Friday, February 8, 2019

കരിയർ ഉദ്യോഗസ്ഥ അധികാര സ്വപ്നക്കാര്‍

സെൻകുമാറിന്റെ വിചിത്ര ജന സംഖ്യാ വാദങ്ങൾ അദ്ദേഹത്തിന്റെ PhD ഗൈഡ് ഉമ്മൻ സാർ ഒരിക്കലും അംഗീകരിക്കുവാൻ സാധ്യത ഇല്ല . ആടിനെ പട്ടിയാക്കുന്ന അദ്ദേഹത്തിന്റെ ഭൂരി പക്ഷ ന്യൂന പക്ഷ ഡെമോഗ്രഫി വാദങ്ങൾ ഒരു കപട രാഷ്ട്രീയ വാദം നടത്തി സംഘ പരിവാറിനും മേലെ മെജോറിറ്റീരിയൻ മേധാവിത്തതിന്റയാളാണ് എന്ന് വരുത്തി തീർക്കുവാനുള്ള ഹൈപ്പർ കറക്ഷൻ(അധവാ പുത്തനാള് പുരപ്പുറം തുടക്കും ) എന്ന വിചിത്ര സമീപനമാണ് . ഒരാൾക്കു അവരവർ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടി വാദങ്ങൾ മുഴക്കി ന്യായീകരിക്കാനുള്ള അവകാശവുമുണ്ട് .
എന്നാൽ മിക്ക കരിയർ ഉദ്യോഗസ്ഥ വരേണ്യർക്കും രണ്ടേ രണ്ടു കാര്യങ്ങളോടാണ് ആഴമേറിയ പ്രതിബദ്ധത .അധികാര ഭരണ നെറ്റ്വർക്കിന്റെ എല്ലാ പെർക്കുകളും അനുഭവിച്ചു അഭിരമിച്ചു അധികാര കസേരയിൽ ഇരുന്നു ചന്തിക്കും മനസ്സിലും തഴമ്പ് വീണാൽ അവർക്ക് ജീവിതത്തിൽ ഏറ്റവും പ്രതിബദ്ധതയുള്ളത് അധികാര ആഗ്രഹങ്ങളോടോപ്പമാണ് . അധികാരം അവർക്ക് പലർക്കും ഒരു അഡിക്ഷനാണ് . രണ്ടാമത് അവർക്ക് കമ്മിറ്റ്മെന്റ് ഉള്ളത് അവരുടെ സ്വന്ത താല്പര്യങ്ങളോടാണ് മാത്രമാണ് .
കേന്ദ്രത്തിൽ കൊണ്ഗ്രെസ്സ് അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ഉദ്യോസ്ഥ വരേണ്യ കാര്യസ്ഥർ കോൺഗ്രെസ്സുകാരാകും : അധികാരത്തിൽ ഉള്ളവരുടെ കൊടി നോക്കി അവർ തരാ തരം പോലെ പാട്ട് മാറ്റും . പണ്ട് ഇടത് പക്ഷക്കാരൻ ആയ ഒരു കരിയറിസ്റ്റു എം എൽ ഏ ഒരു മനഃപ്രയാസവുമില്ലതെ കാലുമാറി മറുകണ്ടം ചാടി കേന്ദ്ര മന്ത്രിയായി.
അതുപോലേക്കെ പുത്തനാള് പുരപ്പുറം തുടച്ചു മെജോറിട്ടേറിയൻ മേധാവിത്ത വാദിയാകുന്നത് ഉദ്യോഗസ്ഥ വരേണ്യർക്ക് അധികാര രാഷ്ട്രീയത്തോടുള്ള അത്യാർത്തികൊണ്ടാണ് . കേന്ദ്രത്തിൽ കൊടി മാറി പാട്ട് മാറ്റിയാൽ കരിയർ ഉദ്യോഗസ്ഥ അധികാര സ്വപ്നക്കാരും അതിന് അനുസരിച്ചു കൂട്ടത്തിൽ പാടുകയും കിട്ടുന്ന കണ്ടതിൽ കയറി പൂട്ട് തുടങ്ങും .അത് കൊണ്ട് സെൻ കുമാർ സാറിനെ കുറ്റം പറയുകയില്ല . അദ്ദേഹത്തിന് മുമ്പേ പോയ പലരും ഇതാണ് ചെയ്തത് . ഡോ പി സി അലക്‌സാണ്ടർ അവസാനം രാജ്യ സഭാ മെമ്പറാകുവാൻ ശിവ സേനയുടെ കൂടെ കൂടി . എസ് കൃഷ്ണ കുമാറിനെ എത്ര പേർ ഇപ്പോഴോർക്കും .? മിക്ക കരിയറിസ്റ്റുകൾകളും ചരിത്രത്തിൽ സാധാരണ ഒരു അടിക്കുറിപ്പ് പോലുമാകാൻ സാധ്യത കുറവാണ് .
ജെ എസ് അടൂർ .

No comments: