പാർലിമെന്റ് സമ്മേളനം : അമിത് ഷായുടെ അരങ്ങേറ്റവും കൊണ്ഗ്രെസ്സിന്റെ ഡെത് വിഷും
ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനം അമിത് ഷായുടെ അരങ്ങേറ്റവും മോഡി -ഷാ ഗുജറാത്ത് മോഡൽ പാർലമെന്റിൽ പരീക്ഷിച്ചു വിജയിപ്പിക്കുന്ന തന്ത്രമാണ് കണ്ടത്. പ്രതിപക്ഷതെ വിഘടിപ്പിച്ചു കൊണ്ഗ്രെസ്സിനെ ഒറ്റപ്പെടുത്തി കോൺഫൂസ്ഡ് ആക്കി വെടക്കാക്കുന്ന തന്ത്രം. ഈ സമീപ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബില്ലുകളും അമെൻഡ്മെന്റുകളും പാസാക്കി പാർലമെന്റിനെ റബർസ്‌റ്റാമ്പ് ആക്കി നോട്ടീസ് ബോർഡാക്കി മോഡി -ഷാ ഭരണധിപത്യം സ്ഥാപിച്ച പാർലമെന്റ് സെഷൻ.

ഇക്കഴിഞ്ഞ പാർലിമെന്റ് സമ്മേളനത്തിൽ രാജ്യത്തെ പ്രതിപക്ഷമെന്ന നിലയിൽ
കൊണ്ഗ്രെസ്സ് വല്ലാതെ നിരാശപ്പെടുത്തി. അത് നാഥനില്ലാ കളരിയാണ് എന്ന
തോന്നൽ ശക്തമാക്കി. രാജ്യത്തെ പ്രധാന പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസിനു
പാർലമെന്റിനകത്തും പുറത്തും മറ്റു പ്രതിപക്ഷ കക്ഷികളെ ഏകോപിക്കുവാൻ പോലും
സാധിച്ചില്ല. പാർലമെന്റിൽ ബേസിക് ഫ്ലോർ മാനേജ്‌മെന്റ് പോലും നടത്തുവാൻ
സാധിച്ചില്ല.
എന്തിനേറെ സ്വന്തം പാർട്ടിയെ ഏകോപിക്കുവാൻ സാധിച്ചില്ല. കൊണ്ഗ്രെസ്സിന്റെ രാജ്യ സഭ ചീഫ് വിപ്പ് പോലും സമ്മേളന സമയത്ത് രാജി വയ്ക്കുന്നു. കോൺഗ്രസിലെ മുൻ മന്ത്രിയും നേതാവുമായ സിന്ധ്യ കൊണ്ഗ്രെസ്സ് പാർലമെന്റിൽ പറഞ്ഞതിന് കടക വിരുദ്ധമായി പറയുന്നു. UAPA ബില്ലിൽ ചിദംബരത്തിന്റ ഇരട്ടത്താപ്പ് പകൽ പോലെ വ്യക്തം. ഇലക്ഷൻ സമയത്ത് മുന്നിൽ നിന്ന് നയിച്ച രാഹുൽ ഗാന്ധി ഈ സുപ്രധാന പാർലിമെന്റ് സമ്മളനത്തിൽ സംസാരിച്ചു പോലും കണ്ടില്ല. അദ്ദേഹം ഇപ്പോഴും സൽക്കിങ് മൂഡിലാണ് എന്ന് സാധാരണ കൊണ്ഗ്രെസ്സ്കാർ സംശയിക്കും.
അതിവേഗം ബഹുദൂരം മോഡിലാണ് മോഡി -അമിത് ഷാ കമ്പയിൻ കഴിഞ്ഞ പാർലമെന്റ് സമ്മേളത്തിൽ. വളരെ സുപ്രധാന ബില്ലുകളും അമെൻഡ്മെടുകളും പാർലമെന്ററി നടപടിക്രമങ്ങൾ പേരിനു മാത്രം ചർച്ചയിലൊതുക്കി പൂ പോലെ പാസാക്കി എടുത്തത്. . പ്രതി പക്ഷത്തെ ഭരണക്കാർ കൊ ഓപ്റ്റ് ചെയ്യുമ്പോൾ കൊണ്ഗ്രെസ്സ് വളരെ ദയനീയമായ അവ്സസ്ഥയിൽ ആയിരുന്നു. കാരണം അവരുടെ അംഗങ്ങളെപ്പോലും കൂടെ നിർത്താൻ ആകാത്ത അവസ്ഥ.
പാർലെമെന്റിനകത്തു ചില അംഗങ്ങൾ സംസാരിച്ചു. അതിൽ കേരളത്തിൽ നിന്നുള്ള ശശി തരൂരും പ്രേമചന്ദ്രനും മികച്ച പ്രകടനം കാഴ്ച്ച വച്ചു. എണ്ണത്തിൽ കുറവായിരുന്നു എങ്കിലും സി പി എം രാജ്യ സഭയിൽ അവർക്കാകുന്ന തരത്തിൽ പ്രതിരോധം ഉയർത്തി.
എന്നാൽ പ്രതിപക്ഷ പാർട്ടികളെ പാർലമെന്റിൽ ഏകോപിക്കുന്നതിലും സ്വന്തം പാർട്ടിക്കാരെപ്പോലും പാർലമെന്റിന് അകത്തും പുറത്തും ഏകാപ്പിച്ചു ദേശീയ പ്രതിപക്ഷ പ്രതിരോധം തീർക്കുന്നതിലോ കൊണ്ഗ്രെസ്സ് പ്രധാന പ്രതിപക്ഷം എന്ന് നിലയിൽ അതിന് വോട്ട് കൊടുത്ത 20%ആളുകളെയും അല്ലാത്ത ഒരുപാടു പേരെയും നിരാശപെടുത്തി. കൊണ്ഗ്രെസ്സിന്റെ ഈ പോക്ക് കാണുമ്പോൾ അത് ഒരു ഡെത്ത് വിഷ് മോഡിലാണോ എന്ന് തോന്നും.
ഇടതു പക്ഷ പാർട്ടികൾ പാർലമെന്റിൽ പേരിന് മാത്രമായിരിക്കുന്നു. കേരളത്തിന് അപ്പുറത്ത് അന്ത്യ ശ്വാസം വലിച്ച അവസ്ഥയിലും. ഇടതു പക്ഷം ഇന്ന് കേരള പ്രാദേശിക പാർട്ടിയാണ്.
ഒരു ദേശീയ പ്രതിപക്ഷ പാർട്ടിയെ അളക്കണ്ടത് അതിന് പ്രതിപക്ഷ പാർട്ടികളെ പാർലമെന്റിന് അകത്തും പുറത്തും ഏകോപിപ്പി ച്ചു ജനകീയ പ്രതിരോധം തീർക്കുന്നതിലാണ്. അതിന് ആദ്യം വേണ്ടത് കറേജ് ഓഫ് കൺവിക്ഷനാണ്. ആ സൂത്രമാണ് ഇപ്പോൾ കോൺഗ്രസിൽ കാണാനില്ലാത്തത്.
WB Yeates ഇന്റെ second coming എന്ന കവിതയിലെ വരികളാണ് ഓർമ്മ വരുന്നത്.
The blood-dimmed tide is loosed, and everywhere
The ceremony of innocence is drowned;
The best lack all conviction, while the worst
Are full of passionate intensity.
ജേ എസ് അടൂർ

No comments:
Post a Comment