Tuesday, September 17, 2019

ഏഷ്യയിൽ അന്തരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികൾ

തിരുവോണ ദിവസം മുഴുവൻ മീറ്റിങ്ങിലാണ് . രണ്ടായിരത്തിലധികം സാമൂഹിക , അക്കാഡമിക് , മീഡിയ , സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്ന ആസിയാൻ പീപ്പിൾ ഫോറം നടക്കുന്നത് ബാങ്കോക്ക് നഗരത്തിന്റ ഒരു അതിർത്തിയിലുള്ള താമസത് യൂണിവേഴ്സിറ്റിയിൽ . അത് സംഘടിപ്പിക്കുന്ന ചുമതല ഞങ്ങൾക്കായത് കൊണ്ട് ഈ ഓണത്തിന് കൂടുതൽ തിരക്ക് .
പലപ്പോഴും നമ്മളുടെ വിദ്യാർഥികൾ വിദേശത്തു ഉപരി പഠനത്തിനു പോകുന്നത് സായിപ്പിന്റ രാജ്യങ്ങളിലാണ് .
എന്നാൽ ഇന്ന് പല അന്തരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികളും ഏഷ്യയിലാണ് . സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി ലോക നിലവാരത്തിൽ തന്നെ വളരെ ഉയർന്ന റേറ്റിങ് ഉള്ള യൂണിവേഴ്സിറ്റിയാണ് . അത് പോലെ ഹോങ്‌കോങ് യൂണിവേഴ്സിറ്റി . കോറിയയിലെയും യൂണിവേഴ്സിറ്റികൾ .ജപ്പാനിൽ ഉള്ള യൂണിവേഴ്സിറ്റികൾ .ഇന്ന് ലോകത്തു വളരെ മുന്നോട്ട് പോകുന്ന യുനിവേഴ്സിറ്റികൾ ചൈനയിലാണ് .
തായ് ലാൻഡിലെ മിക്ക പ്രധാന യൂണിവേഴ്സിറ്റികളും അന്തരാഷ്ട നിലവാരത്തിലുള്ളതാണ് . ചൂല എന്ന ചുരുക്കപ്പേരിൽ അറിയുന്ന ചൂലാലെങ്കോൻ യൂണിവേഴ്സിറ്റി , മഹിദോൾ യൂണിവേഴ്സിറ്റി , താമ്മസത് യൂണിവേഴ്സിറ്റി , ഏഷ്യൻ ഇന്സിറ്റിട്യൂട് എന്നീ യൂണിവേഴ്സിറ്റികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ച്ചറും ഫാക്ക്വൽറ്റിയിമുള്ളതാണു . അവിടെ പഠിക്കാനും പഠിപ്പിക്കുവാനും ലോകത്തെ പല രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടു .
അവിടെ പലയിടത്തും ക്‌ളാസ്സുകൾ എടുക്കുവാനും പ്രഭാഷണം നടത്താനും അവസരം കിട്ടിയിട്ടുണ്ട് .ഇന്ന് തമ്മസത് യൂണിവേഴ്സിറ്റിയിൽ ഉള്ള സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസിൽ പോകുന്നുണ്ട് .
കൂടെ ബോധിഗ്രാമിൽ ഇന്റെർഷിപ് ചെയ്‌ത Sreejith Krishnankuttyക്കു മാഹിഡോൾ യൂണിവേഴ്സിറ്റിയിൽ ഫുൾ സ്കോലെർഷിപ്പിൽ പഠിക്കുവാൻ അവസരം കിട്ടി .ഏതാണ്ട് 20രാജ്യങ്ങളിൽ നിന്നുള്ള വിദ്യാര്ഥികളുണ്ടായിരുന്നവിടെ .
അത് കൊണ്ട് കേരളത്തിലുള്ളവർ ഏഷ്യയിൽ കിട്ടാവുന്ന അന്താരാഷ്ട്രീയ പഠന ഗവേഷണ അവസരങ്ങൾ പ്രയോജനപ്പെടുത്തുക . സിംഗപ്പൂർ ,ചൈന , കൊറിയ , ജപ്പാൻ , തായ്ലൻഡ് എന്നിവിടങ്ങളിൽ സ്‌കോളർഷിപ്പ് അവസരങ്ങളുണ്ട്
ജെ എസ് അടൂർ

No comments: