പ്രളയ ദുരന്തത്തെയും ശബരി മല വിധിയോട് അനുബന്ധിച്ചു നടക്കുന്ന രാഷ്ട്രീയ ദുരന്തത്തെയും സർക്കാർ നേരിട്ടതിൽ ചില സമാനതകളുണ്ട്. മഴയുടെ തോത് കൂട്ടിയപ്പോഴേ പ്രളയം വരുമെന്ന് സാമാന്യ ബോധം ഉള്ളവർക്കറിയാമായിരുന്നു. മഴകൂട്ടിയാൽ ഡാമുകൾ നിറഞ്ഞു കവിയുമെന്നും. ഇത് സാമാന്യ വിവരമുള്ളവർ ജൂണിലെ മുൻകൂട്ടി കണ്ടതും പറഞ്ഞതുമാണ്. മീഡിയ ഇടുക്കിയിൽ തമ്പു അടിച്ചു ആവേശവും ആശങ്കയും കൂട്ടി.
പക്ഷെ പ്രളയം അണ തുറന്നു വന്നപ്പോൾ സർക്കാർ കണക്ക് കൂട്ടലുകളും സംവിധാനങ്ങളും പതറി. ദുരന്തത്തെ ഒഴിവാക്കാനോ ഫല പ്രദമായി പ്രധിരോധിക്കുവാനോ വേണ്ട സംവിധാനം അടിത്തട്ടിൽ ഇല്ലായിരുന്നു. പക്ഷേ മുഖ്യ മന്ത്രി അവധാനതയോടെ സമനില വിടാതെ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിച്ചു. നല്ല കാര്യം. പക്ഷേ അത് കൊണ്ട് മാത്രം സർക്കാർ സംവിധാനം ഫലപ്രദമാകില്ല എന്ന് പ്രളയ സമയത്തു നമ്മൾ കണ്ടതാണ്.
കാരണം ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഒരു സ്ട്രാറ്റജി ടീമും സിസ്റ്റവും ഇല്ലെങ്കിൽ സംവിധാങ്ങൾ അടി തട്ടിൽ പ്രവർത്തിക്കില്ല. സർക്കാർ സംവിധാനങ്ങളെ സ്ട്രാറ്റജിക്കായി മാനേജ് ചെയ്യുവാൻ ഒരു മാക്സിമം ലീഡർഷിപ്പ് മോഡൽ കൊണ്ട് സാധിക്കില്ല. മുഖ്യ മന്ത്രി മാത്രം മന സാനിധ്യത്തോട് പറഞ്ഞത് കൊണ്ട് സംവിധാനങ്ങൾ പ്രവർത്തനക്ഷമം ആകണം എന്നില്ല. അത് കൊണ്ടാണ് പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ കാര്യങ്ങൾ കൈവിട്ടുപോയതും ജനങ്ങൾ പാനിക്കിലായതും.
ശബരി മല വിധി വരുമെന്ന് അറിയാമായിരുന്നു. അപ്പോൾ ആരൊക്കെ എന്തൊക്കെ നിലപാടുകൾ എടുക്കുമെന്നും മീഡിയ എങ്ങനെ പെരുമാറുന്നു എന്നും ആരൊക്ക കുളം കലക്കും എന്നും ആരൊക്കെ ഡബിൾ ഗെയിം കളിക്കും എന്നും അറിയാമായിരുന്നു. അത് അനുസരിച്ചു സർക്കാരിന് മുന്നിൽ ഉള്ള സ്ട്രാറ്റജിക് ഓപ്‌ഷൻ മുൻകൂട്ടി അറിയാൻ സാധിക്കുമായിരുന്നു. അത് അനുസരിച്ചു ഓരോ സിനേറിയയിലും എങ്ങനെ റെസ്പോണ്ട് ചെയ്യണമെന്നും.
പക്ഷെ പ്രളയ കാലത്തേപ്പോലെ ഇവിടേയും മുഖ്യ മന്ത്രി അവധാനതയോടെയും സമചിത്തതയോടും കാര്യങ്ങൾ പറഞ്ഞു. പക്ഷെ ഒരു രാഷ്ട്രീയ ദുരന്തത്തെ ഒഴിവാക്കാനോ അതിനെ പ്രധിരോധിക്കുവാനോ ഒരു സ്ട്രാറ്റജിയോ സിസ്റ്റമോ ഉള്ളതായി തോന്നിയില്ല.. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്കൾ വളർന്നു. സംഘ പരിവാർ പല രൂപത്തിലും ഭാവത്തിലും ഭാഷയിലും കളം നിറഞ്ഞു കളിച്ചു. പോലീസ്കാർ കൺഫ്യൂസ്ഡ് ആയി. പബ്ലിസിറ്റി സ്റ്റൻഡിനു വേണ്ടി മലകയറി അതി മിടുക്കു കാണിച്ചവരെപ്പോലും പോലീസ് വേഷത്തിൽ മലകയറ്റി സർക്കാർ സെല്ഫ് ഗോൾ അടിച്ചത് അവർക്ക് ഒരു സ്ട്രാറ്റജിയോ അതിനുള്ള സംവിധാനങ്ങളോ ഇല്ലാതിരുന്നതാണ്. അവസാനം കാര്യങ്ങൾ കൈ വിട്ടു പോകും എന്നായപ്പോൾ മന്ത്രിയും തന്ത്രിയും കൂടി അവസാനത്തെ ദുരന്ത പ്രതീകരണമായി നട അടക്കുമെന്നു പറഞ്ഞു കാര്യങ്ങളെ നേരിട്ടു.
പ്രളയ ദുരന്തത്തെ നേരിട്ട രീതിയിലും ഇപ്പോൾ രാഷ്ട്രീയ ദുരന്തത്തെ നേരിട്ട രീതിയിൽ നിന്നും ചില ഗവര്ണൻസ് പാഠങ്ങൾ ഉണ്ട്. ഒന്നാമതായി സർക്കാരിന് ഇങ്ങനെയുള്ള കാര്യങ്ങളെ നേരിടുവാൻ ഒരു സ്ട്രാറ്റജിയും സ്ട്രാറ്റജിക് ടീമും ഇമ്പ്ലിമെന്റേഷൻ ആൻഡ് മോണിറ്ററിങ് ടീമും ഉണ്ടായിരിക്കണം. ഒരു നല്ല നേതാവിന് കമ്മ്യുണിക്കേഷൻ പ്രധാനമാണ്. പക്ഷെ ഇങ്ങനെയുള്ള സമയത്തു സോളോ മ്യൂസിക്കിനേക്കാൾ വേണ്ടത് ഒരു ഓർക്കസ്ട്ര അപ്പ്രോച്ച് മാനേജിമെൻറ് സ്റ്റ്രാറ്റജിയാണ്. അത് മുകളിൽ തൊട്ടു താഴെ വരെ ഒരു ടീമ് വർക്ക് കൊണ്ടാണ് സാധിക്കണ്ടത്. ഒരു വാർ സ്ട്രാറ്റജിയും സിനോറിയോ ഡിവലെപ്‌മെന്റു സ്ട്രാറ്റജിയും ടീമും ഇല്ലെങ്കിൽ കമാൻഡ് ചെയ്താലും കൺട്രോൾ ചെയ്യാനാവാതെ അടി തട്ടിൽ കാര്യങ്ങൾ കൈ വിട്ടുപോകും. ഒരു ലീഡർ സെന്ററിക്ക് സമീപനത്തോടെ പലപ്പോഴും ദുരന്തങ്ങൾ നേരിടുവാൻ സാധിക്കില്ല. അതിന് പ്രൊ ആക്റ്റീവ് സ്ട്രാറ്റജിക് ആൻഡ് സിസ്റ്റമിക് അപ്പ്രോച് ആണ് വേണ്ടത്. റീ ആക്റ്റിവ് ലാസ്റ്റ് മിനിറ്റ് അടവുകൾ കൊണ്ട് മാത്രം പലപ്പോഴും കാര്യങ്ങൾ വിചാരിച്ചത് പോലെ പോകണമെന്നില്ല. അതിന് അടി തൊട്ട് മുടി വരെ ഒരു ടീമുണ്ടെങ്കിലേ സാധിക്കുകയുള്ളൂ. സ്ട്രാറ്റജിയും ടീമും സിസ്റ്റവും ഇല്ലെങ്കിൽ പലപ്പോഴും ക്രൈസിസ് മാനേജ് ചെയ്യുമ്പോൾ ആനക്കും അടി തെറ്റും. അടി തെറ്റിയാൽ ആനയും വീഴും .
ജെയെസ് അടൂർ
No comments:
Post a Comment