Monday, September 9, 2019

റോബർട്ട് മുഗാബെ

റോബർട്ട് മുഗാബെ അറുപതുകൾ തൊട്ട് തൊണ്ണൂറുകൾ വരെ പാൻ ആഫ്രിക്കൻ ലിബേറെഷന്റെ അടയാളമായിരുന്നു. പക്ഷെ അപ്പോഴേക്കും അധികാര ഭരണ സുഖ രതിയിൽ അഭിരമിച്ച പല ആഫ്രിക്കൻ രാജ്യങ്ങളിലെ നേതാക്കന്മാരെപ്പോലെ ഏകാധിപതിയായി. പഴയ ഹീറോ പിന്നെ ജനങ്ങളുടെ കണ്ണിൽ സീറോയായി.
2017 ഇൽ അദ്ദേഹത്തിനേക്കാൾ 43 വയസ്സ് പ്രായം കുറഞ്ഞ ഭാര്യയേ അവരോധിക്കുവാൻ ശ്രമിക്കുമ്പോൾ പട്ടാളം ഭരണം പിടിച്ചു പണ്ട് അദ്ദേഹത്തിന്റെ വലംകൈയ്യയൊരുന്ന നേതാവിന് കൊടുത്തു.
ഇദ്ദേഹം 1990 കളിൽ ഭരണത്തിൽ നിന്ന് വിരമിച്ചിരുന്നേൽ ഒരുപക്ഷെ ലോകം ആദരിക്കുന്ന നേതാവ് ആയേനെ. അതു കഴിഞ്ഞു അദ്ദേഹം ലക്ക് കേട്ട ഏകാധിപതിയായി. തിരെഞ്ഞെടുപ്പ് റിഗ് ചെയ്തു. ചോദ്യം ചെയ്തവരെ വെടി വച്ചു കൊല്ലുകയോ ജയിലിൽ അടിക്കുകകയോ ചെയ്തു. സാമ്പത്തിക വ്യവസ്ഥയും താറുമാറായി തകർന്നു. അദ്ദേഹം രണ്ടു വർഷത്തിന് മുമ്പ് രാജി വച്ചപ്പോൾ നാട്ടുകാർ അത് ആഘോഷിച്ചു. അത്രമാത്രം മടുത്തിരുന്നു.
മുഗാബെയും മരിച്ചു. അതോടെ ആഫ്രിക്കൻ രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിക്കുകയാണ്. ജനങ്ങൾ ഇത്രമാത്രം സ്നേഹിച്ച ഒരു നേതാവിനെ അവസാനം മടുത്തു വെറുത്ത ഒരു വിരോധാഭാസമായിരുന്നു. ഒരേ സമയം സ്നേഹിച്ചു വെറുത്ത നേതാക്കൾ ചരിത്രത്തിൽ കുറെയുണ്ട്. രാഗം തെറ്റിയിട്ടും പാട്ട് നിർത്താൻ കഴിയാതിരുന്ന മുഗാബെ പാട്ട് അവസാനം നിർത്തി.
ആദരാജ്ഞലികൾ.
About This Website
theguardian.com
Final years in power were characterised by financial collapse, surges of…

No comments: