Monday, September 9, 2019

Heritage walk in Seoul.

 ഇന്ന് വൈകുന്നേരം നടക്കാൻ പോയപ്പോൾ കണ്ട കാഴ്ച്ചകളാണ്. ആർക്കിയോളേജി ആന്ത്രോപോളജി ചരിത്രം എന്നിവ എനിക്ക് അതീവ താല്പര്യങ്ങളുള്ള വിഷയങ്ങളാണ്. കൂടാതെ ഒരു മികച്ച ആർക്കിയോലെജിസ്‌റ്റിന്റെ കൂടെ കൂടിയിട്ടു മുപ്പതു കൊല്ലമായി. ഏത് രാജ്യത്തു പോയാലും അവരുടെ ചരിത്രവും സംസ്കാരവും സാഹിത്യവും രാഷ്ട്രീയവും പഠിക്കുവാൻ ശ്രമിക്കും. മ്യുസിയങ്ങളും ഹെറിറ്റേജുകളും കാണും. അത് കൊണ്ടു തന്നെ ഓരോ പ്രാവശ്യം പോകുമ്പോഴും പുതിയ കാര്യങ്ങൾ പഠിക്കും. ആദ്യമായി ഇവിടെ വന്നത് പതിനഞ്ചു കൊല്ലം മുമ്പ്. അന്ന് മൊബൈൽ ഫോൺ ക്യാമറയും ഫേസ് ബുക്കും ഇല്ലാത്തതിനാൽ ഡോക്കുമെന്റ് ചെയ്തില്ല. ഇത് നാലാം തവണയാണ് കൊറിയയിൽ. ഇതിന് മുമ്പ് ഭൂസാനിൽ ഒരു യു എൻ മീറ്റിംഗിനാണ് വന്നത്.
ഇവിടെ കാണുന്ന ചിത്രങ്ങൾ ഒരു മ്യുസിയത്തിൽ നിന്നും അല്ല.. സോളിൽ മാത്രം കണ്ട ഒരു കാര്യം. ഒരു കെട്ടിടത്തിന് കുഴിക്കുമ്പോൾ കണ്ടു കിട്ടുന്ന ആർട്ടിഫക്റ്റ് ആർക്കിയോളേജി ഡിപ്പാർട്മെന്റിനെ അറിയിച്ചു അവരുടെ സഹായത്തോടെ വിശദമായി ഡോക്കിമെന്റ് ചെയ്യും. ഞാൻ താമസീക്കുന്ന ഷില്ല (പുരാതന കൊറിയയിലെ ശക്തി യുള്ള രാജ്യത്തിന്റെ പേരാണ് ). ഹോട്ടലിന്റ് അടുത്തുള്ള ഒരു കെട്ടിടം പണിയുന്നിടത്തു നിന്നും ഏതാണ്ട് 600 കൊല്ലത്തെ ജോസ്സൻ രാജ പരമ്പരയുടെ ചരിത്രത്തിന്റെ അടരുകൾ ആ കെട്ടിത്തിന്റ ഒരു ചുവരിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്നു. അവിടെ എസ്കവേറ്റ് ചെയ്തുത്തിന്റെ ഒരു ഭാഗം മനോഹരമായ ഗാര്ഡനുള്ളിൽ. എത്ര ക്രിയേറ്റീവ് ആയി ചരിത്രവും ആർക്കിയോളേജിയും മനസിലാക്കാം ഈ സ്ട്രീറ്റ് മ്യുസിയത്തിൽ കൂടി. ഇതു ആ കെട്ടിടത്തിന്റ ഉടമകൾ ചെയ്തതാണ്. പിന്നെ മനസ്സിലായി പല കെട്ടിടങ്ങളും പണിതയിടത്തു ഇതു പോലെ ആർട്ടിഫാക്ട്സ് കിട്ടുകയാണെങ്കിൽ അതു അവിടെ അടയാളപ്പെടുത്തി ആ കെട്ടിടത്തിൽ ഡിസ്പ്ലേ ചെയ്യണം.
What an innovative idea !! അത് പോലെ മനസ്സിലായ വേറൊരു കാര്യം നമ്മുടെ ആറന്മുള കണ്ണാടിയുടെ പോലെയുള്ള ലോഹ കണ്ണാടി കൊറിയയിൽ അറുനൂറ് കൊല്ലം മുമ്പേ ഉണ്ടായിരുന്നു. അത് ചൈനയിൽ നിന്നും കേരളത്തിൽ വന്ന ടെക്നൊലെജിയാകാനാണ് സാധ്യത.
കൊറിയ ചരിത്രവും രാഷ്ട്രീയവും നാളെ.
ജെ എസ് അടൂർ
5.09.19

No comments: