Monday, September 9, 2019

നമ്മുടെ പരിസ്ഥിതി ചർച്ചകൾ : ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തു.


കേരളത്തിൽ ഇരട്ടതാപ്പുള്ള ഒരു രംഗമാണ് പരിസ്ഥിതിയേ കുറിച്ചുള്ള ചർച്ചകൾ.
നാട്ടിൽ ഉള്ള കണ്ടങ്ങൾ വിറ്റു പട്ടണത്തിൽ കുടിയേറി കുളവും കണ്ടങ്ങളും നികത്തിയുണ്ടാക്കി ഗേറ്റഡ് കമ്മ്യുണിറ്റികളിയിൽ സുഖമായി കഴിയുമ്പോൾ കണ്ടങ്ങളെ ഓർത്തു കണ്ണീരിൽ കുതിർന്ന കവിത എഴുതും.
മൂന്നോ നാലോ അംഗങ്ങൾ ഉള്ള കുടുംബത്തിനായി ആറു ബെഡ്‌ റൂമും മറ്റു സന്നാഹങ്ങളും അര ഡസൻ എ സീ യും ഉള്ള വൻ വീടുകൾ വച്ചു. വീട്ടിനു ചുറ്റുമുള്ള മരങ്ങൾ വെട്ടി മിറ്റം നിറയെ ഇന്റർലോക്ക് ഇട്ടശേഷം നമുക്ക് എന്തിനാണ് ഇനിയും വീടുകൾ വേണ്ടത് എന്നു ചോദിക്കും.
ഗൾഫിൽ പോയി രാപ്പകൽ പണി എടുത്തു ഒരു കുടുംബം കേരളത്തിൽ ഫ്ലാറ്റ് വാങ്ങുന്നത് അവർക്കു പണി പോയാൽ അല്ലെങ്കിൽ പിരിഞ്ഞു വന്നാൽ താമസിക്കാനാണ്. കാരണം ദുബായിലോ കുവൈറ്റിലും സൗദിയിലും മലയാളിക്ക് വീട് വച്ചു സ്ഥിരം താമസിക്കാൻ സാധിക്കില്ല. അവർക്ക് തിരിച്ചു വരാൻ ഉള്ളത് കേരളമാണ്. അപ്പോൾ വിദഗ്ദർ ആ ഫ്ലാറ്റും വീടും ചൂണ്ടികാട്ടി പറയും ഒഴിഞ്ഞു കിടക്കുന്ന പത്തു ലക്ഷം (ആരാണാവോ ഈ കണക്ക് എടുക്കുന്നത് ) വീടുകൾക്ക് കൂടുതൽ ടാക്സ് അടിക്കാനും അല്ലെങ്കിൽ ഇല്ലാത്തവർക്ക് കൊടുക്കുവാനും പറയും
സ്വന്തം വീട്ടിനു മുന്നിൽ കാർ വരുവാൻ സകല സർക്കസുകളും കാണിച്ചിട്ട് പറയും നമ്മൾക്കേതെന്തിനാണിത്ര റോഡുകൾ?
കേരളത്തിൽ പണ്ട് ജന്മികൾക്ക് മാത്രമേ നാലു കെട്ടും എട്ടു കെട്ടും ഓടിട്ട വീടുകളും ആയിരപ്പറ പതിനായിരപ്പറ നിലങ്ങളും ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർക്ക് കുടിലുകളും ഓല മേഞ്ഞ 'ഓർഗാനിക് ' വീടുകളും. അന്ന് എല്ലാം സസ്‌റ്റൈനബിൾ ആയിരുന്നു. എന്നിട്ടും 1924 ഇൽ വെള്ളം പൊങ്ങി. അതിന് മുമ്പും. 1341ഇൽ അതു കേരളം എന്ന് നമ്മൾ ഇപ്പോൾ പറയുന്ന സ്ഥലത്തിന്റെ ജ്യോഗ്രഫി തന്നെ മാറ്റി.
ഇത് പറഞ്ഞത് പരിസ്ഥിതിയേ കുറിച്ച് കരുതണ്ട എന്നല്ല. മറിച്ചു നമ്മൾ സജീവമായി പരിസ്ഥിതി പ്രശ്ങ്ങൾക്കു സാകല്യമായൊരു പ്രായോഗിക ചർച്ച വേണം. Knee Jerk റിയാക്ഷൻ കൊണ്ടു പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല.
നമ്മൾ കണ്ടം നികത്തിയാണ് ടെക്‌നോ പാർക്കും പല സർക്കാർ ബിൽഡിങ്ങും എയർ പോർട്ടും പണിതത്. കുളം നികത്തി സർക്കാർ തിരുവനന്തപുരം അമ്പലമുക്ക് മുട്ടട റോഡിൽ ജലഭവൻ പണിതു. നമ്മളിൽ എല്ലാം എന്തിനാണാവോ അഞ്ചും ആറും അടി ഉയരത്തിൽ വീടിനു ചുറ്റും വന്മതിലുകൾ പണിയുന്നത്. അമേരിക്കയിലും യൂറോപ്പിലും അതു വളരെ വിരളം.
മാറ്റം വരേണ്ടത് നമ്മുടെ മനസ്സിലും നമ്മുടെ സമൂഹത്തിന്റെ മനസ്ഥിതിയിലും ചോയ്സിലുമാണ്. മാറ്റങ്ങൾ വരേണ്ടത് നമ്മൾ കെട്ടിടങ്ങൾ പണിയാനുള്ള ടെക്നൊളേജിയിലാണ്. പല രാജ്യങ്ങളിലും പറയും മണലും വളരെ കുറച്ചോ ഇല്ലാതെയോ വീടുകൾ പണിയുന്നുണ്ട്. ഞാൻ നോർവേയിൽ താമസിച്ച ഫ്ളാറ്റിലെ ഉള്ളിലെ മുറികൾ കല്ലും സിമന്റും ഇല്ലാത്ത മുറികൾ തിരിച്ചത്. അതു റീസൈക്കിൾഡ് വുഡ്കൊണ്ടുള്ള പ്ലൈവുഡ്ഡ് പ്രത്യകം ട്രീറ്റ് ചെയ്താണ്
ഉപയോഗിച്ചത്.
കേരളത്തിൽ വീടില്ലാത്തവർക്ക് വീട് വേണം. വളരെ ജന സംഖ്യ സാന്ദ്രതയുള്ള സ്ഥലമാണ്. ഒന്നുകിൽ ചൈനീസ് മോഡൽ പരീക്ഷിക്കണം.. വീട് ഇല്ലാത്തവർക്ക് അവരുടെ ആവശ്യത്തിന് (കുടുംബത്തിൽ ഉള്ളവരുടെ നമ്പർ അനുസരിച്ചു )കമ്മ്യൂണിറ്റി ഹൌസിങ് കോളനികലുണ്ടാക്കുക. എല്ലാ അഞ്ചു നിലയും പത്തുനിലയും ഉള്ള മൂന്നോറോ അഞ്ഞൂറോ കുടുംബങ്ങൾ താമസിക്കുന്ന ഇടങ്ങൾ. ഒന്നും, രണ്ടും മൂന്നും മുറികൾ. പൊതു ഗതാഗത സൗകര്യം, കാർ പൂളിങ്ങിന് ടാക്സ് ഇൻസെന്റീവ്, കമ്മ്യൂണിറ്റി ഡിസ്‌പെൻസറി, ആംബുലൻസ്, സോഷ്യൽ വർക്കർ, പരിസ്ഥിതി സംരക്ഷണത്തിനും വെസ്റ്റ് മാനേജമെന്ററിനും ഉള്ള കമ്മ്യുണിറ്റി സംരഭങ്ങൾ. അങ്ങനെയുള്ള കമ്മ്യൂണിറ്റി ഗവര്ണൻസിന്റ അസ്സെസ്സ്മെന്റ് യൂ എൻ ഡി പി യിലുള്ളപ്പോൾ നടത്തിയിട്ടുണ്ട്.
നമുക്ക് വേണ്ടത് പ്രായോഗിക സൊല്യൂഷൻസാണ്. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നുള്ള ഏർപ്പാടല്ല. Nothing much will come out of knee jerk reactions. We need practical solutions of a balanced approach to ensure sustainable development and intergenerational justice.
JS Adoor

No comments: