കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമങ്ങൾ കഴിഞ്ഞ എത്രയോ ദിശകങ്ങളായി മേധാവിത്ത അധികാര സ്വരൂപങ്ങളുടെ ആശ്രിതരായാണ് വളർന്നത് .വ്യവസ്ഥാപിത മാധ്യമ കോർപ്പറേറ്റ് എന്നത് ഇന്ന് ഒരു കച്ചവട -രാഷ്ട്രീയ ലോജിക്കിൽ ഓപ്പറേറ്റ് ചെയ്യുന്ന എന്റർടൈൻമെന്റ് ബിസിനസ് സംരഭമാണ് .
വ്യവസ്ഥാപിത മാധ്യമ ബിസിനസ് രണ്ടു തരത്തിൽ ഉണ്ട് . ഒന്ന് കോർപ്പറേറ്റ് ബിസിനസ് ഗ്രൂപ്പുകൾക്ക് രാഷ്ട്രീയ സ്വാധീനം നേടാനുള്ള ഉപാധി . അല്ലെങ്കിൽ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾക്ക് അല്ലെങ്കിൽ ജാതി -മത സംഘടനകൾക്കു അവരുടെ രാഷ്ട്രീയം വിൽക്കാനുള്ള ഉപാധി .മൂന്നാമതായി മാധ്യമ കച്ചവടം നടത്തി കാശുണ്ടാക്കി പിൻ രാഷ്ട്രീയം കളിക്കുന്നവർ . ആത്മീയ വ്യാപാരി വ്യവസായികളും അവരുടെ വിപണ തന്ത്രത്തിന് ടെലിവിഷൻ മാധ്യമത്തെ സജീവമായി ഉപയോഗിക്കുന്നുണ്ട് .Media has become a means for marketing politics , religion and products of companies . Media mediate at the market place and cease to be a mode of expression of the civil society .മാധ്യമങ്ങൾ അധികാര വിനിമയ വ്യപാര വ്യവസായവും, അതിലുള്ള ഒരു വലിയ പങ്ക് അധികാര ദല്ലാൾപണിയുമാണ് ചെയ്യുന്നത് .
ഇന്ന് മാധ്യമങ്ങൾ റിയൽ എസ്റ്റേറ്റ് ബിസിനസ് പോലെയാണ് .അല്ലാതെ ജനാധിപത്യത്തിന്റ നാലാം തൂണോ ഫോർത്ത് എസ്റ്റേറ്റും ഒന്നുമല്ല .പഴയ ലിബറൽ യുഗത്തിൽ ബിസിനസ് മോഡലിൽ കുറെ എഡിറ്റോറിയൽ സ്വാതത്ര്യമൊക്കെയുണ്ടായിരുന്നു .പക്ഷെ നിയോ ലിബറൽ കോർപ്പറേറ്റ് മോഡൽ വന്നതോട് കൂടി മാധ്യമം മാർക്കറ്റിലെ ഒരു പ്രോഡക്റ്റ് ആയി മാറി .ജേണലിസ്റ്റുകൾ ഒരു പ്രൊഫെഷണൽ തൊഴിൽ വർഗ്ഗവും .അതിൽ ഏർപ്പെടുന്നവർക്ക് സ്കിൽ ബേസ്ഡ് പരിശീലനം നൽകാൻ ബിസിനസ് സ്കൂളുകൾ എന്നത് പോലെ എല്ലായിടത്തും മീഡിയ സ്കൂളുകൾ കൂണ് പോലെ മുളക്കാൻ തുടങ്ങിയത് തൊണ്ണൂറുകളിലാണ് . എൺപതുകൾവരെ മാധ്യമ പ്രവർത്തകരിൽ ഭൂരിഭാഗവും അവരുടെ സിവിൽ സൊസൈറ്റി ആക്ടിവിസത്തിന്റെ ഭാഗമായി മാധ്യമ പ്രവർത്തനത്തിൽ എത്തിപെട്ടതാണ്. അവരിൽ പലർക്കും സാമൂഹിക രാഷ്ട്രീയ നിലാപാടുകൾ ഉണ്ടായിരുന്നു . ഇന്ന് സ്കിൽ ആണ് ആവശ്യം .നിലപാടുകൾ അനാവശ്യമാണ് . അവർക്ക് ആർക്ക് വേണ്ടിയും സമർത്ഥമായി കുഴലൂതാൻ ഉള്ള പ്രൊഫഷണൽ സ്കിൽ ആണ് ആവശ്യം . നിലപാടുകൾ ഉള്ളവരെ 'പൊളിറ്റിക്കൽ ' ബാഗേജ് ' എന്ന് പറഞ്ഞു ഒഴിവാക്കുന്ന പ്രവണതയുമുണ്ട്.
ടൈമ്സ് ഓഫ് ഇന്ത്യ തുടങ്ങി വച്ച സമീർ ജയിൻ മാർവാടി മാർക്കറ്റ് മോഡലിൽ ഉണ്ടായിരുന്ന ബിസിനസ് ലോജിക്ക് എല്ലാവരും പിന്തുടരാൻ തുടങ്ങി .അതിൽ ഒന്നാമത്തത് മീഡിയ ഒരു മാർക്കറ്റ് പ്രോഡക്ട് ആണെന്നും ന്യൂസ് അഡ്വെർടൈസ്‌മെന്റിനിടക്ക് വിളമ്പണ്ട ഒന്നാണ് എന്നു .വരുമാനം അധവാ റെവന്യൂ വർധിപ്പിച്ചു ചിലവ് ചുരുക്കി ലാഭം കൂട്ടുക എന്നെ സാധാരണ ലാഭ കച്ചവട മോഡൽ . അന്നന്ന് മാർക്കറ്റിലും ഭരണത്തിലും ഉള്ളവർക്ക് അനുസരിച്ചു കാറ്റ് അറിഞ്ഞു തൂറ്റി ബിസ്നസ് വർധിപ്പിക്കുക . പ്രോഫിറ്റ് ഈസ് ഇൻഡിസ്‌പെൻസിബിൾ .എഡിറ്റോറിയൽ ഈസ് ഡിസ്പെൻസിബിൾ എന്ന ലോജിക്കിൽ സ്വതന്ത്ര മാധ്യമ ധർമം എന്നതിനെ കൊന്നു കുഴിച്ചു മൂടിയിട്ട് പത്തു മുപ്പതു വർഷമായി . അന്ന് തൊട്ടാണ് പത്രങ്ങളുടെ ഒന്നാം പേജ് കോർപ്പറേറ്റ്- സർക്കാർ പരസ്യ പേജുകളായി രംഗ പ്രവേശനം ചെയ്തത് .
വ്യവസ്ഥാപിത മീഡിയ ഇന്ന് കാറ്റ് വീശുന്നിടത്തേക്കു പോകുന്ന ഒരു കൺഫെമിസ്റ്റ് ബിസിനസ് -രാഷ്ട്രീയ സംരംഭമാണ് . അതിൽ ജേണലിസ്റ്റ്കൾ ശമ്പളം മാർക്കറ്റ് റേറ്റിൽ വാങ്ങി എല്ലാം കോർപ്പറേറ്റുകളെയും പോലെ എപ്പോൾ വേണമെങ്കിലും ഹയർ ചെയ്യുകയോ ഫയർ ചെയ്യപ്പെടാവുന്ന കോൺട്രാക്ട് ജീവനക്കാർ മാത്രമാണ് . അവർക്ക് അവരുടെ ജോലി സംരക്ഷിക്കുക എന്നതിൽ കവിഞ്ഞ പ്രത്യേക സ്റ്റേക് ഒന്നുമില്ല .അവർ പത്രത്തിൽ എന്ത് എഴുതണമെന്നും എന്ത് ന്യൂസ് കൊടുക്കണം എന്നും മറ്റുമുള്ള എഡിറ്റോറിയൽ പോളിസിയുടെ ചുക്കാൻ മുതലാളിയുടെ ലാഭ താല്പര്യങ്ങളിലാണ് . പല മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ എഴുതുന്നത് അവരുടെ മാധ്യമ എഡിറ്റോറിയൽ പോളിസിയിൽ നിന്ന് വേറിട്ടതാകുന്നത് അതുകൊണ്ടാണ്
ഇതെങ്ങനെയാണ് സംഭവിക്കുന്നത് ? മീഡിയ ഭരണ വർഗ്ഗത്തിന്റ കുഴലൂത്തുകാർ ആകുന്നത് സർക്കാർ പരസ്യം എന്ന സുപ്രധാന വരുമാനത്തിലൂടെയാണ് .ഈ കാര്യം ആദ്യം തൊട്ട് ഏറ്റവും ഭംഗിയായി ഉപയോഗിച്ചത് മോഡി സാർ ആണ് .വൈബ്രന്റ് ഗുജറാത്ത് എന്ന ക്യാമ്പയിൻ പത്രങ്ങളെ പരസ്യ ബ്ലൈറ്സിലൂടെ എങ്ങനെ കൈയ്യിൽ എടുക്കാം എന്നതിന്റ ഉദാഹരമാണ് .2008ഇൽ മോഡി 2014 ലേക്കുള്ള ക്യമ്പയിൻ തുടങ്ങിയത് ഇന്ത്യയിലെയും പല സംസ്ഥാനത്തെയും വ്യവസ്ഥാപിത മീഡിയക്ക് കാശു എറിഞ്ഞാണ് . ഇതിലൂടെ 2002 ലെ കാര്യങ്ങൾ വ്യവസ്ഥാപിത മീഡിയ മറന്നു .പിന്നീട് അദ്ദേഹം ഇതേ പണി ലോകത്തെ നല്ല പി ആർ എജെൻസിയെ വാടകക്ക് എടുത്തു പെയ്ഡ് ന്യൂസിലൂടെ ന്യൂസും, വ്യൂസും പ്ലാന്റ് ചെയ്ത് മീഡിയയെ വാടകക്കെടുക്കുന്നു.. .മൂന്നാമത് ക്രോണി ക്യാപിറ്റലിസ്റ്റ് നെറ്റ്വർക്കിലൂടെ അഡ്വെർടൈസ്‌മെന്റ് വഴി മീഡിയയെ വാങ്ങി .അങ്ങനെയാണ് അണ്ണാ ഹസാരെ മുമ്പിൽ വച്ച് ആന്റി കറപ്‌ഷൻ ക്യമ്പയിൻ ഒരു പ്രൊ മോഡി മീഡിയ ക്യാമ്പയിൻ ആക്കി തരംഗം സൃഷ്ട്ടിച്ചു ഭരണം പിടിച്ചെടുത്തത് .
ഇപ്പോൾ വ്യവസ്ഥാപിത മീഡിയ ബിസിനസ് സംഘ ഗാനം പാടുന്നത് ഒരു രാഷ്ട്രീയ ഇൻവെസ്റ്റ്‌മെന്റ് ബിസിനസ്സിന്റ ഭാഗമായാണ് .ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പരസ്യത്തിന് വേണ്ടി പണം ചിലവാക്കുന്നത് ബി ജെ പി സർക്കാരാണ് .പരസ്യങ്ങൾ പല രീതിയിൽ ആണ് .
ഒന്നാമതായി സർക്കാരിന്റ പരസ്യ വിഭാഗത്തിന്റ ബജറ്റ് വർധിപ്പിച്ചു .രണ്ടാമതായി പൊതു മേഖല സ്ഥാപനങ്ങളിലൂടെ പരസ്യം കൊടുത്തു .മൂന്നാമതായി സർക്കാർ മാധ്യമങ്ങളിലൂടെ ട്രെൻഡ് സെറ്റ് ചെയ്ത് .അത് മാത്രമല്ല റിലേയെൻസ് ജിയോ ക്യാമ്പയ്‌നിൽ പ്രധാന മന്ത്രി വന്നത് ഒരു സിഗ്നലിങ് ആണ് .പരസപരം എൻഡോഴ്സ് ചെയ്യുന്ന രണ്ട് ബ്രഡുകൾ പാട്ണർഷിപ്പിൽ ആണ് എന്ന് പരസ്യ ബ്ലൈറ്സിലൂടെ മാധ്യമങ്ങളെ അറിയിച്ചു .നാലാമത്തെ സ്ട്രാറ്റജി ക്രോണി ക്യാപ്പിറ്റൽ നെറ്വർക്കിനെകൊണ്ട് മീഡിയ മാർകെറ്റിൽ നിന്ന് വിലക്ക് വാങ്ങുക എന്ന തന്ത്രവും പിന്നെ റിപ്പബ്ലിക് ജനം ടിവി പോലുള്ള സംഘ സംരംഭങ്ങളിൽ ഇൻവെസ്റ്റ് ചെയ്യിക്കുക
അഞ്ചാമത്തെത്, പബ്ലിക് റിലേഷൻ കോണ്ട്രാറ്റുകളിലൂടെ പ്രാദേശിക മാധ്യമങ്ങളെ വാടകക്ക് എടുത്തു മാമ പണി ചെയ്യുക എന്നതാണ് .കേരളത്തിൽ ഉൾപ്പെടെ ഈ പി ആർ കൺസൾട്ടിങ് ബിസിനസ് പല രീതിയിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് .ഇതിൽ മാനേജ്മെന്റുംമായും ജേണലിസ്റ്റ്കലെയും ഒപ്പീനിയൻ മേക്കേഴ്സിനെയും കൈയ്യിൽ എടുക്കാൻ പല വിദ്യകളുമുണ്ട് . ഫോറിൻ ജങ്കറ്റും ഫാമിലി ഹോളിഡേയും മുതൽ മറ്റ് 'ഹോസ്പിറ്റാലിറ്റികൾ ' വരെ .ഈ മൂന്നാമത്തെ ഇനത്തിൽ ഏറ്റവു കൂടുതൽ ഇൻഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് നടത്തിയിരിക്കുന്നത് പരിവാർ ക്രോണികളാണ് .
അത് പോലെ 2012 മുതൽ സോഷ്യൽ മീഡിയയിൽ ട്രെയിൻ ചെയ്തത് ഇരുപതിനായിരം പേരെയാണ് .വിദേശ ഇൻഡ്യാക്കാരുൾപ്പെടെ .അവർക്ക് എങ്ങനെ ഒരു നുണ പല പ്രാവശ്യം പറഞ്ഞു കോമൺസെൻസ് ആകാമെന്ന് വിദഗ്ദ്ധർ ഡെമിനിസ്ട്രേറ്റ് ചെയ്ത് കൊടുത്തു . അങ്ങനെ വ്യവസ്ഥാപിത മീഡിയയിലും സാമൂഹ്യ മാധ്യമത്തിലും ഒരു നവ യാഥാസ്ഥിതിക ക്രോണി ക്യാപ്പിലിസ്റ്റ് തരംഗം ഉണ്ടാക്കിയാണ് മോഡി പിടിച്ചു നിൽക്കുന്നത് .രാഹുൽ ഈശ്വറും തൃപ്തി ദേശായിയും ഒക്കെ ഇതിന്റ കാലാൾപ്പറ്റയിലുള്ളവരാണ്.
കേരളത്തിൽ ഏഷ്യ നെറ്റ് ന്യൂസും അതുപോലെ ജനം ടിവി യുമൊക്കെ സംഘപരിവാർ ക്രോണി ഇൻവെസ്റ്റ്മെന്റ് ഫ്രെയിംവർക്കിൽ ഉള്ളതാണ് . ദേശീയതലത്തിൽ നുണ കളുടെ റിപ്പബ്ലിക് ആയ ചാനലും ക്രോണി ക്യാപ്പിറ്റലിസ്റ്റ് മാധ്യമ ബിസിനസ്സാണ് .മാത്രഭൂമി ഇന്ന് ഒരു മുഴുവൻ കച്ചവട സാരംഭമാണ് മോനോനിൽ നിന്ന് പി വി ചന്ദ്രനിലേക്കുള്ള ദൂരം വലുതാണ് .കേരളത്തിലെ ആദ്യത്തെ ക്യപിറ്റില്സ്റ്റ് സംരംഭം മനോരമയാണ് .ഏറ്റവും ലാഭത്തിൽ ഓടിക്കാൻ ടയിംസിലെ സമീർ ജെയിൻ മോഡൽ ഒരു ബെനെവലെന്റ ഫ്യുഡൽ മോഡലിൽ വളരെ പ്രൊഫെഷണൽ ആയി ചെയ്യുന്ന ബിസിനസ് . സദ്ദാം ഹുസൈനെ വിപ്ലവകാരിയാക്കുന്നതോ , എല്ലാ ജാതി മത സംഘടനകളുടെ ആചാര അനുഷ്ഠാനങ്ങൾ പരിപോഷിക്കുന്നതോ എല്ലാം മാർക്കറ്റ് നില നിർത്താനുള്ള തന്ത്രങ്ങളാണ് .അതിൽ ഒരു മാധ്യമ ധർമ്മവും ഇല്ല . ഉള്ളത് ശുദ്ധമായ മാധ്യമ കച്ചവട വിപണ തന്ത്രം മാത്രമാണ് .
ഇവരെല്ലാം ഏറ്റവും ഡോമിനെന്റ് ആയ അധികാര വിന്യാസങ്ങളോട് ഒരുമിച്ച് നിൽക്കും . കോൺഫെമിസ്റ്റ് നവയാഥാസ്ഥിതിക ലാഭ കച്ചവടം പിന്തുടരുന്നവർ . ഇവരോടൊക്കെ മത്സരിക്കാൻ ഇറങ്ങിയിരിക്കുന്ന പുത്തൻ കൂറ്റുകാരായ നവ മാധ്യമ സംരംഭകർ if you can't beat them , join them എന്ന ലോജിക്കിൽ കാറ്റിനൊപ്പം തൂററി പിടിച്ചു നില്കുകുക എന്ന സർവൈവൽ ഇന്സ്ടിക്റ്റിലാണ് തരാ തരം പോലെ പാട്ട് പാടുന്നത് .മാധ്യമ ധർമവും കൊണ്ട് ഹിറ്റും ലാഭവും കൂടില്ല എന്ന് തിരിച്ചറിഞ്ഞു മാസ മാസം കൃത്യമായി ശമ്പളം കൊടുക്കാൻ വേണ്ടി പ്രായോഗിക മാധ്യമ ബിസിനസ് നടത്തുന്നു എന്ന് മാത്രം . അവരുടെ ബോട്ടം ലൈൻ എന്ത് തരികിട കാണിച്ചും ഹിറ്റുകൾ കൂട്ടി ഗൂഗിൾ , ഫേസ് ബുക്ക് , യു റ്യുബ് പരസ്യങ്ങൾ കൂട്ടി മാർകെറ്റിൽ പിടിച്ചു നിൽക്കുകയെന്നതാണ് കാര്യം .
നാളെ രാഹുൽ ഗാന്ധി വന്നാൽ സർക്കാർ പരസ്യ പൊളിറ്റിക്സ് മാറിയാൽ അവർ ആ പാട്ടു പാടും .കേരളത്തിൽ ഇന്ന് മാർക്കറ്റിലും അധികാര വിനിമയത്തിലെ മാധ്യമ വ്യവഹാരങ്ങളിലും മേൽക്കോയ്‌മ പുലർത്തുന്നത് ഒരു സവർണ്ണ യാഥാസ്ഥിതിക വർഗ്ഗമാണ് . ജനസംഖ്യയിൽ ന്യൂന പക്ഷമെങ്കിലും പഴയ തിരു -കൊച്ചി സവർണ്ണ വരേണ്യ വിഭാഗമാണ് മാധ്യമ ബസുന്സ്സിലും മാധ്യമ പ്രവർത്തകരിലും ബഹു ഭൂരിപക്ഷം .സോഷ്യൽ മീഡിയയിലും പ്രബല സാനിധ്യമാണ് അവർ ആരൊക്കെയെന്നത് 1894ഭാഷ പോഷിണി സഭയിലെ അംഗത്വം നോക്കിയാൽ അറിയാം . അതെ തിരു -കൊച്ചി മേൽക്കോയ്‌മ നെക്സസ് പലതരത്തിൽ കേരളത്തിലെ അധീശ വിഭാഗമാണ് .അതിന് പുറത്തു നിന്ന് വന്ന ഒരു മുഖ്യമന്ത്രി വന്നാൽ പലർക്കും ദഹിക്കില്ല . ചിലർ വീടിനുള്ളിലും ചിലർ വീടിന് വെളിയിലും ജാതിപ്പേര് വച്ച് ചീത്ത വിളിക്കുന്നത് യാദൃശ്ചികമല്ല .
പിന്നെ വിഭാഗീയ സെക്ടേറിയൻ രാഷ്ട്രീയമായിരുന്നു കേരള രാഷ്ട്രീയത്തിൽ 1892 ഇലെ മലയാളി മൊമ്മോറിയൽ മുതലുള്ള ഡി എൻ എ . നവോത്‌ഥാന തൊലിപ്പുറ ചരിത്ര പാഠങ്ങളുടെ പിന്നാമ്പുറങ്ങളിൽ അത് പല പുരോഗമന -ജനാധിപത്യ രൂപങ്ങളിൽ പോലും സജീവമായിരുന്നു . അന്നും ഇന്നും ഇതിന്റ അരങ്ങു തിരുവിതാംകൂർ -കൊച്ചി മേഖലയിൽ ആണ് .പത്ര മാധ്യമങ്ങളിലും ഈ മേൽക്കോയ്‌മ കാണാം .1920 കളിലും 1930 കളിലും ഇവിടെ സെക്ടേറിയൻ രാഷ്ട്രീയമുണ്ടായിരുന്നു .വിമോചന സമരം ഒരു സവർണ്ണ വരേണ്യ അസ്സെര്ഷനും സെക്ടേറിയൻ രാഷ്ട്രീയവുമായിരുന്നു .അതിലും തിരുവിതാകൂർ -കൊച്ചി പ്രധാന കളമായിരുന്നു .കേരള കോൺഗസ്സിന്റ ഉത്ഭവം തന്നെ ഈ സവർണ്ണ നായർ -നസ്രാണി നെക്സസ് ആയിരുന്നു .പലപ്പോഴും ബാക്ഗ്രൗണ്ടിലെ സബ് ടെക്സ്റ്റുകൾ മറനീക്കി പുറത്തു വരും .
അത് കൊണ്ടാണ് സവർണ്ണ പൂരിത മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും വിശ്വാസി ഭക്ത സമൂഹവും ഒരേ പാട്ടുകൾ പാടുന്നത് .
ജെ എസ് അടൂർ
ജെ എസ് അടൂർ
No comments:
Post a Comment