അടിയന്തരാവസ്ഥക്ക് ശേഷം ഇത്ര മാത്രം മനുഷ്യഅവകാശ ലംഘനങ്ങൾ നടന്ന ഒരു കാലം ഉണ്ടായൊട്ടുണ്ടോ എന്ന് സംശയമാണ് . അതിൽ തികഞ്ഞ ദളിത് വിരുദ്ധതയും ന്യൂന പക്ഷ വിരുദ്ധതയുമുള്ളത് അത് പഴയ പേഷ്വാ ബ്രമണ്യ മേധാവിത്വത്തിന്റെ പുതിയ പതിപ്പ് ആയതിനാലാണ് .പൂനയും നാഗ്പ്പൂരും അതിന്റ പഴയ എപ്പിസെന്ററാണ് . അവിടെ നിന്നാണ് സവർക്കറും മൂഞ്ചയും ഹെഡ്‌ഗേവാറും ഗോൾവല്ക്കവരും ഗോഡ്‌സെയും തൊട്ട് ഇന്നത്തെ ബ്രാഹ്മണ അധിപൻ വരെ .പഴയ മറാത്തി പേഷ്വാ ബ്രഹ്മണ്യ മേധാവിത്തം പുതിയ പതിപ്പുകളിൽ 90 കൊല്ലമായി പിടിച്ചടക്കാൻ വെമ്പുകയാണ് .ഇപ്പോഴും അതൊക്കെ തന്നെ .അതാണ് കോർ .ബാക്കിയെല്ലാം ഡെക്കറേഷനാണ് .
ഇത് പണ്ടേ മനസ്സിലാക്കിയ ജ്യോതി ഫുലെയും അംബേദ്ക്കറും അവിടുന്നു തന്നയായതും അത് കൊണ്ടാണ് . ഇപ്പോൾ പ്രൊ ആനന്ദ് തെൽത്തുമ്ബിടെ ഉൾപ്പെടെ ഉള്ളവർക്ക് പുറകെ നടക്കുന്നതും അറസ്റ്റും എല്ലാം അടിയന്തരാവസ്ഥയുടെയും പഴയ പേഷ്വാ ബ്രാമ്മണ്യ മേധാവിത്ത ത്വരയുടെയും തനിയാവർത്തനം . പഴയ വിഷ വീഞ്ഞ് പുതിയ കുപ്പിയിൽ വിൽക്കുന്ന പുതുമോഡിക്കാരായ വിഷ ദല്ലാളുകളെ തിരിച്ചറീയുക.
ജെ എസ് അടൂർ
കഴിഞ്ഞ നാലു കൊല്ലം പറഞ്ഞതിൽ പകുതി പാതിരായി പ്പോയി .അറിഞ്ഞതിൽ ഒന്നും ചെയ്തുമിൽ . ചെറുപ്പക്കാർക്ക് ജോലിയില്ല .കർഷകർ കടത്തിൽ മുങ്ങി മരിക്കുന്നു .വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് .ഇപ്പോൾ അവസാന മാസം ബജറ്റ് ഉടായിപ്പു . വോട്ടിന് നോട്ടു വാഗ്ദാനം .പിന്നെ സർക്കാർ ചിലവിൽ തപാലയച്ചു മോഡി മുഖം ഓരോ വീട്ടിലും എത്തിച്ചു തിരെഞ്ഞെടുപ്പ് സർക്കസ് തുടങ്ങി
.പണ്ട് പതിനഞ്ചു ലക്ഷം എല്ലാവര്ക്കും .എല്ലാവർഷവും ഓരോ കോടി ജോലിയും തരാമെന്ന് പറഞ്ഞു കയറിയത് .ഇപ്പോൾ വേറെ ഉഡായിപ്പുമായി ഇറങ്ങിയിരിക്കുന്നു .കഴിഞ്ഞ നാല് കൊല്ലവും ലോകം കറങ്ങി സെൽഫി എടുത്തു മൻകി ബാത് മോനലോഗ് പറഞ്ഞതല്ലാതെ എന്ത് കുന്തമാണ് ഈ സാറുമാർ ചെയ്തത് .എന്ത് തരികിട കാണിച്ചും ആള്ക്കാരെ അങ്ങനെ പറ്റിക്കുവാൻ സാധിക്കുമോ . You can fool some people for sometimes . But not all the people all the times .
No comments:
Post a Comment