Js Adoor is with Suma Suresh and 3 others.
ഇന്ന്
സഹപ്രവർത്തകരോടോപ്പം പത്തനംതിട്ട ആറന്മുള തിരുവല്ല എന്നിവിടങ്ങളിൽ
ആയിരുന്നു. ബിനു ചക്കാലയും മറ്റു സഹപ്രവർത്തകരോടൊപ്പം ഇന്നു മുഴുവൻ
പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു ബോധിഗ്രാം /ഐ എസ് ഡി ജി
പ്രളയ ബാധിത പ്രദേശങ്ങളിലും പ്രവർത്തനങ്ങളിൽ പങ്കെടുത്തു മനസ്സിലാക്കാൻ
പോയതാണ്. അവിടുത്തെ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചയാത്തു
നേതാക്കളെയും പ്രവർത്തകരെയും കണ്ടു. സർക്കാർ സംവിധാങ്ങൾ ഏറ്റവും
കാര്യക്ഷമായാണ് പ്രവർത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ നിന്ന് ഏതാണ്ട് പതിനഞ്ചു ട്രക്കുകളാണ് മലബാറിലേക്കും വായനാട്ടിലേക്കും നിലമ്പൂരേക്കും പോയത്.
ഇന്നു രാവിലെ ആറന്മുള എം എൽ എ വീണ ജോർജിന്റെ ഓഫീസിൽ കുറെ സമയം
ഉണ്ടായിരുന്നു. വെള്ളകെട്ടിന്റെ ദുരിതമനുഭവിക്കുന്ന പലരും, പ്രത്യേകിച്ച്
സ്ത്രീകൾ എം എൽ എ കാണുവാൻ വന്നിരിന്നു. എം എൽ എ വളരെ ക്ഷമയോടും
സ്നേഹത്തോടുമാണ് അവരോടു ഇടപെട്ടതും വേണ്ട സഹായങ്ങൾ നൽകാം എന്ന് വാഗ്ദാനം
ചെയ്തതും. എന്നെ നേരത്തെ തന്നെ ഇമ്പ്രെസ്സ് ചെയ്ത ഒരു യുവ നേതാവാണ് സതീഷ്.
അദ്ദേഹം പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി വൈ എഫ് ഐ യുടെ
പത്തനംതിട്ട ജില്ല സെക്രട്ടറിയുമാണ്. അദ്ദേഹത്തെ ഇന്ന് ഒരു ദുരിതാശ്വാസ
ക്യാമ്പിൽ വച്ചാണ് കണ്ടത്. ഇത്ര ഊർജസ്വലനായി ഓടി നടന്നു സാമൂഹിക
പ്രവർത്തനം നടത്തുന്ന യുവ രാഷ്ട്രീയം നേതാവ്. അങ്ങനെയുള്ള ചെറുപ്പക്കാരെ
കാണുമ്പോൾ കേരളത്തെ കുറിച്ച് പ്രതീക്ഷയുണ്ട്.
അത് പോലെ ഇന്നു പോയ കുറ്റൂർ പഞ്ചത്തിന്റ പ്രസിഡണ്ട് ശ്രീലേഖ രഘുനാഥ് വളരെ സജിവമായി രംഗത്തുണ്ട്. ആറന്മുള പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദിനെയും ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് കണ്ടത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഈപ്പൻ ചെറിയാൻ പെരിങ്ങര പഞ്ചായത്തിൽ ഓടി നടന്നു ദുരിതാശ്വാസ പ്രവർത്തങ്ങളിലാണ്.
കേരളത്തിൽ പാർട്ടി വെത്യാസമെന്യേ അടിസ്ഥാന തല സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒന്നിച്ചു കൊണ്ടു പോകുന്നവർ പഞ്ചായത് തലത്തിൽ പ്രവർത്തിക്കുവരാണ്. അവരുടെ പ്രവർത്തനം കേരളത്തെ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു.
അതു കൊണ്ടു ജയ് പഞ്ചായത്ത് രാജ്
ജേ എസ് അടൂർ

No comments:
Post a Comment