കാലാന്തരത്തിൽ ഈ ജേണലിസ്റ്റ് എന്ന പ്രൊഫെഷൻ തന്നേ ചുരുങ്ങി ചുരുങ്ങി കലഹരണപെട്ട് പോകുമോ? പിന്നെ ജേണലിസ്റ്റുകളും എൻ ജി ഓ കളിൽ ജോലി ചെയ്യുന്നവരും വക്കീലുമാരും ഈ സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ്. സമൂഹത്തിലെ നന്മയും തിന്മയും മുൻ വിധികളും ധാരണകളും ആൺകോയ്‌മ കളും വോയറിസവും എല്ലാം അവിടെയുമുണ്ട്. സമൂഹത്തിലെ വൃത്തികേടുകളും. ഇന്നലെ കൊച്ചിയിൽ പത്രസമ്മേളനത്തിൽ കൂടുതൽ ദർശ്യമായത് വൃത്തി കേടുകളാണ്. ജേണലിസ്റ്റുകൾ ചിന്തിക്കാൻ സമയമായി. കാരണം ഇത് സിറ്റസൺ ജേണലിസത്തിന്റെ കലാമാണ്.. റിപ്പോർട്ടുകളും ചിത്രങ്ങളും വീഡിയോ ഒക്കെ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വരും. പഴയ മീഡിയ മീഡിയേഷൻ കൊണ്ടുള്ള പവർ എല്ലാം ചോർന്ന് പോകുകയാണ് എന്ന് മറക്കണ്ട.
No comments:
Post a Comment