Sunday, November 4, 2018

ഇമേജ് ട്രാപ്പും കംഫെർട്ട് സോണും


പലപ്പോഴും പല മനുഷ്യരും സ്വയം അടയാളപെടുത്തുന്നത് കാലക്രമത്തിൽ അവർ തന്നെ വളർത്തിയെടുത്ത ചില സ്വയ ധാരണകളുടെ സ്വതനിർമ്മിതിയിലൂടെയാണ്. ഇത് ആദ്യം പ്രകടമാകുന്നത് അവരുടെ ഭാഷയിലും വേഷത്തിലും മനോഭാവങ്ങളിലും സമീപനങ്ങളിലുമാണ്. അത് പിന്നീട് ശീലമായി അവരുടെ സെല്ഫ് ഇമേജിന്റെ ഭാഗമാകും. ചിലപ്പോൾ അത് അവരുടെ ജോലിയോ സാമൂഹിക ശ്രേണിയോ അനുസരിച്ചു രൂപപ്പെടാം അതുകൊണ്ടാണ് പലപ്പോഴും പല മനുഷ്യരും വേഷവും ഭാഷയും ഭക്ഷണവും മാറ്റുവാൻ സാധിക്കാതെ മരണം വരെ ജീവിക്കുന്നത്. വെള്ള ഖദർ മാത്രം ധരിക്കുന്നവർ. താടി മാറ്റിയാൽ അസ്തിത്വം തന്നെ മാറുമെന്ന് കരുതുന്നവർ. ചില ഭക്ഷണങ്ങൾ മാത്രം കഴിക്കണം എന്ന് കരുതുന്നവർ. ശീലങ്ങൾ മനസ്സിന്റെ കല്ലിൽ കൊത്തിയവർ. Because we are often what we are used to and we feel often more comfortable in the comfort zones we have made for ourselves. Many of our institutions such as religion or even family often survive due to this tendency of getting 'used to' and a sense of security in the confine of the respective comfort zones of habits and belief, prevalent in a particular context and time.
പലപ്പോഴും പലരും സ്വയം നിർമ്മിച്ച് സ്വയം വിശ്വസിക്കുന്ന ഒരു മേക്ക് ബിലീവ് ഇമേജ് ട്രാപ്പിൽ ആയിരിക്കും. അത് പലപ്പോഴും മിഥ്യ ധാരണകൾ അല്ലെങ്കിൽ ഡെലൂഷണൽ ആകുമെങ്കിലും അവരെ സംബന്ധിച്ചു അത് യഥാർത്ഥമായി തോന്നും. പലപ്പോഴും സമൂഹം പതിയെ അത് ചാർത്തികൊടുക്കും. പിന്നെ ആ ഇമേജ് ട്രാപ്പിനെ പലർക്കും അതിജീവിക്കാൻ സാധിക്കാതെ അവർ വൺ ഡൈമെൻഷനൽ മനുഷ്യരായി ജീവിച്ചു മരിക്കും. പ്രത്യേകിച്ചും അവർ ഒരേ ഭാഷാ സമൂഹത്തിൽ മാത്രം ജീവിച്ചു ശീലിച്ചവർ ആണെങ്കിൽ ആ സമൂഹത്തിന്റെ സാധുത ശീലങ്ങളുടെ നിലവാരത്തിലാണ് പലരും ഭാഷയും രൂപവും എന്താണ് ഫോർമൽ ഇൻഫോര്മൽ എന്നിവ തീരുമാനിക്കുന്നത്. ഉദാഹരണത്തിന് കേരളത്തിൽ വീട്ടിൽ ഉപയോഗിക്കുന്ന കൈലി ബർമ്മയിൽ ഫോർമൽ ഡ്രസ്സ് ആണ്. അത് പോലെ പലതും. പലപ്പോഴും ഇത് നിർണ്ണയിക്കുന്നത് അതാത് ഭാഷ സമൂഹവും പിന്നെ പലപ്പോഴും ജാതി മത സ്വത ശീലങ്ങളും ആണ്. അതുകൊണ്ടാണ് സർദാർജി എന്ന് പറയുമ്പോൾ ഒരു സെറ്റ് ഇമേജ് നമ്മുടെ മനസ്സിൽ എത്തുന്നത്.
വളരെ കുറച്ചു മനുഷ്യർ മാത്രമേ സ്വയം നിർമ്മിതമോ അല്ലെങ്കിൽ സമൂഹ നിർമ്മിതമോ ആയ ഈ ഇമേജ് ട്രാപ്പിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. ഒരേ ഭാഷ -സംസ്കാര മത -രാഷ്ട്രീയ ചേരുവകളിൽ മാത്രം ജീവിക്കുന്നവർക്ക് അതിനുള്ളിൽ നിന്ന് നിർമ്മിക്കുന്ന സെല്ഫ് ഇമേജിനെയും കംഫർട്ട് സോണിനെയും മറികടക്കുവാൻ ദുഷ്ക്കരമായിരിക്കും. എന്നാൽ നിരന്തരം യാത്ര ചെയ്യുന്ന പല ഭാഷാ -സംസ്കാര -മത -രാഷ്ട്രീയ ചേരുവകളിലൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് അവരുടെ കംഫേർട് സോണുകൾക്ക് അപ്പുറം കടന്നെങ്കിൽ മാത്രമേ കാര്യക്ഷമമായി ജീവിക്കുവാൻ സാധിക്കുകയുള്ളൂ.
കഴിഞ്ഞ മുപ്പത് കൊല്ലങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിച്ചു ഇന്ത്യയിലും ലോകത്തും നിരന്തരം യാത്ര ചെയ്യുന്ന എന്റെ കംഫേർട്ട് സോണുകളും ഭാഷയും, ഭക്ഷണറും വേഷവും മാറുമ്പോഴാണ് ഞാൻ തന്നെ സ്വയ നിർമ്മിതമായ ശീലങ്ങളെയും കംഫർട്ട് സോണുകളെയും തിരിച്ചറിയുന്നത്. ഉദാഹരണത്തിന് ഞാൻ വളർന്ന മലയാള പുരുഷ ഭാവ ശീലമായ മീശയും വീട്ടിലെ കാവിമുണ്ടും മാറ്റുവാൻ പ്രയാസമായിരുന്നു. കേരളത്തിൽ അധിക കാലം ജീവിക്കാത്തത് കൊണ്ട് കക്ഷി രാഷ്ട്രീയ വീറും വാശിയും കുറവാണ്. ഏതങ്കിലും ഒരു നേതാവിനോടോ വലിയ അടുപ്പവും വലിയ വ്യക്തി വിരോധമോ ഇല്ല. വ്യക്തി ബന്ധങ്ങളെ എപ്പോഴും എല്ലായിടത്തും ബഹുമാനിക്കുമെങ്കിലും ആരുടെയും ആശ്രിതനോ ഉപദേശകനോ ആകാൻ ശ്രമിക്കാറില്ല. അത് കൊണ്ടാകാം രണ്ടാഴ്ച്ച കേരളം ആസ്വദിച്ച് കഴിയുമ്പോഴേക്കും പല ശീലങ്ങളോടും കക്ഷി രാഷ്ട്രീയ കിട മത്സരങ്ങളോടും എല്ലാം ഒരു തരം ചെടിപ്പു തോന്നും. നല്ല അടപ്രധമൻ കുറെ കഴിച്ചു കഴിയുമ്പോഴുള്ള അതെ ചെടിപ്പു. ഉടൻ തന്നെ വീണ്ടും ആ മലയാളി -മലയാള കംഫേർട്ട് സോണിൽ നിന്നും ചുവടു മാറ്റി സ്ഥലം വിടും.
പണ്ട് അമൂൽ വർഗീസ് കുര്യനോട് ഒരാൾ ചോദിച്ചു " Why don't you go to Kerala and transform the state " അദ്ദേഹം പറഞ്ഞു " There is only a slight problem. There are far too Malayalies there ",
എന്തായാലും എന്റെ നിലപാടിതാണ്. Unless we make a conscious effort to go beyond our respective comfort zone, we never outgrow ourselves and often get stuck to a particular image trap of identity, affiliations and constructed public image.
ജെ എസ് അടൂർ

No comments: