തല മറന്ന് എണ്ണ തേക്കരുത്
'തല മറന്നു എണ്ണ തേക്കരുത് ' എന്ന് ചെറുപ്പത്തിൽ വല്യമ്മച്ചി പറഞ്ഞു പഠിപ്പിച്ച ഒരു പാഠമാണ് . പിന്നെ കുറെ കഴിഞ്ഞാണ് അതിന്റ കാര്യം പിടികിട്ടിയത് . എല്ലാകാര്യത്തിലും പ്രിൻസിപ്പിൾ ഓഫ് ഒപ്റ്റിമം എന്ന് ഒന്നുണ്ട് .അതാണ് അധികമായാൽ അമൃതും വിഷമാണ് എന്ന് പറയുന്നത് .
ഏതൊരു ബിസിനസ്സിലും സംരഭത്തിലും സംഘടനയിലും അധികാര ഉപയോഗ വിന്യാസങ്ങളിലും സാമ്പത്തിക ക്രമത്തിലും ഈ പ്രിൻസിപ്പിൾ ഓഫ് ഒപ്റ്റിമം പ്രധാനമാണ് . അത് കഴിയുമ്പോൾ പതിയെ തുടങ്ങുന്ന ഒഴുക്ക് അവസാനം വൻ ഒഴുക്കായി പിന്നെ കാര്യങ്ങൾ കൈവിട്ടു പോയി ഉണ്ടായത് എല്ലാം പെട്ടന്ന് നഷ്ടമാകും . ഇത് എല്ലാ കാര്യത്തിലും സംഭവിക്കുന്നതാണ് . ഒരു സംസ്ഥാനം ഒരേ പാർട്ടി തന്നെ മുപ്പത് കൊല്ലം ഭരിച്ചാൽ സംഗതി പെട്ടന്ന് കൈവിട്ടു പോകും . വളരെ സക്സസ്ഫുൾ ആയ രാഷ്ട്രീയക്കാര് പോലും ഓവർ സ്റ്റേ ചെയ്താൽ അത് കൗണ്ടർ പ്രൊഡക്ടീവ് ആകും
പലപ്പോഴും പല രംഗത്തും പെട്ടന്ന് സക്സസ് ആകുന്ന എല്ലാവരും ഓർക്കേണ്ട ഒരു ചതി കുഴിയാണ് വിക്ടിംസ് ഓഫ് സക്സസ് . എനിക്ക് ഏറ്റവും അടുത്തറിയാമായിരുന്ന ഒരു സാമൂഹിക പ്രവർത്തകൻ ഉണ്ടായിരുന്നു . ആൾ ബഹു മിടുക്കൻ .സുന്ദരൻ .എൺപതുകളിൽ ഒരുപാട് പേരുടെ റോൾ മോഡൽ . തൊണ്ണൂറുകളുടെ ആദ്യത്തിൽ കിട്ടാവുന്ന അന്താരാഷ്ട്ര അവാർഡുകൾ . പ്രശസ്തി .സൈക്കളിൽ നിന്ന് മോട്ടർ സൈക്കിൾ ജീപ്പ് , ഫിയറ്റ് കാർ പിന്നെ വിലകൂടിയ സെഡാൻ . ബിസിനസ്സുകാരും രാഷ്ട്രീയ നേതാക്കളും അടുത്ത സുഹൃത്തുക്കൾ . ഒരു ബിയർ പോലും തൊടാത്ത ആൾ പതിയെ ഹൈ സോസേറ്റി കുടി തുടങ്ങി .പിന്നെ മൂന്ന് w യൂവും കൂടി കൂടി കാര്യങ്ങൾ കൈവിട്ടു .തല മറന്നു എണ്ണ തേച്ചു .ഇന്ന് എല്ലാ ക്രെഡിബിലിറ്റിയും പോയി .വിക്ടിം ഓഫ് ഏളി സക്സസ് . മുപ്പത്തഞ്ചു വയസ്സിൽ ആഗ്രഹിച്ചതെല്ലാം നേടിയത് കൊണ്ട് ആൾ പെട്ടെന്ന് സാച്ചുറേറ്റഡ് ആയി ആവിയായിപ്പോയി .
അത് പോലെയുള്ള ഉദാഹരണങ്ങൾ എല്ലായിടത്തുമുണ്ട്
ഇത് ബിസിനസ്സിലും സംഭവിക്കാം . ഒരു ബിസിനസ് മോഡൽ പെട്ടന്ന് സക്സസ് ആകുമ്പോൾ ,ബാങ്ക്കാർ ഇഷ്ടം പോലെ കടം തരും . പെട്ടന്ന് ബിസിനസ് എക്സ്പാൻറ്റു ചെയ്യും .അപ്പോൾ കൂടുതൽ വെട്ടിപിടിക്കാൻ ആഗ്രഹം കൂടും .പിന്നെ സംഗതി പെട്ടന്ന് ഒഴുക്കിന് അനുസരിച്ചു ഡൈവെർഴ്ഫൈ ചെയ്യും .ലാഭം കൂടുന്നത് അനുസരിച്ചു ഇൻവെസ്റ്റേഴ്സും ബാങ്കും പണം കൂടുതലിറക്കും പിന്നെ ലാഭത്തിന് അനുസരിച്ചു ലൈബിലിറ്റി കൂടും . മാർകെറ്റിൽ ഒരു ചെറിയ ഫള്കച്ചുവേഷൻ വന്നാൽ റെവന്യൂ കുറഞ്ഞു തുടങ്ങും ലയബിലിറ്റി കൂടികൊണ്ടിരിക്കും ..പെട്ടന്ന് ഒരു ചരട് കൈവിട്ടു പോയാൽ അസംപ്‌ഷൻസും പ്രെഡിക്ഷൻസും പെട്ടന്ന് മാറി മറിയും .ബിസിനസ്സ് കടക്കെണിയിൽപ്പെടും .
ഇതിന് ഇന്ത്യയിൽ ഉദാഹരണങ്ങൾ ഏറെയാണ് .2008 ഇൽ അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് ഡെറിവേറ്റിവ്‌സിനും ബാങ്കിങിനും പറ്റിയത് അത് തന്നെയാണ്
CCD ബ്രാൻഡ് ചെയിൻ സാമാന്യ ലാഭത്തിൽ ഓടിയ ബിസിനസ് സംരംഭമാണ് . അത് ഉപയോഗിച്ചവരിൽ ഭൂരി പക്ഷവും ഇന്ത്യയിൽ തൊണ്ണൂറുകൾ മുതലായുളവായ ഒരു പുതിയ അപ്പർ മിഡിൽ ക്‌ളാസ് പ്രൊഫെഷണൽ ക്ലാസ്സാണ് . അവിടെ 200 രൂപ ചിലവാക്കി രണ്ടു മണിക്കൂർ മീറ്റിങ്ങിന് ഉപയോഗിക്കുന്നതിനു കൂടിയാണ് കാശു വാങ്ങുന്നത് . കാപ്പി കുടിക്കാൻ വേണ്ടി ഞാൻ ഒരിക്കലും അവിടെ പോയിട്ടില്ല . അവിടെ ആളുകളെ കാണുന്നതിനെ ഒരു കാപ്പി വാങ്ങും ..തിരുവന്തപുരത്തു അതിന്റ ലൊക്കേഷൻ മീറ്റിംഗിന് പറ്റിയതാണ് .പാർക്കിങ്ങിന് സ്ഥലം . വേറെ എങ്ങും അഞ്ചോ ആറോ പേർക്ക് അത് പോലെ ഇരിക്കുവാൻ ഉള്ള സ്ഥലമില്ല . ആറുപേർക്ക് രണ്ടു മണിക്കൂർ മീറ്റിംഗിന് അറുനൂറ് രൂപക്ക് കാപ്പി എന്ന് നോക്കിയാൽ കാര്യം വെത്യസ്തമാണ് .
പണ്ട് തിരുവന്തപുരത്തു സ്‌പെൻസർ ജങ്ഷനിൽ ഉള്ള ഇന്ത്യൻ കോഫീ ഹൌസ് അങ്ങനെയായിരുന്നു . എന്നാൽ ഇന്ന് ഇന്ത്യൻ കോഫീ ഹൌസ് ഒരു കാപ്പികുടി സ്ഥലം മാത്രമാണ് .മീറ്റിങ് ഓവർ കോഫി എന്നത് കൊണ്ടാണ് സ്റ്റാർബക്‌സും പോപുലർ ആയത് .
അത് കൊണ്ട് CCD മോഡൽ ആണ് പരാജത്തിന് കാരണം എന്ന് തോന്നുന്നില്ല . പ്രശ്നം victim of success എന്നതാണു . ഒരു മോഡൽ സക്സസ് അയാൾ അത് അതിവേഗം എക്സ്പാൻഡ് ചെയ്യുക അത് മാത്രമല്ല പെട്ടന്ന് ഡൈവേഴ്സിഫൈ ചെയ്യുക .അതിന് കടം എടുക്കുക .ഇത് എയർ ലൈൻ ഇൻടെസ്ട്രിക്കും ഉണ്ടായിട്ടുണ്ട് . കിംഗ്ഫിഷറും ജെറ്റ് എയർ വെയ്‌സും ഉദാഹരണങ്ങൾ .
അമേരിക്കൻ റീറ്റെയിൽ ബിസിനസ് മോഡൽ ഫ്രാഞ്ചയിസി മോഡലാണ് .അതായത് ഒരു ബ്രാൻഡ് വിജയിച്ചാൽ .പിന്നെ അവർ വിൽക്കുന്നത് ബ്രാൻഡും അതുപോലെയുള്ള പ്രോഡക്ക്ടുമാണ് . കാശിറക്കുന്നത് പലരായിരിക്കും . ബ്രാൻഡ് ഉടമസ്ഥന് ലാഭമുള്ള ബിസിനസ് മോഡൽ .
അത് കൊണ്ട് CCD എന്ന ബിസിനസ് മോഡലിനെക്കാൾ മൾട്ടിപ്പിൾ ഡൈവേഴ്സിഫിക്കേഷൻ അറ്റ് ദി കോസ്റ് ഓഫ് കോർ ബിസിനസ് എന്നതാണ് പ്രശ്നമായത് എന്ന് തോന്നുന്നു . വിജയ് മല്യക്കും അനിൽ അംബാനിക്കും അതാണ് പറ്റിയത് . പെട്ടന്ന് കോർ ബിസിനസ്സ് വിട്ട് ഡൈവേഴ്സിഫൈ ചെയ്തു . മുകേഷ് ഇപ്പോഴും കോർ ബിസിനസ്സിൽ തന്നെയാണ് ശ്രദ്ധിക്കുന്നത് .ഓരോ എക്സ്പാൻഷനും ഡൈവേഴ്സിഫിക്കേഷനും സമയമെടുത്താണ് ചെയ്തത് .
പിന്നെ കടം വാങ്ങി ഒരു ഒപ്റ്റിമം കഴിയുമ്പോൾ കടം വിഴുങ്ങും .അത് ഏത് ബിസിനസ്സ് ആയാലും . കാരണം മാർക്കറ്റ് പ്രെഡിക്റ്റേബിൾ അല്ല .
ഇന്ത്യയിൽ ഇന്ന് സർക്കാർ മൂടി വച്ചിരിക്കുന്ന ഒരു ഇക്കോണോമിക് സ്ലോ ഡൌൺ തുടങ്ങിയിട്ട് രണ്ടു കൊല്ലം . അത് കൊണ്ട് അഗ്ഗ്രിഗേറ്റ് ഡിമാൻഡ് എല്ലാ ഹൈ ഏൻഡ് പ്രൊഡക്റ്റിനും കുറയും . കാർ വിൽപ്പനയും സ്വർണ്ണ വിൽപ്പനെയും ബാങ്കിങ്ങിനെയും ഇത് ബാധിക്കും . ഇത് തുടക്കമാണ് .മോഡി ക്രോണി ക്യാപ്പിറ്റൽ മോഡൽ ഒരു വലിയ ക്രൈസിസിന് വക്കിലാണ് .
വിക്ടിംസ് ഓഫ് സക്സസ് ഒരു ചതി കുഴിയാണ് . പെട്ടന്ന് ഒന്നിലും എടുത്തു ചാടരുത് എന്നും പറഞ്ഞത് വല്യമ്മച്ചിയാണ്. അത് പോലെ ' വന്ന വഴി മറക്കരുത് " എന്നും .പിന്നെ പറഞ്ഞു തന്നത് 'പയ്യേ തിന്നാൽ പനയും തിന്നാം '.
പലപ്പോഴും ഞാൻ വായിച്ചു തീർത്തിട്ടുള്ള മാനേജ്മെൻറ് ബുക്കുകളെകാട്ടിലും സ്ട്രാറ്റെജീ ഡവലെപ്പ്മെന്റിനെക്കാളും സഹായിച്ചത് വല്ല്യമ്മച്ചി പഠിപ്പിച്ച പഴയ ബാലപാഠങ്ങളാണ് .
ജെ എസ് അടൂർ

No comments:
Post a Comment