ആക്റ്റിവിസ്റ്റ് എന്നത് ഒരു മൂല്യ വ്യവസ്ഥയിലധിഷ്ട്ടിതമായി സാമൂഹിക രാഷ്ട്രീയ ബോധ്യങ്ങളോടെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും മാറ്റത്തിന് നിരന്തര ചിന്തകളിലൂടെയും വാക്കുകളിലൂടെയും പ്രവർത്തികളിലൂടയു ഉത്തരവാദിത്തോടയുള്ള ജീവിത അവസ്ഥയാണത്. അത് അവധാനതയോടും ബോധ്യങ്ങളോടും ഉള്ള ഒരു ജീവിത തിരഞ്ഞെടുപ്പാണ്. ആക്ടിവിസം ഒരു സ്പ്രിന്റ് അല്ല. മാരത്തോൺ ആണ്. അത് ഉടനടിയുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് അല്ല.
അത് ഒരു ജീവിത മിഷനും ഉത്തരവാദിത്ത ബോധത്തോടും സ്വാതന്ത്ര്യ ബോധത്തോടും ഉള്ള ഒരു ജീവിത വീക്ഷണവും അതിന് അനുസരിച്ചുള്ള ജീവിതവുമാണ് . മദർ തെരേസയും സ്വാമി വിവേകാനന്ദനും അയ്യൻകാളിയും ഡോ പല്പുവും നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും മന്നത്തു പദ്മാനഭനും ഈ എം എസും അകിടിവിസ്റ്റുകൾ ആയിരുന്നു. ഹെർമ്മൻ ഗുണ്ടർട്ട് ആക്ടിവിസ്റ് മിഷനറി ആയിരുന്നു.. രാജാറാം മോഹൻ റായ് മുതൽ അരുണ റോയിയും പിവി രാജഗോപാലും വരെ.
ആക്ടിവിസത്തിന്റ മേഖലയും രൂപവും പല തരത്തിലാണ്. പലരുടെയും ആക്ടിവിസം പല തരം ഐഡിയോലജിയിലും അധിഷ്ടിതം ആയിരിക്കും. ചിലർ ഒരു രാഷ്ട്രീയ ഐഡിയോളജിയിൽ വിശ്വസിച്ചു പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് ആയിരിക്കും. പോളിറ്റക്കൽ പാർട്ടി ആക്ടിവിസ്റ്റ് ആയി തുടങ്ങി മന്ത്രി ആയ ഒരുപാട് പേർ ലോകത്തു എല്ലായിടത്തും ഉണ്ട്. എന്നാൽ കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പ്രവർത്തിക്കുന്ന സോഷ്യൽ ആക്ടിവിസ്റ്റുകൾ ലോകത്തു എല്ലായിടത്തും ഉണ്ട്. ഗാന്ധിജി സിവിൽ സൊസൈറ്റി സോഷ്യൽ അക്ക്ടിവിസ്റ്റ് ആയി പിന്നീട് പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് ആയ ആളാണ്. സോഷ്യൽ ആക്ടിവിസ്റ്റിനും രാഷ്ട്രീയമുണ്ട് എന്നാൽ അത് ഒരു കക്ഷി രാഷ്ട്രീയത്തിന്റ നിയത രാഷ്ട്രീയം ആകണമെന്നില്ല.
ആക്ടിവിസ്റ്റുകൾ നേതൃത റോളുകൾ വഹിക്കുന്നത് അവരുടെ ആശയങ്ങളും വാക്കുകളും പ്രവർത്തികളും മറ്റുള്ളവരെ ഇൻസ്പെയർ ചെയ്യുമ്പോഴാണ്. അങ്ങനെയുള്ളവർ എപ്പോഴും അവരുടെ ആക്ടിവിസം ജനങ്ങളുമായി സംവദിച്ചു സഹകരിച്ചു സംഘടിപ്പിച്ചു മാറ്റം ഉണ്ടാക്കുന്നവരാണ്. അവരുടെ ജീവിതവും പ്രവർത്തിയും മിഷൻ ഡ്രിവൺ ആണ്. മാർട്ടിൻ ലൂഥറേ പോലെയും മാർട്ടിൻ ലൂഥർ കിങ്ങിനെ പോലെയും. വലത് പക്ഷ രാഷ്ട്രീയത്തിൽ ഡോ. ഹെഡ്‌ഗേവാറിനെയും ഗോള്വാള്ക്കരയും പോലെ.
ആക്ടിവിസ്റ്റുകൾ എന്തൊക്കെ പദവികൾ വഹിച്ചാലും പലപ്പോഴും ആക്ടിവിസം കൂടെ കാണും. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഒരു ആക്ടിവിസ്റ്റ് ജഡ്ജായിരുന്നു.
ചുരുക്കത്തിൽ ആക്റ്റിവിസം ഒരു തനതായ ജീവിത ഫിലോസഫിയിൽ നിന്നുളവായി ചിന്തയെയും വാക്കുകളെയും പ്രവർത്തികളെയും മനുഷ്യ അവസ്ഥകളും സമൂഹവും ചരിത്രവുമായി കൂട്ടിയിണക്കുന്ന ഒരു മാറ്റത്തിന്റെ ഒഴുക്കാണ്. അത് ഒരു രാഷ്ട്രീയ സാമൂഹിക മാനവ ചേതനയുടെ ഭാഗമാണ്. അത് സര്ഗാത്മകവും ക്രിയാത്മകവുമാണ്. അത് പുതു വഴികളും മറു വഴികളും തേടിയുള്ള കൂട്ടായ യാത്രയുടെ ഭാഗമാണ്.
ആക്റ്റിവിസ്റ്റ് രീതികൾ വ്യത്യസ്‍തമായിരിക്കും. ചിലർ എഴുതും. ചിലർ സുകുമാർ അഴിക്കോടിനെ പ്പോലെ പ്രസംഗിക്കും. ചിലർ കവിത ചൊല്ലും. ചിലർ കഥ പറയും. . ചിലർ വരക്കും. ചിലർ മുറിവുകൾ ഉണങ്ങുവാൻ സഹായിക്കും. ചിലർ തൈകൾ നടും. ചിലർ മനുഷ്യ അവകാശത്തിന്. ചിലർ പരിസ്ഥിതിക്ക്. ചിലർ ശാസ്ത്രത്തിന്. അങ്ങനെ മനുഷ്യന്റെ ഏത് അവസ്ഥകളെക്കുറിച്ചും പരിസരങ്ങളെക്കുറിച്ചും അഃക്റ്റിവിസം സാധ്യമാണ്.
എന്നാൽ ഗൗരവമായ, സ്ഥായിയായ ആക്ടിവിസത്തിന് നാലഞ്ചു കാര്യങ്ങൾ പൊതുവായുണ്ട്. ഒന്നാമത് ഒരു വലിയ ഉത്തരവാദിത്ത ബോധം. രണ്ടാമത് ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ലോകത്തെ കുറിച്ചും ഉള്ള ഒരു കാഴ്ചപ്പാട്. മൂന്നാമത് ആ ബോധ്യങ്ങളോടും ജീവിത മൂല്യവ്യവസ്ഥയോടും ഉള്ള ജീവിത പ്രതിബദ്ധത. നാലാമത്. സർഗാത്മതയും ക്രിയാത്മകതയും ഒരുമിച്ചു കൂട്ടിയിണക്കാൻ ഉള്ള കഴിവ്.. ഇത്പോലെ പ്രധാനമാണ് മറ്റുള്ളവരെ ഇൻസ്പയർ ചെയ്യുക എന്നത്. അതിന് ഏറ്റവും അത്യാവശ്യമായത് സത്യസന്ധതയും ആത്മാർത്ഥയും ജീവിതത്തലുടനീളം വേണ്ട പ്രതി ബദ്ധതയാണ്. അംബേദ്‌കർ അങ്ങനെയുള്ള ആക്ടിവിസ്റ്റ് ആയിരിന്നു.
എന്നാൽ എല്ലാ ആക്ടിവിസ്റ്റുകളും മനുഷ്യരാണ്. ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും ആ സമൂഹത്തിലെ മുൻ വിധികളും വിശ്വാസങ്ങളും ആചാരങ്ങളും എല്ലാം ചോദ്യം ചെയ്യുന്നവർ പോലുമാണെങ്കിലും ഒരു പരിധിയിൽ കവിഞ്ഞു അതിനെ പെട്ടന്ന് മറികടക്കാൻ പ്രയാസമായിരിക്കും.. അത് കൊണ്ട് തന്നെ അവർ പറയുന്ന പലതും അവരുടെ ജീവിതകാലം കഴിഞ്ഞായിരിക്കും നടക്കുക. മാർക്സ് ഒരു ചിന്തകൻ ആയിരുന്നു ആക്ടിവിസ്റ്റ് സ്വഭാവമുണ്ടായിരുന്നെങ്കിലും ആശയങ്ങൾ കുറെയെങ്കിലും നടന്നത് പല ദശകങ്ങൾ കഴിഞ്ഞാണ്.
പല ആക്റ്റിവിസ്റ്റുകളും പലപ്പോഴും ഒരു പരിധിവരെ നാർസിസ്റ്റുകളാണ്. പലരും വളരെ സെല്ഫ് റൈറ്റിയസാണ്. ചിലർക്ക് സേവിയർ സിൻഡ്രോം കാണും. പലരും വഴി തെറ്റി പോകും. ചിലർ ബേന്റ് ഔട്ട് ആകും.. കാരണം they too have feet of clay.
എന്നാൽ എല്ലാ പബ്ലിസിറ്റി സ്റ്റന്റുകാരും അറ്റെൻഷൻ സീക്ക് ചെയ്യുന്നവരും മീഡിയ മാനിയാക്കുകളും ടീ വി വാചക മേളക്കാരും ആക്ടിവിസ്റ്റു ആകണമെന്നില്ല. പലരും ചെണ്ടക്ക് കോലു വെക്കുന്നിടത്തൊക്കെ പോയി ഒറ്റയാൾ സമരം വീര്യം കാണിക്കുന്നവരാണ്. ആഗേ ന കോയി. പീഛേ ന കോയി. ഊപ്പർ ന കോയി. നീച്ചേ ന കോയി എന്ന അവസ്ഥയിലുള്ളവർ. ആരോടും പ്രത്യകിച്ചും ഉത്തരവാദിത്തമോ അകൗണ്ടബിലിറ്റിയോ പലപ്പോഴും കാണാത്തവർ. കാറ്റിന് ഒത്തു തൂറ്റുന്നവർ. ടീവി ക്യമറയുടെ മുന്നിൽ എത്തി കോട്ടിട്ട് മിന്നുന്നവർ. സെൽഫി പ്രളയത്തിൽ നീന്തുന്ന ആത്മരതിക്കാർ. ലോകത്തുള്ള എല്ലാറ്റിനെയും ഇപ്പൊ ശരിയാക്കി തരാം എന്ന് പറയുന്ന സ്വയം ദൈവങ്ങൾ. അവർ മാത്രമാണ് അനീതിക്കെതിരെ പടവാളെടുക്കുന്നു എന്ന് കരുതുന്ന ഫാന്റസിക്കാർ. കുണ്ടികുലുക്കി പക്ഷികളും എട്ടുകാലി മമ്മൂഞ്ഞുകളും. കുറെ കഴിയുമ്പോൾ അവരും ക്ഷീണിക്കും. നാട്ടുകാരും ക്ഷീണിക്കും. പിന്നെ പലപ്പോഴും അവർ അപ്രത്യക്ഷമാകും..
ചിലർ ഹൈപ്പർ ആക്ടിവിസ്റ്റുകൾ ആകും. പെട്ടെന്ന് മലമറിക്കാം എന്ന് കരുതുന്നവർ. രക്തം പെട്ടന്ന് തിളച്ചു ധാർമ്മിക രോക്ഷം പതച്ചു പൊങ്ങി വാക്കിലും പ്രവർത്തിയിലും വയലൻസ് ഉപയോഗിക്കുന്നവർ. അങ്ങനെ ചെറുപ്പത്തിലേ ചൂടിൽ ആക്റ്റീവ്സ്റ്റ് ആയി പത്തി വിരിച്ചാടിയിട്ട് കുറെ കഴിയുമ്പോൾ മധ്യവർഗ്ഗ ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു നിശ്ശബ്ദരാകുന്നവർ.
അത് കൊണ്ട് തന്നെ There are activists and activists. ഇവിടെയും മിന്നുന്നതെല്ലാം പൊന്നല്ല. മിന്നാമിങ്ങുകൾ ദിക്ക് കാട്ടുന്ന നക്ഷത്രങ്ങൾ അല്ല. പട്ടങ്ങളും പരുന്തുകളും ഒന്നല്ല.
ജെയെസ് അടൂർ
No comments:
Post a Comment