Js Adoor is with Thomas Verghese.
An
evening at the Kota Kinabalu water front '.കോട്ട ' എന്നത് മലയാളത്തിൽ
ഉള്ള ' കോട്ട " തന്നെ ശാസ്താം കോട്ട പോലെ . കിനബാലു വടക്കേ ബോര്ണിയ
ദ്വീപിലെ വലിയ മല ..അങ്ങനെയാണ് പണ്ട് സായിപ്പ് നടത്തിയ ബ്രിട്ടീഷ് നോർത്ത്
ബോർണിയോ കമ്പനിയുടെ ബോസിന്റെ പേരായ 'ജെസ്സൽട്ടൻ ' എന്ന പേരുമാറ്റി കോട്ട
കിനബാലുവായത് .. രണ്ടാം ലോക മഹായുദ്ധകാലത്തു ബോംബിട്ട് നശിപ്പിച്ച ഈ
നഗരത്തിൽ ശേഷിച്ചത് വെറും മൂന്നു കെട്ടിടങ്ങൾ . സൗത് ചൈന കടലിനോട് ചേർന്ന്
കിടക്കുന്ന തന്ത്ര പ്രധാനമായ ഈ സ്ഥലം ജപ്പാൻകാർ രണ്ടാം ലോക മഹായുദ്ധകാലത്തു പിടിച്ചടക്കാൻ നോക്കിയെങ്കിലും ബ്രിടീഷുകാർ തിരികെ പിടിച്ചു . എന്നിട്ട് മലയാ സ്വതന്ത്രമായപ്പോൾ അത് അവർക്ക് കൈമാറി .
കുട്ടിക്കാലം മുതൽ കേട്ട ഒരു സ്ഥലമാണ് ബോർണിയോ . കാരണം ഒരു അങ്കിൾ ഡോ .
ഹാബേൽ ജി വർഗീസ് അവിടെ സ്‌കൂൾ പ്രിസിപ്പൽ ആയിരുന്നു . അങ്ങനെയാണ് ആ
നാടിനെകുറിച്ച് ആദ്യമായി കേൾക്കുന്നത് .പഴയ ബോർണിയോ ഇന്ന് മലേഷ്യയിലെ
സാബാ സ്റ്റേറ്റാണ് . കെ എല്ലിൽ നിന്ന് ഏതാണ്ട് രണ്ടര മണിക്കൂർ വിമാന
യാത്ര .
ഇന്ന് ഇവിടെ കോൺഫെറെൻസിൽ ഏതാണ്ട് അറുപത്തി അഞ്ചു വയസുള്ള യാക്കൂബ് എന്ന ബിസിനസ്കാരനെ കണ്ടു .കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു അയാളെ പഠിപ്പിച്ചത് മലയാളികളാണെന്നു . ചുരുക്കത്തിൽ പറഞ്ഞു വന്നപ്പോൾ പഴയ വർഗീസ് സാർ അയാളുടെ അധ്യാപകൻ .!

Comments
View 1 more comm
No comments:
Post a Comment