Monday, August 26, 2019

പൊളിറ്റകൽ മെസ്സേജിങ് :ഡോണ്ട് മെസ്സ് വിത്ത് അസ്

ചിദംബരത്തോട് ഒരു പ്രതിപത്തിയും തോന്നിയിട്ടില്ല. . അയാൾ ഭരണത്തിൽ ഇരുന്നപ്പോഴും അതു കഴിഞ്ഞും എതിർത്തിട്ടുണ്ട്. അയാളായിരുന്നു ഏറ്റവും അധികാര ഹുങ്കുണ്ടായിരുന്ന ആഭ്യന്തര മന്ത്രി.
പക്ഷെ പൊളിറ്റകൽ മെസ്സേജിങ് കൃത്യമായി ലോകത്തു പലയിടത്തും പഠിക്കുന്നയാളാണ് ഇതു എഴുതുന്നത്. മതിൽ ചാടിക്കടന്ന് അറസ്റ്റ് ഡ്രാമ ഒരു പൊളിറ്റിക്കൽ മെസ്സജിംഗ് ആണ്. ഡോണ്ട് മെസ്സ് വിത്ത് അസ്. ഒരു ഡിലെജിറ്റിമേഷൻ പ്രോസെസാണ്.

ലോകത്തു പല രാജ്യങ്ങളിലും ഏറ്റവും നല്ല അഴിമതിക്കാരും ക്രോണി ക്യാപ്പിറ്റലിസ്റ്റ് പോപ്പുലിസ്റ്റ് അതോറിറ്റേറിയൻ ഭരണാധിക്ക്യകാർ മധ്യ വർഗ്ഗത്തെ ആദ്യം കൈയ്യിൽ എടുക്കുന്നത് അഴിമതിക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചു പ്രതിപക്ഷത്തുള്ളവരെ അകത്താക്കിയോ അല്ലെങ്കിൽ സംശയത്തിന്റ പുകമറ സൃഷ്ടിച്ചോ ആണ്. അതോടൊപ്പം മീഡിയയെ വരുതിയിലാക്കി ഒരു മാനുഫാക്റ്ററിങ് ദി കൺസെന്റ്.റാഫേൽ ഇടപാട് അപ്രത്യക്ഷമായി. പ്രതിപക്ഷതുള്ളവരെ വിരട്ടി വരുതിയിൽ നിർത്തുന്ന പഴയ മാക്കിവില്ല്യൻ രാഷ്ട്രീയം.
ഇനിയും അടുത്ത ഘട്ടത്തിൽ മൈനോരിറ്റി റൈറ്റിസോ ഹ്യൂമൻ റൈറ്റ്സ് പറയുന്നവരെ രാജ്യദ്രോഹകുറ്റമോ ട്രീസണോ പറഞ്ഞു വിരട്ടും. മെജോറീട്ടേറിയൻ ജിംഗോയിസം പൊതു ബോധമാകും. മധ്യവർഗ്ഗം അതിന് കുഴലൂതും. അതിനെ ചോദ്യം ചെയ്യുന്നവരെ ഒറ്റപ്പെടുത്തി വക വരുത്തും.
ജനാധിപത്യം സ്ലോ പോയ്സൺ ചെയ്യപ്പെട്ട് അവസാനം ഈ ഫേസ് ബുക്കിൽ പോലും ഒന്നും പറയാനാകാത്ത സ്ഥിതി വരും എന്നറിയുക. അവസാനം ഒരു കൾച്ചർ ഓഫ് സൈലൻസും ഭയവും എല്ലാവരുടെയും മേൽ വീഴുന്പോൾ അറിയാം.. ഭയത്തിന്റ രഷ്ട്രീയത്തിൽ കൂടെ ഒരു സയലെൻസിങ്. പ്രതിപക്ഷത്തെ കൊഓപ്റ്റ് ചെയ്യുകയോ അല്ലെങ്കിൽ സയലൻസ് ചെയ്യുകയോ ഒരു തുടക്കം. കഴിഞ്ഞ പാർലിമെന്റ് സമ്മേളത്തിൽ. ബാക്കി ഇനിയും തുടങ്ങും.

പ്രതിപക്ഷം തമ്മിൽ അടിച്ചു ശിഥിലമായാൽ പിന്നെ ജനങ്ങളെ വരുതിയിൽ നിർത്താൻ എളുപ്പം. സെൽഫ് സെൻസറിങ് കോമൺ സെൻസാകും. ചിദംബരത്തിന് മാസ്സ് ബേസും സിമ്പതിയും ഇല്ലാത്തതിനാൽ സ്ട്രാറ്റജിക് പ്രൊഫലിങ്.
ബംഗ്ലേദേശിൽ അഴിമതിക്കെതിരെ എന്നു പറഞ്ഞു പിടി മുറുക്കി കൂടുതൽ മാന്യമായി അഴിമതി നടക്കുന്നു. ഇപ്പോൾ അവിടെയുള്ളത് ഏകപാർട്ടി ഭരണാധിപത്യം. പ്രതിപക്ഷത്തുള്ള നേതാക്കൾ ജയിലിലോ വിദേശത്തോയാണ്. ഇലക്ഷൻ കമ്മീഷൻ വരുതിയിൽ നിർത്തി മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചു. അഴിമതി ആരോപണത്തിനെതിരെ സെലക്ടീവായ പ്രതീകരണം. ഇന്റലിജൻസ് സർവെലിയൻസ് തൂണിലും തുരുമ്പിലും.
ഇതു ഏഷ്യയിലെ പല രാജ്യങ്ങളിലും പരീക്ഷിച്ചതാണ്. കമ്പോഡിയയിൽ പ്രതിപക്ഷത്തെ നിരോധിച്ചു നാട് കടത്തി. പിലിപ്പൈൻസിൽ കഥ സാമാനം. എങ്ങനെയാണ് ഒരു ഭരണാധിപത്യ ഒലിഗാർക്കി ജനാധിപത്യത്തെ പതിയെ ശ്വാസം മുട്ടിച്ചു നിര്ജീവമാക്കി പുറംതോൽ ധരിച്ചു ജനാധിപത്യം പ്രസംഗിച്ചു ഭരണാധിപത്യം നടത്തുന്നതെന്ന്.

അടുത്തു കണ്ടതാണ് ഏഷ്യയിൽ പലയിടത്തും. ഇപ്പോൾ ബീജിംഗ് കൺസണ്സ് ആണ് പലയിടത്തും പോപ്പുലിസ്റ്റ് ഭരണ സൂത്രം.

No comments: