Tuesday, September 17, 2019

യെ ദേശ് കിസി പരിവാർ കാ ദേശ് നഹി ഹൈ .


ഒരു രാജ്യത്തു ഒരു ഭാഷ നിർബന്ധം എന്ന നില വന്നാൽ ഇന്ത്യയിൽ എല്ലാവരും ഹിന്ദി പഠിച്ചു ദേശ സ്‌നേഹികളാകാൻ പറയും .നാളെപറയും ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ലെന്ന് അതോടയൊപ്പം ഹിന്ദിയും സംസ്‌കൃതവും വിദ്യാഭ്യസത്തിൽ നിര്ബന്ധമാക്കുവാൻ പറയും . അത് ചോദ്യം ചെയ്‌യുന്നവരെ ആന്റി നാഷനലാക്കും . ഇതൊക്കെ ചെയ്യന്നവരാണ് ദേശ ദ്രോഹികൾ .
ഇപ്പോൾ ഈ ചൂണ്ട എറിയുന്നത് സാമ്പത്തിക പ്രതി സന്ധി വരുമ്പോൾ ഇരുട്ടുകൊണ്ട് ഒട്ട അടച്ചു പ്രധാന പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെങ്കിലും അമിത് ഷാ വിരൽ ചൂണ്ടുന്ന ദിശ അപകട സൂചനയാണ് .
മേജരിട്ടേറിയൻ ഐഡിയോലജി അധീശത്വ നവ -യാഥാസ്ഥിക രാഷ്‌ടീയ മേൽക്കോയ്മ അടിച്ചേൽപ്പിക്കുവാനുള്ള ശ്രമമാണ് .ഭൂരിപക്ഷ മതം .ഭൂരി പക്ഷ ഭാഷ ,ഭൂരി പക്ഷ രാഷ്‌ട്രം എന്നത് പൊളിറ്റിക്സ് ഓഫ് എക്സ്ക്ലൂഷനിൽ ആശ്രയിച്ചിരുന്ന ഒന്നാണ് .അത് കൊണ്ട് തന്നെ ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണ് .
നമ്മൾ ഏത് ഭാഷ പഠിക്കണം ,ഭാഷ പറയണം , ഏത് ഭക്ഷണം കഴിക്കണം , എന്ത് എങ്ങനെ പറയണം , എന്ത് ഉടുക്കണം എങ്ങനെ ജീവിക്കണം എന്ന് കുറെ ഏമാന്മാർ ദൽഹിയിൽ ഇരുന്ന് കൽപ്പിച്ചു നടപ്പാക്കു ന്നതിനെയാണ് ഫാസിസം എന്ന് പറയുന്നത് . അതിനെ എതിർക്കും എന്തൊക്കെ വന്നാലും .
ഭാഷ വിവര വിനിമയത്തിനാണ് .ആവശ്യത്തിന് അനുസരിച്ചും സാഹചര്യത്തിന് അനുസരിച്ചും സാമൂഹിക വൽക്കരണത്തിന് അനുസരിച്ചുമാണ് മനുഷ്യൻ എന്നും ഭാഷ പഠിച്ചതും ഉപയോഗിച്ചതും .
അടിച്ചു അപ്പം തീറ്റിയാൽ അത് നടപ്പില്ല .ഹിന്ദി നല്ലത് പോലെ മനസ്സിലാകും . സാഹചര്യങ്ങൾ കൊണ്ടാണ് മനസ്സിലാക്കിയത് .ഇപ്പോഴും മലയാള അക്സെന്റില്ലാതെ ഹിന്ദി പറയാനാകില്ല .കാരണം മലയാളമാണെന്റെ നാവിന്റെ രുചിയും അതിനോട് പറ്റിചേർന്ന വാക്കിന്റെ സ്വരവും പൊരുളും .ഹിന്ദിക്കാർ ഹിന്ദി പറയട്ടെ .മലയാളികൾ മലയാളവും തമിഴർ തമിഴും പറയട്ടെ. മൂന്നോ നാലോ ഭാഷ പഠിക്കുന്നത് നല്ലതാണ് ഹിന്ദി പടിക്കണ്ടവർ പഠിച്ചോളും . തമിഴും ബംഗാളിയും പടിക്കണ്ടവർക്ക് പഠിക്കാം. ഹിന്ദിയോടോ വേറൊരു ഭാഷയോടും അതു സംസാരിക്കുന്നവരോടും ഒരു ലവലേശം വിരോധമില്ല. ഹിന്ദി പഠിക്കുന്നത് നല്ലതാണ്
. പക്ഷെ അത് ഉപയോഗിച്ചു നമ്മുടെ തലേൽകേറിയാൽ ബുദ്ധിമുട്ടാണ്.
ഇങ്ങനെ കുറെ അണ്ണൻമാർ ദൽഹിയിൽ ഇരുന്ന് ഇന്ന ഭാഷ പഠിച്ചേയോക്കൂ എന്ന് തുടങ്ങിയാൽ മലയാളനാടു പാർട്ടിയുമായോ ദ്രാവിഡ ദേശം പാർട്ടിയുമയോ തെരുവിൽ ഇറങ്ങേണ്ടി വരും
അടിച്ചു അപ്പം തീറ്റിക്കാൻ ആര് വന്നാലും അമ്മയാണേ സമ്മതിക്കില്ല .
ഇന്ത്യയുടെ ആത്മാവ് ഇന്ത്യയുടെ അടിസ്ഥാന വൈവിധ്യങ്ങളിലാണ് . രാജ്യം ഒരുത്തന്റെയും കുടംബ ഒസ്യത്തല്ല .ഈ രാജ്യം ഇവിടെയുള്ള നാനാ ജാതി മതസ്ഥരുടെയും എല്ലാ ഭാഷകളും സംസാരിക്കുന്ന ഇവിടെയുള്ള എല്ലാ മനുഷ്യരുടേതുമാണ് .
യെ ദേശ് കി സി ബാപ് കാ ദേശ് നഹീ ഹെ .സബ് കാ ദേശ് ഹൈ .യെ ദേശ് ഹമാരാ ദേശ് ഫീ ഹേ .
This country is ours too .

No comments: