ജനായത്ത ഭരണത്തിന്റ അടിസ്ഥാന തത്വം ബാലൻസ് ഓഫ് പവർ എന്നതാണ് .കഴിഞ്ഞ പാര്ലമെന്റ് സമ്മേളനത്തിൽ കണ്ടത് എക്സിക്യൂട്ടിവ് പാർലമെന്റിനെ മതിയായ ചർച്ചയും സബ്ജെക്റ്റ് കമ്മറ്റികളിൽ സ്വതന്ത്രമായി പഠിച്ചു വിശകലനം ചെയ്യാതെ ഭൂരിപക്ഷമുപയോഗിച്ചു റബർ സ്റ്റാമ്പാക്കി .This is is an example of executive overstretch in effect undermined the parliament and undermined balance of power .
ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ സ്ത്രീ ജഡ്ജുകളും ചീഫ് ജസ്റ്റിസ് എല്ലാം വിരലിൽ എണ്ണാവുന്നതേയുള്ളൂ . ഇപ്പോൾ അകെ രണ്ടു പേരുള്ളതിൽ ചെന്നൈ ഹൈകോട്ടിലെ ചീഫ് ജസ്റ്റിസ് രാജി വച്ച് .അതിന്റ പിന്നാമ്പുറത്തു ഒരു രാഷ്ട്രീയമുണ്ട് എന്നത് വ്യക്തം
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ചോദ്യ ചിഹ്നമാകുകയാണ് .ഇന്ത്യൻ ജുഡീഷ്യറി പൊതുവെ വരേണ്യ സവർണ്ണ പുരുഷ മേധാവിത്തമുള്ള അധികാര സ്വരൂപമാണ് .പലരും പ്രമുഖ വക്കിലും ജഡ്ജിയുമൊമൊക്കെ ആകുന്നത് ഒരു വലിയ പരിധിവരെ ലീനിയേജ് നെറ്റ് വർക്കുകളിലൂടെയാണ് .പലരും തലമുറയായി അവിടെയുണ്ട് . കോളേജിയെം ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നു തോന്നുന്നുവെങ്കിലും ഭരണത്തിലുള്ള പാർട്ടിലാളുടെ ഇടപെടൽ ജുഡിഷ്യറിയിലുമുണ്ട് . കഴിഞ്ഞ വർഷം ജനാധിപത്യത്തിന്റ പേരിൽ പത്ര സമ്മേളനം നടത്തിയ ഒരാൾ അധികാര സ്ഥാനത്തു വന്നപ്പോൾ കാര്യം മാറി .എൻ ആർ സി യുടെ വിധികൾ പരിശോധിച്ചാൽ എങ്ങനെ ജുഡീഷ്യറി പലപ്പോഴും എക്സികുട്ടീവിനു വേണ്ടി കാര്യങ്ങൾ നടത്തുന്നത് എന്ന് മനസ്സിലാകും .
ഇലക്ഷൻ കമ്മീഷൻ എത്ര വേർതിരിവോടെ സെലെക്റ്റിവ് സമീപനം നടത്തിയത് രാജ്യം കണ്ടു .ഇപ്പോൾ വിവരവകാശ കമ്മീഷന്റ ചിറകരിഞ്ഞു .അവിടെയും എക്സിക്സിക്യൂട്ടീവ് അധികാരം കേന്ദ്രീകരിച്ചു .
മനുഷ്യ അവകാശ കംമീഷന്റെ ശബ്ദം കേൾക്കാനേയില്ല .
ചുരുക്കത്തിൽ ജനായത്ത ഭരണത്തിന്റെ അടിത്തറയായ ബാലൻസ് ഓഫ് പവർ പതിയെ ഇല്ലാതാക്കി എക്സിക്യൂറ്റിവ് അധികാരം കേന്ദ്രീകരിക്കുകയാണ് . പക്ഷെ അതിന്റെ അധികാര ഘടന പഠിച്ചാൽ ആ അധികാരം വിരലിൽ എണ്ണാവുന്ന ചിലരിലേക്ക് ചുരുങ്ങി .കാര്യങ്ങൾ നടത്തുന്നത് നാലോ അഞ്ചോ പേരാണ് . ഗുജറാത്തി രാഷ്ട്രീയ -ശിങ്കിടി മുതലാളി ഒലിഗാർക്കിയാണ് .
അവർ തന്ത്രപരമായി അധികാരവും കാശും ഉപയോഗിച്ചു ഒന്നുകിൽ കോ ഓപ്റ്റ് ചെയ്തോ ഭീഷണി പെടുത്തിയോ പ്രതിപക്ഷത്തെ വിഘടിപ്പിച്ചു നിശബ്ദമാക്കി . പ്രതി പക്ഷത്തിനെ ഫലത്തിൽ നിശ്ശബ്ദമാക്കി .ജനകീയ പ്രക്ഷോഭങ്ങൾ നീണ്ട അവധിയിലാണ് .
പൗലോ ഫ്രേയർ കൾച്ചർ ഓഫ് സൈലൻസ് എന്ന ഒരു ആശയം അദ്ദേഹത്തിന്റ പുസ്തകത്തിൽ പറയുന്നുണ്ട് .
According to Freire, " unequal social relations create a 'culture of silence' that instill a negative, passive and suppressed self-image onto the oppressed, and learners must, then, develop a critical consciousness in order to recognize that this culture of silence is created to oppress. A culture of silence can also cause the "dominated individuals [to] lose the means by which to critically respond to the culture that is forced on them by a dominant culture."
അധികാര പ്രയോഗത്തിലൂടെ ഭയം സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ പതിയെ പടർത്തി സെല്ഫ് സെൻസറിങ്ങിലൂടെ നിശബ്ദ രാഷ്ട്രീയ സംസ്കാരം പടരും .ഭൂരിപക്ഷം കരിയർ രാഷ്ട്രീയ നേതാക്കളും കൻഫേമിസ്റ്റാകും .
മീഡിയയെ സർക്കാർ അഡ്വടൈസിങ് കൈക്കൂലികളിൽ കൂടിയും പിന്നെ ക്രോണി ക്യാപ്പിട്രെലിസ്റ്റ് നെറ്റ്വർക്കിൽ കൂടെയും വിലക്കെടുത്തു കുഴലൂത്തുകാരും . സിവിൽ സൊസൈറ്റിയെ ഭയപ്പെടുത്തി കുഞ്ഞാടുകളാക്കും അല്ലെങ്കിൽ ഹിസ് മാസ്റ്റേഴ്സ് വോയ്‌സ് .
ഇന്ത്യയിൽ ഒരു കൾച്ചർ ഓഫ് സൈലൻസ് അഥവാ നിശബ്ദമാക്കാപെടുത്തുന്ന ഭീതിയുടെ മാനസിക അവസ്‌ഥ വളരുകയാണ് . ഭീതി സ്വാതന്ത്ര്യ വാഞ്ചയെ ക്യാൻസർ പോലെ കാർന്നു തിന്നുന്ന അവസ്‌ഥ .
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയും ഭരണ ഘടനയും പതിയെ ഉള്ളിൽ നിന്നും പൊള്ളയാക്കപ്പെടുകയാണ് . അതിനെതിരെ ഒരു ഇന്ത്യയാകെ ജനകീയ പ്രതിരോധം തീർക്കുവാൻ കാമ്പുള്ള രാഷ്ട്രീയ പ്രതി പക്ഷ പാർട്ടികൾ ഇല്ല എന്നത് വലിയ വെല്ലു വിളിയാണ് .
ഭീതിയുടെ രാഷ്ട്രീയത്തെ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം കൊണ്ടേ മറികടക്കുവാനാകുള്ളൂ .The choice is between the culture of silence and voices for freedom and rights . The choice is between living in fear or living in freedom . The choice is between rights for the privileged or all human rights for all.
Today or tomorrow we have to make hard choices to shape the future of our beloved country .
ജെ എസ് അടൂർ
No comments:
Post a Comment