Js Adoor is with Jacob Punnoose and 2 others.
പോലീസും കോടതിയും റോഡ് സുരക്ഷയും.
2014 ആദ്യ മാസങ്ങളിൽ ഇൽ തിരുവനന്തപുരം ഐര്പോര്ട്ടിലേക്ക് ടെക്നോപാർക്ക് കഴിഞ്ഞുള്ള ടോൾ ബൂത്തിൽ പൈസ അടക്കവാനുള്ള ക്യുവിൽ ഞങ്ങൾ സഞ്ചരിച്ചിരുന്നു കാർ ഞങ്ങളുടെ ഊഴവും കാത്തു കിടന്നു. മുന്നിൽ ഒരു അഞ്ചാറു കാറുണ്ട്. ഞങ്ങളുടെ കാർ നിർത്തി ഇട്ടിരിക്കുകയാണ്. ഉടനെ പുറകിൽ നിന്ന് ഒരു വാഹനം (എസ് യൂ വി ആണെന്നാണ് ഓർമ്മ )കഷ്ടി ഒരു കാറിനു പോകാൻ സ്ഥലം ഇല്ലാത്തിടത്തു ഓവർ ടേക്ക് ചെയ്തു എന്റെ കാറിന്റെ സൈഡ് ആകെ ഉരചിട്ട് നിർത്താതെ പെട്ടന്ന് മൂന്ന് വണ്ടിയെ ഓവർ ടേക്ക് ചെയ്തു വിട്ടു പോയി. ഇതിനിടയിൽ ഞാൻ വണ്ടി നമ്പർ ഫോൺ ക്യാമറയിൽ എടുത്തു.
ശംഖു മുഖത്തുള്ള ജനമൈത്രി പോലീസ് സ്റ്റേഷനിൽ രാഷ് ഡ്രൈവിങിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ ആദ്യം എന്റെ ഡ്രൈവറെ ജനമൈത്രി പോലീസ് ' താ' കൂട്ടി സ്നേഹപൂർവ്വം സംബോധന ചെയ്തു. എന്നെ പോലീസ് സ്റ്റേഷന്റെ മുന്നിൽ ഡ്രോപ്പ് ചെയ്യുമ്പോൾ 'എടാ താ 'വണ്ടി മാറ്റി യിടടാ ' എന്ന് ജനമൈത്രി ഭാഷയിൽ മൊഴിഞ്ഞു. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ' സാർ ഇതാണോ ജനമൈത്രി പോലീസിംഗ് ' എന്ന് ചോദിച്ചു. എന്തായാലും ഐ എ എസ്സ് ഏമാനെ ഊതിക്കാത്ത പോലീസ് ഞങ്ങളുടെ ഡ്രൈവറിനെ കൊണ്ടു ഊതിപ്പിച്ചു. ഒരു പ്രയോജനവും കിട്ടിയില്ല. ഞാൻ മുകളിൽ ഏ സി പി യുടെ ഓഫിസിൽ ചെന്ന് ഒരു റോഡ് സുരക്ഷയെകുറിച്ചും രാഷ് ഡ്രൈവിങിനെ കുറിച്ചും ആണ് എന്റെ വണ്ടിയിൽ വച്ചു ഉരച്ചതും പറഞ്ഞു ഒരു കത്ത് ഇഗ്ളീഷിൽ എഴുതി വച്ചു എന്റെ ഫോൺ നമ്പറും എഴുതി. അത് അവിടെ ഏല്പിച്ചിട്ട് എയർപോർട്ടിൽ പോയി.
എന്തായാലും ബോർഡിങ് സമയത്തിന് മുമ്പ് ഏ സി പി വിളിച്ചപ്പോൾ കേരള പോലീസിനെ കുറിച്ച് മതിപ്പ് തോന്നി. അത് ജവഹർ ജനാർദ്ദൻ ആയിരുന്നു. വളരെ മാന്യൻ. ഏ പോലീസ് ഓഫീസർ അസ് ഏ ജെന്റിൽ മാൻ. കാര്യങ്ങൾ എല്ലാം ചർച്ച ചെയ്തപ്പോൾ ആണ് ' ശാസ്താം കോട്ടയിൽ ഡി ബി യിൽ പഠിച്ചു യുണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ സമ്മാനം വാങ്ങിയിരുന്ന ജോൺ സാമുവലാണോ '. അതെ എന്ന് പറഞ്ഞപ്പോഴാണ്. അദ്ദേഹം അന്ന് എൻ സി സി ലീഡർഷിപ്പിൽ സജീവമായി പൊളിറ്റിക്കൽ സയൻസിൽ ഉണ്ടായിരുന്ന പഴയ സുഹൃത്ത് ജവഹർ ആണെന്ന് മനസ്സിലായത്.
ഞങ്ങളുടെ ബാച്ചിൽ നിന്നും മൂന്നു പേർ പോലീസ് ഓഫീസറുമാരായി. ഒരാൾ കരുനാഗപ്പള്ളിക്കാരൻ ജവഹർ. പിന്നെ തേങ്ങാമത്തുള്ള ശിവസുധൻ നായർ, എന്റെകൂടെ കെമിസ്ട്രിയിൽ ഉണ്ടായിരുന്ന സുരേഷ്.
എന്തായാലും ഞാൻ ഡൽഹിയിൽ എത്തിയപ്പോഴേക്കും തേച്ചിട്ടു പോയ തിരുവല്ല രെജിസ്ട്രീഷൻ വണ്ടി പൊക്കി. ഞാൻ പറഞ്ഞു താകീത് കൊട്ട് പറഞ്ഞു വിടുക. കേസ് ചാർജ് ചെയ്യരുത്. കാരണം അതിന്റെ പുറകെ നടക്കാൻ സമയം ഇല്ല.
പക്ഷെ കല്ലടയാറ്റിൽ കൂടെ ഒരുപാടു വെള്ളം ഒഴുകി. ഇപ്പോൾ അഞ്ചു കൊല്ലം കഴിഞ്ഞു സമൻസ് എനിക്കും പിന്നെ ഡ്രൈവർക്കും. ആഗസ്റ്റ് 19 നു തിങ്കളാഴ്ച വഞ്ചിയൂർ കോടതിയിൽ ഹാജരാകണം.
അന്ന് വണ്ടി നന്നാക്കാൻ ഏതാണ്ട് 8000 രൂപ. സംഗതി മറന്നു. ഡ്രൈവർ ഇപ്പോൾ സ്ഥിരം ജോലി വിട്ടു കട്ടപ്പനയിൽ അയാളുടെ കുടുംബ വീട്ടിൽ.
കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തു പോയി വരണമെങ്കിൽ രണ്ടു ദിവസവും 2500 രൂപയും എനിക്കു ബാങ്കോക്കിൽ നിന്നും തിരുവനന്തപുരം വന്നുപോകാൻ കുറഞ്ഞത് മുപ്പതിനായിരം രൂപ ചിലവ്.
എന്താണ് ഞങ്ങൾ ചെയ്ത തെറ്റ്? റോഡ് സുരക്ഷക്ക് റാഷ് ഡ്രൈവിംഗ് അപകടമാണെന്നും അങ്ങനെ ഇടിച്ചിട്ടു ഓടിച്ചു പോകുന്നത് തെറ്റാണ് എന്നും ആ കാറുകാർക്ക് താക്കീത് കൊടുക്കണം എന്നും പോലീസിനോട് പറഞ്ഞു പോയി.
കേസ് കോടതിൽ വരുന്നത് അഞ്ചു കൊല്ലം കഴിഞ്ഞിട്ട്. സമൻസ് വാങ്ങിയില്ലെങ്കിൽ അറസ്റ് വാറന്റ് വരാം. സമൻസ് വാങ്ങി. ഞാൻ സ്ഥലത്തു ഇല്ലാത്തതിനാൽ ഡ്രൈവർ കോടതിയിൽ ഹാജരാകും. കേസ് എങ്ങെനെയെങ്കിലും രാജി ആക്കണം എന്ന് അപേക്ഷിച്ചാലും അത് വീണ്ടും മാറ്റി വച്ചാൽ പണി കിട്ടും. കാരണം അഞ്ചു കൊല്ലം മുമ്പ് ഉണ്ടായ ഒരു തേപ്പ് കേസിൽ വീണ്ടും അമ്പതിനായിരം രൂപയും പിന്നെ ലീവും എടുക്കുക എന്നാൽ അത് കടുംകൈയ്യാണ്. അത് മാത്രമല്ല കട്ടപ്പനയിൽ നിന്നും രണ്ടു ദിവസത്തെ ജോലി കൂലി കളഞ്ഞു ഒരാൾ വഞ്ചിയൂർ കോടതിയിൽ വരണമെങ്കിൽ എത്രയാണ് ചിലവ്.?
Justice delayed is justice denied. പോലീസ് ഓഫിസറോട് ചോദിച്ചപ്പോൾ പറഞ്ഞത് അഞ്ചു കൊല്ലം വളരെ വേഗമാണ് എന്ന്. സാധാരണ പത്തു കൊല്ലം എടുക്കുമെന്ന്. എന്തിരോ, എന്തോ?
ഇതു നമ്മുടെ നാട്ടിലെ പോലീസ് നീതി ന്യായ വ്യവസ്ഥയെകുറിച്ച് കുറെയേറെ പറയുന്നുണ്ട്.....
ഇന്ത്യയിൽ ഏറ്റവും അത്യാവശ്യം റീഫോം വേണ്ട രണ്ടു കാര്യങ്ങളാണ് പോലീസും ജുഡീഷ്യറിയും.
പോലീസ് എല്ലാം ഓൺ ലൈൻ ആക്കണം ഫയലുകൾ ട്രാക്ക് ചെയ്യുവാൻ സാധിക്കണം. പരിഹരിക്കപ്പെടേണ്ട കേസുകൾ മൂന്ന് മാസത്തിനു ഉള്ളിൽ പരിഹരിക്കണം. ഓൺലൈൻ കൺസൾട്ടേഷൻ കൊണ്ടു ഒരുപാടു പ്രശ്ങ്ങൾ തീർക്കാം. പോലീസിന്റെ പണി മൂന്നിൽ ഒന്നായി കുറയും. ജുഡീഷ്യറി ഓൾ ഇന്ത്യ സർവീസ് ആക്കുക. സിവിൽ സർവീസ് പോലെ. അത്മുഴുവൻ ഡിജിറ്റൈസ് ചെയ്യുക. ആളുകളെ കോടതി വരാന്തയിൽയിൽ വിളിച്ചു വരുത്തി ഒരുപാടു തവണ കേസ് മാറ്റി വക്കുന്ന കലാപരിപാടി നിർത്തൽ ചെയ്യുക. ഓൺലൈൻ സുതാര്യ ടോക്കൺ സിസ്റ്റം ആക്കുക. ഇപ്പോൾ ജുഡീഷ്യറിയും പോലീസും പഴയ കൊളോണിയൽ സംഭവത്തിൽ നിന്ന് കാരകേറിയിട്ടില്ല. കൊളോണിയൽ ഗോസ്റ്റുകളെ എല്ലായിടത്തും കാണാം. കൊടും ചൂടത്ത് ഇന്ഗ്ളണ്ടിലെ പഴയ ഗൗണും ഇട്ട് ' മി ലോർഡ് ' എന്ന് പറയുന്ന വക്കീൽ പണി പഴഞ്ചനാണ്.
ജുഡീഷ്യറിയെ അകൗണ്ടബിലിറ്റി ഏറ്റവും കുറഞ്ഞ ബഞ്ചും ബാറും തമ്മിൽ ഉള്ള ഒരു ഒത്തു കളിപോലെ തോന്നും. പലപ്പോഴും കുടംബ പാരമ്പര്യം ഉള്ളവരാണ് അവിടെ ഉള്ളത്. ചിലപ്പോൾ തലമുറ തലമുറയായി.
ജുഡീഷ്യറിയെ മൊത്തത്തിൽ മാറ്റി റീഫോം ചെയ്യേണ്ട സമയമായിരിക്കുന്നു. എല്ലാം ഡിജിറ്റലൈസ് ചെയ്തു ഓൺലൈൻ ആക്കി സമയ ബന്ധിതമായി കേസ് തീർക്കുന്ന ഒരു ജുഡീഷ്യൽ ആൻഡ് ജസ്റ്റിസ് സിസ്റ്റം ഇന്ത്യയിൽ വരണം.
ജേ എസ് അടൂർ.

No comments:
Post a Comment