written on 19 August , 2018
ദുരന്ത പ്രതിസന്ധികളും സാമൂഹിക പാഠങ്ങളും
ചെങ്ങന്നൂരിലെ അവസ്‌ഥ അറിഞ്ഞു സമൂഹ മാധ്യമത്തിലാകമാനം പരിഭ്രാന്തിയും അംക്സൈറ്റിയും ട്രോമായും പെട്ടന്ന് കൂടി .നാട്ടിൽ സ്വന്തത്തിൽ ഉള്ളവരും ബന്ധത്തിലുള്ളവരും നാട്ടുകാരുമൊക്കെ പ്രളയകെടുതിയിൽ ആയപ്പോൾ അവരെകാട്ടിൽ കൂടുതൽ ട്രോമ വിദേശത്തുള്ളവർ ഇതോർത്തു നെടുവീർപ്പും വിഷമവും സങ്കടവുമൊക്കെ അനുഭവിച്ചു കാണും .കാരണം ഈ പാനിക്ക് സോഷ്യൽ മീഡിയയിലെ ഒരു പകർച്ച പനിയാണ് . സമൂഹ മാധ്യമ ഹൈവേകളിൽ സങ്കടവും ആകാംഷയും ഒഴുകി പരന്നു ഇക്കോച്ചെമ്പർ വൈറസ് പ്രത്യാഘാതത്തിൽ ഒട്ടു മിക്ക ആളുകൾക്കും പാനിക് പകർച്ച പനി പിടിച്ചു

അതോടെ ചിലർ പലപ്പോഴും കഥ അറിയാതെ ആട്ടം കാണുന്നത് പോലെയായി .
1) ചിലർ പറഞ്ഞു പട്ടാളത്തിന് വിട്ടു കൊടക്കൂ
2) ചിലർ പറഞ്ഞു UN ദുരന്ത നിവാരണത്തെ കൊണ്ട് വരൂ .
3) ചിലർ പറഞ്ഞു അമേരിക്കൻ സൈന്യത്തെ കൊണ്ടുവരൂ .
ഇത് പലതും പാനിക് പനി പിടിച്ചു പറയുന്നവരും, രാഷ്ട്രീയ പനിപിടിച്ചു പറയുന്നവരും ഉണ്ട്.
മലയാളി മധ്യവർഗ്ഗക്കാർക്ക് അവരുടെ കൊംഫെർട് സോണിൽ നിന്നൊരു ജോൾട്ടായിരുന്നു നമ്മൾ പ്രതീക്ഷിച്ചതിലും വലിയ പ്രളയ പ്രതി സന്ധി .
സത്യത്തിൽ ഏറ്റവും കൂടുതൽ ആളുകളെ രക്ഷിച്ചത് നമ്മുടെ അഭിമാനമായ പതിനായിരക്കണക്കിനു ചെറുപ്പക്കാരും മൽസ്യ തൊഴിലാളുകളും കേരള സർക്കാർ സംവിധാനങ്ങളും പഞ്ചായത്തു തലത്തിലുമാണ് .ആർമി ,നേവി എയർ ഫോഴ്‌സ് സജ്ജീകരണങ്ങളും പങ്കാളിത്തവും വലിയ സഹായമായി . ഒരു രക്ഷ പ്രവർത്തനത്തിന് ആദ്യം വേണ്ടത് ക്ഷമയും സമചിത്തതുമാണ് . അവസാന ഘട്ട ത്തിൽ ജീവൻ രക്ഷിക്കുവാൻ വേണ്ടി ഒത്തൊരുമിച്ച ഏകോപനം നടത്തണ്ടത് അടിസ്ഥാന തലത്തിൽ ഭൂപ്രകൃതി അറിവും അതപോലെ ഡൊമൈൻ നോളജ് ,ടെക്‌നോളജിയും ഉപയോഗിച്ചും ഏറ്റവും ഫലപ്രദമായി റിസോർസ് ഉപയോഗിച്ചുമാണ് .
ഇന്ത്യയിലും ഏഷ്യയിലെ പല രാജ്യങ്ങളിലും വിശദമായ ദുരന്ത നിവാരണ , റെസ്പോൺസ് സംവിധാങ്ങൾ ഉണ്ടാകുന്നത് 2004 ഡിസംബർ 26 നു ഉണ്ടായ ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന സുനാമിക്കു ശേഷമാണ് .. സുനാമി റെസ്പോൺസ് അന്താരാഷ്ട്ര തലത്തിൽ ഏകോപിച്ച സമയത്താണ് ഞാൻ ഡിസാസ്റ്റർ റെസ്പോൺസ് ഗവര്ണൻസിനെ കുറിച്ച വിശദമായി പഠിക്കുന്നത് .
ഇന്ത്യയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റ കാതൽ 2005 ഇൽ വിശദമായ ചർച്ചക്ക് ശേഷം പാർലിമെന്റ് പാസ്സാക്കിയ 2005 ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടാണ് . അതിൽ പ്രധാന മന്ത്രി നേതൃത്വം നൽകുന്ന നാഷണൽ ഡിസാസ്റ്റർ മാനേജുമെന്റ് അതോറിറ്റിയും അതാത് സംസ്ഥാനത്തെ മുഖ്യ മന്ത്രിമാർ നേതൃത്വം നൽകുന്ന സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോരിറ്റയും ഉണ്ട് . അതിന് ശേഷം 2009 ലെ ഡിസാസ്റ്റർ മാനേജ്മെന്റ് പോളിസിയും ഇപ്പോഴത്തെ കേന്ദ്ര സർക്കാർ വികസിപ്പിച്ച വിശദമായ നാഷണൽ ഡിസാസ്റ്റർ മാനേജുമെന്റ് പ്ലാനും ഉണ്ട് . അന്തരാഷ്ട്ര തലത്തിൽ യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ സ്ട്രാറ്റജി ഓൺ ഡിസാസ്റ്റർ റിഡക്ഷൻ ആൻഡ് റെസ്പോൺസ് 2009 ലെയും 2015 മാർച്ചിൽ യുണൈറ്റഡ് നേഷൻ ജപ്പാനിലെ സാൻഡയിൽ വച്ച് രൂപപ്പെടുത്തിയ സാൻഡയി ഫ്രെയിംവർക്കുമാണ് . അത് അനുസരിച്ചു 2015 മുതൽ 2030 വരെ അന്തരാഷ്ട തലത്തിൽ ഉള്ള കൃത്യമായ ലക്ഷ്യങ്ങളും പോളിസി ഫ്രെയിംവർക്കുമുണ്ട് . ഇന്ത്യയും ഇതിൽ ഒപ്പു വച്ചിട്ടുണ്ട് .
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ അന്യസരിച്ചു . ലവൽ 1. ലവൽ 2.ലവൽ 3. എന്നീ മൂന്നു താരങ്ങളായി തരം തിരിച്ചിരിക്കുന്നു . ഒന്നാം ലവൽ ലോക്കൽ തലത്തിൽ ഒന്നോ രണ്ടോ ജില്ലയെ ബാദിക്കുന്നതാണ് .അതിന്റ പ്രധാന ചുമതല ജില്ലാ ഭരണ സംവിധാനത്തിനാണ് . രണ്ടാം ലവൽ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് പ്രധാന ചുമതല സംസ്ഥാന സർക്കാരിനും . ലവൽ 3 എന്ന നാഷണൽ ഡിസ്റ്റർ അല്ലെങ്കിൽ കലാമിറ്റിയുടെ പ്രധാന ചുമതല കേന്ദ്ര സർക്കാരിനും അതാത് സംസ്ഥാന സർക്കാരിനു മാണ് . പ്രധാനമന്ത്രിയുടെ അദ്യക്ഷതയിലുള്ള നാഷണൽ ഡിസാസ്റ്റർ മാനേജ്‌മന്റ് അതൊരിറ്റിയാണ് ഒരു ദുരന്തം ദേശീയ ദുരന്തമാണോ എന്നു തീരുമാനിക്കേണ്ടത് . അതിന് ചില മാനദണ്ഡങ്ങൾ ഉണ്ട് . കേരളത്തിലെ ഒട്ട് മിക്ക ജില്ലകളെയും ബാധിച്ച ഏതാണ്ട് പതിനായിരം കോടിക്കണക്കിന് രൂപയുടെ മൂല്യത്തിൽ അധികം നഷ്ട്ടം വിതച്ച പ്രളയ ദുരിതം പത്തു ലക്ഷത്തിൽ അധികം പേരെ നേരിട്ട് ബാധിച്ചതായതിനാൽ ഇത് ലെവൽ 3 യിൽ ഉള്ള ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു ക്യാബിനെറ്റ് സബ് കമ്മറ്റി ഓൺ സെക്യൂരിറ്റിക്കു കൂടുതൽ സേനയെ വിന്യസിച്ചു കുറഞ്ഞത് അയ്യായിരം കോടിയുടെ സാമ്പത്തിക സഹായം നൽകാമായിരുന്നു . പക്ഷെ അത് സംഭവിച്ചില്ല .അതുകൊണ്ട് തന്നെ ഇപ്പോഴും ഇത് ഒരു ലവൽ 2 ദുരന്തമായാണ് നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വിലയിരുത്തുന്നത് .കേരള സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്രം അത് പരിഗണിച്ചില്ല എന്നതാണ് വാസ്തവം. അല്ലാതെ അത് കേരള സർക്കാരിന്റ കുറ്റമല്ല .
യു എൻ , അന്താരാഷ്ട്ര സഹായം അഭ്യര്ഥിക്കുന്നതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ് . കുറെ ആളുകൾക്ക് പെട്ടെന്ന് തോന്നിയത് കൊണ്ട് നടക്കുന്ന കാര്യമല്ലത് . അതിന് കൃത്യമായ നാഷണൽ , ഇന്റർ നാഷണൽ പ്രോട്ടോക്കാലുണ്ട് .
കേരളം വൻ ദുരന്തങ്ങൾ ഒരു സംസ്ഥാനമാകെ ഈ അടുത്തകാലത്തു നേരിടാത്തത് കൊണ്ട് വൻ മഴക്കെടുതിയും പ്രളയ ദുരിതവും നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെയും ലോകത്തു ആകാമാനമുള്ള മലയാളികളെയും ഒന്നടങ്കം മാനസികമായി കൂടെ ബാധിച്ച ഒന്നാണ് .ഒറിസ്സയെപ്പോലെയോ അന്ത്രയെപ്പോലെയെ പ്രദേശങ്ങളിലെ ഉള്ള വൻ ദുരന്തങ്ങൾ മലയാളികൾ അനുഭവിച്ചിട്ടില്ല .ഗുജറാത്തിലെ പോലെയോ മഹാരാഷ്ട്രയിലെപ്പോലെയോ വൻ ഭൂകമ്പ ദുരന്തങ്ങളും അനുഭവിച്ചിട്ടില്ല .നമ്മുടെ തലമുറ ഇപ്പോൾ അനുഭവിച്ച വൻ പ്രളയ ദുരന്തം ആദ്യമായി അനുഭവിക്കുന്നത് കൊണ്ട് അതിനോടുള്ള വൈകാരികവും അല്ലാതെയും ഉള്ള റെസ്പോൺസ് വളരെ ഇന്റെൻസാണ് . അതുകൊണ്ട് തന്നെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ആശങ്കകളും റീയാക്റ്റീവ് നീ ജെർക്ക് റിയാക്ഷനും സ്വാഭാവികമാണ്
പെട്ടന്ന് കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന് സാമൂഹിക മാധ്യമ തോന്നലിൽ പലരും സാമൂഹിക മാധ്യമത്തിലും മുഖ്യധാര മാധ്യമത്തിലും പരിഭ്രാന്തി പരത്തി .
പരിഭ്രാന്തി കൊണ്ട് ഒരു കാര്യവും പരിഹരിക്കപ്പെടുകയില്ല .പലപ്പോഴും ക്ഷീണവും തളർച്ചയും വിഷമവും നിസ്സഹായതയും ഭയവും ഒരുമിച്ച് വരുമ്പോൾ നമ്മളിൽ ഒരുപാട്പേര് ആശങ്കയിൽ നിന്ന് പരിഭ്രാന്തിയിലേക്കും ട്രോമയിലേക്കും ചിലപ്പോൾ ഡിപ്രേഷനിലേക്കും നാം അറിയാതെ തന്നെ എത്തപ്പെടും .അതോടെ സമചിത്തത ഇല്ലാതാവുകയും സെൻസ് ഓഫ് ജഡ്‌ജിമെന്റിൽ പ്രശ്നമുണ്ടാകുകയും ചെയ്യും . ഇതെക്കെ അസാധാരണ സംഭവങ്ങൾ നേരിടുമ്പോൾ സാധാരണയുണ്ടാകുന്നതാണ് . അതിൽ ആരെയും തെറ്റ് പറയാനില്ല .
പക്ഷെ ഒരു എമെർജെനസി ക്രൈസിസ് മാനേജ്‌മെന്റിൽ വളരെ സമചിത്തതയും സെൻസ് ഓഫ് ജഡ്ജമെന്റും സയോചിതമായ തീരുമാനം എടുക്കാനുള്ള ശേഷിയും ഏകോപനം നടത്താനുള്ള ചാതുര്യവും വിമർശനങ്ങളെ ഒരു ഡിറ്റാച്ചുമെന്റോടെ നേരിടാനുള്ള ഉൾക്കരത്തും റെസ്‌ലിയാൻസുമാണ് വേണ്ടത് . ഈ കാര്യങ്ങളിൽ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ നല്ലത് പോലെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ലീഡർഷിപ്പ് പെർഫോമൻസ് ചെയ്തു എന്നാണ് എന്റെ വിലയിരുത്തൽ .
കേരളത്തിൽ ഏറ്റവും പോസിറ്റീവ് ആയ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചു .അതിൽ ഒന്നാമത്തത്, സോഷ്യൽ സോളിഡാരിറ്റിയും സാമൂഹിക എമ്പതിയുമാണ് . രണ്ടാമത് .യുവാക്കൾക്കും ചെറുപ്പക്കാർക്കും ഉള്ള വലിയ പോസിറ്റീവ് എനർജി . മൂന്നാമത് .ജാതി മത ചിന്തക്ക് അതീതമായി ഇടപെടുവാൻ ഉള്ള കേരള കോസ്മോപൊളിറ്റൻ കോർ നമുക്ക് പൂർണമായും നഷ്ട്ടപ്പെട്ടില്ല എന്ന നല്ല കാര്യം .
ഓരോ പ്രതിസന്ധികളും പുതിയ കാര്യങ്ങൾ പഠിക്കാനും ചെയ്യാാനുമുള്ള അവസരങ്ങളാണ് . ഇത് കേരളത്തിന് ഒരു പ്രതിസന്ധിയും പുതിയ സാമൂഹിക പാഠങ്ങൾ പഠിക്കുവാനുള്ള ഒരു അവസരവുമാണ് .
ശേഷം പിന്നെ .
ജെ എസ് അടൂർ .

No comments:
Post a Comment