Sunday, November 4, 2018

പ്രളയാനന്തര രാഷ്ട്രീയ ദുരന്തങ്ങൾ

എന്തിനും ഏതിനും ആർക്കും എവിടെയും ഹർത്താൽ പ്രഖ്യാപിക്കുന്ന ഇടമാണ് കേരളം. പ്രളയത്തിൽ നിന്ന് വല്ല വിധേനയും കര കയറിയ കേരളത്തെ ഇപ്പോൾ ആവേശിച്ചിരിക്കുന്നത് രാഷ്ട്രീയ ദുരന്തങ്ങൾ ആണ്. സാധാരണക്കാരായ വിശ്വാസികളുടെ വിശ്വാസങ്ങളും ആചാര വിചാര വികാരങ്ങളെ ഇളക്കി വിട്ട് വളരെ സിനിക്കലായി ജാതി മത വിഭാഗീയയതകൾ വളർത്തി മുതലെടുക്കുന്ന വോട്ട് രാഷ്‌ടീയം പ്രളത്തെക്കാൾ വലിയ ദുരന്തമാണ്.
പ്രകൃതി ദുരന്തം എല്ലാവര്ക്കും വരുന്നതാണ്. പ്രളയവും ഭൂകമ്പവും കൊടുംകാറ്റും പേമാരിയും ആളും തരോം നോക്കിയല്ല അടിക്കുന്നത്. അത് എല്ലാരേയും അടിക്കും. പ്രകൃതി മനുഷ്യനെയും മൃഗങ്ങളെപ്പോലും വിഭജിക്കുന്നില്ല. അത് കൊണ്ടാണ് പലപ്പോഴും വലിയ പ്രകൃതി ദുരന്തങ്ങളിൽ ചില ആഴ്ച്ചകളെങ്കിലും മനുഷ്യർ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ ഒരുമപ്പെടുന്നത്. അത് പ്രളയ കാലത്തു നമ്മൾ കേരളത്തിൽ കണ്ടതാണ്. എന്നാൽ പ്രളയനാന്തര കേരളത്തിലെ രാഷ്ട്രീയ ദുരന്തം പ്രളയ ദുരന്തത്തെകാട്ടിൽ ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങളുണ്ടാക്കാൻ ഇടയുള്ളതാണ്.
മനുഷ്യനാണ് അധികാര ശ്രേണികൾക്കായി മനുഷ്യരെ പല തരത്തിൽ വിഭജിപ്പിച്ചു രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുന്നത്.
ലോകത്തു ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയത് പ്രകൃതിയല്ല. മനുഷ്യരാണ്. യുദ്ധങ്ങളിലും രാഷ്ട്രീയ കലാപങ്ങളിലൂടെയും രാഷ്ട്രീയ വംശ വെറികളിലൂടെയുമാണ് കൂടുതൽ ആളുകൾ ലോക ചരിത്രത്തിൽ കൊല്ലപ്പെട്ടത്. അത് കൊണ്ട് തന്നെ മനുഷ്യ നിർമ്മിത രാഷ്ട്രീയ ദുരന്തങ്ങളാണ് പ്രകൃതി ദുരന്തങ്ങളെക്കാൾ അപകടകാരികൾ. അതാണ് ഇന്ന് സിറിയയിലും മറ്റും രാഷ്ട്രീയ കാണുന്നത്. ഇറാക്കിൽ കണ്ടത് . അതിന് പ്രധാന കരണങ്ങളുലൊന്നു വിവിധ വംശവെറിയിലും വിശ്വാസ ആചാര അധികാര വെറിയിലും ഊന്നിയുള്ള രാഷ്ട്രീയ ദുരന്തങ്ങളാണ്.
അത് പല തരത്തിൽ നമ്മൾ വിഭജന കാലത്തും, 1984 ലിലും പലയിടത്തും പല രീതിയിൽ കണ്ടതാണ്. തത്കാല വോട്ട് രാഷ്ട്രീയ ലാഭത്തിന് അകാലികൾക്കെതിരെ ഭിദ്രൻവാലയെ ഇളക്കി വിടുമ്പോഴോ ശ്രീലങ്കയിൽ പ്രഭാകരനെ ചൊല്ലും ചോറും ഉപയോഗിച്ച് വളർത്തിപ്പിഴോ ഇന്ദിര ഗാന്ധി വിചാരിച്ചില്ല കാലാന്തരത്തിൽ അവയുണ്ടാക്കിയ വൻ രാഷ്‌ടീയ ദുരന്തങ്ങൾ. അതിന്റെ ബാക്കി പത്രങ്ങളായി പതിനായിരക്കണക്കിന് ആളുകൾ കൊല്ലപെട്ടു. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടു. ജാതി മത വെറികളിലൂന്നിയ പേഷ്വാ ബ്രമ്മിനിക്കൽ ഹിന്ദ്വത്വ ഫാസിസ്റ്റു രാഷ്ട്രീയം ഇന്ത്യയെ ഗ്രസിച്ചു.
ശബരിമല വിധിക്കെതിരെ തെരുവിൽ ഇറങ്ങിയ ഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും അവരുടെ വിശ്വാസ ആചാരങ്ങളെ ആരോ ഹനിക്കുവാൻ പോകുന്നു എന്ന സത്വ വിചാര മാനുഷിക ആശങ്കയിൽ നിന്നാണ് പ്രതികരിച്ചത്. അവരിൽ ഭൂരിപക്ഷവും വിശ്വാസ ആചാരങ്ങൾ അവരുടെ അനുദിന ജീവിതത്തിന്റെ ഭാഗമായി കാണുന്ന സാധാരണ ജനങ്ങളിലാണ്. അവരുടെ അജണ്ട അവരുടെ വിശ്വാസ സത്വമാണ്. അവർ വർഗീയ വാദികൾ അല്ല.
എന്നാൽ വിശ്വാസ വികാരങ്ങളെ ഇളക്കി വിട്ട് വിഭാഗീയ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നത് നൂറോ ആയിരമോ ഉള്ള രാഷ്‌ടീയ കുറുക്കൻമാരാണ്. അവരുടെ ഉദ്ദേശം ശബരി മല ശുദ്ധിയോ യഥാർത്ഥ ഭക്തിയോ അല്ല. അവരുടെ ഉദ്ദേശം ആളുകളെ വിശ്വാസത്തിന്റെ പേരിൽ വോട്ട് വാങ്ങി മന്ത്രി കസേരകളോടുള്ള ഭക്തി രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയ കുരുക്കന്മായ കുരുട്ട് ബുദ്ധി രാഷ്ട്രീയമാണ് ഇവിടെ പി സി ജോര്ജും കോട്ടിട്ട പയ്യനും ശ്രീധരൻ പിള്ളയുമൊക്കെ കളിക്കുന്നത്. കുമ്മനം ചേട്ടൻ കളിച്ചു കളമൊരുക്കി കൊടുത്ത നിലക്കൽ രാഷ്ട്രീയത്തിന്റെ രണ്ടാം ഭാഗം. ഈ കലക്കവെള്ളത്തിൽ ചാടി മീൻപിടിക്കുവാൻ ശ്രമിക്കുന്ന വെള്ള ഖാദി വസ്ത്ര ധാരികൾ കലക്കവെള്ളത്തിൽ വീണാൽ പിന്നെ വെള്ള കാവിയാകും എന്നതും രാഷ്‌ടീയ ദുരന്തങ്ങളാകും
കേരളത്തിൽ പ്രളയം വരുമെന്ന് അറിയാമായിരുന്നിട്ടും വേണ്ട രീതിയിൽ തയ്യാറെടുപ്പ് നടാത്തതു കൊണ്ടാണ് ദുരന്ത സമയത്തു സർക്കാർ സംവിധാനങ്ങൾ പതറി കാര്യങ്ങൾ കൈ വിട്ടു പോയത്.
ഒരു പരിധി വരെ നമ്മൾക്ക് പ്രകൃതി ദുരന്തങ്ങൾ ഒഴിവാക്കുവാൻ ഒക്കില്ല. എന്നാൽ രാഷ്ട്രീയ ദുരന്തങ്ങൾ പല തരത്തിലും ഒഴിവാക്കാം. ഭരണ ഘടനയിലും നീതി ന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന ഏതൊരു സർക്കാരും സുപ്രീം കോടതി വിധിയെ നടപ്പിലാക്കുവാൻ ബാധ്യസ്‌തരാണ് എന്നാൽ ഇതിന്റ പിന്നിലുള്ള ഡബിൾ സ്പീക് സംഘ പരിവാർ രാഷ്ട്രീയം 2019 തിരഞ്ഞെടുപ്പ് പോളറൈസെഷൻ ആണെന്ന് സർക്കാർ തിരിച്ചറിഞ്ഞു അവരുടെ കുതന്ത്ര രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ അനവധി മാർഗങ്ങൾ ഉണ്ടായിരുന്നു. ഇതേ കാര്യം 2019 ലെ തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇങ്ങനെ അല്ലായിരിക്കും പ്ലേ ഔട്ട് ചെയ്യുക.
ഇവിടെ വിശ്വാസ ആചാരങ്ങളുടെ പേരിൽ ഉള്ള രാഷ്ട്രീയം അടുത്ത തിരെഞ്ഞെടുപ്പിൽ എങ്ങനെ വിവിധ കണക്കു കൂട്ടലിലൂടെ വോട്ടായി മാറ്റാം എന്നത് മാത്രമാണ് എൻ ഡി എ, യൂ ഡി എഫ്, എൽ ഡി എഫ് മുന്നണികളുടെ താൽക്കാല രാഷ്ട്രീയ കണക്കു കൂട്ടൽ. എന്നാൽ ഇങ്ങനെയുള്ള അല്പ ലാഭ ആചാര രാഷ്ട്രീയ കളികൾ വരാനിരിക്കുന്ന രാഷ്ട്രീയ ദുരന്തങ്ങളെ മുൻ കൂട്ടി കാണുന്നില്ല എന്നതാണ് നമ്മുടെ സമകാലിക കക്ഷി രാഷ്ട്രീയത്തിന്റെ ദുര്യോഗം
ജേയെസ് അടൂർ
Comments
Shaji Jacob Yes... That's it
Manage
LikeShow More Reactions
Reply2w
Shiju Ps അതെ, എല്ലാവർക്കും വോട്ടു മാത്രം ലക്ഷ്യം
Manage
LikeShow More Reactions
Reply2w

No comments: