Tuesday, November 13, 2018

ശ്രീലങ്കന്‍ രുചികള്‍ : കൂമ്പ് തോരനും കുറിച്ചി ചുട്ടതും .


ബാങ്കോക്കിലെ പ്ലാന്റിപ് പ്ലാസ ആറു നിലയിൽ ഉള്ള ഒരു ടെക്ക് എംപോറിയമാണ് . അവിടെ കിട്ടാത്ത ലാപ് ടോപ് , മൊബൈൽ അക്സസറീസും ഇല്ല . എന്ത് സാധനവും ഒന്നോ രണ്ടോ മണിക്കൂറിൽ റിപ്പയർ ചെയ്യാം . ഇന്നത്തെ പ്രധാന പണി ലാപ് ടോപ് സർവീസ് ചെയ്യിക്കുക , അപ്ഗ്രേഡ് , പഴയ മൊബൈൽ റിപ്പയർ മുതലായവ ആയിരുന്നു .
എന്തായാലു രണ്ടു മണിക്കൂർ ഉണ്ടായിരുന്നതിനാൽ ചുട്ട കുറിച്ചി , തേങ്ങ ചമ്മന്തിയൊക്കെ രുചിക്കാം എന്ന് കരുതി പ്ലാന്റിപ് പ്ലാസക്ക് ഒരു കിലോമീറ്റർ അകലെയുള്ള ശ്രീ ലങ്കൻ റെസ്റ്റോറെന്റിലേക്ക് വിട്ടു . അവിടെ ചെന്നപ്പോൾ ഇന്നത്തെ മെനു ഉഗ്രൻ . കൂമ്പ് തോരൻ , മത്തങ്ങ കറി , അയല കറി , ചുട്ട കുറിച്ചി . ചുവന്ന മുളക് വറുത്തത് കൂടെ .ചുവന്ന തേങ്ങാ ചമ്മന്തി .പിന്നെ പരിപ്പ് . ആനന്ദ ലബ്ദിക്ക് പിന്നെ എന്ത് വേണം . വൈകിട്ടത്തേക്ക് ഒരു ചിക്കൻ കൊത്തു റൊട്ടി പാക്കും ചെയ്തു . ഇന്നത്തെകാര്യം സുഭക്ഷം ..നാളെ നിവർത്തിയില്ലെങ്കിൽ . ചൂട് ചോർ . ഇടി ചമ്മന്തി . ഇഞ്ചി പുളി .തൈര് എന്ന സ്ഥിരം സ്വന്തം മെനു ശരണം . എന്തായാലും കേരളത്തിന്റ ഭക്ഷണ രീതിയോട് ഏറ്റവും അടുത്തു നിൽക്കുന്നത് ശ്രീ ലങ്കൻ ഭക്ഷണമാണ് .അതിന്റെ ഗുട്ടൻസ് എന്താണ് എന്നത് ഒരു ഗവേഷണ വിഷയമാണ് . സിംഹളരും മലയാളികളുമായി കുറെയേറെ സാമ്യമുണ്ട് . കേരളത്തിലും ശ്രീലങ്കയിലും  പ്രചാരത്തില്‍ ഉള്ള  പല ഭക്ഷണങ്ങളും  പലതും മറ്റുള്ളിടത്തുനിന്ന് രണ്ടു പ്രദേശത്തും വന്നതാണ് . നൂലപ്പം അല്ലെങ്കിൽ ഇടിയപ്പം പഴയ ചൈനീസ് കണ്ണെക്ടഷനാണ് . കൊല്ലവും ശ്രീ ലങ്കയിലെ ഹമ്പൻതോട്ടയിലെ പഴയ പോർട്ടുമായി ഒരു നാനൂറ് കൊല്ലത്തെ ലിങ്കുണ്ട് . ഇന്നത്തെ ഗുആങ്ഷി (പഴയ കാന്റൺ )-മലാക്ക -ഹാംബർതോട്ട-കൊല്ലം -ഒമാൻ ഏതാണ്ട് എട്ടാം നൂറ്റാണ്ട് മുതൽ 13 നൂറ്റാണ്ട് വരെയുള്ള പ്രമുഖ കപ്പൽ വ്യാപാര ലിങ്ക് ആയിരിന്നു . അതിൽ പെട്ട ഒരു സബ് ലിങ്കായിരുന്നു മാലി . ശ്രീലങ്കയിലെ ജാഫ്ന , ഹമ്പൻ തൊട്ട, പിന്നീട് കൊളോമ്പോ എന്ന പോർട്ടുകൾ പുരാതന കാലം മുതൽക്ക് ഇന്ത്യയും തെക്കൻ തായ്‌ലൻഡ് , മലേഷ്യ , ജാവ , ഇപ്പോഴത്തെ സിയാംറിപ്പ് , തെക്കൻ വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് പോകുവാനുള്ള ലിങ്ക് പോർട്ടുകൾ ആയിരുന്ന .ആച്ചയിൽ നിന്നുള്ള സുനാമി റൂട്ട് പഴയ വ്യാപാര റൂട്ടിന് സമാനമായിരിന്നു .അത് കേരളത്തിൽ വന്നത് കൊല്ലം ജില്ല വരെയാണ് ..ശ്രീലങ്ക കേരള ലിങ്ക് അതിന് മുമ്പും ഉണ്ടായിരിന്നു .കാരണം കാറ്റിന്റെ ഗതി അനുസരിച്ചു ഒമാൻ -കൊല്ലം -ഹമ്പൻ തൊട്ടയിൽ നിന്ന് സൗത് ചൈന സീ വഴിയുള്ള റൂട്ടിൽ കൂടെയാണ് ഇന്ന് കേരളത്തിലും ശ്രീ ലങ്കയിൽ കാണുന്ന പലതും വന്നത് . അത് മാത്രമല്ല .ശ്രീ ലങ്കയിലും കേരളത്തെ പോലെ പൊച്ചുഗീസ് ,ഡച്ചു , ഇഗ്ളീഷ് കൊളോണിയൽ കണക്ഷൻ ഉണ്ട് . പത്തൊമ്പതാം നൂറ്റാണ്ട് മുതൽ മലയാളികൾ സിലോണിൽ ജോലിക്കായി കുടിയേറി തുടങ്ങി .സിലോൺ ആയിരുന്നു മലയാളിയുടെ ആദ്യ കുടിയേറ്റ കേന്ദ്രം .അവിടെ പല മലയാളി കുടുംബങ്ങളും സെറ്റിൽ ആയി . പലരും തദ്ദേശ വാസികളെ കല്യാണം കഴിച്ചു . പണ്ട് തന്നെ മലയാളികൾ ഒമാൻ , മാലി , സിലോൺ , മലാക്ക വഴി മലയാ എന്നിവിടങ്ങളിൽ കുടിയേറി . പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രധാനമായും സിലോണിലെയും മലയായിലെയും തോട്ടങ്ങളിൽ പണിക്കായും പോയി തുടങ്ങി . ഗൾഫ് കുടിയേറ്റത്തിന് മുമ്പ് സിലോൺ ,മലയാ , ബോർണിയോ ,സിംഗപ്പൂർ എന്നിവ മലയാളികളുടെ പോപ്പുലർ ഡെസ്റ്റിനേഷൻ ആയിരുന്നു . ഇന്തോനേഷ്യയിൽ ഇന്നും മലബാർ കാപ്പിയുണ്ട് .മലബാർ എന്ന ഒരു സ്ഥലം ഇന്നുമുണ്ട്


അതുപോലെ കേരളത്തിലെ ആളുകളെപ്പോലെ പാവക്ക ഇഷ്ടമുള്ള ഒരു കൂട്ടർ ബംഗ്ളദേശികളാണ് .അത് പോലെ മീൻ വിഭവങ്ങളും ബംഗാളികൾക്ക് നിർബന്ധം . ഭക്ഷണം ഒരു പാലമാണ് . അതാത് സമൂഹങ്ങളിലെ ഭക്ഷണമറിഞ്ഞാൽ അവിടുത്തെ മനുഷ്യരെ ഒരു പരിധിവരെ അറിയാം .

തായ്ലാന്റിൽ കേരളത്തേക്കാൾ വലിയ വാഴ കൃഷിയുണ്ട് . കൂമ്പ് ഇഷ്ട്ടം പോലെ കിട്ടും . പല തരം വാഴപഴങ്ങളും.
കപ്പ കൃഷി കേരളത്തിനേക്കാൾ മുമ്പിൽ മലാക്ക വഴി ഇവിടെയെത്തി . കപ്പയിൽ നിന്ന് സാബുദാനയുണ്ടാക്കുന്ന തായ് ടെക്നൊലെജി തായ് തമിഴ് ലിങ്ക് വഴി സേലത്തു എത്തിയാണ് അവിടം സാബുദാനക്ക് പേര് പിടിച്ചത് . കേരളത്തിലെ കപ്പ തമിഴ് നാട്ടിൽ കൊണ്ട് പോയി സാബുദനയായി . പക്ഷെ അതിന് മഹാരാഷ്ടയിലും മധ്യ പ്രാദേശിലുമാണ് ഡിമാൻഡ് . അവിടെ കേരളത്തിലെ കപ്പ സാബുദാന വടയും സാബുദാന കിച്ച്ടിയുമൊക്കെയാകും ..കാരണം അവിടുത്തെ ബ്രമ്മനർ ഉപവാസ ദിനങ്ങളിൽ അരിയോ ഗോതമ്പോ കഴിക്കില്ല . അങ്ങനെയാണ് അറുപതു മുതൽ സാബുദാന ശരണമായത് ..ഇവിടെ അതിന് സാഗൊ എന്ന് പറയും

No comments: