അന്നേ പറഞ്ഞതാണ് അടിച്ചു അപ്പം തീറ്റിക്കരുത് എന്ന്. സാലറി ചലഞ്ചു എന്ന ആശയം തന്നെ സ്വമേധയ ലോകത്തുള്ള മലയാളികൾക്കെല്ലാം കേരള പുനർ നിർമ്മാണത്തിൽ പങ്കാളികൾ ആകുവാൻ ഉള്ള ഒരു പങ്കാളിത്ത ഐക്യ ദാർഡ്യം അധവാ ഇൻക്ലൂസിവ് സോഷ്യൽ സോളിഡാരിറ്റി എന്ന രീതിയിൽ സുതാര്യമായും സ്വമേധയായും പങ്കെടുക്കുവാനുള്ള അവസരം എന്നാണ് പറഞ്ഞത്. അത് വിജയിക്കുന്നതിന് ചില കണ്ടീഷൻസും പറഞ്ഞിരുന്നു. പക്ഷെ സർക്കാർ ഉത്തരവിലൂടെ അത് ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കണം എന്നത് വിപരീത ഫലമുണ്ടാക്കമെന്ന് അന്ന് തന്നെ പറഞ്ഞു .. വിചാരിച്ചതിലും വളരെ താഴെയേ കിട്ടുകയുള്ളൂ എന്നത് വ്യക്തമായിരുന്നു . സാലറി ചലഞ്ചിനെ കക്ഷി രാഷ്ട്രീയവൽക്കരിച്ചു സാലറി റിവെന്ജ് ആക്കും എന്ന് പറഞ്ഞത് സർക്കാരിനോടോ മന്ത്രി മാരോടോ ഉള്ള വിരോധം കൊണ്ടല്ല. മറിച്ചു ഒരു ടോപ് ഡൗൺ അപ്പ്രോച് വിജയിക്കില്ല എന്ന ധാരണയുണ്ടായിരുന്നതിനാലാണ്. അന്നേ പറഞ്ഞതാണ് ഇത് കോടതിയിൽ നിലനിlല്ലന്ന്. പറഞ്ഞത് പോലെ സംഭവിച്ചു.
No comments:
Post a Comment