Js Adoor is with Tony Thomas and 27 others.
പ്രളയ സമയത്തു നമ്മൾ എല്ലാവരും ഒരുമിച്ചു ഒരുപോലെയാണ് പ്രവർത്തിക്കേണ്ടത്. അതി വൈകാരികമായ മലബാർ VS തെക്കന്മാരെന്ന റീയാക്റ്റിവ് സമീപനം സമൂഹ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. അത് വളരെ അപകടം പിടിച്ച സമീപനമാണ്. കേരളത്തിലെ ജനങ്ങൾ എല്ലാ പ്രളയ ബാധിത പ്രദേശത്തെ സഹോദരങ്ങളോടൊപ്പമാണ്. എറണാകുളത്തും തിരുവന്തപുരത്തും എന്ന പോലെ മറ്റു ഭാഗത്തു നിന്നും ദുരിതാശ്വാസത്തിന് വേണ്ടിയുള്ള കളക്ഷൻ സെന്ററുകൾ ഉണ്ടാകും. അടൂരിലും മറ്റു ഭാഗങ്ങളിലും കളക്ഷൻ സെന്റർ ഉണ്ടാകും
മലബാറിലേക്കോ മറ്റു ഭാഗത്തേക്കോ വരാൻ തയ്യാറുള്ള ഏതാണ്ട് ഇരുപത് യൂത്ത്
വൊലെന്റിയേഴ്‌സ് ബോധിഗ്രാമിലുണ്ട്. വൊലെന്റിയേഴ്‌സിനെ ആവശ്യമുണ്ടെങ്കിൽ
അറിയിക്കുക.
കഴിഞ്ഞ പ്രാവശ്യത്തേക്കാൾ സർക്കാർ സംവിധാനങ്ങൾ വളരെ കോർഡിനേറ്റു ചെയ്തു പ്രവർത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യമ്പുകളും പെട്ടന്ന് പ്രവർത്തനം ആരംഭിച്ചു. പ്രളയകാലത്തു സർക്കാരും ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും യൂത്ത് സംഘടനകളും ഒത്തൊരുമിച്ചു കൂട്ട് ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കേണ്ടത്.
പ്രളയ ബാധിതരായ എല്ലാവരും ജാതി, മത, പ്രേദേശമന്യേ നമ്മുടെ സഹോദരങ്ങളാണ്. അവരോടൊപ്പം നമ്മൾ ഒത്തൊരുമിച്ചു നിൽക്കണം.
അതു കൊണ്ടു ദയവ് ചെയ്തു വടക്കൻ -തെക്കൻ സത്വ രാഷ്ട്രീയമോ, പാർട്ടി രാഷ്ട്രീയമോ, മത രാഷ്ട്രീയമോ കളിക്കണ്ട നേരമല്ലിത്. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ തല്പര കക്ഷികൾ ഇറങ്ങും. അതു കേട്ട് ദയവായി പാനിക് ആക്കാതിരിക്കുക.
പ്രളത്തെയും പ്രതിസന്ധികളെയും നമ്മൾ ഒന്നിച്ചു ഒറ്റകെട്ടായി നേരിടും. അതു കൊണ്ടു മുഖ്യമന്ത്രിക്കും സർക്കാരിന്റെ എല്ലാ ദുരിത്വാസ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ.
മലബാറിലെ ദുരിത്വാസ പ്രവർത്തനങ്ങൾക്കായി ബോധി ഗ്രാമം ഞങ്ങളുടെ പ്രവർത്തകർക്കൊപ്പം സജീവമാകും. കോഴിക്കോട്ടെ സബർമതി ഫൌണ്ടേഷൻ പ്രവർത്തകരോട് ഏകോപിച്ചു പ്രവർത്തിക്കും. ബോധിഗ്രാം സബർമതി ഫ്ലഡ് റിലീഫ് ഇനിഷ്യേറ്റിവ് -
ഇന്നലെ മുതൽ സജീവമാണ്. ഇന്നുമുതൽ കോഴിക്കോട്, വടകര, അടൂർ, ബോധിഗ്രാം, തിരുവന്തപുരം എന്നിവടങ്ങളിൽ കളക്ഷൻ സെന്റേഴ്സ് സജീവമാകും. ബോധിഗ്രാം -സബർമതി ഫ്ലഡ് റിലീഫ് ഇനിഷ്യേയേറ്റിവിന്റ കോർഡിനേറ്റർ ആസിഫ് കുന്നത്ത് ആയിരിക്കും.
മലബാറിലെ പ്രവർത്തനങ്ങൾക്കായി എന്റെ എളിയ സംഭാവനയായ 25000 രൂപ ഇന്നു തന്നെ ദുരിതശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിക്കും. മലബാറിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ തയ്യാറുള്ളവർ അറിയുക്കുക. ദുരിത്വാശ്വാസ പ്രവർത്തനങ്ങൾക്ക് തരുന്ന സംഭാവനകൾ പൂർണ്ണമായും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. അതിന്റെ കണക്ക് സംഭാവന തരുന്നവരുമായി പങ്ക് വയ്ക്കും. താല്പര്യമുള്ളവർ ദയവായി ഇവിടെയോ ഇൻബോക്സിലോ അറിയിക്കുക.
അല്ലാത്തവർ ദയവായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുക.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം മലബാറിനോപ്പം, സർക്കാരിനൊപ്പം, കേരളത്തിനൊപ്പം.
ജേ എസ് അടൂർ

No comments:
Post a Comment