ഈ ഫേസ് ബുക്ക് സൂത്രത്തിൽ എഴുതി ലോകം നന്നാക്കാം എന്നൊന്നും ഒരു ധാരണയും ഇല്ല. കേരളത്തിൽ മൂന്നര കോടി ജനങ്ങളുണ്ട്. ഈ ഫേസ് ബുക്ക് സാങ്കേതിക സൂത്രത്തിൽ രാവിലെയോ അല്ലെങ്കിൽ വൈകിട്ടോ എഴുതി നൂറോ അഞ്ഞൂറോ ആയിരമോ രണ്ടായിരമോ ഇനിയും പതിനായിരമോ വായിച്ചാൽ എന്തെങ്കിലും പ്രത്യേകിച്ച് ചുക്കും സംഭവിക്കും എന്ന് ഒന്നും എനിക്ക് ധാരണയില്ല.
പിന്നെ ഞാനെന്തിനാണ് ഇവിടെ എല്ലാ ദിവസം രാവിലെയും ഫോണിൽ കുത്തി കളിക്കുന്നത്. ഉള്ളത് പറയാമല്ലോ. മനുഷ്യന് ആരോടേലും മിൻടീം പറഞ്ഞും ഇരിക്കണം. മലയാളത്തിൽ വീണ്ടും എഴുതാൻ തുടങ്ങിയത് ഏതാണ്ട് 25 കൊല്ലത്തിനു ശേഷം. അതും ഈ ഫോണിൽ മലയാളം കുത്തി കുത്തി വീണ്ടും കൈ തെളിഞ്ഞത് കൊണ്ടു. ചുരുക്കത്തിൽ എല്ലാ ദിവസവും രാവിലെ ഒരു മെന്റൽ എക്സർസൈസ്.
ഇവിടെ എഴുതുന്ന ഒരുപാടു പേര് കുറച്ചു സർപ്ലസ് സമയം കൈയ്യിൽ ഉള്ള മധ്യ
വയസ്കരാണ്. ബാങ്കോക്കിൽ എനിക്ക് എണീറ്റാൽ രാവിലെ പണി ഒന്നും ഇല്ല. ഒരു
കട്ടൻ ചായയും മധുരമില്ലാത്ത ബിസ്ക്കറ്റും കൊറിച്ചു കൊണ്ടു മലയാളത്തിൽ
എഴുതിയും മിണ്ടിയും ഒക്കെയുള്ള ഒരു മനോസുഖം. ഇപ്പോൾ ഫോണിൽ കുത്തി, അക്കി
കുത്ത് താന വരമ്പേൽ എന്നവണ്ണം ചില മിനിറ്റുകൾക്കുള്ളിൽ എഴുതി പോയി കുളിച്ചു
ഓഫീസിൽ പോകും. പിന്നെ സൂത്രം നോക്കുന്നത് ലഞ്ച് ബ്രെക്കിന്. വൈകിട്ട്
സമയം കിട്ടാറില്ല. ഇവിടെ ഒറ്റക്കാണ് താമസം. വഴക്ക് കൂടാൻ പോലും ആളില്ല.
അതെ സമയം നാട്ടിൽ വന്നാൽ ഇതിന് സമയം കിട്ടാറില്ല. ആറുമണി തൊട്ട് തിരക്ക്. വീട്ടിൽ മീൻടീം പറഞ്ഞും ഇരിക്കാൻ സ്വന്തം ഭാര്യയും പിള്ളേരുമുണ്ട്. കൂട്ടുകാർ ഇഷ്ട്ടം പോലെ. പിന്നെ ജന സമ്പർക്കം ഇഷ്ട്ടം പോലെ.
ചെറുപ്പക്കാർ ഇപ്പോൾ ഇൻസ്റാഗ്രാമിലാണ്. കാരണം ഫോണിൽ കുത്തി സമയം കളയാൻ അവർക്കു സമയം ഇല്ല.
പണ്ട് മംഗളം വാരിക ഒരുപാടു പേര് വായിക്കുമായിരുന്നു. വായിക്കുന്നത് കൊണ്ടു ഒരു കമ്മ്യൂണിക്കേറ്റിവ് നീഡ് തൃപ്തിപെടുത്താം.
അതു കൊണ്ടു ഞാൻ ഇവിടെ എഴുതുന്നത് പലപ്പോഴും ഒരു കമ്മ്യുണിക്കേറ്റിവ് നീഡ് കൊണ്ടാണ്. അല്ലാതെ രാവിലെ ഇതു കുത്തി കുറിച്ചാൽ ലോകം നന്നാകും എന്ന് ഒന്നും ധാരണയില്ല. ലൈക്ക് കൂട്ടി ഓർഗാസം കിട്ടണം എന്നും ധാരണയില്ല.
വായിക്കുന്നവർ വായിക്കട്ടെ. വായിചില്ലേലും കുഴപ്പമില്ല. സത്യത്തിൽ ഞാൻ സീരിയസായി ചെയ്യുന്ന മിക്കതും ഫേസ് ബുക്കിൽ പറയാറും എഴുതാറും ഇല്ല. കഴിഞ്ഞ ആഴ്ചയിൽ രണ്ടു പ്രസിദ്ധീകരണങ്ങൾ എഡിറ്റ് ചെയ്തു.
കേരളത്തിൽ വന്നാൽ ജന സമ്പർക്കത്തിൽ സജീവം
അപ്പോൾ പിന്നെ. അരമണിക്കൂറിന് അകം പ്രധാന മീറ്റിംഗ്. ഇന്നത്തെത് കഴിഞ്ഞു
ജേ എസ്

No comments:
Post a Comment