വിയോജിപ്പുകളും പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളുമാണ് ജനായത്ത സാമൂഹ്യ വ്യവഹാരങ്ങളുടെ അടിസ്ഥാനം. എല്ലാവരും എല്ലാകാര്യത്തിലും യോജിക്കുന്ന മോണോ കൾച്ചർ സമൂഹം വളരെ വിരസമാണ്. അത് കൊണ്ട് വിയോജിപ്പുകളുടെ രാഷ്ട്രീയ സ്വാതന്ത്ര്യമളന്നാണ് ഒരു സമൂഹത്തിന്റെയും സംസ്കരത്തിന്റെയും സ്വാതത്ര്യ -അവകാശ ബോധ്യങ്ങൾ അളക്കേണ്ടത്. വിയോജിപ്പുകളോട് പ്രശ്നമില്ലാത്ത ജനായത്ത സംവേദനത്തിൽ വിശ്വസിക്കുന്നയാളാണ്.
ആരോടും രാഷ്ട്രീയ നിലപാടുകളുടെയോ അവരവരുടെ വിശ്വാസങ്ങളുടെ പേരിലോ വിരോധം പാടില്ല എന്ന് വിശ്വസിക്കുന്നയാളാണ്. എല്ലാ മനുഷ്യരെയും മനുഷ്യരായാണ് കാണുന്നത്. അവരരുടെ സ്ഥാന മാനങ്ങൾക്കും വിശ്വാസ വിചാരങ്ങൾക്കുമപ്പുറം. അവരരുടെ വിശ്വാസ പ്രമാണങ്ങൾക്കോ രാഷ്ട്രീയത്തിനോ, ജോലി മഹിമ ധാരണകൾക്കോവേണ്ടി എത്ര വീറോടെ നിന്നാലും രോഗത്താലും പ്രായത്താലുമൊക്കെ ക്ഷീണിതരായി ഒരു ദിവസം ശ്വാസം പോകുന്ന മനുഷ്യ ജാതിമാത്രമാണ് നമ്മൾ എന്ന് ഒരു ദിവസം ഒരു പ്രാവശ്യം ചിന്തിച്ചാൽ കലഹത്തിനോ വഴക്കിനോ, പിടിച്ചടക്കാനോ തോന്നുകയില്ല.
യോജിപ്പിലും വിയോജിപ്പിലും മനുഷ്യരെയും ചുറ്റുപാടുകളെയും സ്നേഹിക്കാൻ ശീലിച്ചും ആരോടും ഉപദ്രവം ചെയ്യരുത് എന്ന് എന്നും ഓർത്താണ് ജീവിതം പഠിച്ചത്. വീഴാൻ പോകുന്നതോ, വീണു കിടക്കുന്നതോ ആയ മനുഷ്യരെ അവർ ആര് ആരായാലും എഴുന്നേറ്റ് നിൽക്കുവാൻ കഴിയുന്നത്ര സഹായിക്കുക എന്നതാണ് ജീവിതത്തിൽ പഠിച്ച പാഠം.
വാദിക്കാനുമല്ല ജയിക്കാനുമല്ലീ ജീവിതം. അറിയാനും അറിയിക്കുവാനുമാണ്. നിങ്ങളിൽ പാപം ചെയാത്തവർ ആദ്യ കല്ലെറിയട്ടെ എന്നതിനാൽ ആരെയും കല്ല് എറിയാൻ താല്പര്യമില്ലാത്തതു. നന്മകളുടെ ഒരു ചെറു നാമ്പും നാളവുമായി ജീവിതം മാറ്റുമ്പോഴാണ് സകല ബുദ്ധിയെയും കവിയുന്ന മനസമാധാനം ഉള്ളിൽ നിറയുന്നത്.
ജീവിതവും എങ്ങനെ ജീവിക്കുക എന്നതു ഒരു ചോയ്‌സാണ്.
ജെ എസ് അടൂർ
ജീവിതവും എങ്ങനെ ജീവിക്കുക എന്നതു ഒരു ചോയ്‌സാണ്.
ജെ എസ് അടൂർ
No comments:
Post a Comment