Friday, February 8, 2019

EVM നെ കുറിച്ച് എന്റെ നിലപാട് .

EVM നെ കുറിച്ച് എന്റെ നിലപാട് .
1.2014ഇൽ ബിജെപി നേടിയത് ഒരു രാഷ്ട്രീയ തിരെഞ്ഞെടുപ്പ് വിജയമായിരുന്നു .അതിന് പല കാരണങ്ങളുണ്ട് . അതിൽ പ്രധാനം യൂ പി എ II സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരമായിരുന്നു . രണ്ടാമതായി ഭരണത്തിൽ ഇരുന്നു അധികാര തഴമ്പ് പിടിച്ചു അഹങ്കാരവും തമ്മിലടിയും പരസപരം പാരാ വപ്പും ഗ്രൂപ്പ് കളിയും നടത്തി എല്ലാ തലത്തിലുമുള്ള അവനവിസ്റ്റ് ഖദർ നേതാക്കളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ട്ടപെട്ടതിനാലാണ് . മൂന്നാമത് പ്രതി പക്ഷ പാർട്ടികൾ തമ്മിലടിച്ചു വോട്ടു ഭിന്നിപ്പിച്ചു . വ്യവസ്ഥാപിത ഇടത് പക്ഷ പാർട്ടികൾ ദേശീയ തലത്തിൽ കാറ്റു പോയ ബലൂണുകളായി ഒരു സംസ്ഥാനത്തിൽ പോലും ഒറ്റക്ക് ജയിച്ചു ഭരിക്കാൻ ത്രാണിയില്ലാതെ ഡൽഹിയിൽ സ്റ്റേറ്റ്മെന്റിറക്കുന്ന സെറ്റപ്പായി ചുരുങ്ങിയതുമോരു കാരണമാണ് .
ആയിര കോടി കണക്കിന് രൂപ അദാനിയും ബാക്കിയുള്ള ഗുജറാത്ത് കോർപ്പറേറ്റ് വരേണ്യരും ഇൻവെസ്റ്റ് ചെയ്ത് മോഡിയും കൂട്ടരും ആർ എസ് എസ്സും അഞ്ചു കൊല്ലം നടത്തിയ മീഡിയ , സാമൂഹിക രാഷ്ട്രീയ ക്യാമ്പയിൻ വിജയമായിരുന്നു 2014 ഇൽ . അതിന് ഇ വി എം നെ പഴി ചാരുന്നതിൽ യാതൊരു കാര്യമില്ല . ബി ജെ പി ജയിച്ചിട്ടത്തെല്ലാം ഗ്രാസ് റൂട്ട് സാന്നിധ്യമുള്ള പാർട്ടിയാണത് .അതുമാത്രമല്ല ആർ എസ് എസ് എന്ന മേൽജാതി കേഡർ സംഘടനയുടെ മുകളിൽ വച്ചിരിക്കുന്ന രാഷ്ട്രീയ രൂപമാണ് ബി ജെ പി .ബി ജെ പി യുടെ തായ് വേര് തൊണ്ണൂറു കൊല്ലമായി ഉണ്ടാക്കിയെടുത്ത എല്ലാ തലത്തിലും സാന്നിധ്യമുള്ള ആർ എസ് എസ്സാണ് . അതെല്ലാമുപയോഗിച്ചാണ് സംഘ പരിവാർ ക്യമ്പയിൻ 2012 മുതൽ 2014 വരെ നടത്തിയത് .
2) EVM എന്നതിനെ കുറിച്ചുള്ള ഡിബേറ്റ് തുടങ്ങിയിട്ട് 20 കൊല്ലത്തിലധികമായി . അത് ഇന്ത്യയിൽ മാത്രം നടക്കുന്ന ഒരു ഡിബേറ്റല്ല . ഇന്ത്യയിൽ തന്നെ വ്യപകമായി 2004 മുതലാണ് EVM ഉപയോഗിച്ചത് ..അന്ന് ഭരണത്തിലേറിയത് കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള യൂ പി എ യാണ് . അന്ന് EVM ഇൽ സംശയം പറഞ്ഞത് ബി ജെ പി ..2009 ഇലെ തിരഞ്ഞെടുപ്പിന് ശേഷം ഇതിനെതിരെ സുദീര്ഘമായി ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയത് സുബ്രമണ്യ സ്വാമിയാണ് . അത് കഴിഞ്ഞ ഒരു നൂറു പേര് ഇതിനെക്കുറിച്ചു എഴുതിയിട്ടുണ്ട് . ചുരുക്കത്തിൽ ഇത് രണ്ടു ദിവസം മുമ്പ് തുടങ്ങിയ ഡിബേറ്റല്ല .
യൂറോപ്പിൽ നേത്ർർലാൻഡ് തുടങ്ങി വച്ച EVM മറ്റു പല രാജ്യങ്ങളും എടുത്തെങ്കിലും മെഷീൻ തിരെഞ്ഞെടുപ്പിൽ പല എതിർപ്പുകളും വന്നത് അനുസരിച്ചു ഉപേക്ഷിച്ചു .ജർമ്മിനിയിൽ സുപ്രീം കോടതി 2009 ഇൽ ഇ വി എം നിരോധിച്ചു .
ഇന്ന് ഇ വി എം താര തമ്യനെ ഉപയോഗിക്കുന്ന പ്രധാന രാജ്യങ്ങൾ ബ്രസീലും ഇന്ത്യയുമാണ് .കെനിയ ഉപയോഗിക്കുവാൻ ശ്രമിച്ചു കുളമായി , അതിൽ നിന്ന് ഉളവായ അക്രമങ്ങളിൽ കൊല്ലപ്പെട്ടത് 1200 പേരാണ് . ഇന്ന് ലോകത്തു ഏതാണ്ട് 120 രാജ്യങ്ങളിൽ തിരെഞ്ഞെടുപ്പ് ഉണ്ട് ..വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിലാണ് ഇ വി എം ഉപയോഗിക്കുന്നത് . അമേരിക്കയിൽ ചില സ്റ്റേറ്റിൽ ബാലറ്റും ചിലയിടത്തു ഇ വി എമും മാണ് . ഇന്നും ഈ വി എം ഒട്ടു മിക്ക രാജ്യങ്ങളിലുമുപയോഗിക്കാത്തത് മെഷിൻ തിരെഞ്ഞെടുപ്പിൽ ജനങ്ങൾക്ക് പൂർണ്ണമായും വിശ്വാസമില്ലാത്തത് കൊണ്ടാണ് .
3) പ്രശ്നം മൂന്നാണ്
A). ഒന്ന് രാഷ്ട്രീയം . ഏകാധിപത്യ പ്രവണതയുള്ള നേതാക്കളും അവരുടെ ചുറ്റും നിൽക്കുന്ന ശിങ്കിടി മുതലാളി മാരും അവരുടെ ശിങ്കിടി പത്രങ്ങളും കൂടി അധികാര അഹങ്കാര നെറ്റ് വർക്ക് ഉപയോഗിച്ചു തിരെഞ്ഞെടുപ്പ് സ്റ്റേജ് മാനേജ് ചെയ്ത് ഭരണം പിടിക്കുന്നത് ഇന്ന് സാധാരണമാണ്. കമ്പോഡിയയിലെ ഹുൻ സെൻ ഒരു ഉദാഹരണമാണ് .ഈ കഴിഞ്ഞ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഉദാഹരണമാണ് . അങ്ങനെ ഉദാഹരണങ്ങൾ നിരവധിയാണ് . അതെ സമയം എല്ലാ ഉഡായിപ്പുകളും മലേഷ്യയിൽ നജീബ് കാട്ടിയിട്ടും ജനം ഒന്നാകെ ഇറങ്ങി തോൽപ്പിച്ചു . ഇവിടെ ഒന്നും ഭരണം നില നിർത്താൻ ഇ വി എം മാനിപ്പുലലേഷൻ അല്ല ചെയ്തത് . ബംഗ്ലാദേശിൽ ഒരുപാട് ബൂത്തുകളിൽ തലേന്ന് രാത്രിയെ പെട്ടി നിറച്ചിരുന്നു .
ഇന്ത്യയിൽ അടുത്തയിടെയുള്ള ചരിത്രത്തിൽ കോർപ്പറേറ്റ് ശിങ്കിടി മുതലാളിമാരും ശിങ്കിടി മാധ്യമങ്ങളും കൂടി കൂട്ടായി നടത്തുന്ന ഏകാധിപത്യ സമീപങ്ങൾ ഉള്ള ഒരു കൂട്ട് കച്ചവട സർക്കാരാണുള്ളത് . കഴിഞ്ഞ നാലു കൊല്ലം ഭരണം പലയിടത്തും പിടിച്ചെടുക്കാൻ എല്ലാ കളികളും കളിച്ചതാണ് . ഗോവയും മേഘാലയും ചില ഉദാഹരണങ്ങൾ . അത് കൊണ്ട് തന്നെ കൂടുതൽ ജാഗ്രത വേണ്ട സമയമാണ് ഇന്ത്യയിൽ .Hence nothing , including EVM can be taken for granted .
b) EVM എന്നത് ഒരു മെഷിനാണ് നമ്മുടെ ജീവിതത്തിൽ ടെക്‌നോളജിയും മെഷീനും ഇല്ലാത്ത ഒരു മേഖലയുമില്ല .അത് കൊണ്ട് തന്നെ പലർക്കും ടെക്നൊളേജിയിലും സയൻസിലും മെഷിനുകളിലും കൂടുതൽ വിശ്വാസമുണ്ട് .അതിനെ ചോദ്യം ചെയ്യുന്നവരെയവർ ആക്രമിക്കും . എന്നാൽ മറ്റ് ചിലർക്ക് തിരെഞ്ഞെടുപ്പ് മെഷിനുകളുടെ നൂറു ശതമാനം വിശ്വാസ്യതയെ കുറിച്ച് അത്ര ഉറച്ച വിശ്വാസം പോരാ . അതിന് പല കാരണങ്ങൾ കഴിഞ്ഞ പത്തു കൊല്ലങ്ങളായി പറയുന്നുണ്ട് .
c) ഏറ്റവും കൂടുതൽ ആളുകൾ വോട്ട് ചെയ്യുന്ന വളരെ വൈവിധ്യം ഉള്ള ഇന്ത്യയിൽ EVM വേഗത്തിൽ തിരെഞ്ഞെടുപ്പ് നടത്താനും ഫലമറിയുവാനും നല്ല ഉപാധിയാണ് .പല കടമ്പകൾ കടന്ന ഈ മെഷിനുകളെ നേരത്തെ മാനിപുലേലേറ്റു ചെയ്യാൻ സാധ്യമല്ല എന്ന് ഒരുപാട് പേർ വിശ്വസിക്കുന്നു .എന്നാൽ രണ്ട് പ്രശ്നങ്ങൾ ഇപ്പോഴും ഉണ്ട് ഒന്ന് രണ്ട് ശതമാനം അല്ലെങ്കിൽ ഒരു ശതമാനം എറർ സാധ്യത ഉണ്ടെങ്കിൽ റിസൾട്ട് വ്യത്യസ്തമായിരിക്കും .ഈ കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിൽ പലരും ജയിച്ചത് ആയിരം വോട്ടിൽ താഴെ .മധ്യ പ്രദേശിലും രാജസ്ഥാനിലും മൂന്നോ നാലോ സീറ്റ് മാറിയെങ്കിൽ ഭരണം വ്യത്യസ്തമകുമായിരുന്നു . രണ്ടാമത്തെ പ്രശ്നം തിരെഞ്ഞെടുപ്പ് സമയത്തോ അത് കഴിഞ്ഞോ മെഷിന്റെ സുരക്ഷിതത്വം ഇപ്പോഴും പലയിടത്തും പ്രശ്നമാണ്
ജനാധിപത്യ സമൂഹത്തിൽ സംവാദങ്ങളും വാദ പ്രതി വാദങ്ങളും വിയോജിപ്പുകളും അത്യാവശ്യമാണ്. അത് ജനാധിപത്യ ജാഗ്രതയുടെ ഭാഗമാണ് . അത് കൂടുതൽ സമൂഹത്തിൽ നടക്കണ്ടത് ഇന്ത്യയിലെ തിരെഞ്ഞെടുപ്പുകളുടെയും ജനാധിപത്യന്റെയും ഭാവിക്കാവശ്യമാണ് . ശിങ്കിടി മുതലാളിത്തവും തീരഞ്ഞെടുപ്പു ഫണ്ടിങ്ങും ശിങ്കിടി മീഡിയയും തിരെഞ്ഞെടുപ്പ് രീതികളും എല്ലാം സമൂഹത്തിൽ ചർച്ച ചെയ്യേണ്ടതും സംവേദിക്കണ്ടതുമാണെന്നാണ് എന്റെ നിലപാട് .Because democracy is a method of governance sustained through debates, discussions and dissents as well.
ജെ എസ് അടൂർ

No comments: