പലപ്പോഴും സ്വയം വഞ്ചിക്കുന്ന രാഷ്ട്രീയമായി മാറുകയാണോ? Self deception seems to be a trend in political party discourse. The distance between words and deeds, rhetoric and reality, promises and performance is increasing in an alarming rate.
കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് 'നവോത്‌ഥാന 'പെൺ മതിൽ തീർക്കാൻ തീരുമാനിച്ച ആണാൽ ജാതി -മത രാഷ്ട്രീയ സമവാക്യങ്ങൾ എന്നും സജീവമാണ്. മറകൾക്ക് പിന്നിലെ അധികാര -രാഷ്ട്രീയ -പണ താല്പര്യങ്ങളും. അജ്മാനിൽ ആയാലും ആലപ്പുഴയിൽ ആയാലും അന്തർധാരകൾ നിരന്തരമാണ്.
Politics has become an art of irony of posturing. There are no
permanent friends nor permanent enemies. There are only permanent
interest. ആ അധികാര താല്പര്യങ്ങളുടെ മുകളിൽ 'ഇടതു പക്ഷം ' എന്നും, '
ജനാധിപത്യം ' എന്നും, ' നാഷണൽ ഡെമോക്രസി ' എന്നും ഒക്കെ പേരിട്ടു വിളിച്ചു
നമ്മളെ ഭരിച്ചു സുഖിക്കുന്നു. കാശും അധികാരവും ജാതി -മത സമവാക്യങ്ങളും
ഉള്ളവന് വേണ്ടിയാണ് നിയമവും ഭരണവും ശിപാർശയും എല്ലാം. രാഷ്ട്രീയം ഇന്നു
ഒരേ സമയം സൂപ്പർ മാളിലെ മുതലാളിയും പ്രോഡക്റ്റും കൺസ്യുമീറുമാണ്. Citizens
are made consumers of propaganda and politics. They will say consumer is
the king with rhetorical flourish and then make profit out of it.
ഇന്നു രാഷ്ട്രീയം ഏറ്റവും നല്ല ലാഭമുള്ള ബിസിനസ് പ്രൊപോസിഷനാണ്. അത്കൊണ്ട് അതിലെ ബിസിനസ്സ് കാരും ബിസിനസസ്സിൽ കാശുള്ളവരും കൂടെയാണ് കാര്യങ്ങൾ നടത്തുന്നത്. ഡൽഹിയിൽ ആയാലും തിരുവനന്തപുരത്തു ആയാലും. കുപ്പിയുടെ ലേബലിന്റെ നിറമോ കൊടിയുടെ നിറമോ മാറാം. ഭാഷയും മുദ്രാവാക്യങ്ങളും മാറാം. ക്രോണി ക്യാപ്പിലിസ്റ്റ് അന്തർധാര സജീവം.
ഭരണ വരേണ്യരും ബിസിനസ് വരേണ്യരും മാധ്യമ വരേണ്യരും കൂടി കാര്യങ്ങൾ തീരുമാനിക്കും. ശ്രീ റാം വെങ്കിട്ടരാമന്മാർക്കും തുഷാർമാർക്കും ഒന്നും സംഭവിക്കില്ല. നിയമങ്ങളും അതു പാലിക്കാൻ ബാധ്യസ്ഥരായവരും പരസ്പരം കണ്ണിറുക്കി ചിരിക്കും. കണ്ണടച്ചു പാലു കുടിക്കുന്ന പൂച്ചകൾ കൂടുന്നു.
അണികൾ അവർക്കു ഇല്ലാത്ത 56 ഇഞ്ചു നെഞ്ചും ഇരട്ട ചങ്കും പറഞ്ഞു കയ്യടിച്ചു സിന്ദാബാദ് വിളിക്കുന്ന ഏറാൻമൂളികൾ ആകുന്ന ദാരുണ അവസ്ഥ. രാഷ്ട്രീയം ഒരു ഫാഴ്സാകുമ്പോൾ കരയണോ, ചിരിക്കണോ അതോ ഭയപ്പട്ടു മിണ്ടാതിരിക്കണോ?
ജേ എസ് അടൂർ

No comments:
Post a Comment