Monday, August 26, 2019

ബൈജു രവീന്ദ്രനും അയാളുടെ സംരംഭവും എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?


കേരളം ഒരു വിചിത്ര സമൂഹമാണ്. ഒരു അസ്പയറിങ് മധ്യവർഗ്ഗ പ്രശ്നം കൂടുതൽ ഉള്ള സ്ഥലം. ഇതിന്റ ഒരു പ്രശ്നം ഒരുപാടുപേർ എങ്ങനെയെങ്കിലും 'സക്സസ് ' ആകുക എന്ന മന്ത്രം ഉള്ളിൽ പേറി മുന്നോട്ട് ഓടുമ്പോൾ ഏതെങ്കിലും രംഗത്ത് സക്സസ് ആയവരോട് ഉള്ള ഗ്രഡ്‌ജിങ്‌ അഡ്മിറേഷനും അൽപ്പം കലിപ്പും ചേർന്ന ഒരു ധാരണ. പിന്നെ ഒരു ആരെങ്കിലും സംരംഭം നടത്തി പത്തു കാശുണ്ടാക്കിയാൽ പഴയ ഫ്യുഡൽ സവർണ്ണത തികട്ടിയുള്ള പുശ്ചഭാവം.
ബൈജു "ആപ്പ് ഇന്നു ലോക നിലവാരത്തിൽ അറിയുന്നൊരു ലേണിങ് പ്ലാറ്റഫോമാണ്. ഇതു ആപ്പുകളുടെ കാലമാണ്. Edtech മേഖലയിൽ ഇന്നു 5.4 ബില്ല്യൻ ഡോളർ വിലമതിക്കുന്ന Think and learn pvt ltd എന്ന കമ്പനി മൂവായിരത്തി ഇരുനൂറ് പേർക്ക് തൊഴിൽ നൽകുന്നുണ്ട്.
അഴിക്കോട്ടുകാരനായ മലയാളം മീഡിയം സർക്കാർ സ്‌കൂളിലും കണ്ണൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്‌ പാസ്സായ നാല്പത് വയസ്സിൽ താഴെയുള്ള മലയാളം അക്സെന്റിൽ ഇഗ്ളീഷ് സംസാരിക്കുന്ന ബൈജു രവീന്ദ്രൻ ഇന്ന് ഒരു കേരളത്തിലെയും ഒരു പക്ഷെ ഇന്ത്യയിലെയും ഏറ്റവും വിജയിച്ച സ്റ്റാർട്ട്‌ അപ്പ് സംരംഭകനാണ്. അച്ഛനും അമ്മയും സ്കൂൾ അധ്യാപകർ. ഏറ്റവും പ്രായം കുറഞ്ഞ മലയാളി ബില്ലിനയെർ. ജോലി രാജി വച്ചു 2011 ഇൽ തുടങ്ങിയ ഒരു ചെറിയ സംരംഭം. 2015 ലാണ് അത് byju 's അപ്പ് ആയി ലേർണിംഗ് പ്ലാറ്റഫോമായി ലോഞ്ച് ചെയ്തത്. കഴിഞ്ഞ വർഷത്തെ വരുമാനം 75 മില്ലിയൻ ഡോളർ. ഏതാണ്ട് മൂന്നരക്കോടി ആളുകൾ ഉപയോഗിക്കുന്നു.
അയാൾ ഗ്ലോബൽ നിലവാരത്തിൽ ഉള്ള ഒരു കമ്പിനി ഉണ്ടാക്കണം എങ്കിൽ ലീഡർഷിപ്പും വിഷനും അതുപോലെ ഡ്രൈവും ഇല്ലെങ്കിൽ സാധ്യമല്ല. അയാൾ കാശു ഉണ്ടാക്കിയത് കഴിവ് കൊണ്ടാണ്.
അയാൾ എന്തായാലും ഇന്ത്യ കൊണ്ടു മാത്രം നിൽക്കില്ല. ലേനിങ് പ്ലാറ്റഫോമിൽ ഗ്ലോബൽ ലീഡർ ആകുവാനുള്ള സാധ്യത കൊണ്ടാണ് വേൾഡ് ബാങ്ക് അടക്കം അതിൽ ഇൻവെസ്റ്റ് ചെയ്തത്.
കുറെ വര്ഷങ്ങള്ക്കം ടെക്സ്റ്റ്‌ ബുക്ക്‌ എന്ന സാധനം മ്യൂസിയത്തിൽ കാണും. പഴയ താളിയോലെപോലെ. ലോകത്തു നൂറു രാജ്യങ്ങളിൽ പല ഭാഷയിൽ ഉള്ള ടെക്സ്റ്റ് ബുക്കുകൾ ഒരു പക്ഷെ കേരളത്തിൽ ഉണ്ടാക്കുവാൻ കഴിയും. Edtech ഏറ്റവും കൂടുതൽ വളരാൻ പോകുന്ന മേഖലയാണ്.
ചെറുപ്പക്കാരായ മലയാളികൾക്ക് ഒരു മാതൃക ആകേണ്ടയാളാണ്. അയാൾ വാല്യൂ പ്രൊപോസിഷൻ വച്ചാണ് കാശ് ഉണ്ടാക്കിയത്. അയാളെ ഗൈഡ് കച്ചവടക്കാരെ ഇകഴ്ത്താൻ ശ്രമിക്കുന്നത് മുകളിൽ വിവരിച്ച ആന്റി എന്റർപ്രെനേരിയൽ കോമ്പ്ലെക്സും കലിപ്പും കൊണ്ടാണ്.
എന്തായാലും byju"s app നേ വിമർശിച്ചു അവർക്കു കൂടുതൽ പബ്ലിസിറ്റി നൽകി.
കാശുണ്ടാക്കുന്നത് തെറ്റാണ് എന്ന മനോഭാവം മാറണം. അയാൾ കാശുണ്ടാക്കിയത് നേരെ ചൊവ്വേയാണ്.
കേരളത്തിലേ ഐ ടി സരംഭക താല്പര്യം ഉള്ളവർക്ക് റോൾ മോഡൽ ആയിരിക്കണ്ട സരംഭകരാണ് ഐബിഎസ് വി കെ മാത്യൂസ്, സൻടെക് നന്ദകുമാർ., ബൈജു രവീന്ദ്രൻ എന്നിവർ. അവരെല്ലാം ക്രിയേറ്റിവ് സംരഭകരാണ്.
കാശാണ് ജീവിതത്തിൽ വലിയ കാര്യം എന്നു ചിന്തിക്കുന്ന ആളല്ല ഞാൻ. അധികം കാശ് ഉണ്ടാക്കേണ്ട എന്നു തീരുമാനിച്ച സാമൂഹിക സരംഭകനാണ്. കാശു എങ്ങനെയെങ്കിലും ഉണ്ടാക്കിയവരോട് പ്രത്യേക ആദരവ് തോന്നാറില്ല.
പക്ഷെ ക്രിയേറ്റിവ് ആയ സരംഭകരോട് ബഹുമാനമാണ്. ബൈജു രവീന്ദ്രൻ ക്രിയേറ്റിവ് ആയ സരംഭകനാണ്. അതാണ് അയാളെ വ്യത്യസ്തനാക്കുന്നത്.
പിൻകുറിപ്പ് : ഇവിടെ ആപ്പ് അല്ല ചർച്ച വിഷയം. കാരണംഉപയോഗിക്കാത്ത സാധനങ്ങളെയും അറിയാത്ത വിഷയത്തെകുറിച്ച് സംസാരിച്ചു സമയം കളയാറില്ല. എന്റെ മക്കൾ ആപ്പ് നോക്കാതെ പഠിച്ചവരും പഠിക്കുന്നവരുമാണ്. കാശു കൊടുത്തു ആപ്പ് ഒന്നും വാങ്ങാൻ തല്ക്കാലം പ്ലാനും ഇല്ല.
ജേ എസ് അടൂർ

No comments: