Monday, February 25, 2019

പ്രിയപ്പെട്ട മീരക്കും ബൽറാമിനും,

പ്രിയപ്പെട്ട മീരക്കും ബൽറാമിനും,
മീര എന്റെ അടുത്ത സുഹൃത്താണ്. സ്‌കൂളിൽ പഠിക്കുമ്പോൾ അടുത്തറിയുന്നയാളും കുടുംബവുമാണ്. വല്ലപ്പോഴുമാണ് കാണുന്നത് എങ്കിലും ആ പഴയ ആത്മ ബന്ധമിപ്പോഴുമുണ്ട്. സ്‌കൂളിലും കോളേജിലും വച്ച് എല്ലാകാര്യങ്ങളിലും നെത്ര്വത്വ ഗുണവും ഭാഷയും ചിന്തയുമൊക്കയുള്ള Kr Meera എന്ന മീര ശാസ്താംകോട്ട കോളേജിലെ പ്രൊഫ ആർ സി പിള്ള സാറിന്റെയും പ്രൊ. അമൃതകുമാരി ടീച്ചറുടെയും മകളാണ്. അനിയത്തി താര.
ഒരു പക്ഷെ അന്ന് മീര ഏതെങ്കിലും ഒരു രാഷ്ട്ടീയ പാർട്ടിയിൽ ചേർന്നിരുന്നെങ്കിൽ ഒരു എം പി യോ, എം എൽ എ യോ മന്ത്രിയോ ഒക്കെയാകാനുള്ള കേപ്പബിലിറ്റി ഉണ്ടെന്ന് എനിക്കറിയാം. ചെറുപ്പത്തിൽ എഴുത്തും വായനയും പ്രസംഗവും എല്ലാ എക്സ്ട്രാ കരിക്കുലർ രംഗത്തും എന്റെ ഇളയ പെങ്ങളുടെ ക്ലാസ് മെറ്റായ മീരയും രണ്ടു മൂന്ന് ക്ലാസുകൾക്ക് മുകളിലായിരുന്ന ഞാനും ഞങ്ങളുടെ കടമ്പനാട് സ്‌കൂളിലും ശാസ്‌താംകോട്ട കോളേജിലും വളരെ സജീവമായിരുന്നു. പിന്നീട് വഴി പിരിഞ്ഞു പോയ മീരയുടെ ആവേ മരിയ എന്ന പുസ്തകം വായിച്ചിട്ട് ഏതാണ്ട് 25 കൊല്ലം കഴിഞ്ഞാണ് വിളിക്കുന്നത്. അന്ന് തൊട്ട് പല പ്രാവശ്യം മീരയോട് സംസാരിച്ചിട്ടുണ്ട്. മീര ഒരു രാഷ്ട്രീയ പാർട്ടിയുടേയോ നേതാക്കളുടെയോ പിണിയാൾ അകാൻ കഴിയാത്ത സ്വതന്ത്ര ബുദ്ധിയും സര്ഗാത്മകതയുമുള്ളയാളണ് . തികഞ്ഞ രാഷ്ട്രീയ നൈതീക ബോധമുള്ള എഴുത്തുകാരിയാണ്. ഞങ്ങളുടെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളിൽ ഒരുപാട് യോജിപ്പുകളുണ്ട്
ബൽറാമിനെ ഏതാണ്ട് പത്തു കൊല്ലമായി അറിയാം. ജോൺ ചേട്ട എന്നാണ് വിളിച്ചിരുന്നത്. 2010-11 തിരെഞ്ഞെടുപ്പ് സമയത്തു VT Balramനു സീറ്റ് കൊടുത്താൽ ജയിക്കുമെന്ന് ആരോടൊക്കെ ഞാൻ പറഞ്ഞു വെന്ന് ഞങ്ങൾക്ക് രണ്ടു പേർക്കുമറിയാം. ബൽറാം വളരെ ബ്രൈറ്റായ ചെറുപ്പക്കാരനാണ്. ബൽറാം വേറെ ഏതു ഫീൽഡിൽ പോയാലും ശോഭിക്കുമായിരുന്നു. ബൽറാമിനെ പോലെയുള്ളവർ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉണ്ടാകുന്നത് നല്ല കാര്യമാണ്.
ചുരുക്കത്തിൽ ഇവർ രണ്ടു പേരും രണ്ടു തരത്തിൽ എന്റെ നല്ല സുഹൃത്തുക്കളാണ്. മീരയെ അഞ്ചാം ക്‌ളാസ് മുതലറിയാം. എന്റെ ഇളയെ പെങ്ങളെപ്പോലെ . വി ടി ബൽറാം കേരള രാഷ്ട്രീയത്തിൽ നന്നായി വരണം എന്ന് കരുതുന്ന ഒരാളാണ് .
ഇവിട ഞാൻ ആരുടെയും പക്ഷം പിടിക്കുന്നില്ല. പക്ഷെ സംവാദങ്ങൾ പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും നടത്തുമ്പോൾ അതിൽ ഒരു genuine ഡയലോഗിന് ഇടമുണ്ട്. ബ്രൗണി പോയന്റ് പ്രതീകരണങ്ങൾ ഒരു മാറ്റൊലി ഗെയിമാണ്.
സോഷ്യൽ മീഡിയയുടെ ഒരു പ്രശ്‍നം അത് ഉടനടി പ്രതീകരണങ്ങളുടെ ഒരു ഇക്കോ ചെയ്മ്പറാണെന്നതാണ്. അത് കൊണ്ട് തന്നെ അത് വലിയ ഒരു പരിധിവരെ ഒരു ഡെല്യൂഷണൽ ബബ്ബിളാണ്. It can create delusions of popularity and power too. പിന്നെ ഉടനടി പ്രതീകരണമായത് കൊണ്ട് പലപ്പോഴും അത് ഒരു ഇമ്പൾസീവ് റെസ്പോൺസിന് ഉള്ള ഇടമാകും. While it is a good medium for instant communications and reach out to many unknown audience, it often doesn't give space for thoughtful conversation or meaningful dialogue. ഞാൻ ഇവിടെ എഴുതുന്നതെല്ലാം spur of the moment, സ്റ്റഫാണ്. അത് കൊണ്ട് ഞാൻ പോലും ഞാനിവിടെ എഴുതുന്നതെല്ലാം സീരിയസ്സായി എടുക്കാത്ത ഒരാളാണ് അത് കൊണ്ടാണ് പ്രൊഫെഷനലായതോ ഗവേഷണ വിഷയങ്ങളോ ഇവിടെ ഒരിക്കലും ചർച്ച ചെയ്യാത്തത്.
രാഷ്‌ടീയ പാർട്ടികളിൽ സോഷ്യൽ മീഡിയ ഒരു പരിധി വരെ ക്യാംപയിൻ സ്പേസ് ആണെന് എല്ലാവര്ക്കും അറിയാം. അവിടെ ഏതാണ്ട് ആയിരം പേരെ ട്രെയിൻ ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പിൽ കൂടി മെസ്സേജ് ഷെയർ ചെയ്ത് ന്യായീകരണ മുതലാളികളും തൊഴിലാളികളും പിന്നെ നെറ്റ് വർക്കുമായി കേരളത്തിലെ മൂന്ന് നാലു പാർട്ടികൾക്കായി ഇവിടെ പണിയുന്ന, പണികൊടുക്കാൻ തയ്യാറായി നിൽക്കുന്ന ഒരോ പാർട്ടിക്കും ശരാശരി ആയിരം പേരുണ്ട്. ചിലത് ഒരാൾ തന്നെ കൈകാര്യം ചെയ്യുന്ന അഞ്ചും പത്തും ഫെക് ഐഡികളാണ്. പലർക്കും ഇതിന് ഹോണറേറിയവും ട്രെയിനിങ്ങുമൊക്കെ കിട്ടുന്നുമുണ്ട്. അവർ ഒരടിയും ട്രോളും ഗ്വോ ഗ്വാ വിളിയും കണ്ടു ലൈക്കടിച്ചും ട്രോളിയും ഉള്ള രതീ സുഖത്തിൽ ആർത്തുല്ലസിക്കും. ആദ്യം മനസ്സിലാക്കണ്ടത് ഈ വിർച്വൽ സർക്കസ് കൊണ്ടോന്നും ഒരു പാർട്ടിക്കും ഇക്കോ ചേമ്പർ വഴി ഗണ്യമായി വോട്ടു കിട്ടില്ല.
സോഷ്യൽ മീഡിയ ക്യാമ്പയിൻ സ്ട്രാറ്റജി ലോകത്തെ പല രാജ്യങ്ങളിലും കേരളത്തിലും ട്രെയിനിങ് കൊടുക്കുന്ന എനിക്ക് എങ്ങനെ മൂന്ന് ലക്ഷം ഫോള്ളോവെസിനെ മൂന്ന് ആഴ്ച്ച കൊണ്ട് സംഘടിപ്പിക്കാം എന്നതിന്റ സൂത്രം നല്ലത് പോലെ അറിയുകയും അങ്ങനെ സംഘടിപ്പിച്ചു കൊടുക്കകയും ചെയ്തിട്ടുണ്ട്. പക്ഷെ അത് സ്വയം തൽക്കാലം ഞാൻ ചെയ്യാത്തത് ഈ ബബിൾ ഒരു വലിയ പരിധി വരെ ഡെലൂഷനാണ് എന്ന് അറിയാം. It simply got a supplementary value. അതുകൊണ്ടാണ് ജന പിന്തുണയുള്ള substantive political leaders with entrenched powerbase simply buy social media as one more mode of broadcasting.
അതുകൊണ്ട് തന്നെ ബൽറാമിനെ പോലുള്ളവർ രാഷ്ട്രീയ ബ്രൗണി പോയന്റ് മത്സരത്തിൽ മീരയെ പ്രൊവോക്ക് ചെയ്യണ്ട കാര്യമില്ലായൊരുന്നു. പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ എല്ലാ എഴുത്തുകാരും പ്രതീകരിക്കണം എന്ന് പറയുന്നതിൽ കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല.
മീരക്ക് ഈ സ്ഥിരം പാർട്ടി ഗോഗ്വാ വിളികളെ തീർത്തും അവഗണിക്കാമായിരുന്നു. രണ്ടു പേരും ഫോണിൽ സംസാരിച്ചാൽ രണ്ടു മിനിറ്റിൽ തീരുന്നത് ഇപ്പോൾ ഒരു ഫേസ് ബുക്ക് മരമടി മത്സരമായി.
കഴിയുമെങ്കിൽ ആ ബ്രൗണി പോയിന്റ് പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് സുല്ല് പറഞ്ഞു കൂട്ടുകാരായാൽ എനിക്ക് സന്തോഷം. Because dear Balram, meera is not your political opponent. She is too independent minded to be a follower of a political party or leaders. മീരക്ക് ഇത് ഒരു distraction മാത്രമാണ്. Nuanced writer like Meera can write a beautiful story. ഫേസ് ബുക്ക് മരമടി മത്സരത്തിന് ഒരു ബി ഗ്രേഡ് പടത്തിന്റെ എന്റർടൈൻമെന്റ് സ്‌കോപ്പയുള്ളൂ. നിങ്ങളെ രണ്ടു പേരെയും നേരിട്ട് അറിയാവുന്ന രണ്ടു പേരോടും സ്നേഹമുള്ള ഒരു സഹോദരന്റ സ്ഥാനത്തു നിന്ന് പറയുകയാണ് " Dear Friends, it is not worth your time and energy. You guys are too good to create such brownie point entertainment space to score in the 'like ' game '
സ്നേഹത്തോടെ
ജെ എസ്

No comments: