ജനാധിപത്യവും ഭരണാധിപത്യവും : മൈറ്റ് ഈസ് റൈറ്റ് ?
ജനാധിപത്യ വ്യവസ്ഥതിയിൽ ഏറ്റവും പ്രധാനം ജനങ്ങളാണ് .അത് കൊണ്ടാണ് ഇന്ത്യൻ ഭരണ ഘടന ' We the people ' എന്ന് തുടങ്ങുന്നത് . ഒരു രാജ്യത്തെ ഏതു ഭാഗവും ഒരു തുണ്ട് ഭൂമിയായ റിയൽ എസ്റ്റേറ്റ് അല്ല . മറിച്ചു അവിടെയുള്ള ജനങ്ങളാണ് . ആ ജനങ്ങൾക്ക് ജീവിക്കുവാനുള്ള അവകാശവും അവർക്ക് സുരക്ഷയും പ്രധാനമാണ് .
ഇന്ത്യയുടെ ആത്മാവ് വൈവിധ്യങ്ങളുടെടെതാണ് .അതിൽ ഭാഷ , ജാതി , മത , വംശീയ വൈവിധ്യങ്ങളുണ്ട് . അതിൽ പല ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ഉണ്ട് . ഭൂരി പക്ഷ മത -ഭാഷ ചിഹ്നങ്ങൾ എല്ലായിടത്തും അടിച്ചേൽപ്പിച്ചാൽ അത് ഇന്ത്യയുടെ ഭരണഘടനയെയും അത് കൊടുക്കുന്ന അവകാശങ്ങളേയും ഇന്ത്യൻ ഫെഡറലിസത്തെയും ഇല്ലാതെയാക്കും .ഇന്ത്യയെ ജനാധിപത്യ ഇന്ത്യയ്ക്കുന്നത് അതിന്റ വൈവിധ്യങ്ങളാണ് .
എന്താണ് പ്രശ്‌നം ?
പാർലമെന്റിൽ സബ്ജെക്റ്റ് കമ്മറ്റിയുടെ സ്‌ക്രൂട്ടിനിയോ ചർച്ചയോ ഇല്ലാതെ ഭൂരി പക്ഷ ലോജിക്ക് എന്ന മെജോറിട്ടേറിയൻ ലോജിക്ക് വച്ച് ജനാധിപത്യ അവകാശങ്ങളെ വരിഞ്ഞു മുറുക്കി നിലക്ക് നിർത്തുവാനുള്ള ഭൂരിപക്ഷ മേലാള ലോജിക്കാണ് മോഡി -അമിത് ഷാ ഭരണ അധികാര ക്ലിക്ക് ഇപ്പോൾ നടത്തുന്നത് .അത് നടത്തുന്നത് ഇന്ത്യയിലെ ഏതാനം ക്രോണി ക്യാപ്പിലിസ്റ്റ് പണ കുടുംബങ്ങളുടെയും അവരുടെ കോർപ്പറേറ്റ് മീഡിയയുടെടെയും ആർ എസ് എസ് നെറ്റ് വർക്കിന്റെ പിന്തുണയോട് കൂടിയാണ് .
ആദ്യമായി മെജോറിട്ടേറിയൻ ലോജിക്കിൽ അവർ സ്ലോ പോയിസൺ ചെയ്തത് അറിയാനുള്ള അവകാശത്തെയാണ് .റൈറ്റ് റ്റു ഇൻഫോർമേഷൻ ബില്ലിലെ സുപ്രധാന ഘടകമാണ് ഇൻഫോർമേഷൻ കംമീഷൻന്റെ ഓട്ടോണമി .അത് എടുത്തു കളഞ്ഞതോടെ ഇനിയും ഒരു ഇൻഫോർമേഷൻ കിട്ടിയില്ലെങ്കിൽ ഇൻഫോർമേഷൻ കംമീഷനിൽ പോയിട്ട് വലിയ കാര്യമില്ല .കാരണം കേന്ദ്ര സർക്കാരിലെ ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഭരണ പാർട്ടിയുടെ കാര്യസ്ഥർക്കും ഇനി കംമീഷണർമാരെ നിയന്ത്രിക്കാം . രണ്ടാമത് .മനുഷ്യ അവകാശ കംമീഷനെ മൂക്കു കയറിടാൻ അമെൻഡ്മെന്റ് . പിന്നെ ഈ രാജ്യത്തെ ഡ്യു പ്രോസസ്സ് ഓഫ് ലോ ഇല്ലാതെ ആരെയും ഭീകരൻ എന്ന് മുദ്ര കൊത്തി പിടിച്ചു അകത്തിടാൻ സർക്കാരിനുള്ള അധികാരം .
ഇതെല്ലാം ഉടനടി അവതരിപ്പിച്ചു അതി വേഗം പാസാക്കുക എന്ന തന്ത്രമാണ് ഉപയോഗിച്ചത് .എന്താണ് പ്രശ്നം ?. ഇന്ത്യൻ പാര്ലെനെന്ററി വ്യവസ്ഥയിൽ പാർലെമെന്റ്റ് സുപ്രീം ആണ് .എന്നാൽ ഇവിടെ സംഭവിക്കുന്നത് പൊളിറ്റിക്കൽ എക്സിക്ക്യൂറ്റിവ് പാർലമെന്റിനെ വെറും റബ്ബർ സ്റ്റാമ്പ് ആകുവാനുള്ള നിരന്തര ശ്രമത്തിലാണ് . പാർലെമെന്റിനെയും കോൺസ്റ്റിട്യൂഷനൽ ബോഡീസിനെയും ജുഡീഷ്യറിയെയും പൊളിറ്റിക്കൽ എക്സിക്ക്യൂറ്റിവിലെ ഒരു ക്ലിക്ക് അവരുടെ ശിങ്കിടി കോർപ്പറേറ്റ് മീഡിയയുടെ സഹായത്തോടെ നിയന്ത്രിക്കുന്നതാണ് കാണുന്നത് .
മുഖ്യ ധാര മാധ്യമങ്ങൾ ഇന്ന് കോർപ്പറേറ്റ് ഉടമസ്ഥതിയിലാണ് .അവരെ ആയിരക്കണക്കിന് കോടി സർക്കാർ പരസ്യത്തിലൂടെയും അല്ലെങ്കിൽ അവരുടെ ഉടമസ്ഥരെ ടാക്സ് ഇൻഫോഴ്‌സ്‌മെന്റ് അധികാര സന്നാഹങ്ങൾ ഉപയോഗിച്ചു വരുതിയിൽ നിർത്തുക .പിന്നെ കോടികൾ മുടക്കി സോഷ്യൽ മീഡിയയിൽ അഭിപ്രായ രൂപീകരണം .അങ്ങനെ ഭൂരിപക്ഷ വർഗീയ ഭരണ അധികാര മേജറിട്ടേറിയൻ ലോജിക്കിൽ ഉള്ള ഒരു ജിങ്കോയിസ്റ്റ് പൊതു ബോധം സൃഷ്ട്ടിച്ചു പ്രഖ്യാപിയ്ക്കാത്ത ഒരു അടിയന്തര അവസ്ഥ ഇവിടെ വളരെ ശക്‌തിയോടെ നടത്തുവാനാണ് ഒരു ഭരണ അധികാര ക്ലിക്ക് ശ്രമിക്കുന്നത് .
അതിന് കൻഫെമിസ്റ്റ് സ്തുതി പാടാൻ ഉള്ള ഒരു ജിങ്കോയിസ്റ്റ് പൊതു ബോധം വളർത്തുവാൻ ഉള്ള ശ്രമത്തിലാണ് .അങ്ങനെ ഭരണ -അധികാര മെജോറിട്ടേറിയൻ ലോജിക്കിന്റെ ആശ്രിതർ കൂടും . ഭരണ -അധികാരത്തിന്റെ ആശ്രിതരായ ഐ എ എസ് /ഐ പി എസ ഉദ്യോഗസ്ഥർ ഇതൊക്കെ നടപ്പാക്കി അടിത്തൂൺ പറ്റിയാൽ പെട്ടന്ന് ഉടുപ്പൂരി മെജോറിട്ടേറിയൻ ഭരണ -അധികാരത്തിന്റ കുഴലൂത്തുകാർ ആകും .ഇതൊക്കെയാണ് അടിയന്തര അവസ്ഥക്കും സംഭവിച്ചത് .1925-35 ഇൽ ജർമ്മനിയിൽ സംഭവിച്ചതും അത് തന്നെ .
ഒരു ജനാധിപത്യത്തിൽ റൈറ്സ് ആർ മൈറ്റ്‌സ് .ഒരു ഏകാധിപത്യത്തിൽ മൈറ്റ് ഈസ് റൈറ്റ് .
കശ്മീരിൽ ജനങ്ങളുണ്ട് .
ഈ സാഹചര്യത്തിലാണ് ഇന്നലെത്തെ പാർലമെന്റ് ചർചർച്ചയെ വിലയിരുത്തണ്ടത് .എന്താണ് സംഭവിച്ചത് ? പാർലമെന്റിനെ പേരിനു വേണ്ടി ചർച്ച ചെയ്ത് വെറും റബ്ബർ സ്റ്റാമ്പ് ആക്കുവാനാണ് പൊളിറ്റിക്കൽ എക്സിക്യു്റ്റിവ് ക്ലിക്ക് ശ്രമിച്ചത് .വളരെ അനന്തര ഫലങ്ങൾ ഉളവാക്കുന്ന കാര്യങ്ങൾ എക്സികുട്ടിവ് നോട്ടിഫിക്കേഷനിലൂടെ പ്രഖ്യാപിച്ചിട്ട് പാർലമെന്റിൽ വെറും നാലു മണിക്കൂറിൽ പാസ്സാക്കുക .
കാശ്മീർ ഒരു റിയൽ എസ്റ്റേറ്റ് അല്ല .അവിടെയുള്ള ജനങ്ങൾ ഉണ്ട് .ലഡാക്കിലും ജനങ്ങൾ ഉണ്ട് .ജമ്മുവിലും .അവിടെ നിയമ സഭ തിരെഞ്ഞെടുപ്പ് നടന്നിട്ടില്ല .അസംബ്ലി ഇല്ല .എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും അറസ്റ്റിൽ . ലോകത്തെ ഏറ്റവും വലിയ മിലിട്ടറൈസ്ഡ് സോൺ .ഇന്റർനെറ്റ് ഇല്ല .മൊബൈൽ സർവീസ് നിയന്ത്രണം .മീഡിയയില്ല .അവിടെയുള്ള ന്യൂസ് ബ്ലോക്ക് . എന്നിട്ട് അവരുടെ ഭാഗദേയം നിയന്ത്രിക്കുന്ന സുപ്രധാന നോട്ടിഫിക്കേഷൻ പാർലെന്റിനെയും ഭരണ ഘടനേയും നോക്ക് കുത്തിയായി പാസാക്കുക .പ്രതി പക്ഷത്തുള്ളവരുടെ അലമാരികളിൽ ഉള്ള സ്കേൽട്ടന്സിനെ കാണിച്ചു വിരട്ടി അവരെ വരുതിയിൽ നിർത്തുക .എന്നിട്ട് ശിങ്കിടി മീഡിയയെയെയെയും സോഷ്യൽ മീഡിയയെയും ഉപയോഗിച്ച് ' വിപ്ലവ വീര്യമായി പറയുക .
കശ്‍മീരിൽ ഉള്ള പ്രശ്നം അവിടുത്തെ മനുഷ്യരെ വിശ്വാസത്തിൽ എടുത്ത് രാഷ്ട്രീ ചർച്ചയിലൂടെയും സമവായത്തിലൂടെയുമേ പരിഹരിക്കാനാകുകയുള്ളൂ .അത് ടോപ് ഡൌൺ ഇപൊസിഷൻ കൊണ്ടും ജിംഗോയിസം കൊണ്ടും പട്ടാള നടപടികൊണ്ടും ജനങ്ങളെ അടിച്ചമർത്തിയും പരിഹരിക്കാൻ സാധിക്കില്ല എന്നതിന് ലോക ചരിത്രത്തിൽ ഒരുപാട് തെളിവുകൾ ഉണ്ട് .
പണ്ട് ഇന്ത്യ എങ്ങനെ ഭരിക്കണം എന്ന് അങ്ങ് ദൂരെ കടലിനക്കരെ ഒരു പാര്ലെനെന്റിൽ ചർച്ച ചെയ്ത് തീരുമാനിച്ചു .പക്ഷെ അതിൽ ഇന്ത്യയിൽ ഉള്ള ജനങ്ങൾക്ക് യാതൊരു റോളും ഇല്ലായിരുന്നു .
പ്രശ്‌നം . ജനാധിപത്യം വേണോ അതോ ഒരു മെജോറിട്ടേറിയൻ അതോറിറ്റേറിയനിസം വേണോ എന്നതാണ് . ഫാസിസം ആദ്യം മാറ്റുന്നത് മനസ്സാണ് .ഒരു പൊതു ബോധം .അതിനെ ചോദ്യം ചെയ്യന്നവരെ ചാപ്പ കുത്തി ഇല്ലാതാക്കാനോ ഭീഷണി പെടുത്തി വരുതിയിൽ നിർത്താനോ സാധിക്കും .
ജനാധിപത്യത്തിൽ പ്രധാനം സ്വാതന്ത്ര്യംi സാഹോദര്യം മനുഷ്യ അവകാശങ്ങൾ തുല്യ നിയമ നീതി വ്യവസ്ഥ പബ്ലിക് അകൗണ്ടബിലിറ്റി എന്നിവയാണ് . പക്ഷെ എല്ലാവിധ അതോരിറ്റേരിയനിസത്തിലും ഭയമാണ് ഏറ്റവും വലിയ ഘടകം .ഭയപ്പെടുത്തി എല്ലാവരെയും വരുതിക്ക് നിർത്തുമ്പോൾ അത് ഏകാധിപത്യ ലക്ഷണമാണ് . ഇന്ത്യയിൽ ഒരു പാട് ജനങ്ങൾ ഭയത്തിൽ ജീവിക്കുമ്പോൾ നഷ്ട്ടപെടുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവാണ് .
First they came for the socialists, and I did not speak out—
Because I was not a socialist.
Then they came for the trade unionists, and I did not speak out—
Because I was not a trade unionist.
Then they came for the Jews, and I did not speak out—
Because I was not a Jew.
Then they came for me—and there was no one left to speak for me.
അതാണ് പ്രശ്‌നം .അത് തന്നെയാണ് പ്രശ്‌നം .
മെജോറിട്ടേറിയൻ ജിങ്കോയിസ്റ്റ് ലോജിക് .
ഇവിടെ മേജറിട്ടേറിയൻ ജിങ്കോയിസ്റ്റ് ലോജിക്കിൽ അഭിരമിക്കുന്ന കുറെ മേലാള ജാതി ബോധമുള്ള സംഘി നസ്രാണികളുണ്ട് .ക്രിസ്തുമസ് ഗുഡ് ഗവേൺസ് ഡേയ് ആക്കിയിട്ടു .ഞായറാഴ്ച്ച വർക്കിങ് ഡേ ആക്കിയാലും അവർക്ക് കുഴപ്പില്ലെന്ന് കരുതുന്നു .കാരണം ഈ രാജ്യത്തെ 97.5% ജനങ്ങൾക്കും പഴയ കൊളോണിയൽ ഹോളിഡേ ഒരു വിഷയമല്ല .ഇപ്പോൾ കശ്മീരിലെ ജനങ്ങളെ വരുതിക്ക് നിർത്തണം എന്ന് പറയുന്നവർ അന്നും പറയണം ഒരേ ഒരിന്ത്യ ഒരൊറ്റ ജനതാ എന്ന് . അത് കൊണ്ട് എല്ലാവരും ഹിന്ദി പഠിക്കണം എന്ന് ഒരു തിട്ടൂരം വന്നാൽ ഹിന്ദി അറിയാത്ത മലയാളിക്ക് ഇന്ത്യയിൽ ജോലി ഇല്ലെന്ന് വന്നാലും വിളിക്കണം ' ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്നുറക്കെ വിളിക്കണം . എല്ലാവരും ...ജയ് ശ്രീ രാം വിളിച്ചു രാജ്യസ്നേഹിയാകുഎന്നാണോ ?
ജെ എസ് അടൂർ

No comments:
Post a Comment