Friday, November 16, 2018

നെഹ്രു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ : ഇന്ത്യന്‍ സാമ്പത്തികവും രാഷ്ട്രീയവും

വിഷയം നെഹ്‌റുവിയൻ സാമ്പത്തിക പോളിസി ഫ്രെയിംവർക്കും റാവു -മൻമോഹൻ സിങ് സാമ്പത്തിക ഫ്രെയിംവർക്ക് മാണ്.
പലരും വിചാരിക്കുന്നത് ഇന്ത്യൻ സാമ്പത്തിക വളർച്ച 1992 ൽ റാവു -മൻമോഹൻ നാളുകളിൽ വന്ന ഒരു പ്രതിഭാസം ആണെന്നതാണ്. അതല്ല എന്നാണ് എന്‍റെ പക്ഷം . മറ്റു ചിലർ വിചാരിക്കുന്നത് 1947 മുതൽ ഇന്ത്യ ഒരു ഫ്രീ മാർക്കറ്റ് ഇക്കോണമി ആയിരുന്നു എങ്കിൽ ഇന്ത്യ ഇപ്പോൾ ഒരു സൂപ്പർ പവർ ആയിരുന്നേനെ എന്നാണ്. എന്‍റെ പക്ഷം നെഹ്‌റു ഒരു മിക്സഡ് ഇക്കോണമി സോഷ്യലിസ്റ് പ്ലാൻഡ് ഇക്കോണമി മോഡൽ നടത്തിയില്ലായിരുന്നു എങ്കിൽ ഇന്ത്യ ഈ നിലയിൽ എത്തുകയില്ലായിരുന്നു. മാത്രമല്ല ഇന്ത്യയുടെ ഇന്‍ടെഗ്രറ്റിക്ക് അത് ദോഷമായേനെ . ഡീ കൊലനിസെഷന്‍ കഴിഞ്ഞു ഫ്രീ മാര്കെട്ടു ഇക്കൊനമിയും അമേരിക്കന്‍ ലൈനും പിന്തുടര്‍ന്നു ജനാധിപത്യ രാജ്യമായി നിലകൊണ്ട ഒരു രാജ്യവും ഇല്ല. ഒരു ഉദാഹരണം ഫിലിപ്പീന്‍സ് ആണ്. അവിടെ മാര്‍ക്കോസ് ഭരണത്തിന്‍റെനാളുകള്‍ അവരോട് ചോദിക്കുക. പിന്നെ ഇന്തോനേഷ്യയില്‍ സുഹാര്‍തോ. ഒരു പാടു ഉദാഹരങ്ങള്‍ ഉണ്ട്. അവിടെയാണ് നെഹ്രുവിന്‍റെ ദീര്‍ഘ വീക്ഷണത്തിന്‍റെ പ്രസക്തി . തെക്ക് കിഴക്കേ ഏഷ്യയില്‍ ഫ്രീ മര്കെറ്റ് ഇക്കണോമി ഉണ്ടാക്കിയതു ഏകാധിപതികളെയും , ഒലിഗാര്‍ക്കുകളെയും ആണ്.
1947ലെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക-സാമൂഹിക- രാഷ്ട്രീയ അവസ്ഥ അറിയുന്ന ആരും ഒരു മുഴുവൻ ഫ്രീ മാർക്കറ്റ് ഇക്കോണമിയിലേക്കു പോകാനുള്ള ത്രെഷോൾഡ് കപ്പാസിറ്റി ഇന്ത്യക്ക് ഉണ്ടായിരുന്നു എന്ന് പറയുകയില്ല . താരതമ്മ്യേന നേരത്തെ അമേരിക്കൻ ലൈൻ സ്വീകരിച്ച ഒരൊറ്റ ഏഷ്യൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ ജനാധിപത്യ രാജ്യങ്ങൾ ആയി നിലകൊണ്ടില്ലന്നു മാത്രമല്ല പലതും ചിന്ന ഭിന്നമാകുകയും ഏകാധിപത്യത്തിലേക്ക് പോകുകയും ചെയ്തു. സൌത്ത് ഏഷ്യയിൽ ഫ്രീ മാര്‍കെറ്റു നയങ്ങള്‍ കൊണ്ട് വന്നത് ശ്രീ ലങ്കയാണ്‌ .അതിന്റെ പരിണിത ഫലം നമ്മൾ കണ്ടു നെഹ്‌റു ചെയ്ത ഏറ്റവും വലിയ കാര്യം ഇന്ത്യയുടെ ത്രെഷോൾഡ് ലെവൽ കപ്പാസിറ്റിയിൽ ഇൻവെസ്റ്റ്‌ ചെയ്തു എന്നതാണ്. അതിനു വേണ്ട മൂന്നു ഘടകങ്ങൾ ഇനിസ്റ്റിട്യൂഷനൽ കപ്പാസിറ്റി, പ്രൊഡക്ടീവ് കപ്പാസിറ്റി, ഇൻഫ്രാസ്ട്രക്ച്ചർ കപ്പാസിറ്റി. ഇവയെല്ലാം നയിക്കാൻ ആവശ്യമായ പ്രൊഫെഷണൽ ആൻഡ് സ്കിൽ കപ്പാസിറ്റി. ഈ നാല് കാര്യങ്ങൾ ഇല്ലായിരുന്നില്ലെങ്കിൽ ഇന്ത്യ ഒരുപക്ഷെ ഇങ്ങനെ നില നിൽക്കുക ഇല്ലായിരുന്നു. നെഹ്‌റു ചെയ്ത ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്ന് ചേരി ചേരാ നയവും അമേരിക്കയുടെ മേല്‍കോയ്മ അന്ഗീകരിക്കാത്തതും ആയിരുന്നു. അമേരിക്കന്‍ മേല്കൊയ്മ അംഗീകരിച്ച പാകിസ്ഥാന്‍റെ സ്ഥിതി ഇന്ന് പരിതാപകരമാണ് .
അമ്പത്കളില്‍ ഇൻവെസ്റ്റ്‌ ചെയ്ത ആ വിഷന്റെ ഫലം കണ്ടു തുടങ്ങിയത് എൺപത് മുതലാണ്. അതിന്റെ ഫലമായാണ് ഇന്ത്യക്ക് ഗ്ലോബൽ മാർകെറ്റിൽ കൊമ്പെടെറ്റിവ് ആകാനുള്ള കപ്പാസിറ്റിയുണ്ടായത്. ആ വിഷനിൽ നിന്ന് ഉണ്ടായതാണ് ഇന്ത്യൻ സോഫ്റ്റ്‌വെയർ മുന്നേറ്റം. അവരെല്ലാം പഠിച്ചത് ഇന്ത്യയില്‍ തന്നെയാണ് . ഞാൻ 25 കൊല്ലം പൊതു വിദ്യാഭ്യാസം ചെയ്യുവാൻ ഫീസ് വെറും പേരിനു വേണ്ടി ചിലവഴിച്ചത് പതിനായിരം രൂപ പോലും വരില്ല. ഞാൻ ഇന്ന് ഗ്ലോബലി കോംപീറ്ററ്റിവ് മാർകെറ്റിൽ വിജയിച്ചത് നെഹ്‌റു വിഭാവനം ചെയ്ത ദേശിയ ഉന്നത വിദ്യഭ്യാസം കൊണ്ടാണ്. നെഹ്രുവിന്റെ ആ വിഷൻ ഇല്ലായിരുന്നവെങ്കിൽ , വര്‍ഗീസ്‌ കുര്യനോ , നാരായണ മൂർത്തിയോ, അബ്ദുൽ കലമോ, അമർത്യ സെന്നോ, മൻമോഹൻ സിംഗോ ഉണ്ടാകില്ലായിരുന്നു. പിന്നെ എൺപത്കൾ മുതലായ സാമ്പത്തിക വളർച്ചക്ക് പല കാരണങ്ങൾ ഉണ്ട്. നരസിംഹ റാവുവും മൻമോഹൻ സിങ്ങും ലോക മാറ്റങ്ങൾക്ക് അനുകൂലമായി കാറ്റിനു അനുസരിച്ചു പോകാൻ സാധിച്ചതു നെഹ്‌റു തുടങ്ങി വച്ച മിക്സഡ് ഇക്കോണമി ഫൌണ്ടാഷനില്‍ നിന്നാണെന്ന് മറക്കതിര്‍ക്കുക. ഇന്ന് പല ഇന്ത്യന്‍ കമ്പിനികള്‍ ലോകത്ത് എല്ലയിടത്തും ബിസിനിസ്സ് ചെയ്യുവാന്‍ കപ്പാസിറ്റി ഉണ്ടായത് പ്രൈവറ്റ് സെക്ട്ടരിനെ പ്രോത്സാഹിപ്പിക്കുവാനും വിദേശ മള്‍ട്ടി നാഷണല്‍ കമ്പിനികളില്‍ നിന്ന് സംരക്ഷിക്കുവാനും ഉള്ള നിലപാട് കൊണ്ടാണ് .
ഒരോ സമയത്ത് ഓരോ രാജ്യങ്ങൾ ഒരു പോളിസി തിരഞ്ഞെടുക്കുന്നത് അതാതു നാട്ടിൽ ആളുകളുടെ ആവശ്യം അവകാശങ്ങൾ കണക്കിലെടുത്തും അന്താരാഷ്ട്ര വ്യവസ്ഥയിലെ ഡോമിനെണ്ട് ട്രണ്ടു വച്ചായിരിക്കും. അങ്ങനെയുള്ള ട്രെൻഡിൽ ലോകമാകമാനം നടത്തിയ നിയോ ലിബറൽ സാമ്പത്തിക നയം കൂട്ടത്തിൽ പാടി നടപ്പാക്കുക മാത്രമാണ് മൻമോഹൻ സിങ്ങും ഇപ്പോഴുള്ള സർക്കാരും നടത്തുന്നത്. ഇപ്പോൾ ഉള്ള സർക്കാർ നീയോ കോൺസെർവേറ്റിവ് പൊളിറ്റിക്‌സും നീയോ ലിബറൽ ഇക്കോണമിയും കൂടി കൂട്ടി കേട്ടിട്ടുള്ള ഒരു ഏർപ്പാട് ആണ്. എന്താണ് പ്രശ്നം ? ഈ നീയോ ലിബറൽ മോഡൽ വിദ്യഭ്യാസ സ്കിൽ പ്രൊഫഷണൽ കപ്പാസിറ്റി ഉള്ളവർക്ക് അവസരങ്ങൾ നൽകി ഒരു ഉപരി മാധ്യ വർഗ്ഗ സെഡാൻ ക്ലാസ്സിനെ ഉണ്ടാക്കി. മീഡിയകളെയും ഹെൽത്തും വിദ്യാഭ്യാസവും എല്ലാം പ്രൈവറ്റിസ് ചെയ്തു. ഇന്ന് ഇന്ത്യയിലെ ഒട്ടു മിക്ക സാധാരണക്കാരുടെയും കട ബാദ്ധ്യതക്ക് കാരണം ആശുപത്രി ബില്ലും പിന്നെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടങ്ങള്‍ക്ക് കൊടുക്കുന്ന വലിയ ഫീസുമാണ് . ഇത് കാരണം ഏതാണ്ട് എഴുപത്തി അഞ്ചു ശതമാനം വരുന്ന ഇടത്തരം മധ്യ വർഗ്ഗവും പാവപ്പെട്ടവരും അവസ്സരങ്ങളും അവകാശങ്ങളും നഷ്ട്ടപെട്ടു ഭരണ വ്യവസ്ഥ യോടു കലി പ്പുള്ളവരായി. ഭരണ വ്യവസ്ഥയും കൊണ്ഗ്രെസ്സും ഒന്നാണെന്ന് ബഹു ഭൂരിഭാഗവും ധരിച്ചു . അതിനു ഒരു കാരണം അധികാര-രാഷ്ട്രീയ അഹങ്കാരങ്ങള്‍ കൊണ്ഗ്രെസ്സില്‍ പലയിടതും പന പോലെ തഴക്കുവാന്‍ തുടങ്ങി. ജനത്തിന് വിശ്വാസം നഷ്ട്ടപെട്ടു.
അങ്ങനെയുള്ളവരിൽ ആണ് സ്വത വാദവും മത -, ജാതി തീവ്ര വാദം കൂട്ടുന്നത്. നിയോ ലിബറല്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഏതാണ്ട് 25 % ആളുകള്‍ക്ക് ഒളിഞ്ഞോ തെളിഞ്ഞോ സാമ്പത്തിക നേട്ടം ഉണ്ടായി. അങ്ങനെ നെട്ടമുണ്ടയതില്‍ ഭൂരി പക്ഷവും മേല്‍ ജാതിയില്‍ ഉള്ളവരും, ഭൂമി യുള്ളവരും പ്രൊഫെഷണല്‍ വിദ്യാഭ്യാസത്തിനു അവസരമുണ്ടായവരുമാണ്. ഇന്ത്യയിലെ ഏറ്റവും പണക്കാര്‍ ലോകത്തിലെ വലിയ പണക്കാരായി. അതുകൊണ്ട്പ ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടായില്ല. ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ഇടത്തരം മദ്ധ്യ വര്‍ഗത്തിലുല്ലവര്‍ക്കോ പവപെട്ടവര്‍ക്കോ നിയോ ലിബറല്‍ നയങ്ങള്‍ കൊണ്ട് നഷ്ടമാണുണ്ടായത്. ഇതില്‍ ദളിത്‌ , ആദിവാസി , വിഭാഗങ്ങള്‍ മാത്രം 25 % ശതമാനം വരും . പിന്നെ ദുരിതം അനുഭവിച്ചത് ഇടത്തരം കര്‍ഷകരും കര്‍ഷക തൊഴിലാളികളും പിന്നെ സ്വയം തൊഴിലുകള്‍ കൊണ്ട് ജീവിക്കുന്ന ഭൂരി പക്ഷം മുസ്ലീങ്ങളും ആണ്. കൊണ്ഗ്രെസ്സിന്റെ കൂടെ നിന്ന് കൊണ്ഗ്രെസ്സിനെ വിശ്വസിച്ച ദളിത്‌ ആദിവാസി, ഫാർമേഴ്‌സ്, ന്യൂന പക്ഷങ്ങൾ റാവു മൻമോഹൻ സിങ് പ്രൊ- റിച്ചു നീയോ ലിബറലിസം നടപ്പാക്കിയതോട് കൂടി അവർ ചതിക്കപ്പെട്ടു എന്ന ഫീലിങ്ങിൽ കോൺഗ്രസിന്റെ അടിത്തറ ഇളകി. ആ അടിത്തറ ഇളക്കിയതിനു പ്രധാന കാര്‍മികത്വം നടപ്പാക്കി എന്നതാണ് റാവു-മന്‍മോഹന്‍ ലീഗസി .
നെഹ്രുവിനും ശാസ്ത്രിക്കും ഒരു വലിയ പരിധി വരെ ഇന്ദിരക്കും
സാധാരണ ജനങ്ങളുടെ പൾസ് അറിയാമായിരുന്നു. അവര്‍ ജനങ്ങളില്‍ നിന്നും ജനകീയ സമരങ്ങളില്‍ നിന്നും സ്വതന്ത്ര ഇന്ത്യയെ സ്വപനം കണ്ടു വളര്‍ന്ന ഒരു തലമുറയായിരുന്നു . അത് കഴിഞ്ഞു വന്ന അർബൻ സെന്റെർ അപ്പർ ക്ലാസ്സ്‌ ലീഡേഴ്‌സ് ആരും ഗ്രാസ് റൂട്ടിൽ പ്രവർത്തിക്കുകയോ ഒരു എം എൽ എ പോലും ആകാത്തവരായിരുന്ന. When the rich and powerful elites took over congress, mass leaders left the party. ഇങ്ങനെയുള്ള ഈ പ്രൊ റിച്ചു അർബൻ സെന്ററിക്ക് നീയോ ലിബറൽ പോളിസി നടത്തി അംബാനിയും അദാനിയും പിന്നെ മറ്റു ശിങ്കിടി മുതലാളികളും സമ്പത്തു വർധിപ്പിച്ചു ഇന്ത്യയുടെ പേർ കാപ്പിറ്റ ഇൻകം വളർത്തിയത് കൊണ്ട് ഈ നാട്ടിലെ അമ്പത് ശതമാനത്തിൽ അധികം വരുന്ന പാവങ്ങൾക്ക് ഒരു കുന്തവും കിട്ടിയില്ല. അവരുടെ കലിപ്പിലാണ് കൊണ്ഗ്രെസ്സ് ഈ പരുവത്തിൽ ആയത്.
അവിടെയാണ് നെഹ്‌റു വ്യത്യസ്‌തനാകുന്നത് കാരണം ഇന്ത്യയെ എങ്ങനെ കണ്ടെത്തണം എന്ന കാഴ്ചപ്പാടും ജനങ്ങളുടെ പൾസ് അറിയാൻ ജനകീയ സമരങ്ങളിൽ പങ്കെടുത്ത വലിയ അനുഭവ ജ്ഞാനവും ആ തലമുറയിലെ എല്ലാം മന്ത്രിമാർക്കും ഉണ്ടായിരുന്നു. അതാണ്‌ ഇന്ന് കൊണ്ഗ്രെസ്സിന്റെ തലപ്പത്ത്‌ ഇല്ലാത്തതു. കൊണ്ഗ്രെസ്സ് പാർട്ടി യുടെ ജനകീയ അടിത്തറ ഇളകാൻ തുടങ്ങിയത് റാവു മുതലാണ്. കൊണ്ഗ്രെസ്സിന്റെ ശക്തി കേന്ദ്രങ്ങൾ ആയ വടക്കും പടിഞ്ഞാറും സംസ്ഥാനങ്ങളും ഒറീസ്സയും എല്ലാം കൈവിട്ടതിന് ഒരു കാരണം ഇന്ത്യയിലെ ഭൂരിപക്ഷം പാവങ്ങൾ അന്നും ഇന്നും അവിടെയാണ്. അവിടെ നിന്ന് ഒന്നും കോൺഗ്രസിന് ഗ്രാസ് റൂട്സ് ലീഡേഴ്‌സ് ഇല്ല എന്നതും യാദൃച്ഛികമല്ല.
2004ഇലും 2009 ലും കൊണ്ഗ്രെസ്സ് ജയിച്ചതിന് ഒരു വലിയ കാരണം ആന്ധ്രയിൽ കിട്ടിയ വൻ വിജയമായിരുന്നു. അതിനു കാരണം ജനകീയനായ പ്രൊ പൂവർ ആയ YSR ആയിരുന്നു. ഇന്ന് അവിടുത്ത സ്ഥിതി അങ്ങനെ ആയതിനു കാരണവും ഡൽഹി സെന്ററിക്ക് ആയ നീയോ ലിബറൽ എലീറ്റ് റൂട്ട് ലെസ്സ് വണ്ടേഴ്സ് ആണ് എന്ന ഓർത്താൽ നല്ലത്. ചുരുക്കി പറഞ്ഞാൽ മൻമോഹൻ സാറും റാവു സാറും അന്താരഷ്ട്ര സാമ്പത്തിക നീയോ ലിബറൽ പോളിസിയിൽ പോയത് അവർ കണ്ടു പിടിച്ച എന്തെങ്കിലും സാമ്പത്തിക നയം കൊണ്ടല്ല. അവർ അന്നത്തെ ഡോമിനെന്റ് നിയോ ലിബറൽ പോളിസി ഫ്രെയിം വാർക്കായ വാഷിങ്ടൻ കണ്സെന്സ് വള്ളി പുള്ളി തെറ്റാതെ നടപ്പിൽ ആക്കിയെന്നു മാത്രം. അതിനിടയിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളോക്ക് ആവശ്യമായ പോളിസി രേസ്പോന്സോ നിരന്തരം സംവേദനമോ നടത്തുവാൻ സർക്കാരും പാർട്ടിയും മറന്നു പോയി. നെഹ്‌റുവിന്റെ മിക്സഡ് പോളിസി ഫ്രെയിം വർക്ക് സോവിയറ്റ് യൂണിയനിൽ നിന്നും കോപ്പി അടിച്ചതല്ലായിരുന്നു. അതു ഇന്ത്യയിലെ അവസ്ഥ മനസ്സിലാക്കി ഇവിടെ ഉണ്ടാക്കിയ ഒരു 'made in India' framework ആയിരുന്നു.
റാവു -മൻമോഹൻ പോളിസി മോഡൽ ഒരു ഇമ്പോർട്ടഡ് ഫ്രെയിം വർക്കായിരുന്നു. കൊണ്ഗ്രെസ്സ് ഇനിയും റാവു -മന്‍മോഹന്‍ സിംഗ് പോളിസി മോഡളില്‍ പോയാല്‍ വണ്ടി അധികം ഓടില്ല. ഇന്ത്യക്ക് ആവശ്യം ഒരു പുതിയ പോളിസി വിഷന്‍ ആണ് . മന്‍മോഹന്‍ സിംഗ് ഒരിക്കലും ഒരു പോളിസി വിഷനറി ആയിരുന്നില്ല. മാന്യനായ സത്യാ സന്ധനായ ഒരു സിവില്‍ സെര്‍വെന്റ് പ്രൊഫെഷണല്‍ ആയിരുന്നു. അതാത് കാലത്തേ ഡോമിനെന്റ്റ് പോളിസികള്‍ നടപ്പാക്കുന്നതില്‍ മിടുക്കന്‍. അത് കൊണ്ട് തന്നെയാണ് സൌത്ത് കമീഷന്‍ റിപ്പോര്‍ട്ട് വേറെയും അത് കഴിഞ്ഞുള്ള മന്ത്രി ജോലിയില്‍ വേറെ പോളിസി സ്വീകരിച്ചു നടപ്പിലാക്കിയതും .
നര സിംഹ റാവു ദല്‍ഹി ദര്‍ബാറിലെ കാര്യസ്തരില്‍ ഒരാളും ഭൂ സ്വാമിയും അടിസ്ഥാന തലത്തില്‍ ജന പിന്തുണ ഇല്ലാത്ത നേതാവ് ആയിരുന്നു. റാവു ജീവിചിരുന്നടം വരെ ആന്ധ്രയില്‍ കൊണ്ഗ്രെസ്സ് ക്ലച്ചു പിടിച്ചില്ല. പ്രണബ് ദായുടെ കാര്യംവും അത് തന്നെ. പുള്ളി ദല്‍ഹി ദര്‍ബാറിലെ കാര്യസ്തനയത്തോടെ ബംഗാളില്‍ സംഗതി പോയി. കൊണ്ഗ്രെസ്സില്‍ നിന്ന് പുറത്തു പോയാണ് മമത കാര്യങ്ങള്‍ മാറ്റിയത്. കൊണ്ഗ്രെസ്സ് എത്രയും കൂടുതല്‍ ദല്‍ഹി ദര്‍ബാറില്‍ ഉള്ള റൂട്ട് ലെസ്സ് വന്ടെര്സീന്‍റെ കയ്യില്‍ ഇരിക്കൊന്നോ എത്രയും നാള്‍ പ്രൊ-റിച് നിയോ ലിബറലിസം നടപ്പക്കുന്നോ , അത് വരെ പാര്‍ട്ടി അടിയില്‍ നിന്നും ക്ഷയിച്ചുകൊണ്ടിരിക്കും.

No comments: