Heritage walk today in KL, Malaysia
Monday, February 25, 2019
അക്രമ രാഷ്ട്രീയത്തിന്റ സാമൂഹിക മനഃശാസ്ത്രം
അക്രമ രാഷ്ട്രീയത്തിന്റ സാമൂഹിക മനഃശാസ്ത്രം
മനുഷ്യന്റെ എല്ലാ അഗ്രെസ്സിവ് സമീപനത്തിന്റെയും അടിതട്ടിലുള്ളത് അരക്ഷിത മനസ്ഥിതിയാണ് .ഭീകര വാദ അക്രമം തൊട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ വരെയുള്ളതിന്റെ പിന്നിൽ അരക്ഷിത മനസ്ഥിതിയിൽ നിന്നുളവാകുന്ന ഭയവും അതിൽ നിന്നുളവാകുന്ന വാശിയും , വൈരാഗ്യവും , വെറുപ്പുമാണ് . അതെ സമയം അക്രമങ്ങളും കൂട്ടകൊലകളും ശത്രു സംഹാര പൂജ നടത്തുന്നവരുടെ ഉദ്ദേശവും മറ്റുള്ളവരിൽ ഭയവും ഭീതിയിയുമുണ്ടാക്കി ആ വെറുപ്പിൽ നിന്ന് ജനങ്ങളെ വിഘടിപ്പിച്ചു പരസ്പ്പരം എന്നും സംശയത്തിന്റെ മുൾമുനയിൽ നിർത്തി അപരത്വവും അന്യ വൽക്കരണവും പിന്നീട് ശത്രുക്കളെ നിർമ്മിക്കുക എന്നതാണ് .
പരസ്പരം പരിപോഷിപ്പിക്കുന്ന അരക്ഷിതത്വവു ഭീതിയും അതിൽ നിന്നുളവാകുന്ന വീറും വാശിയും വൈരാഗ്യവും വെറുപ്പും ശത്രു നിർമ്മിതിയുമാണ് അക്രമ രാഷ്ട്രീയത്തിന്റെയും ഭീകര ആക്രമണത്തിന്റെഎല്ലാം മനഃശാസ്ത്രം .
മിക്കവാറും എല്ലാ അധികാര രൂപങ്ങളും സ്വാതന്ത്ര്യവും നീതിയും വാഗ്ദാനം ചെയ്യുകയും അതെ സമയം അധികാര അക്രമ -ശത്രു ചിന്തകളിലൂടെ അരക്ഷിതത്വവും ഭീതിയും സൃഷ്ട്ടിച്ചു മനുഷ്യരെയും സമൂഹത്തെയും വരുതിയിൽ നിർത്തുകയും ചെയ്യുന്നു . മത അധികാര സ്വരൂപങ്ങൾ ഈ സ്വാതന്ത്ര്യ (മുക്തി , രക്ഷ , സ്വർഗ്ഗം )വാഞ്ചയും അതെ സമയം ശത്രു ഭീതി (സാത്താൻ , അസുരൻ , രാക്ഷസൻ )യിൽ നിന്നുളവാകുന്ന അരക്ഷിതത്വവും (പാപത്തിന്റെ ശമ്പളം മരണം , നരകം ) അതിൽ നിന്നുളവാകുന്ന മരണ ഭയവും സമന്വയിപ്പിച്ചാണ് വിവിധ തരത്തിലുള്ള മത വിശ്വാസ സ്വതങ്ങൾ നിർമ്മിക്കുകയും കുടുംബ പുരാണങ്ങളിലൂടെ നിലനിർത്തുകയും ചെയ്യുന്നത് .ഇങ്ങനെയുള്ള മത സ്വത വിചാരങ്ങളിൽ അരക്ഷിതത്വവും ശത്രു ഭീതി നിർമ്മിതിയും സന്നിവേശിപ്പിച്ചാണ് ആദ്യം പര്സപര സംശയവും പിന്നെ വൈരാഗ്യവും പിന്നെ വെറുപ്പും പരസ്പ്പര പൂരകമായി വർത്തിച്ചാണ് ഭൂരി പക്ഷ വർഗീയതയും ന്യൂന പക്ഷ വർഗീയതയും പരസ്പരം പരിപോഷിപ്പിക്കുന്നത് .
ന്യൂന പക്ഷ വർഗീയത ചൂണ്ടികാട്ടി ഭൂരിപക്ഷ വർഗീയതയുടെ കുഴലൂത്ത്കാരെ കൂട്ടുന്നു. ഭൂരിപക്ഷ വർഗീയതയെ ചൂണ്ടികാട്ടി ന്യൂന പക്ഷ വർഗീയതയും അതിന്റ മ്യൂട്ടേഷനായി മത ത്രീവ്ര വാദവുമുണ്ടാകുന്നു. ഈ രണ്ടു തരം അരക്ഷിതത്വയും രണ്ടു തരം മത -ജാതി സ്വത രാഷ്ട്രീയവും അതിൽ നിന്ന് പരമാവധി വോട്ട് നേട്ടമുണ്ടാക്കി ഭരണ -അധികാര തേരിലേറാൻ
സിനിക്കൽ രാഷ്ട്രീയ ചതുരംഗം കളിക്കുന്നു
സിനിക്കൽ രാഷ്ട്രീയ ചതുരംഗം കളിക്കുന്നു
ഇതേ അരക്ഷിതത്വത്തിന്റെയും ഭയത്തിന്റെയും രാഷ്ട്രീയ മനസ്ഥിതിയാണ് അധികാര പാർട്ടികളെ ഇന്ന് നിലനിർത്തുന്നത് . അതിൽ നിന്നുളവാകുന്ന അസഹിഷണുതയും വെറുപ്പുമാണ് അക്രമ രാഷ്ട്രീയത്തിന്റ ഇന്ധനം .വര്ഗ്ഗീയ അക്രമ ത്വര പോലെ തന്നെ ശത്രു ഭീതി -വെറുപ്പിൽ പരസ്പ്പരം പരിപോഷിപ്പിക്കുന്നയൊന്നാണ് അധികാര -ഭരണ രാഷ്ട്രീയ പാർട്ടി സ്വരൂപങ്ങൾ.
അധികാര -ഭരണ പാർട്ടികൾ സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യതയുടെയും പ്രത്യയശാസ്ത്ര മുദ്രാവാക്യങ്ങൾ മുഴക്കുമ്പോഴും യഥാർത്ഥത്തിൽ പലരും അതിൽ അംഗങ്ങളാകുന്നത് അരക്ഷിത -ഭീതിയിൽ നിന്നുള്ള സുരക്ഷ അഥവാ പ്രൊട്ടക്ഷനും സെക്യൂരിറ്റിക്കും സ്വയ ലാഭത്തിനും (self-interest ).അതുകൊണ്ട് തന്നെ ഇന്നത്തെ രാഷ്ട്രീയ ഭരണ നെത്ര്വത്വ മോഡലിന് ശത്രുവും ശത്രു ഭയവും അതിൽ നിന്നുളവാകുന്ന അക്രമ പൊട്ടൻഷ്യൽ അഥവാ Credible threat perception അവരുടെ നിലനിൽപ്പിന് ആവശ്യമാണ് .അതിൽ നിന്നുളവാകുന്ന 'ചൊല്ലും ചോറും ' അല്ലെങ്കിൽ coercion , incentives and manufacturing consent എന്ന ഒരു ബാലൻസിങ് ആക്റ്റിലാണ് മിക്ക ഭരണ -അധികാരവും നേത്രത്വ മാതൃകകളും പിടിച്ചു നിൽക്കുന്നത് .
ഇന്ന് പ്രത്യയ ശാസ്ത്ര വിശാരദൻമാരോ ബുദ്ധി ജീവികളോ ദർശനവും നീതിയുക്ത കാഴ്ചപ്പാടുമുള്ളവരല്ല ഭരണ അധികാര നെത്ര്വത്തിൽ ഉള്ള മിക്കവരും .'വരമ്പത്തു കൂലി ' യെന്നോ 'വിവരമറിയുമെന്നോ ' 'അടിക്കടി ''വിടില്ല നമ്മൾ ' എന്നോ ഒക്കെ നേതാക്കൾ പറയുന്നത് ക്രെഡിബിൾ ത്രെട്ട് ഇടക്കിടെ ഇടയ്ക്കിടെ കാണിച്ചു കൈയ്യൂക്കും ഭയവും സൃഷ്ട്ടിച്ചാണ് . ഇന്ന് 'വിലയും നിലയുമുള്ള ' നേതാക്കളാകുന്നത് മറ്റുള്ളവർക്ക് പേടിയും ഭയവും അതിൽ നിന്നുള ബഹുമാനവുമുണ്ടാകുമ്പോഴാണ് . അതാണ് മോഡി സാർ മുതൽ കൊല്ലും കൊലയിലൂടെയും ഭയത്തിലൂടെയും ജനത്തെ നിലക്ക് നിർത്തുന്ന ലോക്കൽ നേതാവ് വരെ ചെയ്യുന്നത് .ഇതിന്റ മറുവശമാണ് മാവോയിസിട്ടു മുതൽ മത ഭ്രാന്ത തീവ്ര വാദികളും ചെയ്യുന്നത് .ക്വട്ടേഷൻ ഗാങ്ങും മാഫിയ മോഡലുകളും ഇതേ ഭയ -അരക്ഷിതത്വന്റെ വേറൊരു മ്യൂട്ടേഷനാണ് .
Violence begets violence .End of every war is the beginning of another war.
Violence begets violence .End of every war is the beginning of another war.
ഭയത്തിന്റയും അരക്ഷിതത്വത്തിന്റെ യും വൈറസിനെ പ്രതിരോധിക്കാൻ സാമ്പത്തിക സുരക്ഷയും സമാനതയും സാമൂഹ്യ കരുതലും അത്യാവശ്യമാണ് .പങ്കാളിത്ത ഭരണവും എല്ലാ ജനങ്ങൾക്കും ഉള്ള അവസരങ്ങളും ജനായത്ത സംവാദങ്ങൾക്കുള്ള അവസരങ്ങളും സുരക്ഷയോടും സമാധാനത്തോടും എല്ലാവര്ക്കും തുല്യ മനുഷ്യവകാശവും ആവശ്യ ഘടകങ്ങളാണ് .സാമൂഹിക സാമ്പത്തിക നീതി അനിവാര്യമാണ് .ഇതെല്ലം കുറയുമ്പോഴാണ് ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും അതിൽ നിന്നുള്ള അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും അക്രമ ത്വരയുടെയും അധികാര-ഭരണ -അധികാര രാഷ്ട്രീയം നിർമ്മിക്കപ്പെടുന്നത്
ജെ എസ് അടൂർ
ദുബായ് ട്രാൻസിറ്റ് .
ദുബായ് ട്രാൻസിറ്റ് .
ആത്മ യാത്രകൾ, ആത്മാർഥ യാത്രകൾ
ആത്മ യാത്രകൾ, ആത്മാർഥ യാത്രകൾ
മുന്നറിയിപ്പ് : ഇത് ആത്‌മകഥാപരമായ കുറിപ്പാണ് .പലരും പല ചോദ്യങ്ങൾ പല പ്രാവശ്യം ചോദിച്ചതിനുള്ള ഇടനടി പ്രതീകരണം .താല്പര്യമില്ലാത്തവർ വായിച്ചു ദയവയി വിലപ്പെട്ട സമയം കളയരുത് .
ഇപ്പോൾ ജനീവയിൽ സമയം രാവിലെ 4 30. മൂന്ന് മണിക്ക് എഴുനേറ്റ് ബി രാജീവൻ എഴുതിയ പ്രളയനാന്തര മാനവികത എന്ന പുസ്തകത്തിന്റെ അവസാന അധ്യായം വായിച്ചു തീർത്തു. രാവിലെ ഇത് എഴുതിക്കഴിഞ്ഞു ഒഫീഷ്യൽ ഈ മെയിലുകൾക്കു മറുപടികൾ. അതിന് ശേഷം ഇന്റർനെറ്റിൽ എന്റെ ഒദ്യോഗിക ജോലിയുടെ ഭാഗമായി നടത്തണ്ട ബാങ്ക് വിനിമയ അപ്പ്രൂവലുകൾ. ഇതൊക്കെ കഴിഞ്ഞു കേരളത്തിലും ഇന്ത്യയിലും നേത്രത്വം നൽകുന്ന സംഘടനകളിലും പ്രസ്ഥാനങ്ങളിലും ഉള്ള സുഹൃത്തുക്കളുമായി വിനിമയങ്ങളും നിർദേശങ്ങളും. അത് കഴിഞ്ഞു എഡിറ്റ് ചെയ്യുന്ന അന്തരാഷ്ട ജേണലിന്റ പേപ്പറുകൾ അപ്പ്രൂവൽ അതുകഴിഞ്ഞു രാവിലെ ബ്രെക്ഫാസ്റ്റിന് ഞാനുൾപ്പെടെയുള്ളവർ ലോഞ്ചു ചെയ്യുന്ന ഏഷ്യ ഡിഗ്നിറ്റി ഫണ്ട് എന്ന ആശയത്തിന്റ ബിസിനസ് പ്ലാൻ തയ്യാറാക്കാൻ റിക്രൂട്ട് ചെയ്യുന്ന സ്വിസ്സുകാരനായ കൺസൾട്ടന്റുമായി ചർച്ച. അപ്പോഴേക്കും ഇവിടെ മണി ഒൻപത്. പിന്നെ ഫ്രീയാണ് എനിക്ക് തോന്നിയ കാര്യങ്ങളൊക്കെ കണ്ടു. ഉച്ചകഴിഞ്ഞു എയർപ്പോട്ടിൽ പോയി ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ബിൽറ്റ് ടു ലാസ്‌റ്: സക്സസ് ഫുൾ ഹാബിറ്റ്‌സ് ഓഫ് വിഷനറി എന്ന ജിം കോളിൻസിന്റ പുസ്തകം വായിക്കും . പിന്നെ ഖത്തർ എയർവേസിൽ കയറി സിനിമ കാണും.മലയാളം. ബോളിവുഡ്. ഹോളിവുഡ്. ഇതൊയൊക്കെയാണ് ഈ വീക്കെൻഡിൽ എന്റെ ഇന്നത്തെ പരിപാടി.
മിനിഞ്ഞാന്ന് വൈകിട്ട് നമ്മുടെ മുരളി തുമ്മാരുകുട്ടിയുമായി ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിരുന്ന നിലോഫർ എന്ന ഇറാനിയൻ ചെറുപ്പക്കാരി പരിസ്ഥിതി ആക്ടിവിസ്റ്റിനെ ജയിലിൽ അടച്ചു പീഡിപ്പിക്കുന്നത്തിനെതിരെ മനുഷ്യ അവകാശ ക്യാമ്പയ്ൻ തുടങ്ങുന്നതിൽ എങ്ങനെ സഹകരിക്കാം എന്നതാണ്. ഇന്നലെ നേത്രത്വം നൽകുന്ന അന്താരാഷ്ട്ര ഓർഗനൈസേഷന്റ് പുതിയ ബാങ്ക് അക്കൊണ്ട് തുറന്നു. പിന്നീട് ജനീവ ഓഫീസിൽ യുൻ ഹ്യൂമൻ റൈറ്സ് കൗൺസിലിൽ മാർച്ച് സെഷനിലും ലോകമെങ്ങുമുള്ള മനുഷ്യ അവകാശ കംമീഷൻ ചെയർപേഴ്‌സൺ മീറ്റിങ്ങിൽ ഞങ്ങൾ എടുക്കുന്ന നിലപാട് എന്നതിനെകുറിച്ച് ചർച്ച. പിന്നീട് അടുത്ത പാക്കിസ്ഥാനി റെസ്റ്റോറന്റിൽ പോയി നല്ല ഉച്ച ഭക്ഷണം യു എന്നിൽ പോയി ഈ വർഷത്തേക്കുള്ള ഐ ഡി ബാഡ്ജു വാങ്ങി. വൈകിട്ട് ഗാന്ധി റെസ്റ്റോറന്റിൽ ഫിലിപ്പിനോ സുഹൃത്തുക്കളും സ്വിസ് സുഹൃത്തുക്കളും പാകിസ്താനി സുഹൃത്തുമൊരുമിച്ചു ഗുജറാത്തി താളി. ജീവിതത്തെ കുറിച്ചും കാഴ്ചപ്പാടുകളെകുറിച്ചും കുടുംബത്തെ കുറിച്ചും മത വിശ്വാസങ്ങളെ കുറിച്ചും ചർച്ച .
അപ്പോൾ ഒരാൾ ചോദിച്ചു ' യു ഡു ടൂ മെനി തിങ്ങ്സ്. ദെയറീസ് നോ കണക്ഷൻ ബിറ്റ്‌വീൻ യുവർ അക്കാഡമിക് ബാക്ഗ്രൗണ്ട് ആൻ യൂവർ പ്രൊഫെഷൻ ഓർ വാട്ട് യു ഡു ", വാട്ട് ഈസ് ദി മെത്തേഡ് ഇൻ ദിസ് മാഡ്‌നെസ്സ് ".എന്റെ ഒരു പഴയ സുഹൃത്ത് കുറെ മാസം മുമ്പ് എന്റ കേരളത്തിലെ ഒരു സഹപ്രവർത്തകനോട് അൽപ്പം പാര വച്ച് ചോദിച്ചു ' ഇങ്ങേർക്ക് ലക്ഷ കണക്കിന് മാസ ശമ്പളവും വാങ്ങി എങ്ങനെ സദാ സമയവും ഫേസ് ബുക്കിൽ കറങ്ങുന്നു. വേറെ പണിയൊന്നും ചെയ്യില്ലേ. " ഈ ചർച്ച നടന്ന് അടുത്ത മിനിറ്റിൽ ചർച്ചയുടെ വിവരം മൂന്നാമത് ഒരാൾ വാട്ട്സാപ്പിൽ അയച്ചു തന്നു. വേറൊരാൾ കഴിഞ്ഞ മാസം കൊളോമ്പോയിൽ വച്ച് ചോദിച്ചു : ' ആർ യു ഇൻ കേരള ഓർ ബാങ്കോക് ഓർ ജെനീവ? വെർ ആർ യു സെറ്റിൽഡ്?" ഐ ആം ടോട്ടാലി കൺഫ്യുസ്ഡ് " ഞാൻ പറഞ്ഞു ' ഐ ആം ടോട്ടലി അൻ സെറ്റിൽഡ് ആൻഡ് ലീസ്റ്റ് കൺഫ്യുസ്ഡ് എബൌട്ട് ഇറ്റ്. വിൽ ഒൺലി സെറ്റിൽ ഇൻ ദി ഗ്രേവ്. ഐ ആം സിംപ്ലി എ ട്രാവലർ and hence everywhere " ഞാൻ എന്റെ കഴിഞ്ഞ രണ്ടു ദിവസത്തെ ജീവിതചര്യ പറഞ്ഞത് 'മെത്തേഡ് ഇൻ ദി മാഡ്‌നെസ്സ് ' പറയാനാണ്.
ഇനി പറയാം. ഞാൻ സാധാരണ സുഖമായി അഞ്ചു മണിക്കൂർ എല്ലാ ദിവ്സവും ഉറങ്ങും. അഞ്ചു മണിക്കൂർ എനിക്ക് സൗകര്യമുള്ളത് സൗകര്യം പോലെ വായിക്കും. അഞ്ച് മണിക്കൂർ മീറ്റിങ് കമ്മ്യുണിക്കേഷൻ ഫേസ് ബുക്ക് പിന്നെ ഇഷ്ടമുള്ളതൊക്കെ ചെയ്യും. കുറഞ്ഞെത് എട്ട് മണിക്കൂർ ശമ്പളം തരുന്ന പ്രൊഫെഷണൽ ജോലി ഫുൾ പ്രൊഫെഷനിലിസസത്തോടെ മാനേജിയർ ലീഡർഷിപ്പിൽ ചെയ്യും. ജോലി സമയത്തു ഫേസ് ബുക്കോ ഫോണോ തൊടാറില്ല.
ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫോക്കസ് ചെയ്യുന്നയാളാണ്. ആ സമയത്തു ഡിസ്ട്രാക്റ്റ് ചെയ്യാറില്ല. അത് എന്ത് തന്നെയായാലും. When I spend time with a person or task , I give full attention to that person or task . മിക്കപ്പോഴും രാവിലെ 9 ഇന് മുമ്പ് പ്രധാന പണികൾ, എഴുത്തുൾപ്പെടെ ചെയ്യും. രാവിലെ 5.30 ഇന് എണീക്കും. സമയം കൃത്യമായി ഉപയോഗിച്ചാൽ ഒരു മനുഷ്യന് ഒരുപാട് കാര്യങ്ങൾ ചെയ്യാനൊക്കും
27 വയസ്സിൽ സി യി ഓ ആയതാണ്. ഇപ്പോഴും അതെ. ഇരുപത്തി അഞ്ചു കൊല്ലത്തോളം പ്രൊഫെഷൻ ലീഡർ ഷിപ്പ് റോളിൽ യു ന്നിൽ അടക്കം ജോലി ചെയ്‌തു. പക്ഷെ എന്റെ ഫെയ്‌സ്ബുക്കിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ എന്റ് പ്രൊഫെഷണൽ ജോലികളെ കുറിച്ച് മിക്കപ്പോഴും എഴുതാറില്ല. പള്ളി വേറെ, പള്ളിക്കുടം വേറെ എന്നതാണ് സമീപനം
ജെ എസ് അടൂർ എന്നത് എന്റെ വൊലെന്റിയർ മാനവിക ഐഡന്ററ്റിയും അടൂർകാരനായ സാധാരണ മലയാളി നാട്ടുകാരൻ എന്ന അടയാളപ്പെടുത്തലാണ്. ഒരിക്കലും ആരെയും കൂസാത്ത അശേഷം പേടീം ഭയവുമില്ലാത്ത 'എന്തടാ എന്ന് ചോദിച്ചാൽ, ഏതട എന്ന് ചോദിക്കുന്ന മുണ്ടുടുത്തു നടക്കുന്ന ഗ്രാസ് റൂട്ട് നാട്ടുകാരൻ മലയാളി. നാലാം ക്‌ളാസിൽസ്‌കൂൾ ലീഡർ ആയപ്പോൾ മുതൽ ഇപ്പോഴും എവിടെയും ലീഡര്ഷിപ് റോളിൽ വർത്തിക്കുന്നയാൾ. എന്നാൽ ജോൺ സാമുവൽ എന്ന പ്രൊഫെഷണൽ വേറൊരാളാണ്. തികച്ചും ഇന്റർ നാഷണൽ മൾട്ടി കൾച്ചറൽ പേഴ്സണാലിറ്റി. കൃത്യമായി ഹോം വർക്ക് ചെയ്യുന്നയാൾ. കൃത്യ സമയത്തു ഓഫിസിൽ പോയി കൃത്യമായി ജോലി ചെയ്യുന്നയാൾ. വളരെ ഡിപ്ലോമാറ്റിക് ആയി പ്രൊഫെഷണൽ രീതിയിൽ വീക്കിലി വർക് പ്ലാനോടെ ടാസ്ക്കുകൾ നടത്തുന്നയാൾ. ചെയ്യുന്ന ജോലികൾ ആത്മാർത്ഥമായി എന്ജോയ് ചെയ്ത് ചെയ്യുന്നത് കൊണ്ട് ഒരു ജോലിയിൽ ബോറടിക്കുംപോഴേക്കും മറ്റ് ഇഷ്ട്ടമുള്ള ജോലികൾ ഇതുവരെ തേടിയെത്തി എന്ന ഭാഗ്യമനുഭവിച്ചയാൾ
ഈ ഫേസ് ബുക്ക് ഐഡന്റിറ്റി പ്രൊഫൈൽ നിന്നും തികച്ചു വെത്യസ്തനായ ഒരാൾ.
ഈ ഫേസ് ബുക്ക് ഐഡന്റിറ്റി പ്രൊഫൈൽ നിന്നും തികച്ചു വെത്യസ്തനായ ഒരാൾ.
അങ്ങനെ പല തലത്തിൽ പലതരം പേഴ്സണാലിറ്റി ട്രെയ്റ്റ് ഉള്ളയാളാണ്. നമ്മളിൽ പലരും അങ്ങനെയാണ്. സോഷ്യൽ മീഡിയ പ്രൊഫൈൽ ഒരു സിംഗിൾ ഡിമെൻഷൻ മാത്രമാണ്. എന്നാൽ ജീവിതത്തിൽ അതിനെക്കാട്ടിൽ കോമ്പ്ലിക്കേറ്റഡ് ആയ പല മൾട്ടി ഡിമെൻഷനൽ പേഴ്സണാലിറ്റി ട്രെയിറ്റുള്ളവരാണ് പലരും എന്നാൽ എന്റ കാര്യത്തിൽ ഇത് സ്പ്ലിറ്റ് പേഴ്സണാലിറ്റി അല്ല. പരസ്പ്പരം സന്നിവേശിക്കപ്പെട്ട പല വ്യക്തിത്തങ്ങളാണ്. നമ്മളുടെ പലതരം ഐഡന്റിറ്റിയിൽ ഒരു ഡീപ് നരെറ്റിവ് ഉണ്ടെങ്കിലും അതിന് അപ്പുറത്തുനമ്മുടെ വ്യത്യസ്ത ഐഡന്റിറ്റിയിൽ വിവിധ പേഴ്‌സ്നാലിറ്റി ട്രൈറ്റ്കളാകും ദൃശ്യമാകുന്നത്. ഏറ്റവും അടുത്തുള്ള വീട്ടുകാർക്ക്, കസിന്സിന്, കൂട്ടുകാർക്ക് ചിലർക്ക് മാത്രം ഞാൻ ജോബിയാണ്. അത് ഇന്റിമേറ്റ് സെൽഫ് ആണ്. എന്റ ജീവിത സുഹൃത്ത് ബീനക്കുൾപ്പെടെ ഉള്ള അടുത്ത സുഹൃത്തുക്കൾക്കു ജോൺ ആണ്. സോഷ്യൽ മൂവ്മെന്റിലും ഏകത പരിഷത്തിലും ജെഎസ് ആണ്. കേരളത്തിലെ പൊതു മണ്ഡലത്തിലും ഇനിയും ഇറങ്ങാൻ പോകുന്ന പത്തോളം മലയാള പുസ്തകങ്ങളിലും ജെ എസ് അടൂർ. പ്രൊഫെഷണൽ ജോൺ സാമുവൽ. ഈ മൾട്ടിപ്പിൾ ഐഡന്റിറ്റികൾ എല്ലാം വ്യത്യസ്ത വ്യക്തിത്ത പര്സപരം സന്നിവേശിപ്പിച്ച സ്വഭാവങ്ങളാണ്. ഒരു പക്ഷെ ഈ മെത്തേഡ് ഇൻ മാഡ്‌നെസ്സ് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഉപദേശകനുമായ വിനീത് ജോൺ സാമുവൽ എന്ന ചെറുപ്പക്കാരനാണ്. മിക്ക ദിവസവും ആശാൻ വിളിക്കും എവിടെയാണെങ്കിലും.
ഞാൻ നാല് തലത്തിൽ ഒരേ സമയം ഇടപെടുന്നയാളാണ്. 1) അന്തരാഷ്ട തലത്തിൽ നൂറ് ശതമാനം പ്രൊഫെഷണൽ കോംപീറ്റൻസും ക്രെഡിബിലിറ്റിയും മാനേജീരിയൽ ലീഡർഷിപ്പ് വേണമെന്ന നിര്ബന്ധമുള്ളയാൾ 2) അക്കാഡമിക് താൽപ്പര്യവും കുറഞ്ഞത് ഒരാഴ്ച്ച പത്തു മണിക്കൂർ അക്കാഡമിക് വർക്കുകൾ വായിച്ചു നോട്ടെഴുതുന്നയാൾ. യുണിവേഴ്സിട്ടികളിലും അക്കാഡമിക് സെമിനാറുകളിലും പങ്കെടുക്കുകയും റിസേർച് പേപ്പറുകൾ എഴുതുന്നയാൾ 3) സോഷ്യൽ എന്റർപ്രെണർ. ബിസിനസ്സും സാമൂഹ്യ സംഘടനകളും ഉണ്ടാക്കുവാൻ ഇഷ്ട്ടമുള്ളയാൾ 4)സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി സ്വന്തമായി പണി ചെയ്ത് വരുമാനം ചിലവാക്കുന്ന നൂറു ശതമാനം വോളിന്ററി പൗരാവകാശ പ്രവർത്തകൻ. ഇത് നാലിലും വ്യത്യസ്തമായാണ് ഇടപെടുന്നത് . വ്യക്തിത്ത സമീപനങ്ങളും വേറെ വേറെയാണ് . ഇതെല്ലാമാണ് പൊതു വ്യക്തിത്വങ്ങൾ. സാധാരണ പത്തു കൊല്ലം മുമ്പ് എന്തൊക്ക ചെയ്യണം എന്ന് പേഴ്‌സ്പെക്ടീവ് പ്ലാൻ ചെയ്ത് യാത്ര ചെയ്യുന്നയാൾ. 2025 ഇൽ ചെയ്യണ്ട കാര്യങ്ങൾ ആണ് രാവിലെ ഉറക്കമുണരും മുമ്പേ ചിന്തിക്കുന്നത്. എന്നാൽ നാളെ തട്ടിപോകുവാണെങ്കിൽ ഇന്ന് എങ്ങനെ ജീവിക്കണം എന്ന് കരുതി ഇന്നിൽ ജീവിക്കുന്ന ഒരാൾ.
പേഴ്സണലായി സുഹൃത്തുക്കൾക്കു അടുത്ത ഡിപെൻഡബിൾ സഹായി. വീട്ടിൽ ലിവ് ആൻഡ് ലെറ്റ് ലിവ് എന്ന പ്രായോഗിക ബുദ്ധിയോടെ വർത്തിക്കുന്നയാൾ.ഇങ്ങനെ പല തലത്തിൽ ജീവിക്കുന്ന ഞാൻ ഒരു സ്ഥലത്തു കൂടിയാൽ താമസിക്കുന്നത് ഒരാഴ്ച്ച. പൈസയോടും പൊസിഷനുകളോടും ഡിറ്റാച്മെന്റ് പുലർത്തുന്നയാൾ. ജീവിതത്തിൽ ഇത് വരെ ആരോടും അസൂയയപ്പെടാൻ സമയം കിട്ടിയിട്ടില്ല. ആരോടും ഇതുവരെ പകയോ വിദ്വഷമോ തോന്നിയിട്ടില്ല. പിന്നെ സാധാരണ പാരവപ്പും ഞണ്ടു മനസ്ഥിതിയുമുള്ള കുറെ മലയാളികളുള്ള കേരളത്തിൽ അധികം താമസിക്കാത്തതിനാൽ ഒരു മാതിരി പാരയൊന്നും ഏക്കില്ല. മത്തായിയുടെ പഴയ സുവിശേഷത്തിന്റ പഴയ ആളായതിനാൽ അതൊന്നും ഒരു പ്രശ്നല്ലാതെ എവിടെയായാലും സുഖമായി 5 മണിക്കൂർ ഉറങ്ങാൻ കഴിയണം എന്ന ഒരാഗ്രഹമേയുള്ളൂ എന്തൊക്ക ജീവിതത്തിൽ ചെയ്യണമെന്നു പരീക്ഷിക്കണമെന്ന് വളരെ അംബീഷസ് ആണ്. പക്ഷെ ഇതുവരെ കരിയറിൽ എന്താകണമെന് പ്രത്യകിച്ചും ഒരു അംബീഷനും തോന്നിയിട്ടില്ല. കരിയർ സംഭവിച്ചതാണ്. നിമിത്തങ്ങളാൽ. ഒട്ടും പ്ലാൻ ചെയ്തതല്ല. പക്ഷെ ലൈഫ് ചോയ്സസനെക്കുറിച്ചും വാല്യയു ചോയ്‌സ് എന്നതിനെകുറിച്ച് ഉറച്ച ബോധ്യത്തിൽ ജീവിക്കാനാണ് ഇത് വരെ ശ്രമിച്ചത്. ആരെയും ഉപയോഗിക്കുവാൻ ഇഷ്ട്ടമല്ല. പ്രത്യകിച്ചും ആരെങ്കിലുമാകാൻ താല്പര്യമില്ലാത്ത സ്വാതന്ത്ര്യം ഇഷ്ടപെടുന്നയാൾ.
സ്വന്തം മിടുക്കുകൊണ്ടാണ് ജീവിക്കുന്നത് എന്ന് ധരിക്കാത്ത ഒരാൾ. ഒരുപാട് പേരുടെ
സ്നേഹവും കരുണയും കൈത്താങ്ങലുമായി ജീവിക്കുന്ന സാധാരണക്കാരൻ. Extra ordinary efforts makes one extraordinary എന്നത് പ്രാവർത്തികമാക്കാൻ ഇരുപത് വയസ്സിൽ തീരുമാനിച്ചു അന്ന് തൊട്ട് 15 മണിക്കൂർ പ്രവർത്തിക്കുവാൻ ശ്രമിക്കുന്നയാൾ
സ്നേഹവും കരുണയും കൈത്താങ്ങലുമായി ജീവിക്കുന്ന സാധാരണക്കാരൻ. Extra ordinary efforts makes one extraordinary എന്നത് പ്രാവർത്തികമാക്കാൻ ഇരുപത് വയസ്സിൽ തീരുമാനിച്ചു അന്ന് തൊട്ട് 15 മണിക്കൂർ പ്രവർത്തിക്കുവാൻ ശ്രമിക്കുന്നയാൾ
കഴിവതും കഴിയുന്നത്ര ആളുകളെ സഹായിച്ചിട്ട് മരിക്കണം എന്നാഗ്രഹിക്കുന്ന യഥാസ്ഥികനല്ലാത്ത സത്യ ക്രിസ്ത്യാനിയായ വിശ്വാസവും പ്രത്യാശയവും സ്നേഹവും പ്രധാനമാണ് എന്ന് കരുതുന്ന മലയാളി. ഇവയിൽ സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്ന് വിചാരിച്ചു ലോകമാകെ ഊടാടി സഞ്ചരിക്കണമെന്ന് 12 വയസ്സിൽ തീരുമാനിച്ചതാണ്.. ആ യാത്ര തുടരുന്നു. ഒരിയ്ക്കൽ മരിക്കും എന്നുള്ള ഉറപ്പോടെ. " I feel therefore I am. I think therefore I do. I learn and enjoy every moment. And I am grateful to providence , this earth and people 'അതാണ് യാത്ര സമീപനം.
ഞാനാരാണ്?: ഫേസ് ബുക്ക് പ്രൊഫൈലിൽ പറഞ്ഞിട്ടുണ്ടത് പണ്ടേ : I am simply a traveler flirting with words, world and ideas. Seeking to make change happen within and beyond.
ജോബി, ജെ എസ് , ജെഎസ് അടൂർ, ജോൺ സാമുവൽ
പ്രിയപ്പെട്ട മീരക്കും ബൽറാമിനും,
പ്രിയപ്പെട്ട മീരക്കും ബൽറാമിനും,
മീര എന്റെ അടുത്ത സുഹൃത്താണ്. സ്‌കൂളിൽ പഠിക്കുമ്പോൾ അടുത്തറിയുന്നയാളും കുടുംബവുമാണ്. വല്ലപ്പോഴുമാണ് കാണുന്നത് എങ്കിലും ആ പഴയ ആത്മ ബന്ധമിപ്പോഴുമുണ്ട്. സ്‌കൂളിലും കോളേജിലും വച്ച് എല്ലാകാര്യങ്ങളിലും നെത്ര്വത്വ ഗുണവും ഭാഷയും ചിന്തയുമൊക്കയുള്ള Kr Meera എന്ന മീര ശാസ്താംകോട്ട കോളേജിലെ പ്രൊഫ ആർ സി പിള്ള സാറിന്റെയും പ്രൊ. അമൃതകുമാരി ടീച്ചറുടെയും മകളാണ്. അനിയത്തി താര.
ഒരു പക്ഷെ അന്ന് മീര ഏതെങ്കിലും ഒരു രാഷ്ട്ടീയ പാർട്ടിയിൽ ചേർന്നിരുന്നെങ്കിൽ ഒരു എം പി യോ, എം എൽ എ യോ മന്ത്രിയോ ഒക്കെയാകാനുള്ള കേപ്പബിലിറ്റി ഉണ്ടെന്ന് എനിക്കറിയാം. ചെറുപ്പത്തിൽ എഴുത്തും വായനയും പ്രസംഗവും എല്ലാ എക്സ്ട്രാ കരിക്കുലർ രംഗത്തും എന്റെ ഇളയ പെങ്ങളുടെ ക്ലാസ് മെറ്റായ മീരയും രണ്ടു മൂന്ന് ക്ലാസുകൾക്ക് മുകളിലായിരുന്ന ഞാനും ഞങ്ങളുടെ കടമ്പനാട് സ്‌കൂളിലും ശാസ്‌താംകോട്ട കോളേജിലും വളരെ സജീവമായിരുന്നു. പിന്നീട് വഴി പിരിഞ്ഞു പോയ മീരയുടെ ആവേ മരിയ എന്ന പുസ്തകം വായിച്ചിട്ട് ഏതാണ്ട് 25 കൊല്ലം കഴിഞ്ഞാണ് വിളിക്കുന്നത്. അന്ന് തൊട്ട് പല പ്രാവശ്യം മീരയോട് സംസാരിച്ചിട്ടുണ്ട്. മീര ഒരു രാഷ്ട്രീയ പാർട്ടിയുടേയോ നേതാക്കളുടെയോ പിണിയാൾ അകാൻ കഴിയാത്ത സ്വതന്ത്ര ബുദ്ധിയും സര്ഗാത്മകതയുമുള്ളയാളണ് . തികഞ്ഞ രാഷ്ട്രീയ നൈതീക ബോധമുള്ള എഴുത്തുകാരിയാണ്. ഞങ്ങളുടെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളിൽ ഒരുപാട് യോജിപ്പുകളുണ്ട്
ബൽറാമിനെ ഏതാണ്ട് പത്തു കൊല്ലമായി അറിയാം. ജോൺ ചേട്ട എന്നാണ് വിളിച്ചിരുന്നത്. 2010-11 തിരെഞ്ഞെടുപ്പ് സമയത്തു VT Balramനു സീറ്റ് കൊടുത്താൽ ജയിക്കുമെന്ന് ആരോടൊക്കെ ഞാൻ പറഞ്ഞു വെന്ന് ഞങ്ങൾക്ക് രണ്ടു പേർക്കുമറിയാം. ബൽറാം വളരെ ബ്രൈറ്റായ ചെറുപ്പക്കാരനാണ്. ബൽറാം വേറെ ഏതു ഫീൽഡിൽ പോയാലും ശോഭിക്കുമായിരുന്നു. ബൽറാമിനെ പോലെയുള്ളവർ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടാകുന്നത് നല്ല കാര്യമാണ്.
ചുരുക്കത്തിൽ ഇവർ രണ്ടു പേരും രണ്ടു തരത്തിൽ എന്റെ നല്ല സുഹൃത്തുക്കളാണ്. മീരയെ അഞ്ചാം ക്‌ളാസ് മുതലറിയാം. എന്റെ ഇളയെ പെങ്ങളെപ്പോലെ . വി ടി ബൽറാം കേരള രാഷ്ട്രീയത്തിൽ നന്നായി വരണം എന്ന് കരുതുന്ന ഒരാളാണ് .
ഇവിട ഞാൻ ആരുടെയും പക്ഷം പിടിക്കുന്നില്ല. പക്ഷെ സംവാദങ്ങൾ പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും നടത്തുമ്പോൾ അതിൽ ഒരു genuine ഡയലോഗിന് ഇടമുണ്ട്. ബ്രൗണി പോയന്റ് പ്രതീകരണങ്ങൾ ഒരു മാറ്റൊലി ഗെയിമാണ്.
സോഷ്യൽ മീഡിയയുടെ ഒരു പ്രശ്‍നം അത് ഉടനടി പ്രതീകരണങ്ങളുടെ ഒരു ഇക്കോ ചെയ്മ്പറാണെന്നതാണ്. അത് കൊണ്ട് തന്നെ അത് വലിയ ഒരു പരിധിവരെ ഒരു ഡെല്യൂഷണൽ ബബ്ബിളാണ്. It can create delusions of popularity and power too. പിന്നെ ഉടനടി പ്രതീകരണമായത് കൊണ്ട് പലപ്പോഴും അത് ഒരു ഇമ്പൾസീവ് റെസ്പോൺസിന് ഉള്ള ഇടമാകും. While it is a good medium for instant communications and reach out to many unknown audience, it often doesn't give space for thoughtful conversation or meaningful dialogue. ഞാൻ ഇവിടെ എഴുതുന്നതെല്ലാം spur of the moment, സ്റ്റഫാണ്. അത് കൊണ്ട് ഞാൻ പോലും ഞാനിവിടെ എഴുതുന്നതെല്ലാം സീരിയസ്സായി എടുക്കാത്ത ഒരാളാണ് അത് കൊണ്ടാണ് പ്രൊഫെഷനലായതോ ഗവേഷണ വിഷയങ്ങളോ ഇവിടെ ഒരിക്കലും ചർച്ച ചെയ്യാത്തത്.
രാഷ്‌ടീയ പാർട്ടികളിൽ സോഷ്യൽ മീഡിയ ഒരു പരിധി വരെ ക്യാംപയിൻ സ്പേസ് ആണെന് എല്ലാവര്ക്കും അറിയാം. അവിടെ ഏതാണ്ട് ആയിരം പേരെ ട്രെയിൻ ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പിൽ കൂടി മെസ്സേജ് ഷെയർ ചെയ്ത് ന്യായീകരണ മുതലാളികളും തൊഴിലാളികളും പിന്നെ നെറ്റ് വർക്കുമായി കേരളത്തിലെ മൂന്ന് നാലു പാർട്ടികൾക്കായി ഇവിടെ പണിയുന്ന, പണികൊടുക്കാൻ തയ്യാറായി നിൽക്കുന്ന ഒരോ പാർട്ടിക്കും ശരാശരി ആയിരം പേരുണ്ട്. ചിലത് ഒരാൾ തന്നെ കൈകാര്യം ചെയ്യുന്ന അഞ്ചും പത്തും ഫെക് ഐഡികളാണ്. പലർക്കും ഇതിന് ഹോണറേറിയവും ട്രെയിനിങ്ങുമൊക്കെ കിട്ടുന്നുമുണ്ട്. അവർ ഒരടിയും ട്രോളും ഗ്വോ ഗ്വാ വിളിയും കണ്ടു ലൈക്കടിച്ചും ട്രോളിയും ഉള്ള രതീ സുഖത്തിൽ ആർത്തുല്ലസിക്കും. ആദ്യം മനസ്സിലാക്കണ്ടത് ഈ വിർച്വൽ സർക്കസ് കൊണ്ടോന്നും ഒരു പാർട്ടിക്കും ഇക്കോ ചേമ്പർ വഴി ഗണ്യമായി വോട്ടു കിട്ടില്ല.
സോഷ്യൽ മീഡിയ ക്യാമ്പയിൻ സ്ട്രാറ്റജി ലോകത്തെ പല രാജ്യങ്ങളിലും കേരളത്തിലും ട്രെയിനിങ് കൊടുക്കുന്ന എനിക്ക് എങ്ങനെ മൂന്ന് ലക്ഷം ഫോള്ളോവെസിനെ മൂന്ന് ആഴ്ച്ച കൊണ്ട് സംഘടിപ്പിക്കാം എന്നതിന്റ സൂത്രം നല്ലത് പോലെ അറിയുകയും അങ്ങനെ സംഘടിപ്പിച്ചു കൊടുക്കകയും ചെയ്തിട്ടുണ്ട്. പക്ഷെ അത് സ്വയം തൽക്കാലം ഞാൻ ചെയ്യാത്തത് ഈ ബബിൾ ഒരു വലിയ പരിധി വരെ ഡെലൂഷനാണ് എന്ന് അറിയാം. It simply got a supplementary value. അതുകൊണ്ടാണ് ജന പിന്തുണയുള്ള substantive political leaders with entrenched powerbase simply buy social media as one more mode of broadcasting.
അതുകൊണ്ട് തന്നെ ബൽറാമിനെ പോലുള്ളവർ രാഷ്ട്രീയ ബ്രൗണി പോയന്റ് മത്സരത്തിൽ മീരയെ പ്രൊവോക്ക് ചെയ്യണ്ട കാര്യമില്ലായൊരുന്നു. പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ എല്ലാ എഴുത്തുകാരും പ്രതീകരിക്കണം എന്ന് പറയുന്നതിൽ കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല.
മീരക്ക് ഈ സ്ഥിരം പാർട്ടി ഗോഗ്വാ വിളികളെ തീർത്തും അവഗണിക്കാമായിരുന്നു. രണ്ടു പേരും ഫോണിൽ സംസാരിച്ചാൽ രണ്ടു മിനിറ്റിൽ തീരുന്നത് ഇപ്പോൾ ഒരു ഫേസ് ബുക്ക് മരമടി മത്സരമായി.
കഴിയുമെങ്കിൽ ആ ബ്രൗണി പോയിന്റ് പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് സുല്ല് പറഞ്ഞു കൂട്ടുകാരായാൽ എനിക്ക് സന്തോഷം. Because dear Balram, meera is not your political opponent. She is too independent minded to be a follower of a political party or leaders. മീരക്ക് ഇത് ഒരു distraction മാത്രമാണ്. Nuanced writer like Meera can write a beautiful story. ഫേസ് ബുക്ക് മരമടി മത്സരത്തിന് ഒരു ബി ഗ്രേഡ് പടത്തിന്റെ എന്റർടൈൻമെന്റ് സ്‌കോപ്പയുള്ളൂ. നിങ്ങളെ രണ്ടു പേരെയും നേരിട്ട് അറിയാവുന്ന രണ്ടു പേരോടും സ്നേഹമുള്ള ഒരു സഹോദരന്റ സ്ഥാനത്തു നിന്ന് പറയുകയാണ് " Dear Friends, it is not worth your time and energy. You guys are too good to create such brownie point entertainment space to score in the 'like ' game '
സ്നേഹത്തോടെ
ജെ എസ്
Friday, February 8, 2019
Subscribe to:
Posts (Atom)