അക്രമ രാഷ്ട്രീയത്തിന്റ സാമൂഹിക മനഃശാസ്ത്രം
മനുഷ്യന്റെ എല്ലാ അഗ്രെസ്സിവ് സമീപനത്തിന്റെയും അടിതട്ടിലുള്ളത് അരക്ഷിത മനസ്ഥിതിയാണ് .ഭീകര വാദ അക്രമം തൊട്ട് രാഷ്ട്രീയ കൊലപാതകങ്ങൾ വരെയുള്ളതിന്റെ പിന്നിൽ അരക്ഷിത മനസ്ഥിതിയിൽ നിന്നുളവാകുന്ന ഭയവും അതിൽ നിന്നുളവാകുന്ന വാശിയും , വൈരാഗ്യവും , വെറുപ്പുമാണ് . അതെ സമയം അക്രമങ്ങളും കൂട്ടകൊലകളും ശത്രു സംഹാര പൂജ നടത്തുന്നവരുടെ ഉദ്ദേശവും മറ്റുള്ളവരിൽ ഭയവും ഭീതിയിയുമുണ്ടാക്കി ആ വെറുപ്പിൽ നിന്ന് ജനങ്ങളെ വിഘടിപ്പിച്ചു പരസ്പ്പരം എന്നും സംശയത്തിന്റെ മുൾമുനയിൽ നിർത്തി അപരത്വവും അന്യ വൽക്കരണവും പിന്നീട് ശത്രുക്കളെ നിർമ്മിക്കുക എന്നതാണ് .
പരസ്പരം പരിപോഷിപ്പിക്കുന്ന അരക്ഷിതത്വവു ഭീതിയും അതിൽ നിന്നുളവാകുന്ന വീറും വാശിയും വൈരാഗ്യവും വെറുപ്പും ശത്രു നിർമ്മിതിയുമാണ് അക്രമ രാഷ്ട്രീയത്തിന്റെയും ഭീകര ആക്രമണത്തിന്റെഎല്ലാം മനഃശാസ്ത്രം .
മിക്കവാറും എല്ലാ അധികാര രൂപങ്ങളും സ്വാതന്ത്ര്യവും നീതിയും വാഗ്ദാനം ചെയ്യുകയും അതെ സമയം അധികാര അക്രമ -ശത്രു ചിന്തകളിലൂടെ അരക്ഷിതത്വവും ഭീതിയും സൃഷ്ട്ടിച്ചു മനുഷ്യരെയും സമൂഹത്തെയും വരുതിയിൽ നിർത്തുകയും ചെയ്യുന്നു . മത അധികാര സ്വരൂപങ്ങൾ ഈ സ്വാതന്ത്ര്യ (മുക്തി , രക്ഷ , സ്വർഗ്ഗം )വാഞ്ചയും അതെ സമയം ശത്രു ഭീതി (സാത്താൻ , അസുരൻ , രാക്ഷസൻ )യിൽ നിന്നുളവാകുന്ന അരക്ഷിതത്വവും (പാപത്തിന്റെ ശമ്പളം മരണം , നരകം ) അതിൽ നിന്നുളവാകുന്ന മരണ ഭയവും സമന്വയിപ്പിച്ചാണ് വിവിധ തരത്തിലുള്ള മത വിശ്വാസ സ്വതങ്ങൾ നിർമ്മിക്കുകയും കുടുംബ പുരാണങ്ങളിലൂടെ നിലനിർത്തുകയും ചെയ്യുന്നത് .ഇങ്ങനെയുള്ള മത സ്വത വിചാരങ്ങളിൽ അരക്ഷിതത്വവും ശത്രു ഭീതി നിർമ്മിതിയും സന്നിവേശിപ്പിച്ചാണ് ആദ്യം പര്സപര സംശയവും പിന്നെ വൈരാഗ്യവും പിന്നെ വെറുപ്പും പരസ്പ്പര പൂരകമായി വർത്തിച്ചാണ് ഭൂരി പക്ഷ വർഗീയതയും ന്യൂന പക്ഷ വർഗീയതയും പരസ്പരം പരിപോഷിപ്പിക്കുന്നത് .
ന്യൂന പക്ഷ വർഗീയത ചൂണ്ടികാട്ടി ഭൂരിപക്ഷ വർഗീയതയുടെ കുഴലൂത്ത്കാരെ കൂട്ടുന്നു. ഭൂരിപക്ഷ വർഗീയതയെ ചൂണ്ടികാട്ടി ന്യൂന പക്ഷ വർഗീയതയും അതിന്റ മ്യൂട്ടേഷനായി മത ത്രീവ്ര വാദവുമുണ്ടാകുന്നു. ഈ രണ്ടു തരം അരക്ഷിതത്വയും രണ്ടു തരം മത -ജാതി സ്വത രാഷ്ട്രീയവും അതിൽ നിന്ന് പരമാവധി വോട്ട് നേട്ടമുണ്ടാക്കി ഭരണ -അധികാര തേരിലേറാൻ
സിനിക്കൽ രാഷ്ട്രീയ ചതുരംഗം കളിക്കുന്നു
സിനിക്കൽ രാഷ്ട്രീയ ചതുരംഗം കളിക്കുന്നു
ഇതേ അരക്ഷിതത്വത്തിന്റെയും ഭയത്തിന്റെയും രാഷ്ട്രീയ മനസ്ഥിതിയാണ് അധികാര പാർട്ടികളെ ഇന്ന് നിലനിർത്തുന്നത് . അതിൽ നിന്നുളവാകുന്ന അസഹിഷണുതയും വെറുപ്പുമാണ് അക്രമ രാഷ്ട്രീയത്തിന്റ ഇന്ധനം .വര്ഗ്ഗീയ അക്രമ ത്വര പോലെ തന്നെ ശത്രു ഭീതി -വെറുപ്പിൽ പരസ്പ്പരം പരിപോഷിപ്പിക്കുന്നയൊന്നാണ് അധികാര -ഭരണ രാഷ്ട്രീയ പാർട്ടി സ്വരൂപങ്ങൾ.
അധികാര -ഭരണ പാർട്ടികൾ സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും തുല്യതയുടെയും പ്രത്യയശാസ്ത്ര മുദ്രാവാക്യങ്ങൾ മുഴക്കുമ്പോഴും യഥാർത്ഥത്തിൽ പലരും അതിൽ അംഗങ്ങളാകുന്നത് അരക്ഷിത -ഭീതിയിൽ നിന്നുള്ള സുരക്ഷ അഥവാ പ്രൊട്ടക്ഷനും സെക്യൂരിറ്റിക്കും സ്വയ ലാഭത്തിനും (self-interest ).അതുകൊണ്ട് തന്നെ ഇന്നത്തെ രാഷ്ട്രീയ ഭരണ നെത്ര്വത്വ മോഡലിന് ശത്രുവും ശത്രു ഭയവും അതിൽ നിന്നുളവാകുന്ന അക്രമ പൊട്ടൻഷ്യൽ അഥവാ Credible threat perception അവരുടെ നിലനിൽപ്പിന് ആവശ്യമാണ് .അതിൽ നിന്നുളവാകുന്ന 'ചൊല്ലും ചോറും ' അല്ലെങ്കിൽ coercion , incentives and manufacturing consent എന്ന ഒരു ബാലൻസിങ് ആക്റ്റിലാണ് മിക്ക ഭരണ -അധികാരവും നേത്രത്വ മാതൃകകളും പിടിച്ചു നിൽക്കുന്നത് .
ഇന്ന് പ്രത്യയ ശാസ്ത്ര വിശാരദൻമാരോ ബുദ്ധി ജീവികളോ ദർശനവും നീതിയുക്ത കാഴ്ചപ്പാടുമുള്ളവരല്ല ഭരണ അധികാര നെത്ര്വത്തിൽ ഉള്ള മിക്കവരും .'വരമ്പത്തു കൂലി ' യെന്നോ 'വിവരമറിയുമെന്നോ ' 'അടിക്കടി ''വിടില്ല നമ്മൾ ' എന്നോ ഒക്കെ നേതാക്കൾ പറയുന്നത് ക്രെഡിബിൾ ത്രെട്ട് ഇടക്കിടെ ഇടയ്ക്കിടെ കാണിച്ചു കൈയ്യൂക്കും ഭയവും സൃഷ്ട്ടിച്ചാണ് . ഇന്ന് 'വിലയും നിലയുമുള്ള ' നേതാക്കളാകുന്നത് മറ്റുള്ളവർക്ക് പേടിയും ഭയവും അതിൽ നിന്നുള ബഹുമാനവുമുണ്ടാകുമ്പോഴാണ് . അതാണ് മോഡി സാർ മുതൽ കൊല്ലും കൊലയിലൂടെയും ഭയത്തിലൂടെയും ജനത്തെ നിലക്ക് നിർത്തുന്ന ലോക്കൽ നേതാവ് വരെ ചെയ്യുന്നത് .ഇതിന്റ മറുവശമാണ് മാവോയിസിട്ടു മുതൽ മത ഭ്രാന്ത തീവ്ര വാദികളും ചെയ്യുന്നത് .ക്വട്ടേഷൻ ഗാങ്ങും മാഫിയ മോഡലുകളും ഇതേ ഭയ -അരക്ഷിതത്വന്റെ വേറൊരു മ്യൂട്ടേഷനാണ് .
Violence begets violence .End of every war is the beginning of another war.
Violence begets violence .End of every war is the beginning of another war.
ഭയത്തിന്റയും അരക്ഷിതത്വത്തിന്റെ യും വൈറസിനെ പ്രതിരോധിക്കാൻ സാമ്പത്തിക സുരക്ഷയും സമാനതയും സാമൂഹ്യ കരുതലും അത്യാവശ്യമാണ് .പങ്കാളിത്ത ഭരണവും എല്ലാ ജനങ്ങൾക്കും ഉള്ള അവസരങ്ങളും ജനായത്ത സംവാദങ്ങൾക്കുള്ള അവസരങ്ങളും സുരക്ഷയോടും സമാധാനത്തോടും എല്ലാവര്ക്കും തുല്യ മനുഷ്യവകാശവും ആവശ്യ ഘടകങ്ങളാണ് .സാമൂഹിക സാമ്പത്തിക നീതി അനിവാര്യമാണ് .ഇതെല്ലം കുറയുമ്പോഴാണ് ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും അതിൽ നിന്നുള്ള അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും അക്രമ ത്വരയുടെയും അധികാര-ഭരണ -അധികാര രാഷ്ട്രീയം നിർമ്മിക്കപ്പെടുന്നത്
ജെ എസ് അടൂർ
ദുബായ് ട്രാൻസിറ്റ് .
ദുബായ് ട്രാൻസിറ്റ് .
No comments:
Post a Comment