗം ഇടതു പാളയത്തിലും മറ്റത് സംഘ പാളയത്തിലും വോട്ടായി പോയാൽ പിന്നെ നേതാക്കൾക്ക് സർവ മത പ്രാർത്ഥനയുമായി സമാധാനമായിരിക്കാം.
ഇതെല്ലം പലകൊല്ലമായി ആസൂത്രണം ചെയ്ത് സംഘ പരിവാർ ഇത് മുതലെടുക്കാൻ ശ്രമിക്കും. അവർ ഇതിൽ കളിക്കുന്നത് ഡബിൾ ഗെയിം ആണ് . അത് അവരുടെ ലോങ്ങ് ടെം വർഗീയ pp
ഈ കാര്യത്തിൽ മുഖ്യ മന്ത്രി കാര്യമാത്ര പ്രസ്കതമായതും ഭരണഘടനാപരവുമായ നിലപാട് ആണ് എടുത്തത്. ഇന്ത്യൻ ഭരണ ഘടനയെയും നിയമ വ്യവസ്ഥയും വിശ്വാസത്തിന്റെ പേരിൽ വെല്ലുവിളിച്ചാണ് ബാബ്‌റി മസ്ജിദ് തകർത്തത്. ഇവിടെയും ഭരണ ഘടനയെയും നീതി ന്യായ വ്യവസ്ഥയെയും വിശ്വാസത്തിന്റെ പേരും പറഞ്ഞു വെല്ലു വിളിച്ചു ആചാര അനുഷ്ട്ടാനങ്ങളുടെ രാഷ്ട്രീയത്തിന് പിന്നിൽ ഉള്ളത് നവ യാഥാസ്ഥിക പ്രതിലോമ (reactionary ) ഗൂഢ ഉദ്ദേശമാണ്.
ഇത് നമ്മൾ തിരിച്ചറിഞ്ഞു പ്രതി ലോമ സെക്ടേറിയൻ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തിയില്ലെങ്കിൽ ഇതിന് വലിയ വില കൊടുക്കേണ്ടി വരും.
ചിലയിടത്തു പുക. ചിലയിടത്തു ചാരം.
ഈ നാടിനു ഇത് എന്ത് പറ്റി?
വലിയ വില കൊടുക്കേണ്ടി വരും
ഈ നാടിനു ഇത് എന്ത് പറ്റി?
വലിയ വില കൊടുക്കേണ്ടി വരും
ജെ എസ് അടൂർ
No comments:
Post a Comment